മനാമ: അമേരിക്കയുടെ നേതൃത്വത്തിലുള്ള ടാസ്‌ക് ഫോഴ്‌സ് അടുത്ത വർഷത്തോടെ ഗൾഫ് മേഖലയിലെ തന്ത്രപ്രധാനമായ കടലിൽ നൂറിലധികം ആളില്ലാ കപ്പലുകൾ വിന്യസിക്കുമെന്ന് അമേരിക്ക. കടല്‍ വഴിയുള്ള ഭീഷണികള്‍ പ്രതിരോധിക്കുകയെന്ന ലക്ഷ്യത്തോടെയാണ് ഇത്തരമൊരു നീക്കമെന്നാണ് അമേരിക്കന്‍ സെൻട്രൽ കമാൻഡ് ചീഫ് ശനിയാഴ്ച വ്യക്തമാക്കിയതെന്ന് ഇസ്രായേലി മാധ്യമമായ ദി ടൈംസ് ഓഫ് ഇസ്രായേല്‍ റിപ്പോർട്ട് ചെയ്യുന്നു.
ഇസ്രായാലേിന്റെ ഒരു ടാങ്കറിന് നേരെ കഴിഞ്ഞ ദിവസം ഒമാന്‍ തീരത്തിന് സമീപത്ത് വെച്ച് ഡ്രോണ്‍ ആക്രമണം നേരിടേണ്ടി വന്നിരുന്നു. ഇസ്രായേൽ ഉടമസ്ഥതയിലുള്ള ഒരു സ്ഥാപനം നടത്തുന്ന പസഫിക് സിർക്കോൺ എന്ന ടാങ്കറിന് നേരെയായിരുന്നു ആക്രമണം. സംഭവത്തില്‍ ഇറാനെ അമേരിക്ക കുറ്റപ്പെടുത്തിയതിന് പിന്നാലെയാണ് മേഖലയില്‍ കൂടുതല്‍ ആളില്ലാ കപ്പലുകള്‍ വിന്യസിക്കുമെന്ന് ബഹ്‌റൈനിൽ നടന്ന വാർഷിക മനാമ ഡയലോഗ് കോൺഫറൻസിൽ ജനറൽ മൈക്കൽ കുറില്ല വ്യക്തമാക്കിയത്.
അമേരിക്കയും ഇറാനും തമ്മിലുള്ള സംഘർഷം രൂക്ഷമാവുന്നതിനിടെയാണ് ഇസ്രായേലി ടാങ്കറിന് നേരേയും ആക്രമണം ഉണ്ടാവുന്നത്. അന്താരാഷ്ട്ര എണ്ണ വിപണിയിലെ പ്രധാന മാർഗമായ ഗൾഫ് കടലിടുക്കില്‍ നിരന്തരം സൃഷ്ടിക്കപ്പെട്ടുന്ന സംഘർങ്ങളിലേയും തടസ്സങ്ങളിലേയും ഏറ്റവും ഒടുവിലത്തെ സംഭവമായിരുന്നു ഇത്.”അടുത്ത വർഷം ഈ സമയമാവുന്നതോടെ, ടാസ്‌ക് ഫോഴ്‌സ് 59 100-ലധികം ആളില്ലാ ഉപരിതല, ഭൂഗർഭ കപ്പലുകളുടെ ഒരു കൂട്ടം ഒരുമിച്ച് പ്രവർത്തിക്കുന്ന രീതിയിലുള്ള സംവിധാനം മേഖലയിലൊരുക്കും. ഇത് ഒരുമിച്ചുള്ള ആശയവിനിമയം നടത്തുകയും മേഖലയില്‍ കൂടുതല്‍ അവബോധം നൽകുകയും ചെയ്യും,” നറൽ മൈക്കൽ പറഞ്ഞു.
ഇറാന്റെ മേൽ കുറ്റം ആരോപ്പിക്കപ്പട്ടെ ഡ്രോൺ ആക്രമണങ്ങളുടെ പരമ്പരയെത്തുടർന്ന് മിഡിൽ ഈസ്റ്റ് ഓപ്പറേഷനുകളിലേക്ക് ആളില്ലാ സംവിധാനങ്ങളും ആർട്ടിഫിഷ്യൽ ഇന്റലിജൻസും സംയോജിപ്പിക്കുന്നതിന് യുഎസ് നാവികസേനയുടെ അഞ്ചാമത്തെ കപ്പല്‍ ബഹ്റൈന്‍ തീരം കേന്ദ്രീകരിച്ചാണ് പ്രവർത്തിച്ച് വരുന്നത്. 2021 സെപ്റ്റംബറിലാണ് ടാസ്‌ക് ഫോഴ്‌സ് 59 ബഹ്‌റൈനിൽ രൂപീകരിക്കപ്പെട്ടത്.അതേസമയം, സാഹോദര്യവും സൗഹൃദവുമുള്ള രാജ്യങ്ങൾക്കൊപ്പം ആഗോള, പ്രാദേശിക സുരക്ഷ വർധിപ്പിക്കുന്നതിൽ യുണൈറ്റഡ് സ്റ്റേറ്റ്സ് ഓഫ് അമേരിക്കയും സഖ്യകക്ഷികളും പ്രധാന പങ്ക് വഹിക്കുന്നുണ്ടെന്നാണ് ബഹ്റൈന്‍ കിരീടാവകാശിയും പ്രധാനമന്ത്രിയുമായ സൽമാൻ ബിൻ ഹമദ് അൽ ഖലീഫ കഴിഞ്ഞ ദിവസം വ്യക്തമാക്കിയത്.
ഉഭയകക്ഷി സഹകരണം വർധിപ്പിക്കുന്നതിനും വിവിധ മേഖലകളിൽ അവ മെച്ചപ്പെടുത്തുന്നതിനുള്ള വഴികൾക്കും ചർച്ചകൾ ഊന്നൽ നൽകി. പരസ്പര വിശ്വാസത്തെ അടിസ്ഥാനമാക്കിയുള്ള സഹകരണം വിശാലമായ ചക്രവാളങ്ങളിലേക്ക് വികസിക്കുകയും വളരുകയും ചെയ്യുന്നു. ബഹ്‌റൈൻ-ഇയു ബന്ധങ്ങൾ ഇരുരാജ്യങ്ങളും തമ്മിലുള്ള എല്ലാ മേഖലകളിലും സഹകരണത്തിന്റെയും സംയുക്ത ഏകോപനത്തിന്റെയും വിപുലമായ തലങ്ങളെ പ്രതിഫലിപ്പിക്കുന്നുവെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.