അങ്കമാലി സി.എസ്.എൽ. ടി.സി യുടെ ഉദ്ഘാടനം മുഖ്യമന്ത്രി നിർവഹിച്ചു

Covid19 HEALTH KERALA STATE GOVERNMENT ആരോഗ്യം.

എറണാകുളം : പരസ്പര കരുതലിന്റെ മഹത്തായ മാതൃകയാണ് അങ്കമാലിയില്‍ കോവിഡ് സെക്കന്‍ഡ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്റര്‍ എന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.
ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തില്‍ കോണ്‍ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ ഇന്‍ഡസ്ട്രീസിന്റെ സഹകരണത്തോടെ ആരംഭിക്കുന്ന സി.എസ്.എല്‍.ടി.സി.യുടെ ഉദ്ഘാടനം ഓണ്‍ലൈനായി നിര്‍വഹിക്കുകയായിരുന്നു മുഖ്യമന്ത്രി.

 

വ്യവസായ വകുപ്പ് മന്ത്രി പി. രാജീവ്, ബെന്നി ബഹനാന്‍ എം.പി, റോജി ജോണ്‍ എംഎല്‍എ, ജില്ലാ കളക്ടര്‍ എസ്. സുഹാസ്, ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. എന്‍. കെ. കുട്ടപ്പന്‍, എന്‍എച്ച്എം ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ. മാത്യൂസ് നമ്പേലി, സി.ഐ.ഐ കേരളാ ചെയര്‍മാനും ബ്രാഹ്മിണ്‍സ് ഫുഡ്‌സ് ഇന്ത്യ എക്‌സിക്യൂട്ടീവ് ഡയറക്ടറുമായ ശ്രീനാഥ് വിഷ്ണു, സി.ഐ.ഐ കേരളാ വൈസ് ചെയര്‍മാനും കാന്‍കോര്‍ ഇന്‍ഗ്രെഡിയന്റ്‌സ് സി.ഇ.ഒ.യുമായ ജീമോന്‍ കോര തുടങ്ങിയവർ ചടങ്ങിൽ ‍ പങ്കെടുത്തു.

READ ALSO  കേരളത്തില്‍ ഇന്ന് 17,983 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു
img