കാസർകോട്: ഇരിയണ്ണി സ്കൂൾ 2002 എസ്എസ്എൽസി ബാച്ചിന്റെ ആഭിമുഖ്യത്തിൽ സമൂഹത്തിലെ നിർദ്ധനരായ വിദ്യാർത്ഥികൾക്ക് ഓൺലൈൻ വിദ്യാഭ‌്യാസത്തിനായി TV CHALLENGE നടത്തി.
മുളിയാർ,ബേഡടുക്ക പഞ്ചായത്തിലെ 5 കുടുംബങ്ങൾക്ക‌് TV + DTH കൈമാറി. അദ്ധ്യാപകരായ വി.ടി. കുഞ്ഞിരാമൻ മാസ്റ്റർ, ജനാർദ്ദനൻ മാസ്റ്റർ എന്നിവരുടെ സാന്നിദ്ധ്യത്തിൽ മുളിയാർ പഞ്ചായത്ത് അംഗം അനീസ മല്ലത്തിനാണ് ഇതു കൈമാറി പദ്ധതിക്ക് തുടക്കം കുറിച്ചത്.
ബോവിക്കാനം, അമ്മങ്കോട്, ഇരിയണ്ണി, പേരടുക്കം, കാനത്തൂർ, വട്ടംതട്ടാ എന്നിവിടങ്ങളിൽ ടെലിവിഷനുകൾ വിതരണം ചെയ്തു.
