കുട്ടികളിലെ ലഹരി ഉപയോഗം: സി.പി.ടി ബോധവൽക്കരണ ക്ലാസുകൾ സംഘടിപ്പിക്കും

കാസർകോട് : ജില്ലയിൽ കുട്ടികൾക്കിടയിലുള്ള ലഹരി ഉപയോഗം കൂടി വരുന്നത് തടയാനായി സർക്കാർ സംവിധാങ്ങളുമായി ചേർന്ന് ബോധ വൽക്കരണ പ്രവർത്തനങ്ങൾക്ക് ചൈൽഡ് പ്രൊട്ടക്റ്റ് ടീം തുടക്കം കുറിക്കും. കാഞ്ഞങ്ങട് മുനിസിപ്പാലിറ്റിയിലാണ് ആദ്യം തുടക്കം കുറിക്കുന്നത് ഇതിന് മുന്നോടിയായി കുട്ടികളിലെ ലഹരി ഉപയോഗം കൂടി വരുന്നത് തടയാൻ സി പി ടി യുടെ നേതൃത്വത്തിൽ ബോധവൽക്കരണം ശക്തമാക്കുന്നതിന്റെ ഭാഗമായി സർക്കാർ സംവിധാനങ്ങളുടെ സഹകരണം ആവശ്യപ്പെട്ടുകൊണ്ട് ചൈൽഡ് പ്രൊട്ടക്റ്റ് ടീം ഭാരവാഹികളായ. സി കെ നാസർ,സുനിൽ മളിക്കാൽ, സജി കെ ഉസ്മാൻ, ഉമ്മർ പാടലടുക്ക എന്നിവർ കാഞ്ഞങ്ങാട് മുനിസിപ്പൽ ചെയർപേഴ്‌സൺ,DYSP എന്നിവരെ സന്ദർശിച്ചു.