ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ടിൽ ആർട്ട് അസിസ്റ്റന്റ്: തൊഴിൽ അവസരങ്ങൾ അറിയാം

കേരള സംസ്ഥാന ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ടിൽ ആർട്ട് അസിസ്റ്റന്റ് ഗ്രേഡ് 1 തസ്തികയിൽ ദിവസവേതനാടിസ്ഥാനത്തിൽ (ഒരു ഒഴിവ്) നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. എസ്.എസ്.എൽ.സിയും ഡ്രായിങ്/പെയിന്റിങ് സർട്ടിഫിക്കറ്റുമാണ് യോഗ്യത. കുട്ടികളുടെ പുസ്തകങ്ങൾക്കുവേണ്ടി ചിത്രീകരണങ്ങൾ രചിച്ചുള്ള പരിചയം അഭിലഷണീയം. താത്പര്യമുള്ളവർ അപേക്ഷയും ആവശ്യമായ രേഖകളും സഹിതം ഡിസംബർ 5ന് വൈകിട്ട് അഞ്ചിനകം കേരള സംസ്ഥാന ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ടിൽ സമർപ്പിക്കണം. വിലാസം: കേരള സംസ്ഥാന ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ട്, സംസ്കൃത കോളജ് കാമ്പസ്, പാളയം, തിരുവനന്തപുരം – 695034. വിവരങ്ങൾക്ക് www.ksicl.org, 0471-2333790, 8547971483.

എഴുകോണ്‍ ഗ്രാമപഞ്ചായത്തിലെ സ്ഥിരം താമസക്കാരായ വനിതകള്‍ക്ക് അപേക്ഷിക്കാം. പ്രായപരിധി 18 – 46 വയസ് (2022 ജനുവരി ഒന്നിന് 18 വയസ് പൂര്‍ത്തിയാകണം). വര്‍ക്കര്‍ തസ്തികയില്‍ അപേക്ഷിക്കുന്നവര്‍ എസ്.എസ്.എല്‍.സി പാസായിരിക്കണം. ഹെല്‍പ്പര്‍ തസ്തികയില്‍ അപേക്ഷിക്കുന്നവര്‍ എസ്.എസ്.എല്‍.സി പാസാകാന്‍ പാടില്ല. എഴുത്തും വായനയും അറിഞ്ഞിരിക്കണം.അപേക്ഷകര്‍ പ്രായം, വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പ് ഹാജരാക്കണം. സംവരണാനുകൂല്യം ലഭിക്കുന്നതിന് പട്ടികജാതി -പട്ടികവര്‍ഗ വിഭാഗത്തില്‍പ്പെട്ട അപേക്ഷകര്‍ തഹസീല്‍ദാറില്‍ നിന്നുള്ള ജാതി സര്‍ട്ടിഫിക്കറ്റ്, പിന്നാക്ക വിഭാഗക്കാര്‍ വില്ലേജ് ഓഫീസില്‍ നിന്നുള്ള നോണ്‍-ക്രീമിലെയര്‍ സര്‍ട്ടിഫിക്കറ്റ്, മുന്നാക്ക വിഭാഗങ്ങളിലെ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ വില്ലേജ് ഓഫീസില്‍ നിന്നുള്ള ഇ.ഡബ്ലിയു.എസ് സര്‍ട്ടിഫിക്കറ്റ് സമര്‍പ്പിക്കണം.

പ്രവര്‍ത്തിപരിചയ സര്‍ട്ടിഫിക്കറ്റ്, റേഷന്‍ കാര്‍ഡിന്റെ പകര്‍പ്പ്, നഴ്‌സറി, പ്രീ-പ്രൈമറി ടീച്ചര്‍ പരിശീലനം പാസായിട്ടുള്ളവര്‍ സര്‍ട്ടിഫിക്കറ്റിന്റെ പകര്‍പ്പ്, വിധവകള്‍ പുനര്‍വിവാഹിതര്‍ അല്ലെന്ന സര്‍ട്ടിഫിക്കറ്റ്, സാമൂഹ്യനീതി വകുപ്പിന്റെ സ്ഥാപനങ്ങളില്‍ താമസിച്ചിട്ടുള്ളവര്‍ അത് തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ്, റേഷന്‍ കാര്‍ഡ് ഇല്ലാത്തവര്‍ ബന്ധപ്പെട്ട ഗ്രാമപഞ്ചായത്തില്‍ നിന്നുള്ള സ്ഥിരം താമസ സര്‍ട്ടിഫിക്കറ്റ് എന്നിവയും ഹാജരാക്കണം. മുന്‍പരിചയമുള്ളവര്‍ക്കും പട്ടികജാതി-പട്ടികവര്‍ഗ വിഭാഗക്കാര്‍ക്കും ഉയര്‍ന്ന പ്രായപരിധിയില്‍ മൂന്ന് വര്‍ഷത്തെ ഇളവ് ലഭിക്കും. അപേക്ഷയുടെ മാതൃക കൊട്ടാരക്കര ശിശുവികസന പദ്ധതി ഓഫീസിലും എഴുകോണ്‍ ഗ്രാമപഞ്ചായത്തിലും ലഭിക്കും. ഡിസംബര്‍ 19 ന് വൈകിട്ട് അഞ്ചിനകം കൊട്ടാരക്കര ശിശു വികസന പദ്ധതി ഓഫീസില്‍ സമര്‍പ്പിക്കണം. ഫോണ്‍: 0474 2451211.