ഓൾ ഇൻഡ്യാ വ്യാപാരി – വ്യവസായി കോൺഗ്രസ് (AlVVC)
തൃശൂർ.
ആസന്നമായ നിയമസഭാ തെരെഞ്ഞെടുപ്പിൽ മാതൃസംഘടനയായ ഇൻഡ്യൻ നാഷ്ണൽ കോൺഗ്രസ് നേതൃത്വം നൽകുന്ന മുന്നണിയെ വിജയിപ്പിയ്ക്കാൻ ശക്തമായ പ്രവർത്തനങ്ങൾക്ക് ഓൾ ഇൻഡ്യാ വ്യാപാരി – വ്യവസായി കോൺഗ്രസ് രൂപം നൽകി വരികയാണെന്ന് AIVVC നാഷ്ണൽ പ്രസിഡൻറ് ശ്രീ.ജോയ് ദാനിയേൽ അറിയിച്ചു.
AIVVC തൃശ്ശൂർ ജില്ലാ നേതൃയോഗവും സംഘടനയുടെ തമിഴ്നാട് സംസ്ഥാന പ്രസിഡൻറ് ശ്രീ.ഫെലിക്സ് അലക്സാണ്ടറിന് നൽകിയ സ്വീകരണയോഗം തൃശ്ശൂരിൽ ഹോട്ടൽ പേൾ റീജൻസിയിൽ ഉദ്ഘാടനം ചെയ്ത് സംസാരിയ്ക്കുകയായിരുന്നു അദ്ദേഹം. ഇൻഡ്യയിൽ കേരളം, തമിഴ്നാട് അടക്കം 7 സംസ്ഥാനങ്ങളിൽ സ്റ്റേറ്റ് കമ്മിറ്റികൾ നിലവിൽ വന്നതായും അഖിലേന്ത്യാ തലത്തിൽ ശക്തമായ ഒരു കമ്മിറ്റിയ്ക്ക് രൂപം കൊടുക്കുമെന്നും അദ്ദേഹം പറഞ്ഞു.
സംഘടനയുടെ ദക്ഷിണേന്ത്യൻ സമ്മേളനം അടുത്ത മാസം ബാംഗ്ലൂരിൽ നടക്കും.
ജില്ലാ പ്രസിഡൻറ് ശ്രീ.തോമസ് പല്ലൻ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ സംസ്ഥാന ട്രഷറർ ശ്രീ.ജോർജ്ജ് മാത്യു, സംസ്ഥാന സെക്രട്ടറി ജോർജ്ജ് അരിമ്പൂർ, തിരുവനന്തപുരം ജില്ലാ പ്രസിഡൻറ് നടരാജൻ വയലാ, ജില്ലാ ജനറൽ സെക്രട്ടറി ശ്രീ.റോയ് തോമസ് , ഷിജുമോൻ ജോസഫ്, E D രാജേഷ് എന്നിവർ പ്രസംഗിച്ചു.