BREAKING NEWS KERALA Thrissur

കൃത്രിമമായി പ്രകൃതിദുരന്തമുണ്ടാക്കാം: ഒരു പവർഗ്രിഡ് മാതൃക

തൃശ്ശൂർ: മാടക്കത്തറയിലെ പുതിയ പവർ ഗ്രിഡ് നിർമ്മാണം പതിമൂന്നാം വാർഡിലുള്ള പുലരി നഗറിലെ സ്ത്രീകളും കുട്ടികളും അടങ്ങുന്ന നിരവധി കുടുംബങ്ങളെ കൂട്ടമരണത്തിലേക്ക് തള്ളിവിടാൻ പാകത്തിൽ. പവർ ഗ്രിഡ് ഉദ്യോഗസ്ഥരുടെ നിരുത്തരവാദപരമായ അനാസ്ഥ മൂലം, പുലരി നഗറിലെ നിരവധി വീടുകൾ രൂക്ഷമായ വെള്ളക്കെട്ട് മൂലമുള്ള ദുരിതത്തിലായി. ജീവന് അപകടസാധ്യത ഏറുന്നതിനാൽ ഭീതിയിലാണിവർ കഴിയുന്നത്. ഇൗ പ്രദേശത്തു നിന്നും ഉയർന്ന സ്ഥലത്ത് സ്ഥിതി ചെയ്യുന്ന പവർ ഗ്രിഡ് സ്റ്റേഷൻ കോമ്പൗണ്ടിൽ നിന്നും മഴവെള്ളം ഗതിമാറ്റി പുലരി നഗറിലേക്ക് തിരിച്ചുവിടുന്നതുമൂലം, ഇവിടെയുള്ള […]

BREAKING NEWS Covid19 CRIME Exclusive KERALA

കൊറോണ കൊല്ലുന്നതാണു ഭേദം; അല്ലെങ്കിലീ ബാങ്കുകൾ കൊല്ലാതെ കൊല്ലും.

കോവിഡ്19 ദുരിതക്കാലത്തു സർക്കാരുകൾ എല്ലാവിധ വായ്പ്പകൾക്കും 2020 ഓഗസ്റ്റ് 31 വരെ മോറട്ടോറിയം അനുവദിച്ചുവെന്നാണ് സർക്കാർ അറിയിപ്പ്. എന്നാൽ HDFC എന്ന ബാങ്ക് ഉപഭോക്താക്കൾക്ക് മോറട്ടോറിയം നിഷേധിക്കുകയും മാനസികമായി പീഡിപ്പിക്കുകയുമാണ് ചെയ്യുന്നത്. മോറട്ടോറിയത്തിനായി അപേക്ഷിച്ചവർക്ക് അതു നൽകാതെ മോറട്ടോറിയം കാലയളവിലുള്ള EMI ഉപഭോക്താക്കളുടെ ബാങ്കിൽ ക്ലിയറൻസിനയക്കുകയും ബാങ്കിൽ പണമില്ലാത്തതിനാൽ ചെക്ക് മടങ്ങുകയും അതിനു ബാങ്ക് ചാർജ്ജും പിഴയും മറ്റും ചുമത്തുകയും ചെയ്യുന്ന രീതിയാണ് ഇവർ അവലംബിക്കുന്നത്. മോറട്ടോറിയം കാലയളവിലുള്ള EMI പെൻ്റിംഗ് ആണെന്നു പറഞ്ഞുകൊണ്ട് ഉപഭോക്താക്കളെ നിരന്തരം […]

BREAKING NEWS CRIME KERALA POLITICS

നിർമ്മാണ തൊഴിലാളി ക്ഷേമനിധിയുടെ ആറു കോടി 72 ലക്ഷം രൂപ ട്രഷറിയിൽ നിന്നും നഷ്ടപ്പെട്ടതിൽ സമഗ്ര അന്വേഷണം വേണം – തമ്പി കണ്ണാടൻ

കൊച്ചി: തിരുവനന്തപുരം ട്രഷറിയിൽ കേരള കെട്ടിട നിർമ്മാണ തൊഴിലാളി ക്ഷേമനിധിയുടെ എസ് .ടി.എസ്. ബി.അക്കൗണ്ടിൽ നിക്ഷേപിച്ചിരുന്ന 25 കോടി അഞ്ചു ലക്ഷത്തി 98 ആയിരത്തി 203 രൂപയിൽ ആറു കോടി 72 ലക്ഷം രൂപ ട്രഷറിയുടെ അക്കൗണ്ടിൽ നിന്നും കാണാതായ തിനെക്കുറിച്ച് സർക്കാർ സമഗ്ര അന്വേഷണം നടത്താൻ തയ്യാറാകണമെന്ന് കേരള കെട്ടിട നിർമ്മാണ തൊഴിലാളി കോൺഗ്രസ് (കെ.കെ.എൻ.ടി.സി.) സംസ്ഥാന പ്രസിഡന്റും ക്ഷേമനിധി ബോർഡിന്റെ ഡയറക്ടറുമായ കെ .പി .തമ്പി കണ്ണാടൻ ആവശ്യപ്പെട്ടു. വിവിധ സ്ഥാപനങ്ങളും വ്യക്തികളും നിർമാണ […]

Kasargod KERALA LOCAL NEWS വിദ്യാഭ്യാസം.

പൂർവ്വവിദ്യാർത്ഥികൾ ടി.വി. ചലഞ്ച് നടത്തി

കാസർകോട്: ഇരിയണ്ണി സ്കൂൾ 2002 എസ്എസ്എൽസി ബാച്ചിന്റെ ആഭിമുഖ്യത്തിൽ സമൂഹത്തിലെ നിർദ്ധനരായ വിദ്യാർത്ഥികൾക്ക് ഓൺലൈൻ വിദ്യാഭ‌്യാസത്തിനായി TV CHALLENGE നടത്തി. മുളിയാർ,ബേഡടുക്ക പഞ്ചായത്തിലെ 5 കുടുംബങ്ങൾക്ക‌് TV + DTH കൈമാറി. അദ്ധ്യാപകരായ വി.ടി. കുഞ്ഞിരാമൻ മാസ്റ്റർ, ജനാർദ്ദനൻ മാസ്റ്റർ എന്നിവരുടെ സാന്നിദ്ധ്യത്തിൽ മുളിയാർ പഞ്ചായത്ത് അംഗം അനീസ മല്ലത്തിനാണ് ഇതു കൈമാറി പദ്ധതിക്ക് തുടക്കം കുറിച്ചത്. ബോവിക്കാനം, അമ്മങ്കോട്, ഇരിയണ്ണി, പേരടുക്കം, കാനത്തൂർ, വട്ടംതട്ടാ എന്നിവിടങ്ങളിൽ ടെലിവിഷനുകൾ വിതരണം ചെയ്തു.

BREAKING NEWS Exclusive LOCAL NEWS Thrissur

റോഡു തകർത്തു കൊള്ളയടിക്കുന്ന ഈ മാഫിയ ഏത് ?

തൃശ്ശൂർ പാലക്കാട് ആറുവരി ദേശീയപാതയിൽ മണ്ണുത്തി ജംഗ്ഷനിലുള്ള ഫ്ലൈ ഓവറാണിത്. നല്ല മഴയുള്ള സമയത്ത് ഈ ഫ്ലൈ ഓവറിൽ നിന്നും വെള്ളം താഴേക്കു പതിക്കുകയാണ്. വെള്ളമിങ്ങനെ താഴേക്ക് കുത്തിവീഴുന്നതു മൂലം താഴെയുള്ള റോഡിലൂടെ യാത്ര ചെയ്യുന്നവർക്ക് അപകടമുണ്ടാകാനുള്ള സാധ്യത വളരെയേറെയാണ്. മാത്രമല്ല, താഴത്തെ റോഡ് വെള്ളം കുത്തിവീഴുന്നതിനാൽ തകർന്നുപോകുന്നു. കഴിഞ്ഞ വർഷവും ഇതേ പോലെ മുകളിൽ നിന്നും വെള്ളം വീണ് താഴത്തെ റോഡുകൾ തകർന്നിരുന്നു. അതു നന്നാക്കിയിട്ട് ഏതാണ്ട് രണ്ടു മമാസങ്ങൾ മാത്രമാണ് ആയത്. ഫ്ലൈ ഓവറിനിരു […]

Covid19 HEALTH KERALA

രോഗാണുക്കളെ ചെറുക്കുന്ന ആയുർവേദ ജീവനം

തൃശ്ശൂർ: കറുകുറ്റി പഞ്ചായത്തിലെ കോവിഡ് റെസ്പോൺസ് സെൽ മീറ്റിങ്ങിൽ എടുത്ത തീരുമാനം അനുസരിച്ചു പഞ്ചായത്തിലെ എല്ലാ വീടുകളിലും പുക മരുന്നും സുദർശനം ഗുളികയും നൽകി കഴിഞ്ഞതായി ആയുർവേദ മെഡിക്കല്‍ ഓഫീസർ അറിയിച്ചു. ആരോഗ്യ വകുപ്പിന്റെ പഠനം അനുസരിച്ചു ജൂലൈ അവസാന ആഴ്ചകളിലും ഓഗസ്റ്റ് മാസത്തിലും രോഗവ്യാപനം വളരെ വർധിക്കുന്നതിന് സാധ്യത ഉണ്ട്. അത്‌ കൊണ്ട് തന്നെ നിലവിൽ 5 ദിവസം സുദർശനം ഗുളിക ഉപയോഗിച്ച എല്ലാവരും ഓഗസ്റ്റ് മാസം കഴിയുന്നത് വരെ ആഴ്ചയിൽ 2 ഗുളിക എന്ന […]

BREAKING NEWS Covid19 KERALA ആരോഗ്യം.

പത്തനംതിട്ട ആശുപത്രി രോഗക്ഷേമകേന്ദ്രമോ?

പത്തനംതിട്ട: രാജ്യം കൊറോണ കാർന്നെടുക്കുന്ന വേദനയിൽ ഉരുകുന്നു. സർക്കാർ സംവിധാനങ്ങളും ആരോഗ്യപ്രവർത്തകരും സന്നദ്ധപ്രവർത്തകരുമെല്ലാം ഒരു രോഗി പോലും പുതുതായി ഉണ്ടാകാതിരിക്കാൻ ബദ്ധശ്രദ്ധരാണ്. ഇക്കാലത്താണ് കൊറോണബാധിതരേയും ചികിത്സിക്കേണ്ട പത്തനംതിട്ടയിലെ ഈ പ്രധാനാശുപത്രി ഇത്തരത്തിൽ വൃത്തിഹീനമായി കാണുന്നത്. സർക്കാരിൻ്റെയും ആരോഗ്യമന്ത്രിയുടെയും വകുപ്പിൻ്റെയും അടിയന്തിരശ്രദ്ധ ഈ ആശുപത്രി ആവശ്യപ്പെടുന്നു.

BREAKING NEWS CRIME KERALA

ജാതീയാധിക്ഷേപവും ലൈംഗികപീഡനവും: നീതി തേടി നിഷ

കോഴിക്കോട്: വൈത്തിരി സ്വദേശിനിയായ നിഷ, പട്ടികജാതിക്കാരിയായ തന്നെ ജാതീയമായി ഭർത്താവും വീട്ടുകാരും അധിക്ഷേപിക്കുന്നതായും പീഡിപ്പിക്കുന്നതായും ആരോപിച്ചുകൊണ്ട് കോഴിക്കോട് പ്രസ്സ് ക്ലബ്ബിൽ വച്ച് ഇന്നു പത്രസമ്മേളനം നടത്തി. സോഷ്യൽ ജസ്റ്റിസ് വിജിലൻസ് ഫോറം കോഴിക്കോട് ജില്ലാ ജന. സെക്രട്ടറി വിജയരാജൻ കഴുങ്ങാഞ്ചേരി, വേൾഡ് ഹ്യൂമൻ റൈറ്റ്സ് ഓർഗനൈസേഷൻ മെമ്പർ ജഫ്രി ജലീൽ തുടങ്ങിയവര്‍ നിഷയോടൊപ്പം പത്രസമ്മേളനത്തിൽ പങ്കെടുത്തു. 1998-ൽ ജാതീയമായി തന്നേക്കാൾ ഉയർന്ന വിഭാഗത്തിൽ പെട്ടയാളെ വിവാഹം കഴിക്കുമ്പോൾ ഭർത്തൃവീട്ടുകാർക്ക് ജാതി വിഷയമല്ലായിരുന്നു എന്ന് നിഷ പറയുന്നു. വിവാഹസമ്മാനമായി […]

Covid19 HEALTH

കൊറോണയോ ? ആരവൻ ? ദാ കൊറോണക്കാലത്ത് മൂവാറ്റുപുഴയിലെ മത്സ്യലേലം

കൊറോണ മനുഷ്യജീവൻ അപഹരിക്കും, സാമൂഹിക അകലം പാലിക്കണം, മാസ്ക്ക് ധരിക്കണം തുടങ്ങി സർക്കാരും ഇതരസംഘടനകളും ആവർത്തിച്ചു യാചിക്കുമ്പോഴും നമ്മുടെ കേരളം ഇങ്ങനെയാണ്. മാസ്ക്കോ,അകലങ്ങളോ ഒന്നുമില്ലാതെ ഇടിച്ചുതള്ളുന്ന ജനക്കൂട്ടം. ദി കേരള ഓൺലൈനി റിപ്പോർട്ടർ മൂവാറ്റുപുഴയിൽ കണ്ട ദൃശ്യം.

BREAKING NEWS Kasargod LOCAL NEWS OBITUARY

മെട്രോ മുഹമ്മദ് ഹാജി അന്തരിച്ചു

കാഞ്ഞങ്ങാട്: വ്യവസായപ്രമുഖനും സാമൂഹ്യ പ്രവർത്തകനുമായ മെട്രോ മുഹമ്മദ് ഹാജി അന്തരിച്ചു. കഴിഞ്ഞ കുറച്ചു നാളുകളായി അർബ്ബുദരോഗബാധയെ തുടർന്ന് ചികിത്സയിലായിരുന്നു അദ്ദേഹം. കാഞ്ഞങ്ങാട് സംയുക്ത മുസ്ലീം ജമാഅത്ത് പ്രസിഡണ്ട്, മുസ്ലീം ലീഗ് സംസ്ഥാന പ്രവർത്തക സമിതി അംഗം, ചന്ദ്രിക, സുപ്രഭാതം ദിനപ്പത്രങ്ങളുടെ ഡയറക്ടർ, ചിത്താരി അസ്സീസിയ സ്കൂൾ മാനേജിംഗ് ഡയറക്ടർ, പെരിയ അംബേദ്കര്‍ കോളേജ് മാനേജിംഗ് ഡയറക്ടർ, സായ് ഹോസ്പിറ്റൽ ജനകീയ സമിതിയുടെ അഡ്വൈസറി ബോർഡ് അംഗം തുടങ്ങി നിരവധി സംഘടനകൾക്കും സ്ഥാപനങ്ങൾക്കും ഹാജി നേതൃത്വം നൽകി. 1970-കൾ […]

%d bloggers like this: