ദില്ലി: പുല്‍വാമ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ ലോകകപ്പ് ക്രിക്കറ്റില്‍ പാകിസ്താനുമായുള്ള മത്സരങ്ങള്‍ ഇന്ത്യ ഉപേക്ഷിക്കണമെന്ന് മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം ഹര്‍ഭജന്‍ സിംഗ്. പാകിസ്താനുമായുള്ള മത്സരങ്ങള്‍ ഒഴിവാക്കിയാലും ഇന്ത്യക്ക് മുന്നോട്ടു പോകാനുള്ള ശക്തിയുണ്ടെന്നും ഹര്‍ഭജന്‍ സിംഗ് പറഞ്ഞു. ജൂണ്‍ 16ന് മാഞ്ചസ്റ്ററിലാണ് ഇന്ത്യാ-പാകിസ്താന്‍ മത്സരം നടക്കുക. വളരെ വേദനാജനകമായ സംഭവമാണ് പാകിസ്താനില്‍ നിന്നും ഉണ്ടായിരിക്കുന്നത്. വിഷയത്തില്‍ സര്‍ക്കാര്‍ ശക്തമായ നടപടികള്‍ സ്വീകരിക്കണം. പാകിസ്താനുമായി ഇനിയൊരു ബന്ധവും ഉണ്ടെന്ന് കരുതുന്നില്ല. ബന്ധം ഉപേക്ഷിച്ചില്ലെങ്കില്‍Continue Reading

മാനന്തവാടി: എസ്ബിഐ മാനന്തവാടി ബ്രാഞ്ചില്‍ വീണ്ടും എടിഎം തട്ടിപ്പ്. പോലിസ് ഉദ്യോഗസ്ഥന്റെ 80,000 രൂപയാണ് ഒടുവില്‍ നഷ്ടമായത്. മാനന്തവാടിയിലെ സ്‌പെഷല്‍ബ്രാഞ്ച് പോലിസ് ഉദ്യോഗസ്ഥന്റെ അക്കൗണ്ടില്‍ നിന്നാണ് തിങ്കളാഴ്ച രാത്രി 11.50നും 12.05നും ഇടയില്‍ നാലു തവണകളായി 80,000 രൂപ തട്ടിയത്. ലഖ്‌നോവില്‍ നിന്നാണു പണം തട്ടിയതെന്നു വ്യക്തമായിട്ടുണ്ട്. ഇതോടെ എസ്ബിഐ മാനന്തവാടി ബ്രാഞ്ചില്‍ നിന്നും സമാന തട്ടിപ്പിന് ഇരയായവരുടെ എണ്ണം ആറായി.Continue Reading

ബംഗളൂരു: പരിശീലന പറക്കിലിനിടെ വ്യോമസേനയുടെ എയറോബാറ്റിക്‌സ് ടീമിലുള്ള സൂര്യകിരണ്‍ ജെറ്റുകള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ പൈലറ്റ് മരിച്ചു. രണ്ടു പൈലറ്റുമാര്‍ രക്ഷപ്പെട്ടു. വിമാനാവശിഷ്ടങ്ങള്‍ പതിച്ച്‌ ഒരു സാധാരണക്കാരന് പരിക്കേറ്റു. നോര്‍ത്ത് ബംഗളൂരുവിലെ യേലഹങ്ക എയര്‍ബേസിലായിരുന്നു അപകടം. ഈ മാസം 20 മുതല്‍ 24 വരെ ബംഗളൂരുവില്‍ നടക്കുന്ന എയറോ ഇന്ത്യ-2019 മെഗാ ഷോയുടെ ഭാഗമായായിരുന്നു പരിശീലനം.Continue Reading

ലഖ്‌നോ: താഴേത്തട്ടിലിറങ്ങി കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രവര്‍ത്തിക്കാതെ തനിക്ക് അത്ഭുതങ്ങള്‍ കൊണ്ടുവരാനൊന്നുമാവില്ലെന്നു പ്രിയങ്ക ഗാന്ധി. യുപിയിലെ ബുന്ദേല്‍ഘണ്ടില്‍ സംഘടിപ്പിച്ച പാര്‍ട്ടി യോഗത്തിലാണു പ്രിയങ്ക ഇക്കാര്യം പറഞ്ഞത്. തനിക്ക് അത്ഭുതസിദ്ധിയൊന്നുമില്ല. പ്രവര്‍ത്തകര്‍ താഴേത്തട്ടിലിറങ്ങി പ്രവര്‍ത്തിക്കുക തന്നെ വേണം. എന്നാലേ നമുക്ക് വിജയം കൈവരിക്കാനാവൂ- പ്രിയങ്ക പ്രവര്‍ത്തകരോടു പറഞ്ഞു. ലഖ്‌നോ, ഉന്നാവോ, മോഹന്‍ലാല്‍ ഗഞ്ച്, റായ്ബറേലി, പ്രതാപ്ഗര്‍, പ്രയാഗ്‌രാജ്, അംബേദ്കര്‍ നഗര്‍, സീതാപൂര്‍, കൗശംബി, ഫത്തേപൂര്‍, ഫുല്‍പുര്‍, അയോധ്യ തുടങ്ങിയ സ്ഥലങ്ങളില്‍ നിന്നുള്ള പ്രവര്‍ത്തകരെContinue Reading

ഉണക്കമുന്തിരി എല്ലാവര്‍ക്കും ഇഷ്ടം ആണെങ്കിലും അവ ചോദിച്ചു വാങ്ങി കഴിക്കുന്നത് വളരെ കുറവാണ്. പായസത്തിലോ ബിരിയാണിയിലോ മറ്റ് ഭക്ഷണത്തിലോ ഭംഗിക്ക് വേണ്ടി ഇടുന്നതിനായി മാത്രമാണ് പലരും ഉണക്ക മുന്തിരി വാങ്ങുന്നത്. ഉണക്ക മുന്തിരിയുടെ ആരോഗ്യ ഗുണങ്ങള്‍ അറിയാത്തതുകൊണ്ടാണ്. പല രോഗങ്ങള്‍ തടയാനും പല പ്രശ്നങ്ങള്‍ക്കും ഉണക്ക മുന്തിരി ഒരു പ്രതിവിധിയാണ്. ക്യാന്‍സര്‍ മുതല്‍ പ്രമേഹം വരെ ഇവ തടയുന്നു. ദഹന പ്രക്രിയയെ സഹായിക്കാനും മലബന്ധം തടയാനും എല്ലുകളുടെ ആരോഗ്യം മെച്ചപ്പെടുത്താനുംContinue Reading

ഏഴാം മാസത്തില്‍ പരിശോധനയ്ക്ക് ചെന്ന ദമ്ബതികളോട് ഡോക്ടര്‍ പറഞ്ഞു, ‘നിങ്ങളുടെ കുഞ്ഞ് അത്യാസന്ന നിലയിലാണ്, ജനിച്ച്‌ മുപ്പത് മിനുട്ടുകള്‍ പോലും കുഞ്ഞ് ജീവിച്ചിരിക്കില്ല. മാസങ്ങള്‍ പൂര്‍ത്തിയാക്കി പ്രസവം നടത്തുന്നത് കൊണ്ട് യാതൊരു ഗുണവുമില്ല. കുഞ്ഞിനെ ജീവനോടെ ലഭിക്കണമെന്നുതന്നെയില്ല. അതിനാല്‍ ഇപ്പോള്‍ത്തന്നെ ഓപ്പറേഷന്‍ നടത്തി കുഞ്ഞിനെ പുറത്തെടുക്കാവുന്നതാണ്.’ 23 വയസ്സ് മാത്രം പ്രായമുള്ള യുവതിയോടാണ് ഗര്‍ഭസ്ഥ ശിശുവിനെക്കുറിച്ച്‌ ഡോക്ടര്‍ ഇങ്ങനെ പറഞ്ഞത്. തലച്ചോറും തലയോട്ടിയും ഭാഗികമായി ഇല്ലാതെ പിറക്കുന്ന അവസ്ഥയായ അനെന്‍സിഫാലിContinue Reading

ദില്ലി: കുല്‍ഭൂഷന്‍ ജാദവ് കേസില്‍ അന്ത്രാഷ്ട്ര നീതിന്യായ കോടതിയില്‍ പാക്കിസ്ഥാന്റെ വാദം ഇന്ന്. ഇന്ത്യയുടെ വാദം ഇന്നലെയായിരുന്നു അവസാനിച്ചത്. ചാരവൃത്തി ആരോപിച്ച്‌ കുല്‍ഭൂഷണ്‍ ജാദവിനെ പാകിസ്ഥാന്‍ തടവില്‍ പാര്‍പ്പിച്ചിരിക്കുന്നത് നിയമ വിരുദ്ധമായി പ്രഖ്യാപിക്കണമെന്നായിരുന്നു ഇന്ത്യയുടെ വാദം. പ്രമുഖ അഭിഭാഷകന്‍ ഹരീഷ് സാല്‍വെയാണ് ഇന്ത്യക്ക് വേണ്ടി ഇന്നലെ ഹാജരായത്. പാകിസ്ഥാന്‍ സൈനിക കോടതി കുല്‍ഭൂഷണ്‍ ജാദവിന്റെ വിചാരണ നടത്തി വധ ശിക്ഷ വിധിച്ചത് സുതാര്യത ഇല്ലാത്ത നടപടികളിലൂടെയാണെന്നും വധ ശിക്ഷ റദ്ദാക്കണമെന്നുംContinue Reading

ദില്ലി: റിലൈന്‍സ് കമ്മ്യൂണിക്കേഷന്‍സ് ഉടമ അനില്‍ അംബാനിക്ക് എതിരായ കോടതിയലക്ഷ്യ ഹര്‍ജിയില്‍ സുപ്രിംകോടതി ഇന്ന് വിധി പ്രസ്താവിക്കും. കോടതി ഉത്തരവ് ഉണ്ടായിട്ടും 550 കോടി രൂപ നല്‍കിയില്ല എന്ന് ആരോപിച്ച്‌ എറിക്‌സണ്‍ ഇന്ത്യ നല്‍കിയ കോടതി അലക്ഷ്യ ഹര്‍ജിയിലാണ് വിധി. ജസ്റ്റിസ്മാരായ റോഹിങ്ടന്‍ നരിമാന്‍, വിനീത് ശരണ്‍ എന്നിവര്‍ ആണ് വിധി പ്രസ്താവിക്കുന്നത്. രാവിലെ 10.30 നാണ് വിധി പ്രസ്താവം. കോടതി അലക്ഷ്യ ഹര്‍ജിയില്‍ ജസ്റ്റിസ് മാരായ റോഹിങ്ടന്‍ നരിമാന്‍,Continue Reading

ഉധംപൂര്‍: കശ്മീര്‍ താഴ്‌വരയില്‍ കനത്ത മഴയിലും മഞ്ഞുവീഴ്ച്ചയിലും വ്യാപക നാശം. മഴയും മഞ്ഞുവീഴ്ച്ചയും ശമനമില്ലാതെ തുടര്‍ന്നതോടെ കശ്മീര്‍ താഴ്‌വരയിലെ ജന ജീവിതം താളം തെറ്റി. ജമ്മുകശ്മീരിലെ ഉധംപൂര്‍ ജില്ലയിലാണ് കനത്ത മഞ്ഞുവീഴ്ച്ചയിലും മഴയിലുമായി ജനങ്ങള്‍ ബുദ്ധിമുട്ടുന്നത്. കഴിഞ്ഞ ഒരു മാസത്തിനിടെ മഞ്ഞ് വീണ് തകര്‍ന്നത് ഒമ്ബത് വീടുകളാണ്. വീടും മറ്റ് വസ്തുവകകളും നഷ്ടപ്പെട്ടതോടെ ജനങ്ങള്‍ സമീപത്തെ ഗ്രാമത്തിലേക്ക് പോവുകയായിരുന്നു. 2,500 ഹെക്ടര്‍ ഭൂമില്‍് മണ്ണിടിച്ചിലുമുണ്ടായി. മഞ്ഞുവീഴ്ച്ച തുടരുന്ന സാഹചര്യത്തില്‍ തിരിച്ചുContinue Reading

കൊച്ചി: എറണാകുളം സൗത്ത് റെയില്‍വേ സ്റ്റേഷന് സമീപം ആറ് നില കെട്ടിടത്തിന് തീപിടിച്ചു. പാരഗണ്‍ ഗോഡൗണിനാണ് വന്‍ തീപിടുത്തമുണ്ടായത്. രണ്ട് മണിക്കൂറായി ഫയര്‍ഫോഴ്‌സ് തീയണയ്ക്കാനുള്ള ശ്രമത്തിലാണ്. എന്നാല്‍, തീ നിയന്ത്രണ വിധേയമായിട്ടില്ല. സമീപ കെട്ടിടങ്ങളിലേക്ക് തീ പടരാനുള്ള സാധ്യതയും കൂടുതലാണ്. കൂടുതല്‍ ഫയര്‍ഫോഴ്‌സ് സംഘം സംഭവ സ്ഥലത്തേക്ക് എത്തിക്കൊണ്ടിരിക്കുകയാണ്. സമീപത്തുളള കെട്ടിടങ്ങളില്‍ ഉള്ളവരെ ഒഴിപ്പിച്ചുകൊണ്ടിരിക്കുകയാണ്. നഗരത്തില്‍ നിന്ന് കുടിവെള്ള ടാങ്കറുകളില്‍ അടക്കം വെള്ളമെത്തിച്ച്‌ തീ അണയ്ക്കാനുള്ള ശ്രമങ്ങള്‍ പുരോഗമിക്കുകയാണ്. അഗ്‌നിContinue Reading