ART GENERAL KERALA SOCIAL MEDIA ജഗദീഷ് കോവളം

താമരക്കുഴലി വീണ്ടും

img
വയലാർ മാധവൻകുട്ടിയുടെ ജനപ്രിയ പരമ്പര താമരക്കുഴലിയുടെ യുട്യൂബ് റിലീസ് നടന്നു. 1987 കാലഘട്ടങ്ങളിൽ ദൂരദർശനിലൂടെ സംപ്രേക്ഷണം ചെയ്യപ്പെട്ട കാടിന്റെയും, കാട്ടുമക്കളുടെയും കഥപറയുന്നപരമ്പര താമരക്കുഴലി ജനഹൃദയങ്ങളിൽ ഇടംനേടിയിരുന്നു. യു ട്യൂബ് റിലീസിലൂടെ താമരക്കുഴലി ഗൃഹാതുരത്വം ഉണർത്തുമെന്നു മാത്രമല്ല, ഇന്നുള്ള ടെലിവിഷൻ പരമ്പരകളുടെ മൂല്യച്യുതി തുറന്നുകാട്ടുകയും ചെയ്യും.
അനില ശ്രീകുമാർ, കുമരകം രഘുനാഥ്‌, വിഷ്ണു പ്രകാശ്, എം ആർ ഗോപകുമാർ, കെ പി എ സി അസീസ് തുടങ്ങി വെള്ളിത്തിരയിലെ ഒട്ടേറെ മുൻനിര അഭിനേതാക്കളെ അണിനിരത്തി, സിനിമയുടെ സാങ്കേതിക സജ്ജീകരണങ്ങളോടെ രണ്ട് വ്യാഴവട്ടക്കാലം മുൻപ് ചിത്രീകരിച്ച “താമരക്കുഴലി” ഇന്നും അതിന്റെ കലാമൂല്യത്താലും, പ്രമേയത്താലും, ആവിഷ്ക്കരണ മേന്മയാലും പ്രസക്തമാണ്.
ഒരു കാലഘട്ടത്തിന്റെ പുനരാവിഷ്ക്കരണം വീണ്ടും ദൃശ്യവേദ്യമാകുമ്പോൾ ടെലിവിഷൻ പരമ്പരകളെ സഗൗരവം കണ്ടിരുന്നൊരു തലമുറയുടെ ഓർമ്മപ്പെടുത്തൽ കൂടിയാവുന്നു, താമരക്കുഴലിയുടെ യു ട്യൂബ് റിലീസ്. ഞായറാഴ്ചകളിൽ ഒരു എപ്പിസോഡ് എന്ന ക്രമത്തിലാണ് സംപ്രേക്ഷണം സാധ്യമാകുന്നത്. താമരക്കുഴലിയിലെ അഭിനേതാക്കളുടെ അഭിപ്രായങ്ങളും, അഭിനയ അനുഭവങ്ങളും കൂടി ഉൾപ്പെടുത്തിക്കൊണ്ടുള്ള ദൃശ്യ വിരുന്ന് പുതു തലമുറയ്ക്ക് ഒരു നവ്യാനുഭവം തന്നെയാവും സമ്മാനിക്കുക. സംവിധായകൻ വയലാർ മാധവൻകുട്ടിയുടെ യുട്യൂബ് ചാനലായ “My Frames”-ലൂടെയാണ് താമരക്കുഴലി പുനഃസംപ്രേഷണം ചെയ്യപ്പെടുന്നത്.
ചാനൽ ലിങ്ക് ചുവടെ