പെയിന്റ് പണിക്കാരന്റെ മകനും എംബിബിഎസുകാരനാകാം, ഇത് അഞ്ചലിന്റെ പ്രതികാരം സമീപിച്ചപ്പോള്‍ മാത്രമല്ല വേര്‍തിരിവിന്റെ മുനയൊളിപ്പിച്ച ഈ ചോദ്യം പിന്നീടും അഞ്ചലിന്റെ ജീവിതത്തില്‍ ആവര്‍ത്തിക്കപ്പെട്ടുകൊണ്ടിരുന്നു. എംബിബിഎസ് ബിരുദദാന ചടങ്ങിലെ മാതാപിതാക്കള്‍ക്കൊപ്പമുളള മനോഹരമായ ചിത്രം സാമൂഹിക മാധ്യമങ്ങളില്‍ പങ്കുവെച്ച് അഞ്ചല്‍ കൃഷ്ണ ആ ചോദ്യങ്ങള്‍ക്കുളള മറുപടി മധുരതരമായി തന്നെ എഴുതി.
സ്വപ്‌നം കാണുന്നതില്‍ നിന്നുപോലും എന്നെ തുടക്കത്തില്‍ തന്നെ എന്നെ മുരടിപ്പിച്ചുകളഞ്ഞിട്ടുണ്ട്. ചെറുപ്പം മുതല്‍ നല്ല മാര്‍ഗനിര്‍ദേശങ്ങള്‍ ലഭിക്കുകയും മുക്ക് ചുറ്റും നില്‍ക്കുന്നവര്‍ അത് കുടുംബക്കാരായാലും അയല്‍ക്കാരായാലും മുന്‍ധാരണകളില്ലാതെ നമ്മളോട് സംസാരിക്കുകയും ചെയ്യുമ്പോള്‍ മാത്രമേ സ്വപ്‌നം അവര്‍ക്ക് ചിന്തിക്കാന്‍ പോലും കഴിയൂ. സ്വപ്‌നം കാണാനും നല്ല പ്രിവിലെജ് വേണം.’ ബിരുദം പൂര്‍ത്തിയാക്കി പാലക്കാട് മെഡിക്കല്‍ കോളേജില്‍ തന്നെ ഹൗസ് സര്‍ജന്‍സി ചെയ്തുകൊണ്ടിരിക്കുകയാണ് അഞ്ചല്‍. കുടുംബത്തെ സുരക്ഷിതമാക്കണം എന്ന ആഗ്രഹമുളളതുകൊണ്ടുതന്നെ ജോലി ചെയ്തുകൊണ്ട് പിജി ചെയ്യാനാണ് തീരുമാനം. അനുഭവങ്ങളില്‍ നിന്ന് അഞ്ചല്‍ സംസാരിച്ചുതുടങ്ങി. ഡോട്കറാകണമെന്ന് വിദൂരസ്വപ്‌നങ്ങളില്‍ പോലും അഞ്ചലിന് ഉണ്ടായിരുന്നില്ല.
പ്ലസ്ടു കഴിഞ്ഞ് ഉപരിപഠനത്തെ കുറിച്ച് ആലോചിക്കുമ്പോഴും മെഡിക്കല്‍ ഫീല്‍ഡുമായി ബന്ധപ്പെട്ട ഒരു കോഴ്‌സ് ചെയ്യണമെന്നുമാത്രമായിരുന്നു ലക്ഷ്യം. അങ്ങനെ ചെന്നൈയില്‍ പാരമെഡിക്കല്‍ കോഴ്‌സിന് ചേരാം എന്ന് തീരുമാനിച്ചു. പക്ഷേ പഠനത്തിന് മൂന്നുലക്ഷം രൂപവേണം. സാമ്പത്തിക പ്രശ്‌നങ്ങളെ തുടര്‍ന്ന് ലോണിലായിരുന്ന വീടുവിറ്റ് വാടകവീട്ടിലേക്ക് അഞ്ചലും കുടുംബവും മാറിയ സമയമായിരുന്നു അത്. വിദ്യാഭ്യാസ ലോണിനുവേണ്ടി ശ്രമിച്ചെങ്കിലും അതും ശരിയായില്ല. ബന്ധുക്കളെയായിരുന്നു ആദ്യം സമീപിച്ചത്. അവര്‍ കൈമലര്‍ത്തി..നാട്ടില്‍ ആര്‍ക്കെങ്കിലും പെട്ടെന്നൊരാവശ്യം വേണ്ടിവന്നാല്‍ സമീപിക്കുന്ന വ്യക്തിയോട് പണം കടംചോദിക്കാം എന്ന തീരുമാനത്തിലെത്തുന്നത് .
വെറുതെ എന്തിനാണ് ഇത്തരം കോഴ്‌സുകള്‍ക്ക് പിറകേ പോകുന്നത്? തങ്കപ്പന്റെ മകന് അച്ഛന്റെ ജോലി തന്നെ നോക്കിയാല്‍ പോരേ എന്ന ചോദ്യമുയരുന്നത് അപ്പോഴാണ്. തങ്കപ്പന്‍ അയാളുടെ മുന്നില്‍ നിസ്സഹായതോടെ നിന്ന് ചിരിച്ചു. അയാളുടെ ചോദ്യത്തിന്റെ അര്‍ഥം പൂര്‍ണമായി അഞ്ചല്‍ മനസ്സിലാക്കുന്നത് പിന്നെയും വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടാണ്.
എന്‍ട്രന്‍സ് എഴുതി റാങ്ക് വന്നപ്പോള്‍ മെഡിസിന് ചേരാനുളള റാങ്ക് ഉണ്ട്. പാലക്കാട് മെഡിക്കല്‍ കോളേജില്‍ അപേക്ഷിച്ചു. എനിക്ക് കിട്ടി. അത് വലിയ നേട്ടമായിരുന്നു. പക്ഷേ ഇതൊന്നും ആസ്വദിക്കാന്‍ കഴിയുന്ന അവസ്ഥയിലായിരുന്നില്ല ഞാന്‍. വീട് ജപ്തി വരികയും അതുവിറ്റ് വാടകവീട്ടിലേക്ക് മാറിയതും സാമ്പത്തിക പ്രശ്‌നങ്ങളായിരുന്നു മനസ്സ് നിറയെ.’
വൈറലായ ഫോട്ടോ അപ്രതീക്ഷിതമല്ല
ആ ഫോട്ടോക്ക് അകത്ത് ആര് എവിടെ നില്‍ക്കണം, അമ്മ എങ്ങനെ ചിരിക്കണം, അച്ഛന്‍, ഞാന്‍ എങ്ങനെ നില്‍ക്കണം എന്നെല്ലാം എന്റെ മനസ്സിലുണ്ടായിരുന്നു. അഞ്ചുകൊല്ലമായിട്ട് ഞാന്‍ പ്ലാന്‍ ചെയ്തുവെച്ച ഫോട്ടോയാണ് അത്. ചിത്രത്തിനൊപ്പം എഴുതിയതും കാര്യങ്ങള്‍ തിരിച്ചറിഞ്ഞ ഫസ്റ്റ് ഇയറില്‍ ഞാന്‍ മനസ്സിലെഴുതിയ കുറിപ്പാണ്. സംസാരിക്കാന്‍ വേണ്ടി കാത്തിരിക്കുകയായിരുന്നു. മെഡിക്കല്‍ രംഗത്ത് ആരും ജാതിയെ കുറിച്ചോ അരികുവല്‍ക്കരിക്കപ്പെട്ടവരെ കുറിച്ചോ സംസാരിക്കുന്നില്ല. എനിക്കത് പറയണം എന്നത് ഞാന്‍ മുന്‍കൂട്ടി തീരുമാനിച്ചത് തന്നെയാണ്.