Announcements CRIME

സി.ബി.ഐ എസ്‌.പി നന്ദകുമാർ നായർ വിരമിച്ചു.

സിസ്റ്റർ അഭയ കൊലക്കേസിലെ പ്രതികളെ അറസ്റ്റ് ചെയ്ത സി.ബി.ഐ എസ്‌.പി നന്ദകുമാർ നായർ സർവ്വീസിൽ നിന്നും വിരമിച്ചു. അഭയ കേസ് തെളിയിക്കുവാൻ കഴിയാത്തത് കൊണ്ട്, അന്വോഷണം അവസാനിപ്പിക്കുവാൻ സി.ബി.ഐ 16 വർഷത്തിനിടയിൽ മൂന്ന് പ്രാവശ്യം കോടതിയിൽ റിപ്പോർട്ട് കൊടുത്ത്, സി.ബി.ഐ തോൽവി സമ്മതിച്ച കേസിൽ, പിന്നീട് 2008 നവംബർ 1ന് നന്ദകുമാർ നായർ അന്വോഷണം ഏറ്റെടുക്കുകയും പതിനെട്ടു ദിവസത്തിനുള്ളിൽ അഭയ കേസിലെ പ്രതികളെ 2008 നവംബർ 18 ന് അറസ്റ്റ് ചെയ്ത്, ചരിത്രം തിരുത്തി കുറിച്ച ഉദ്യോഗസ്ഥനാണ് […]

Covid19 HEALTH KERALA ആരോഗ്യം.

നിർമ്മാണ തൊഴിലാളികളുടെ സുരക്ഷ തമ്പി കണ്ണാടൻ തൊഴിൽ വകുപ്പ് മന്ത്രിക്കു നിവേദനം നൽകി.

തിരുവനന്തപുരം: കോവിഡ് 19ന്റെ രണ്ടാമത് വ്യാപനം കൂടുതലും നിർമ്മാണ തൊഴിലാളികളെയാണ് ബാധിച്ചിരിക്കുന്നത്. ക്ഷേമനിധി ബോർഡിൽ നിന്നും തുശ്ചമായ 1000/-രൂപയുടെ ധനസഹായമല്ലാതെ മറ്റൊന്നും നൽകാൻ കഴിഞ്ഞിട്ടില്ല. സെസ്സ് പിരിവ് രണ്ടു വർഷമായി നിശ്ചലമായതിനാൽ ക്ഷേമനിധി ബോർഡിന്റെ പ്രവർത്തനം പ്രതിസന്ധിയില്ലാതിരിക്കുകയാണ്. ആകയാൽ സെസ്സ് പിരിവ് ഊർജ്ജിതപ്പെടുത്തി നിർമ്മാണ തൊഴിലാളികൾക്ക് കൂടുതൽ ആനുകൂല്യങ്ങൾ നൽകണമെന്നതുൾപ്പെടെയുള്ള കാര്യങ്ങൾ കെ.കെ.എൻ.ടി.സി. സംസ്ഥാന പ്രസ്സിഡണ്ട് തമ്പി കണ്ണാടൻ ക്ഷേമനിധി ബോർഡിന്റെ ചെയർമാൻ ശശികുമാർ,സെക്രട്ടറി സുനിൽ ഉൾപ്പെടെയുള്ളവർ തൊഴിൽ വകുപ്പ് മന്ത്രിയെ സന്ദർശിച്ച് ചർച്ച നടത്തുകയും നിവേദനം […]

Announcements Covid19 Malappuram ആരോഗ്യം. വിപണി

” പ്രോക്സി ” ഗുണഭോക്താക്കൾ നേരിട്ട് ചെല്ലേണ്ടതില്ല

മലപ്പുറം : റേഷന്‍ വാങ്ങാന്‍ നേരിട്ട് കടയിലെത്താന്‍ കഴിയാത്ത അവശരായ വ്യക്തികള്‍ക്ക് ഏര്‍പ്പെടുത്തിയ പ്രോക്‌സി സംവിധാനം ഉപയോഗപ്പെടുത്താന്‍ ഗുണഭോക്താക്കള്‍ താലൂക്ക് സപ്ലൈ ഓഫീസുകളില്‍ നേരിട്ട് എത്തേണ്ടതില്ലെന്ന് ജില്ലാ സപ്ലൈ ഓഫീസര്‍ കെ. രാജീവ് അറിയിച്ചു. അവശരായവര്‍ക്ക് റേഷന്‍ വാങ്ങാന്‍ റേഷന്‍കടയില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളതും എന്നാല്‍ റേഷന്‍ വ്യാപാരിയുമായി ബന്ധമില്ലാത്തതുമായ ഒരാളെ പകരക്കാരനായി നിയോഗിക്കാവുന്ന സംവിധാനമാണ് പ്രോക്‌സി.   കോവിഡ് മഹാമാരിയുടെ പഞ്ചാത്തലത്തില്‍ ഫോണ്‍ മുഖേനയോ ഇ-മെയില്‍ സന്ദേശമയച്ചോ താലൂക്ക് സപ്ലൈ ഓഫീസുമായി ബന്ധപ്പെട്ട് പ്രോക്‌സി സംവിധാനം ഉപയോഗപ്പെടുത്താവുന്നതാണെന്ന് […]

CRIME Thrissur

കഞ്ചാവുമായി ഒരാൾ പിടിയിൽ

തൃശൂർ : തൃശൂർ ഡെപ്യൂട്ടി എക്സൈസ് കമ്മിഷണർക്ക് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ അസിസ്റ്റന്റ് എക്സൈസ് കമ്മിഷണറുടെ നിർദേശപ്രകാരം തൃശൂർ എക്‌സൈസ് സ്പെഷ്യൽ സ്‌ക്വാഡ് ഇൻസ്‌പെക്ടർ പി ജുനൈദ് സ്‌ക്വാഡ് എക്സൈസ് ഇൻസ്‌പെക്ടർ ജി കൃഷ്ണകുമാർ എന്നിവരുടെ നേതൃത്വത്തിൽ നടത്തിയ റെയ്ഡിൽ തൃശൂർ താലൂക് പാലിശേരി വില്ലേജ്പാലക്കൽ ദേശത്തുപെരിയ വീട്ടിൽ മുരുകൻ മകൻ 31വയസ്സുള്ള മണികണ്ഠൻ സൂക്ഷിച്ചിരുന്ന 1.300 ഗ്രാം കഞ്ചാവ് കണ്ടെടുത്തു. ഇയാളുടെ പേരിൽ എൻ.ഡി.പി.എസ് കേസ് രജിസ്റ്റർ ചെയ്തു.   റെയ്ഡിൽ പ്രിവെൻറ്റീവ് ഓഫീസർ […]

Covid19 HEALTH KERALA Kottayam OBITUARY

കൊവിഡ് ബാധിച്ച എട്ടു വയസ്സുകാരി മരിച്ചു

കോട്ടയം :ചങ്ങനാശ്ശേരി 2987 തോട്ടക്കാട് തെക്കു ശാഖ അംഗമായ സുരേഷിന്റെ മകൾ ആതിര സുരേഷ് ആണ് കോവിഡ് ബാധിച്ചു മരിച്ചത്. കാൻസർ ചികിത്സ നടന്നുകൊണ്ടിരിക്കെയാണ് കുഞ്ഞിന് കോവിഡ് ബാധിച്ചത്. കുട്ടിയുടെ മാതാപിതാക്കൾ കോവിഡ് പോസറ്റീവ് ആണ്.   എസ്.എൻ.ഡി.പി.യോഗം ഗുരുകാരുണ്യം പദ്ധതിയുടെ ഭാഗമായി ചങ്ങനാശേരി യൂണിയൻ ധർമ്മഭട സംഘതിൻ്റെ നേതൃത്വത്തിൽ മൃതദേഹം കോവിഡ് പ്രോട്ടോകോൾ പാലിച്ച് കൊണ്ട് തുരുത്തി ശാഖാ ശ്മശാനത്തിൽ സംസ്കരിച്ചു. യൂണിയൻ സെക്രട്ടറി സുരേഷ് പരമേശ്വരൻ്റെ നേതൃത്വത്തിൽ ധർമ്മ ഭടന്മാരായ സന്തോഷ് ചങ്ങനാശ്ശേരി, മനോജ് […]

Covid19 HEALTH KERALA Malappuram ആരോഗ്യം.

കണ്ടയിന്‍മെന്റ് സോണുകൾക്ക് പുതിയ മാനദണ്ഡം

മലപ്പുറം : കോവിഡ് 19 രണ്ടാം തരംഗത്തില്‍ രോഗവ്യാപനം വര്‍ധിക്കുന്ന സാഹചര്യത്തില്‍ മലപ്പുറം ജില്ലയില്‍ നിയന്ത്രണങ്ങള്‍ കൂടുതല്‍ കര്‍ശനമാക്കി. കണ്ടയിന്‍മെന്റ് സോണുകള്‍ നിശ്ചയിക്കുന്നതിന് പുതിയ മാനദണ്ഡങ്ങളോടെ ജില്ലാ കലക്ടര്‍ കെ. ഗോപാലകൃഷ്ണന്‍ പുറത്തിറക്കിയ ഉത്തരവ് നാളെ ( 03.06.2021)ഉച്ചക്ക് രണ്ട് മണി മുതല്‍ പ്രാബല്യത്തില്‍ വരും. കോവിഡ് വ്യാപനം തടയാന്‍ അതീവ ജാഗ്രത ആവശ്യമാണെന്നും നിയന്ത്രണങ്ങള്‍ ലംഘിക്കുന്നവര്‍ക്കെതിരെ 1897 ലെ പകര്‍ച്ചവ്യാധി തടയല്‍ നിയമം, 2005 ലെ ദുരന്തനിവാരണ നിയമം, ഐ.പി.സി സെക്ഷന്‍ 188, 2021 ലെ […]

Announcements KERALA Thrissur

കുരുന്നുകൾക്ക് കൂടൊരുക്കുമെന്ന് രാജീവ് ഗാന്ധി പഠന കേന്ദ്രം.

തൃശൂർ :ഒല്ലൂർ തലോർ പനയം പാടത്തു ചങ്ങാലിക്കുളം കൊച്ചുതുണ്ടിൽ മണിക്കും ലളിതക്കും വൈകിയുണ്ടായ കുരുന്നുകളെ അടച്ചുറപ്പുള്ള ഒരു വീട്ടിൽ സമാധാനമായി താരാട്ടു പാടിയുറക്കാൻ പോലും നിവർത്തിയില്ലാതെ ചോർന്നൊലിക്കുന്ന വീട്ടിൽ കടം കയറി പട്ടിണിയും ദുരിതവും അനുഭവിക്കുന്ന വിവരം അറിഞ്ഞതിനെ തുടർന്ന് രാജീവ് ഗാന്ധി പഠനകേന്ദ്രം ഭാരവാഹിയായ കെ. പി.സി സി സെക്രട്ടറി ജോസ്‌ വള്ളൂരിന്റെ നേതൃത്വത്തിൽ മണിയുടെ വീട്ടിലെത്തുകയും, ചോർന്നൊലിക്കുന്ന വീടിന്റെ ദയനീയാവസ്ഥ കണ്ട ഭാരവാഹികൾ മണിക്കും കുടുംബത്തിനും തൽക്കാലം മാറി താമസിക്കുന്നസത്തിന് സൗകര്യം ഒരുക്കുമെന്നും രാജീവ്‌ […]

Covid19 HEALTH KERALA Thrissur ആരോഗ്യം.

എം.പി’സ്കൊവിഡ് കെയർ ബ്രിഗേഡ്സ് ഫോഗിംങ്ങ് നടത്തി

തൃശ്ശൂർ : എം.പി.ടി.എൻ പ്രതാപൻ്റെ നേതൃത്വത്തിലുള്ള Covid Care Brigades ൻ്റെ ഭാഗമായ യൂത്ത് കെയർ കഴിഞ്ഞ രണ്ട് ആഴ്ചയോളമായി പാണഞ്ചേരി പഞ്ചായത്തിലെ വിവിധ വാർഡുകളിൽ കോവിഡ് ബാധിതരുടെ വീടുകളിൽ അസുഖം മാറി നെഗറ്റീവ് ആയതിന് ശേഷം അണുവിമുക്തമാക്കുന്ന ഫോഗിങ്ങ് നടത്തി വരികയാണ്.പാണഞ്ചേരി പഞ്ചായത്തിൽ മാത്രമല്ല സമീപ പഞ്ചായത്തുകളിലും യൂത്ത് കെയറിൻ്റെ സേവനം നൽകാൻ കഴിഞ്ഞു. മൂന്നു അംഗങ്ങൾ അടങ്ങിയ ഒരു ടീമാണ് തികച്ചും സൗജന്യമായി ഫോഗിങ്ങ് നടത്തുന്നത്. കോവിഡ് ബാധിതരായ ശേഷം അസൂഖം മാറിയ നൂറിൽ […]

Covid19 HEALTH KERALA WAYANAD

കൊവിഡ് പ്രതിരോധ മരുന്നുകള്‍ വിതരണം ചെയ്തു

വയനാട് : ഭാരതീയ ചികിത്സാ വകുപ്പ് സത്യസായി സേവ സംഘടനയുമായി സഹകരിച്ച് സുല്‍ത്താന്‍ബത്തേരി മണല്‍വയല്‍ കാട്ടുനായ്ക്ക കോളനികളില്‍ കോവിഡ് പ്രതിരോധ മരുന്നുകള്‍ വിതരണം ചെയ്തു. കോളനിയിലെ ആരോഗ്യസ്ഥിതി വിവരങ്ങള്‍ പഠിച്ച് ആവശ്യമുളളവര്‍ക്ക് ചികിത്സയും മരുന്നും സൗജന്യമായി നല്‍കി.   ആയുര്‍വ്വേദ ജില്ലാ മെഡിക്കല്‍ ഓഫീസര്‍ എസ്.ആര്‍.ബിന്ദു പരിപാടി ഉദ്ഘാടനം ചെയ്തു. നഗരസഭ കൗണ്‍സിലര്‍ കെ.ഷൗക്കത്ത്, സത്യസായി സേവാ ഓര്‍ഗനൈസേഷന്‍ ജില്ലാ പ്രസിഡണ്ട് ബാബു കട്ടയാട്, ഡോ.മാനസി നമ്പ്യാര്‍, എം.എസ്.വിനോദ്, കെ.ജി.സുധാകരന്‍ എന്നിവര്‍ നേതൃത്വം നല്‍കി. കോളനിവാസികളുടെ ആരോഗ്യനിലവാരം […]

Alappuzha Announcements Covid19 JOBS KERALA

സമ്പൂര്‍ണ സര്‍ക്കാര്‍ ഉദ്യോഗസ്ഥ ഗ്രാമം പദ്ധതി

ആലപ്പുഴ: എല്ലാ വീടുകളിലും ഒരാൾക്കെങ്കിലും സർക്കാർ ജോലിയെന്ന ലക്ഷ്യത്തോടെ കഞ്ഞിക്കുഴി ഗ്രാമപഞ്ചായത്ത് നടപ്പാക്കുന്ന സമ്പൂർണ്ണ സർക്കാർ ഉദ്യോഗസ്ഥ ഗ്രാമം പദ്ധതിക്ക് തുടക്കമായി. പദ്ധതിയുടെ ഉദ്ഘാടനം മുൻ ധനകാര്യ വകുപ്പ് മന്ത്രി ഡോ. ടി എം തോമസ് ഐസക് നിർവഹിച്ചു. പഞ്ചായത്ത് പരിധിയിലെ ഉദ്യോഗാർത്ഥികൾക്ക് പി.എസ്.സി യിലൂടെ സർക്കാർ ജോലി ലഭ്യമാക്കാൻ വാർഡ് അടിസ്ഥാനത്തിലുള്ള ഓൺലൈൻ പഠന സഹായ പദ്ധതിയാണ് സർക്കാർ ഉദ്യോഗസ്ഥ ഗ്രാമം.   അഞ്ചു വർഷം കൊണ്ടു നേട്ടം കൈവരിക്കുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ചിട്ടുള്ള പദ്ധതിക്കായി […]