എ പ്ലസ് /എ വണ്‍ നേടി വിജയിച്ചവര്‍ക്ക് കാഷ് അവാര്‍ഡിന് അപേക്ഷിക്കാം

ആലപ്പുഴ: സംസ്ഥാന അസംഘടിത തൊഴിലാളി സാമൂഹ്യ സുരക്ഷാ ബോര്ഡില് അംഗങ്ങളായ തൊഴിലാളികളുടെ മക്കളില് 2021-22 വര്ഷം പത്താം ക്ലാസില് എല്ലാ വിഷയങ്ങള്ക്കും എ പ്ലസ് /എ വണ് നേടി വിജയിച്ചവര്ക്ക് കാഷ് അവാര്ഡിന് അപേക്ഷിക്കാം.
പരീക്ഷാഫലം പ്രസിദ്ധീകരിച്ച് 30 ദിവസത്തിനകം രക്ഷിതാക്കള് നിര്ദ്ദിഷ്ട അപേക്ഷ ഫോറം പൂരിപ്പിച്ച് ജില്ലാ എക്സിക്യൂട്ടീവ് ഓഫീസര്ക്ക് നല്കണം. അപേക്ഷയോടൊപ്പം അംഗത്വ കാര്ഡ്, അംശാദായം അടയ്ക്കുന്ന ബുക്ക്, ബാങ്ക് പാസ്ബുക്ക് എന്നിവയുടെ പകര്പ്പും ഗസറ്റഡ് ഓഫീസര് സാക്ഷ്യപ്പെടുത്തിയ മാര്ക്ക് ലിസ്റ്റിന്റെ പകര്പ്പും നല്കണം. ഫോണ്: 0477 2241455