
പത്തനംതിട്ട :
ലോക്സഭാ തെരഞ്ഞെടുപ്പില്‍ പത്തനംതിട്ടയിലെ എന്‍.ഡി.എ സ്ഥാനാര്‍ത്ഥി കെ.സുരേന്ദ്രന്റെ പ്രചാരണാര്‍ത്ഥം ബി.ജെ.പി ദേശീയ അധ്യക്ഷന്‍ അമിത് ഷാ ഇന്ന് കേരളത്തിലെത്തും .
പ്രചാരണത്തിന്റെ ഭാഗമായി പത്തനംതിട്ടയില്‍ റോഡ് ഷോ നടത്തും . വൈകിട്ട് മൂന്ന് മണിക്ക് സെന്റ് പീറ്റേഴ്സ് ജംഗ്ഷനില്‍ നിന്നാകും റോഡ് ഷോ ആരംഭിക്കുക . നഗരം ചുറ്റി ജില്ലാ സ്റ്റേഡിയത്തിലെത്തുന്ന അദ്ദേഹം പൊതു സമ്മേളനത്തില്‍ സംസാരിക്കും .
അതിന് ശേഷം നാലരയോട് കൂടി അദ്ദേഹം ആലപ്പുഴയിലെത്തും , പുന്നപ്രയിൽ വച്ചിരിക്കുന്ന പൊതു സമ്മേളനത്തിൽ പങ്കെടുക്കും .