Alappuzha Award BREAKING NEWS CINEMA COVER STORY Ernamkulam Exclusive Kasargod KERALA Thrissur

കുറത്തിയാടൻ ഫൗണ്ടേഷൻ നിലവിൽവന്നു

കുറത്തിയാടൻ ഫൗണ്ടേഷൻ നിലവിൽവന്നു കവി കുറത്തിയാടൻ പ്രദീപ് ന്റെ ദീപ്തസ്മരണ നിറഞ്ഞു നിന്ന ചടങ്ങിൽ കുറത്തിയാടൻ ഫൗണ്ടേഷൻ പ്രഖ്യാപനമുണ്ടായി. മാവേലിക്കര, എ.ആർ.രാജരാജവർമ്മ സ്മാരകത്തിൽ (ശാരദാമന്ദിരം) ഞായറാഴ്ച നടന്ന ചടങ്ങ് പ്രിയ കവി വയലാർ ശരത്ചന്ദ്രവർമ്മ ഉദ്ഘാടനം ചെയ്തു. വി.വി. ജോസ് കല്ലട അദ്ധ്യക്ഷനായിരുന്നു. കവികളായ .എം.സങ്, വിനോദ് നീലാംബരി, സലാം പനച്ചമൂട്, ജിജി ഹസ്സൻ, സുമോദ് പരുമല, ഗോപകുമാർ മുതുകുളം, അജുസ് കല്ലുമല, ദേവ് മനോഹർ, അച്യുതൻ ചാങ്കൂർ, ശിൽപ്പി ജോൺസ് തുടങ്ങി സുഹൃത്തുക്കളും നാട്ടുകാരുമായ നിരവധിപേർ […]

CINEMA

പ്ലാസ്റ്റിക് മീനുകൾ

ഫെസ്റ്റിവൽ മൂവി സഞ്ജയ്‌ നായർ കഥയും സംവിധാനവും നിർവഹിച്ച്, അജയൻ കടനാട് തിരക്കഥയെഴുതി, കുറത്തിയാടന്റെയും ഡോക്ടർ പ്രേം കുമാറി ന്റെയും വരികൾക്ക് വിനോദ് നീലാംബരി സംഗീതം നൽകി കൊല്ലം ആലപ്പുഴ കരുനാഗപ്പള്ളി ഭാഗങ്ങളിലായി ഫെബ്രുവരി 10 നു ശേഷം ഷൂട്ടിങ് ആരംഭിക്കുന്ന ചിത്രം. ഇവിടെ ഭൂമിയിൽ നാം മണ്ണിൽ, കടലിൽ, കായലിൽ, എന്നുവേണ്ട പല രൂപത്തിലും ഭാവത്തിലും വിധത്തിലും വലിച്ചെറിയുന്ന,തള്ളുന്ന നിക്ഷേപിക്കുന്ന പ്ലാസ്റ്റിക് മാലിന്യങ്ങൾ ജീവനുള്ള എല്ലാത്തിന്റെയും നിലനിൽപ്പിനെ തന്നെ കാർന്നു തിന്നു തുടങ്ങിയിരുന്നു. തിരിച്ചറിഞ്ഞതും അറിയാത്തത്തും […]

BREAKING NEWS KERALA

കാഞ്ഞങ്ങാട് സുന്ദരിയാകുന്നു

കാഞ്ഞങ്ങാട് : കാഞ്ഞങ്ങാട് സൗത്ത് ജംഗ്ഷനിൽ നഗര സൗന്ദര്യ വൽകരണത്തിന്റെ ഭാഗമായി ‘കാഞ്ഞങ്ങാട്ടുകാർ ഫേസ്ബുക് പേജി’ന്റെ ആഭിമുഖ്യത്തിൽ അലങ്കാരച്ചെടികൾ വെച്ചുപിടിപ്പിച്ചു. പരിപാടിയുടെ ഉദ്ഘാടനകർമ്മം നഗരസഭാ ചെയർമാൻ വി.വി. രമേശൻ നിർവഹിച്ചു. നഗരസഭാ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ വി. ഉണ്ണികൃഷ്ണൻ അധ്യക്ഷത വഹിച്ചു. പരിസ്ഥിതി പ്രവർത്തകനായ സലാം പുതിയകോട്ട 100-ൽ പരം ചെടികൾ പദ്ധതിക്കുവേണ്ടി സൗജന്യമായി നൽകി.   പരിപാടി വിജയപ്രദമാക്കാൻ സഹായിച്ച യുവജനക്ഷേമബോർഡ് മുനിസിപ്പൽ കോഡിനേറ്റർ ശിവചന്ദ്രൻ കാർത്തിയോടും ‘കാഞ്ഞങ്ങാട്ടുകാർ ഫെയ്സ്ബുക്ക് പേജിൻ്റെ മുഴുവൻ അംഗങ്ങളോടും ഭാരവാഹികൾ […]

Covid19 FEATURE

ആരോഗ്യപ്രവർത്തകരുടെ ആശ്രിതർക്ക് ഇൻഷ്വറൻസ് തുക ലഭിച്ചു

തൃശ്ശൂർ: കോവിഡിനെതിരായ പോരാട്ടത്തിനിടെ അപകടത്തിൽ മരണമടഞ്ഞ രണ്ട് ആരോഗ്യ പ്രവർത്തകരുടെ ആശ്രിതർക്ക് 50 ലക്ഷം രൂപ വീതം ഇൻഷ്വറൻസ് ക്ലെയിം നൽകി. പി.എം.ജി.കെ പാക്കേജ് പ്രകാരമുള്ള നഷ്ടപരിഹാരത്തുകയാണ് അക്കൗണ്ടുകളിലേക്ക് കൈമാറിയത്. രാജ്യത്തുതന്നെ ആദ്യമായാണിത്. കോവിഡ് പ്രതിരോധത്തിനിടെ ആത്മസമർപ്പണത്തോടെ ജോലി ചെയ്ത രണ്ട് ആരോഗ്യ പ്രവർത്തകരാണ് അപകടത്തിൽ മരണപ്പെട്ടത്. കുന്നംകുളം താലൂക്ക് ആശുപത്രിയിലെ സ്റ്റാഫ് നഴ്‌സ് എം എ ആഷിഫ് ഏപ്രിൽ 10 നാണ് മരിച്ചത്. ആശുപത്രിയിൽ നിന്ന് ജോലി കഴിഞ്ഞു മടങ്ങുമ്പോഴാണ് ബൈക്കപകടത്തിൽ കൊല്ലപ്പെട്ടത്. കോവിഡ് പോസിറ്റീവ് […]

FEATURE

വിടവാങ്ങിയത് മാധ്യമ-രാഷ്ട്രീയ-സാഹിത്യരംഗത്തെ ബഹുമുഖപ്രതിഭ

ടി.പി.നന്ദകുമാര്‍ ചീഫ് എഡിറ്റര്, ക്രൈം ചിന്തകനും സാംസ്‌കാരിക-പരിസ്ഥിതി പ്രവര്‍ത്തകനും ഗ്രന്ഥകാരനും വാഗ്മിയും പ്രസാധകനും പത്രപ്രവര്‍ത്തകനുമായ എം.പി.വീരേന്ദ്രകുമാറിന് പ്രണാമം. രാഷ്ട്രീയത്തിലും പത്രപ്രവര്‍ത്തനത്തിലും സാഹിത്യത്തിലും ഒരുപോലെ തിളങ്ങിയ വ്യക്തിത്വത്തിനുടമയായിരുന്നു എം.പി.വീരേന്ദ്രകുമാര്‍. കേരള രാഷ്ട്രീയത്തില്‍ സോഷ്യലിസ്റ്റ് പ്രസ്ഥാനത്തിന്റെ മുഖമായ തികഞ്ഞ മതേതരവാദി. സ്ഥാനമാനങ്ങള്‍ക്കുവേണ്ടി വര്‍ഗീയതയെ കൂട്ടുപിടിക്കാതെ മതേതരത്വത്തിനുവേണ്ടി എന്നും നിലയുറപ്പിച്ച ജയപ്രകാശ് നാരായണന്റെ ശിഷ്യന്‍. മാതൃഭൂമിയുടെ എംഡിയെന്ന നിലയില്‍ മലയാളത്തിലെ പത്രപ്രവര്‍ത്തന മേഖലയെ ആധുനികവത്കരിക്കാന്‍ മുന്നില്‍നിന്ന തേരാളി. രാഷ്ട്രീയ എതിരാളികളെപോലും പുഞ്ചിരികൊണ്ട് നേരിട്ട അദ്ദേഹം ഇനി ഓര്‍മ്മ മാത്രം. രാഷ്ട്രീയത്തില്‍ തലയെടുപ്പുള്ള […]

Covid19 FEATURE

കോവിഡ് പോരാളിയായി സക്കീർ പുത്തൻപാലം.

കുവൈറ്റ്: പ്രവാസി സാമൂഹ്യ പ്രവർത്തകൻ സക്കീർ പുത്തൻപാലത്തിനു ദേശീയാംഗീകാരം. 20-5-2020 മുതൽ രണ്ടുദിവസം നീണ്ടുനിന്ന നാഷണൽ ചൈൽഡ് ആൻ്റ് വുമൺ ഡവലപ്പ്മെൻ്റ് കൗൺസിൽ നടത്തിയ ഇൻ്റർനാഷണൽ വീഡിയോ കോൺഫ്രൻസിലൂടെ “Changing Dimensions In Post Covid-19” ൽ ‘കോവിഡ് പോരാളി’യായാണ് സക്കീർ തിരഞ്ഞെടുക്കപ്പെട്ടത്. രോഗപ്രതിരോധമേഖലയിലെ, ഇന്ത്യയിൽ നിന്നുള്ള വിദഗ്ധരും NCWDC & NHRACF ചെയർമാൻ അഡ്വ. വിജയരാഘവൻ, പ്രസിഡൻ്റ് ഡോ. ബിരേൺ ദേവ് തുടങ്ങിയ പ്രമുഖരും പങ്കെടുക്കുന്ന ചടങ്ങിൽ വച്ചാവും സക്കീറിന് പുരസ്ക്കാരപത്രം സമർപ്പിക്കുക. കുവൈറ്റിലെയും നാട്ടിലെയും […]

BREAKING NEWS Covid19

ആശങ്കകളകറ്റി പരീക്ഷാഹാളിലേക്ക്

കാസര്‍കോട്: കാഞ്ഞങ്ങാട്, ഹോസ്ദുർഗ്ഗ് ഗവ: ഹയർസെക്കണ്ടറി സ്കൂളില്‍ എല്ലാ പരീക്ഷാകാലങ്ങളെയും അപേക്ഷിച്ച് ശാന്തമായ അന്തരീക്ഷത്തിൽ വിദ്യാർത്ഥികൾ പരീക്ഷാഹാളിൽ പ്രവേശിച്ചു. പോലീസിൻ്റെ കർശനമായ നിരീക്ഷണത്തിൽ നിശ്ചിത അകലം പാലിച്ചുള്ള വരിയിൽ, അദ്ധ്യാപകരുടെ നിർദ്ദേശങ്ങൾ പാലിച്ചാണ് വിദ്യാർത്ഥികൾ ക്ലാസ്മുറികളിലെത്തിയത്. പെഡൽ ചവിട്ടിയാൽ തുറന്നു വരുന്ന തരത്തില്‍ പ്രത്യേകം സജ്ജീകരിച്ച സാനിട്ടൈസർ ഉപയോഗിച്ചു കൈകൾ ശുചിയാക്കിയും ആരോഗ്യപ്രവർത്തരുടെ, ശരീരതാപപരിശോധനയ്ക്കും ശേഷമാണ് ഓരോ വിദ്യാർത്ഥിയും ഹാളിലേക്കു കയറിയത്. പ്രധാനാദ്ധ്യാപകൻ രാധാകൃഷ്ണൻ്റെ നേതൃത്വത്തില്‍ അദ്ധ്യാപകർ കൃത്യമായ നിർദ്ദേശങ്ങൾ നൽകുന്നുണ്ടായിരുന്നു. മതപഠനവുമായി ബന്ധപ്പെട്ട് കർണ്ണാടകത്തിലായിരുന്ന നാലു […]

BREAKING NEWS EDITORIAL

കൊറോണക്കാലത്ത് പ്രളയമെത്തിയാൽ

  കൊറോണക്കാലഭീതി ഇനിയും ലോകത്തു നിന്നുമൊഴിഞ്ഞിട്ടില്ല. കേരളത്തിൻ്റെ അവസ്ഥയും മറ്റൊന്നല്ല. മാതൃകാപരമായ സുരക്ഷാനടപടികളുടെ പേരില്‍ കേരളം ലോകശ്രദ്ധ നേടിയത് ഈ വ്യാധികാലത്താണ്. എങ്കിലും അനുദിനം നമുക്കു മുന്നിലേക്കെത്തുന്ന വാർത്തകൾ ഒട്ടും ആശാസ്യമല്ല. ഇത്രയേറെ മനുഷ്യജീവനുകളെ കൊറോണ ഇല്ലാതാക്കിയിട്ടും അതിൽ നിന്നു പാഠമുൾക്കൊള്ളാൻ സമൂഹം തയ്യാറാകുന്നില്ല എന്നത് ഏറെ സങ്കടകരമാണ്. അതിനാൽ തന്നെ ഗ്രീൻ സോണിലേക്കു മാറിയ പ്രദേശങ്ങൾ വീണ്ടും രോഗാതുരതയിലേക്ക് വഴുതിവീഴുന്നു. ഇക്കാര്യത്തിൽ കൂടുതല്‍ ശ്രദ്ധ പൊതുജനങ്ങൾക്കാവശ്യമാണ്. സർക്കാരിൻ്റെ ആരോഗ്യകാര്യ നിർദ്ദേശങ്ങൾ പൂർണ്ണമായും മുഖവിലയ്ക്കെടുക്കേണ്ടതിൻ്റെ ആവശ്യകതയിലേക്കാണ് ഈ […]

BREAKING NEWS Covid19 Ernamkulam KERALA

കോവിഡ് 19 കൊച്ചിൻ റിഫൈനറിയിൽ നിയന്ത്രണങ്ങൾ: ജില്ലാ കളക്ടർ

  കൊച്ചിൻ റിഫൈനറി ഉൾപ്പെടെയുള്ള സ്ഥാപനങ്ങളിൽ ഇതരസംസ്ഥാന തൊഴിലാളികളടക്കം കൂട്ടത്തോടെ എത്തുന്നതായി ശ്രദ്ധയിൽപ്പെട്ടതിനെത്തുടർന്ന് റിഫൈനറി അധികൃതരുമായി ജില്ലാ കളക്ടർ എസ് സുഹാസ് സംസാരിച്ച് നിർദ്ദേശങ്ങൾ നൽകി. വ്യക്തിശുചിത്വം പാലിക്കാനായി കൈ കഴുകാൻ ഉള്ള സൗകര്യം ഒരുക്കിയിട്ടുണ്ടെന്ന് അവർ അറിയിച്ചു. ജീവനക്കാർ കൂട്ടത്തോടെ ഒരേസമയം പഞ്ചിങ്ങിന് എത്തുന്നതും ഒരേസമയം ഭക്ഷണം കഴിക്കാൻ ഇറങ്ങുന്നതും കൂടുതൽ ജാഗ്രത വേണ്ട സന്ദർഭങ്ങളാണ് . ഇതിനു പരിഹാരമായി വിവിധ സമയങ്ങളിൽ ആളുകൾക്ക് അവിടേക്ക് പ്രവേശിക്കുന്നതിനുള്ള സൗകര്യം ഒരുക്കുവാനും അതുപോലെ ഭക്ഷണം കഴിക്കാനും പുറത്തേക്ക് […]

BREAKING NEWS Covid19 KERALA STATE GOVERNMENT

കോവിഡ് 19 : നിരീക്ഷണത്തിലുളളവര്‍ പുറത്തിറങ്ങിയാല്‍ ക്രൈം കേസ് രജിസ്റ്റര്‍ ചെയ്യും

  കോവിഡ് 19 രോഗബാധയുടെ പശ്ചാത്തലത്തില്‍ പോലീസ് കൈക്കൊളേളണ്ട നടപടികള്‍ സംബന്ധിച്ച് സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹ്റ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ചു. ആശുപത്രിയിലോ വീടുകളിലോ നിരീക്ഷണങ്ങളില്‍ തുടരാന്‍ നിര്‍ദ്ദേശിക്കപ്പെട്ടവര്‍ സഹകരിക്കാതിരിക്കുകയോ പുറത്തിറങ്ങി നടക്കുകയോ ചെയ്യുന്നപക്ഷം അവര്‍ക്കെതിരെ ക്രിമിനല്‍ കേസ് രജിസ്റ്റര്‍ ചെയ്യും. ഉത്തരവാദിത്തപ്പെട്ട ഉദ്യോഗസ്ഥന്‍റെ നിര്‍ദ്ദേശങ്ങള്‍ പാലിക്കാത്തവര്‍ക്കെതിരെ കേരള പോലീസ് ആക്റ്റിന്‍റെയും ബന്ധപ്പെട്ട മറ്റ് വകുപ്പുകളുടെയും അടിസ്ഥാനത്തിലാകും നടപടി എടുക്കുക. ഹൃദയ സംബന്ധമായ അസുഖമുളളവര്‍, രക്താര്‍ബുദം ബാധിച്ചവര്‍ എന്നിവര്‍ നിരീക്ഷണത്തിലുണ്ടെങ്കില്‍ ആവശ്യമുളളപക്ഷം അവരെ ജില്ലാതലങ്ങളിലുളള ഐസൊലേഷന്‍ കേന്ദ്രങ്ങളിലേക്ക് […]

%d bloggers like this: