അക്ഷര ദേവതാ ശില്‍പ്പങ്ങള്‍ വഹിച്ചു കൊണ്ട് രഥയാത്ര പൗര്‍ണ്ണമി കാവിലേക്ക് പ്രയാണം ആരംഭിച്ചു

തിരുവനന്തപുരം : അക്ഷര ദേവതാ ശില്‍പ്പങ്ങള്‍ വഹിച്ചു കൊണ്ട് രഥയാത്ര പൗര്‍ണ്ണമി കാവിലേക്ക് പ്രയാണം ആരംഭിച്ചു.ശില്‍പ്പ നിര്‍മ്മാണ കേന്ദ്രമായ മൈലാടിയില്‍ നിന്ന് 51 അക്ഷര ദേവതാ ശില്‍പ്പങ്ങള്‍ പൗര്‍ണ്ണമി കാവിലേക്ക് ആചാരപൂര്‍വ്വം പ്രയാണം ആരംഭിച്ചു.

ശില്‍പ്പി മദന്‍കുമാറിന്റെ നേതൃത്വത്തില്‍ കഴിഞ്ഞ മൂന്ന് വര്‍ഷക്കാലമായി 23 ശില്‍പ്പിമാര്‍ കന്യാകുമാരിയിലെ മൈലാടിയിലെ ശില്‍പ്പ നിര്‍മ്മാണ കേന്ദ്രത്തില്‍ തയ്യാറാക്കിയതാണ് ശില്‍പങ്ങള്‍. കൃഷ്ണശിലയില്‍ തയ്യാറാക്കിയ 51 അക്ഷരദേവതാ ശില്‍പ്പങ്ങള്‍ ആചാരപ്രകാരം ശില്‍പ്പികള്‍ ഔഷധക്കൂട്ടുകളും, മഞ്ഞളും, കുങ്കുമവും ഉള്‍പ്പടെ അഷ്ടസുഗന്ധ ദ്രവ്യങ്ങള്‍ കൊണ്ടുള്ള അഭിഷേകവും പ്രത്യേക പൂജകളും നടത്തിയ ശേഷം പ്രതിഷ്ഠയ്ക്കായി പൗര്‍ണ്ണമി കാവിലേക്ക് നല്‍കുന്നത്.

പ്രത്യേകം തയ്യാറാക്കി അലങ്കരിച്ച രണ്ട് രഥങ്ങളിലായാണ് അക്ഷരദേവതാ ശില്‍പ്പങ്ങള്‍ മൈലാടിയില്‍ നിന്ന് പ്രയാണം ആരംഭിച്ചത്.

അ മുല്‍ അം വരെയുള്ള സ്വരാക്ഷര ശില്‍പ്പങ്ങള്‍ ഒരു വാഹനത്തിലും
മറ്റു അക്ഷര ദേവതാ ശില്‍പ്പങ്ങള്‍ മറ്റൊരു വാഹനത്തിലും എന്ന രീതിയില്‍ അക്ഷരമാലാ ക്രമത്തിലാണ് ശില്‍പ്പങ്ങള്‍ ക്രമീകരിച്ചിട്ടുള്ളത്.

മൈലാടിയില്‍ നിന്ന് ആരംഭിച്ച യാത്രയ്ക്ക് കന്യാകുമാരി ,ശുചീന്ദ്രം
നാഗര്‍കോവില്‍ ,തക്കല,മാര്‍ത്താണ്ഡം,കളിയിക്കാവിള,പാറശ്ശാല തുടങ്ങിയ പ്രധാന കേന്ദ്രങ്ങളില്‍ വിവിധ ക്ഷേത്രങ്ങളുടെയും ഭക്തജനങ്ങളുടെയും സ്വീകരണം നല്‍കും

ഒക്ടോബര്‍ 1 ന് വൈകീട്ട് 3 മണിക്ക് പാളയം ആശാന്‍ സ്‌ക്വയറില്‍ എത്തിചേരുന്ന യാത്രയെ സാഹിത്യകാരന്‍മാരും , സിനിമാ- സാംസ്‌ക്കാരിക രംഗത്തെ പ്രമുഖരും ചേര്‍ന്ന് സ്വീകരിക്കും

ഒക്ടോബര്‍ 2 ന് ശ്രീ പദ്മനാഭ സ്വാമി ക്ഷേത്രം കിഴക്കേ നട
ശ്രീനാരായണ ഗുരുദേവന്റെ ജന്മസ്ഥലമായ ചെമ്പഴന്തി
ഗുരുദേവന്‍ പ്രതിഷ്ഠ നടത്തിയ ശിവഗിരി ശാരദാ മഠം തുടങ്ങിയ വിവിധ ഇടങ്ങളിലെ സ്വീകരണത്തിന് ശേഷം പൗര്‍ണ്ണമി കാവില്‍ എത്തിച്ചേരും

പൗര്‍ണ്ണമി കാവ് ക്ഷേത്രം ട്രസ്റ്റ് ഭാരവഹികളായ എം.എസ് ഭുവനചന്ദ്രന്‍ – ഐ.എസ്. ആര്‍. ഒ ഉദ്യോഗസ്ഥന്‍ കിളിമാനൂര്‍ അജിത്ത് കുമാര്‍ എന്നിവരുടെ നേതൃത്വത്തിലുള്ള അക്ഷര ദേവതായാത്രയെ പൗര്‍ണ്ണമി കാവ് ക്ഷേത്രം മേല്‍ശാന്തിമാരും മറ്റ് ക്ഷേത്ര ഭാരവാഹികളും നിരവധി ഭക്തജനങ്ങളും അനുദാവനം ചെയ്യുന്നുണ്ട്.