Covid19 HEALTH KERALA Kottayam OBITUARY

കൊവിഡ് ബാധിച്ച എട്ടു വയസ്സുകാരി മരിച്ചു

img

കോട്ടയം :ചങ്ങനാശ്ശേരി 2987 തോട്ടക്കാട് തെക്കു ശാഖ അംഗമായ സുരേഷിന്റെ മകൾ ആതിര സുരേഷ് ആണ് കോവിഡ് ബാധിച്ചു മരിച്ചത്. കാൻസർ ചികിത്സ നടന്നുകൊണ്ടിരിക്കെയാണ് കുഞ്ഞിന് കോവിഡ് ബാധിച്ചത്. കുട്ടിയുടെ മാതാപിതാക്കൾ കോവിഡ് പോസറ്റീവ് ആണ്.

 

എസ്.എൻ.ഡി.പി.യോഗം ഗുരുകാരുണ്യം പദ്ധതിയുടെ ഭാഗമായി ചങ്ങനാശേരി യൂണിയൻ ധർമ്മഭട സംഘതിൻ്റെ നേതൃത്വത്തിൽ മൃതദേഹം കോവിഡ് പ്രോട്ടോകോൾ പാലിച്ച് കൊണ്ട് തുരുത്തി ശാഖാ ശ്മശാനത്തിൽ സംസ്കരിച്ചു. യൂണിയൻ സെക്രട്ടറി സുരേഷ് പരമേശ്വരൻ്റെ നേതൃത്വത്തിൽ ധർമ്മ ഭടന്മാരായ സന്തോഷ് ചങ്ങനാശ്ശേരി, മനോജ് ഗുരുകുലം, സച്ചിൻ ചേകവർ, പ്രദീഷ് ചാമക്കുളം, ജിജു അരയശ്ശേരി,എന്നിവർ പ്രവർത്തനങ്ങളിൽ പങ്കാളികൾ ആയിരുന്നു ശാഖ സെക്രട്ടറി സലി, കമ്മറ്റി അംഗം മോഹനൻ എന്നിവരും സംസ്കാര ചടങ്ങിൽ സന്നിഹിതരായിരുന്നു.