ആദിവാസി ഭൂസമരം 297 ദിവസം പിന്നിട്ടു – ബിന്ദു വൈലേശേരിയുടെ പട്ടിണി സമരം

നിലമ്പൂർ മേഖലയ്ക്ക് അനുവദിച്ച മുഴുവൻ ഭൂമിയും ഭൂരഹിതരായ ആദിവാസികൾക്ക് ഒരേ ഏക്കറയിൽ കുറയാതെ വിതരണം ചെയ്യണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ​2022 മെയ് പത്തിന് ആരംഭിച്ച ബിന്ദു വൈലേശേരിയുടെ ഈ പട്ടിണി സമരം 297 ദിവസം പിന്നിട്ടുവെങ്കിലും , സർക്കാരും ഉദ്യോഗസ്ഥരും കലക്ടറും അടക്കമുള്ളവർ ഈ സമരത്തോട് മുഖം തിരിക്കുകയാണ്  ചെയ്യുന്നത് കാരണം ഈ നിലയിൽ ഭൂമി വിതരണം ചെയ്താൽ ഇപ്പോൾ ഭരിക്കുന്ന പാർട്ടിക്ക് അത് നാണക്കേട് ഉണ്ടാവും,

അതുപോലെതന്നെ
വനംവകുപ്പ്അവരുടെ സ്വാർത്ഥതതാൽപര്യങ്ങൾക്ക് വേണ്ടി ബഹു സുപ്രീംകോടതി വിധിയെ പോലും തെറ്റിദ്ധരിപ്പിച്ചുകൊണ്ട് നിയമം വീഴ്ച വരുത്തിക്കൊണ്ട് അനുവദിച്ച ഭൂമി മറച്ചുവെക്കുകയാണ് ചെയ്തിട്ടുള്ളത്.
ഭരണ പാർട്ടിക്കാരുടെ താൽപര്യമനുസരിച്ച് ചട്ടകങ്ങളായി മാറുകയാണ്ഉദ്യോഗസ്ഥ വർഗ്ഗം. കാലാകാലങ്ങളായി ആദിവാസികൾക്ക് പല പദ്ധതികളും പ്രഖ്യാപിക്കുക അല്ലാതെ അത് നടപ്പിലാക്കുന്നില്ല വർഷം 75 കഴിഞ്ഞിട്ടും നാളിതുവരെ ഈ അടിസ്ഥാന വർഗ്ഗത്തിന്റെ അവസ്ഥയ്ക്ക് യാതൊരുവിധ മാറ്റവും സംഭവിച്ചിട്ടില്ല.
ഇടതു സർക്കാർ ‘ഏതുകാലത്തും ആദിവാസികളുടെ കൂടെയാണ് എന്ന് പറഞ്ഞുകൊണ്ട് അവരെ വഞ്ചിക്കുകയാണ് ചെയ്യുന്നത് ആ വഞ്ചനയുടെ നേർക്കാഴ്ചയാണ് നിലമ്പൂരിലെ ഈ ഭൂസമരത്തോട് ഇടത് സർക്കാർ കാണിച്ചിരിക്കുന്നത്.നിലമ്പൂർമേലയിലെ ഭൂരഹിതരായ ആദിവാസികൾക്ക് കോടതിവിധിപ്രകാരം കേന്ദ്രം അനുവദിച്ച മുഴുവൻഭൂമിയും പുറത്തെടുത്ത് വിതരണംചെയ്യുന്നതുവരെസമരം മുന്നോട്ടുപോകുകതന്നെ ചെയ്യും.