ഉണ്ണി മുകുന്ദനെതിരായ പീഡനശ്രമക്കേസ്‌; വിചാരണയ്‌ക്ക്‌ സ്‌റ്റേയില്ല

കൊച്ചി : നടൻ ഉണ്ണി മുകുന്ദനെതിരായ പീഡന ശ്രമക്കേസിൽ കീഴ്‌ക്കോടതിയിൽ നടക്കുന്ന വിചാരണയ്‌ക്ക്‌ സ്‌റ്റേയില്ല. വിചാരണയ്‌ക്ക്‌ സ്‌റ്റേ അനുവദിച്ചത്‌ തെറ്റായ വിവരം നൽകിയെന്ന്‌ പരാതിക്കാരിയായ പെൺകുട്ടി അറിയിച്ചതിനെ തുടർന്നാണ്‌ ഹൈക്കോടതി സ്‌റ്റേ നീക്കിയത്‌.

അഡ്വ. സൈബി ജോസ്‌ കിടങ്ങൂരായിരുന്നു നേരത്തെ ഉണ്ണി മുകുന്ദന്‌ വേണ്ടി ഹാജരായത്‌. അന്ന്‌ പരാതിക്കാരിയുമായി ഒത്തുതീർപ്പിലായതായി അഡ്വ. സൈബി ജോസ്‌ ഹൈക്കോടതിയിൽ അറിയിച്ചതിനെ തുടർന്നാണ്‌ സ്‌റ്റേ അനുവദിച്ചത്‌. എന്നാൽ, താൻ അങ്ങനെയൊരു ഒത്തുതീർപ്പിലെത്തിയിട്ടില്ലെന്ന്‌ ഇരയായ പെൺകുട്ടിയുടെ അഭിഭാഷക കോടതിയെ അറിയിച്ചു. വിഷയം ഗൗരവമുള്ളതെന്നും ഉണ്ണി മുകുന്ദൻ ഉത്തരം പറഞ്ഞേ മതിയാകൂ എന്നും കോടതി വ്യക്തമാക്കി. മറുപടി സത്യവാങ്‌മൂലം നൽകണമെന്നും കോടതി നിർദേശിച്ചു. കേസിൽ ഉണ്ണിമുകുന്ദന്‌ വേണ്ടി സൈബി ജോസ്‌ കിടങ്ങൂരിന്‌ പകരം മറ്റൊരു അഭിഭാഷകനാണ്‌ ഇന്ന്‌ കോടതിയിൽ ഹാജരായത്‌.