ലോക്സഭാ തിരഞ്ഞെടുപ്പ് ബിജെപിയെ സംബന്ധിച്ച് നിര്‍ണായകമാണ്. പ്രത്യേകിച്ച് ദക്ഷിണേന്ത്യയില്‍ ആദ്യമായി താമരവിരിഞ്ഞ കന്നഡ മണ്ണില്‍. തിരഞ്ഞെടുപ്പില്‍ നിര്‍ണാകമായ വിജയം കൊയ്യണമെങ്കില്‍ എങ്ങനെയെങ്കിലും അധികാരം തിരിച്ചുപിടിക്കണമെന്ന ചിന്തയിലാണ് ബിജെപി.ദിവസങ്ങള്‍ക്ക് മുന്‍പ് കോണ്‍ഗ്രസ് എംഎല്‍എമാരെ ചാക്കിട്ട് സര്‍ക്കാര്‍ രൂപീകരിക്കാനുള്ള ശ്രമങ്ങള്‍ ബിജെപി നടത്തിയിരുന്നെങ്കിലും കൃത്യമായ ഇടപെടലിലൂടെ ഭരണപക്ഷം അത് തകര്‍ത്തിരുന്നു. എന്നാല്‍ സംസ്ഥാന ബജറ്റിന് മുന്‍പ് തന്നെ സര്‍ക്കാരിനെ താഴെയിറക്കാനുള്ള തന്ത്രങ്ങള്‍ ബിജെപി സജീവമാക്കിയെന്നാണ് വിവരം. ബജറ്റിന് മുന്‍പ് ആറ് വിമതര്‍ രാജിവെച്ചേക്കുമെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്തു. […]
Author: Asha T.O
പ്രണയാഭ്യര്‍ത്ഥന നിരസിച്ചു; അധ്യാപികയെ ക്ലാസില്‍ വെട്ടി കൊലപ്പെടുത്തി
ചെന്നൈ: പ്രണയാഭ്യര്‍ത്ഥന നിരസിച്ച സ്കൂള്‍ അധ്യാപികയെ ക്ലാസില്‍ വെട്ടിക്കൊലപ്പെടുത്തി. 23 വയസുകാരിയായ രമ്യ എന്ന യുവതിയാണ് കൊല്ലപ്പെട്ടത്. ഗായത്രി മെട്രികുലേഷന്‍ സ്കൂളിലെ അധ്യാപികയായിരുന്നു രമ്യ. രാജശേഖര്‍ എന്നയാളാണ് രമ്യയെ കൊലപ്പെടുത്തിയത്. രമ്യ സ്കൂളില്‍ രാവിലെ നേരത്തെ തന്നെ എത്തിയിരുന്നു. രമ്യയുടെ പിറകെ തന്നെ രേജശേഖരന്‍ സ്കൂളിലേക്ക് വരികയും രമ്യയുമായി വാഗ് വാദത്തില്‍ ഏര്‍പ്പെടുകയും ചെയ്തു. തുടര്‍ന്ന് രമ്യയെ പ്രതി വെട്ടികൊലപ്പെടുത്തുകയുമായിരുന്നു. പ്രണയാഭ്യര്‍ത്ഥന നിരസിച്ചതാണ് കൊലപാതക കാരണം എന്ന് പൊലീസ് പറഞ്ഞു. കോളെജില്‍ പഠിച്ചിരുന്ന കാലത്ത് രാജശേഖര്‍ രമ്യയോട് […]
മികച്ച നടിക്കുള്ള പോരാട്ടം ശക്തമാവുന്നു! മഞ്ജു വാര്യരും ഉര്‍വശിയും എസ്തറും! ആരാവും നേടുന്നത്?
സംസ്ഥാന അവാര്‍ഡ് പ്രഖ്യാപനത്തിന് ഇനി നാളുകള്‍ കൂടിയേ ശേഷിക്കുന്നുള്ളൂ. ഇത്തവണ ആരൊക്കെയാവും പുരസ്കാരം നേടുന്നതെന്നറിയാനായി കാത്തിരിക്കുകയാണ് എല്ലാവരും. ശക്തമായ പോരാട്ടമാണ് അണിയറയില്‍ നടക്കുന്നത്. ആദ്യഘട്ട സ്ക്രീനിങ്ങ് പൂര്‍ത്തിയായെന്നുള്ള വിവരമായിരുന്നു കഴിഞ്ഞ ദിവസം പുറത്തുവന്നത്. മികച്ച നടനുള്ള പോരാട്ടം ശക്തമാവുകയാണ്. മോഹന്‍ലാല്‍, ഫഹദ് ഫാസില്‍, ജയസൂര്യ എന്നിവരാണ് പട്ടികയിലുള്ളതെന്ന വിവരമാണ് പുറത്തുവന്നത്. ജോജുവിനാവും ഇത്തവണത്തെ പുരസ്കാരമെന്നാണ് പ്രേക്ഷകര്‍ പറഞ്ഞത്. പ്രതീക്ഷിക്കാത്ത സംഭവവികാസങ്ങളായിരിക്കും പലപ്പോഴും അണിയറയില്‍ അരങ്ങേറുന്നത്. മികച്ച നടിയായി ആരെത്തുമെന്ന തരത്തിലുള്ള ചര്‍ച്ചകളും സജീവമായി നടക്കുന്നുണ്ട്. ജൂനിയേഴ്സും സീനിയേഴ്സും […]
ഗീതാ ഗോവിന്ദം നായിക ഇനി തമിഴിലേക്കും! കാര്‍ത്തിയുടെ നായികയായി രാഷ്മിക മന്ദാന
ഗീതാ ഗോവിന്ദത്തിലൂടെ തെന്നിന്ത്യന്‍ സിനിമാ പ്രേമികളുടെ ഇഷ്ടം നേടിയെടുത്ത നായികയാണ് രാഷ്മിക മന്ദാന. വിജയ് ദേവരകൊണ്ടയുടെ നായികയായി ശ്രദ്ധേയപ്രകടനം തന്നെയായിരുന്നു നടി ചിത്രത്തില്‍ കാഴ്ചവെച്ചത്. ഗീതാ ഗോവിന്ദത്തിലെ ഇന്‍കേം ഇന്‍കേം എന്നു തുടങ്ങുന്ന പാട്ട് സമൂഹ മാധ്യമങ്ങളില്‍ തരംഗമായി മാറിയിരുന്നു. തെലുങ്കിനു പുറമെ കന്നഡത്തിലും തിളങ്ങിയ നായികയാണ് രാഷ്മിക. 2016ല്‍ കന്നഡ ചിത്രം കിറിക്ക് പാര്‍ട്ടി എന്ന ചിത്രത്തിലൂടെയാണ് നടി അരങ്ങേറ്റം കുറിച്ചിരുന്നത്. ഇപ്പോഴിതാ കന്നഡയും തെലുങ്കും കഴിഞ്ഞ് തമിഴകത്തേക്ക് എത്തുകയാണ് രാഷ്മിക. ദേവിനു ശേഷമുളള കാര്‍ത്തിയുടെ […]
ഇങ്ങനെയൊരു കത്ത് എല്ലാവര്ക്കും കിട്ടിയിട്ടുണ്ടാകില്ല! തനിക്ക് വന്ന പ്രശംസയില്‍ അമ്പരന്ന് ആലിയ ഭട്ട്
ബോളിവുഡ് ആരാധകര്‍ ഏറെ ഇഷ്ടപ്പെടുന്ന താരസുന്ദരിമാരില്‍ ഒരാളാണ് ആലിയ ഭട്ട്. നടിയുടെ മിക്ക ചിത്രങ്ങള്‍ക്കും മികച്ച സ്വീകാര്യതയാണ് ആരാധകര്‍ നല്‍കാറുളളത്. ഗ്ലാമര്‍ വേഷങ്ങളേക്കാള്‍ കൂടുതല്‍ അഭിനയ പ്രാധാന്യമുളള സിനിമകളാണ് ആലിയ ഇപ്പോള്‍ ബോളിവുഡില്‍ കൂടുതലായി ചെയ്യുന്നത്. ആലിയയുടെ എറ്റവും പുതിയ ചിത്രം ഗല്ലി ബോയ് അടുത്തിടെയായിരുന്നു റിലീസ് ചെയ്തിരുന്നത്. രണ്‍വീര്‍ സിംഗ് നായകവേഷത്തിലെത്തിയ ചിത്രം തിയ്യേറ്ററുകളില്‍ മികച്ച പ്രതികരണം നേടി മുന്നേറികൊണ്ടിരിക്കുകയാണ്. രണ്‍വീറിനൊപ്പം ആലിയയും ശ്രദ്ധേയ പ്രകടനമാണ് ചിത്രത്തില്‍ കാഴ്ചവെച്ചിരിക്കുന്നത്. ഗല്ലി ബോയ്ക്ക് പ്രേക്ഷക പ്രശംസകള്‍ ലഭിച്ചുകൊണ്ടിരിക്കെയാണ് […]
ഹിമാചല്‍ പ്രദേശില്‍ മഞ്ഞിടിച്ചിലില്‍ സൈനികന് കൊല്ലപ്പെട്ടു; അഞ്ച് സൈനികര്‍ മഞ്ഞിനടിയില്‍
കിനാനൂര്‍: ഹിമാചല്‍ പ്രദേശിലുണ്ടായ മഞ്ഞിടിച്ചിലില്‍ ഒരു സൈനികന് കൊല്ലപ്പെട്ടു. അഞ്ചു സൈനികര്‍ മഞ്ഞിനടിയില്‍ കുടുങ്ങി. ഹിമാചലില്‍ കിനാനൂര്‍ ജില്ലയിലെ നംഗ്യ മേഖലയിലാണ് കഴിഞ്ഞ ദിവസം അപകടമുണ്ടായത്. ഇന്തോ ടിബറ്റന്‍ പൊലീസിന്റെ നേതൃത്വത്തി സംയുക്തമായി രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം കൊടുക്കുകയാണ്. ഹിമാചല്‍ പ്രദേശ് പോലീസും രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കെടുക്കുന്നുണ്ട്. സൈനികര്‍ ഇന്ത്യാ ചൈന അതിര്‍ത്തിയിലെ ഷിപ്കി ലാ സെക്ടറില്‍ പെട്രോളിംഗ് നടത്തുകയായിരുന്നു. പെട്ടെന്നായിരുന്നു ഇവര്‍ സഞ്ചരിച്ച സൈനിക വാഹനത്തിനുമേല്‍ മഞ്ഞിടിഞ്ഞു വീഴുകയായിരുന്നു. സാധാരണയായി വലിയ തോതില്‍ ഹിമപാതമുണ്ടാകാത്ത മേഖലയായ ദോഗ്രി നളയിലാണ് […]
ലോകത്ത് വേണ്ടത് അക്രമമല്ല, സമാധാനവും പരസ്പര സ്നേഹവും: ഫ്രാന്‍സിസ് മാര്‍പാപ്പ
അബുദാബി: ലോകത്ത് വേണ്ടത് ആക്രമണങ്ങള്‍ അല്ല, സമാധാനവും പരസ്പരം സ്നേഹമാണെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ. എല്ലാവരും ഒരുമിച്ചു നിന്ന് സമാധാനലോകം കെട്ടികെട്ടിപ്പടുക്കണം. എല്ലാവരും ഒരുമിച്ച് നിന്നാല്‍ സമാധാനലോകം സാധ്യമാണ്. ഗള്‍ഫ് മേഖലയിലെ സമാധാനം അറബ് മേഖലയിലേക്കും വ്യാപിപ്പിക്കണമെന്നും അതിനായി ലോകം ഒരുമിച്ചുനില്‍ക്കണമെന്നും മാര്‍പാപ്പ വിശ്വാസികളോട് പറഞ്ഞു. എല്ലാവരെയും സമന്മാരായി നോക്കിക്കാണാന്‍ ശീലിക്കണമെന്നും മാര്‍പാപ്പ ആഹ്വാനം ചെയ്തു. ഒന്നാമന് എന്നോ രണ്ടാമനെന്നൊ വേര്‍തിരിവ് പാടില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അബുദാബി സായിദ് സ്പോര്‍ട്സ് സിറ്റിയില്‍ സംഘടിപ്പിച്ച കുര്‍ബാനയില്‍ ഒരുലക്ഷത്തിലധികം വിശ്വാസികളാണ് പങ്കെടുത്തത്. […]
ട്രംപ് ഉപയോഗിക്കുന്നത് പ്രസിഡന്റിന്റെ പ്രത്യേക അധികാരം; മറ്റ് ഫണ്ടുകളില്‍ നിന്നും മതിലിനായി പണമെടുക്കും
അനധികൃത കുടിയേറ്റം നടത്തുന്നവരുടെ കടന്നാക്രമണമാണ് അതിര്‍ത്തിയില്‍ നടക്കുന്നതെന്ന് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു കൊണ്ട് ട്രംപ് പറഞ്ഞു. അതു തടയാനുള്ള പ്രതിജ്ഞ പാലിക്കുമെന്നും അതിനു വേണ്ടിയാണ് മതില് നിര്‍മ്മാണമെന്നും ട്രംപ് വ്യക്തമാക്കി. ട്രഷറി സ്തംഭനം അവസാനിപ്പിക്കാനായി കോണ്‍ഗ്രസ് അംഗങ്ങള്‍ അംഗീകരിച്ച ബില്ലില്‍ അതിര്‍ത്തി സുരക്ഷക്കായി ട്രംപ് ആവശ്യപ്പെട്ടതിന്റെ നാലിലൊന്നു പണം മാത്രമാണ് നീക്കി വെച്ചത്. ഈ സാഹചര്യത്തിലാണ് അടിയന്തരാവസ്ഥ പ്രഖ്യാപിച്ച് മതിലിനുള്ള ഫണ്ട് ലഭ്യമാക്കാനുള്ള ട്രംപിന്റെ തീരുമാനം. അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു കഴിഞ്ഞാല്‍ കോണ്‍ഗ്രസിനെ മറികടന്ന് ഫണ്ട് ലഭ്യമാക്കാന്‍ പ്രസിഡന്റിന് പ്രത്യേക […]
സുഷമാ സ്വരാജ് ഇറാനില്‍; തീവ്രവാദശക്തികളെ തുടച്ചുനീക്കാന്‍ ഇന്ത്യയും ഇറാനും ഒരുമിക്കും
ടെഹ്റാന്: തീവ്രവാദശക്തികളെ ഇല്ലാതാക്കാന്‍ ഇന്ത്യയും ഇറാനും ഒരുമിക്കുമെന്ന് പ്രഖ്യാപനം. ഇന്ത്യന്‍ വിദേശകാര്യ മന്ത്രി സുഷമാ സ്വരാജ് ഇറാന് സന്ദര്‍ശിച്ചതിന്റെ പശ്ചാത്തലത്തിലാണ് ഇറാനില്‍വെച്ച് പ്രഖ്യാപനമുണ്ടായത്. ഇറാന് വിദേശകാര്യസഹമന്ത്രിയുമായി സുഷമസ്വരാജ് ചര്‍ച്ച നടത്തി. ബള്‍ഗോറിയന്‍ യാത്രക്കിടെ അപ്രതീക്ഷിതമായാണ് സുഷമസ്വരാജ് ഇറാനിലെത്തിയത്. കഴിഞ്ഞ ദിവസം പാക്കിസ്ഥാന് ഇറാനില്‍ ചേവേര്‍ ആക്രമണം നടത്തിയിരുന്നു. ഇറാന് സൈന്യത്തിന്റെ 27 സൈനികര്‍ കൊല്ലപ്പെടുകയും ചെയ്തിരുന്നു. ഇതിന്റെ പശ്ചാത്തലത്തതില്‍ ഇറാന് പാക്കിസ്ഥാന് മുന്നറിയിപ്പ് നല്‍കുകയും ചെയ്തിരുന്നു. പുല്‍വാമ ആക്രമണത്തില്‍ ഇന്ത്യയും പാക്കിസ്ഥാനെതിരെ ആഞ്ഞടിച്ചതോടെയാണ് ഇരുവരും തീവ്രവാദത്തിനെ തുടച്ചുനീക്കാന്‍ […]
ലണ്ടനിലെ കാള്‍മാര്‍ക്സിന്റെ ശവകുടീരത്തിനുനേരെ വീണ്ടും ആക്രമണം
ലണ്ടന്‍: ലണ്ടനിലെ ഹൈഗേറ്റ് സെമിത്തേരിയിലുള്ള കാള്‍ മാര്‍ക്സിന്റെ ശവകുടീരത്തിനുനേരെ വീണ്ടും ആക്രമണം. ഈ മാസം രണ്ടാം തവണയാണ് ശവകുടീരത്തിനുനേരെ ആക്രമണമുണ്ടാകുന്നത്. സ്മാരകം നശിപ്പിച്ചശേഷം അതിനു മുകളിലായി ചുവന്ന പെയിന്റില്‍ ‘വെറുപ്പിന്റെ സിദ്ധാന്തം, വംശഹത്യയുടെ സൂത്രധാരന്‍’ എന്നിങ്ങനെ എഴുതിവച്ചിട്ടുണ്ടായിരുന്നു. മാര്‍ക്സിന്റെയും ഭാര്യ ജെന്നി വോണ്‍ വെസ്റ്റ്ഫാലന്റേയും അവരുടെ മറ്റു ബന്ധുക്കളുടെയും ശവകുടീരങ്ങള്‍ സ്ഥിതി ചെയ്യുന്ന സ്ഥലമാണിത്. രണ്ടാഴ്ച മുമ്ബ് ശവകുടീരത്തിനുനേരെ അക്രമം ഉണ്ടായി. മാര്‍ബിള്‍ ഫലകത്തില്‍ രേഖപ്പെടുത്തിയിരുന്ന പേരു വിവരങ്ങള്‍ ചുറ്റികകൊണ്ട് നശിപ്പിക്കുകയായിരുന്നു.ശവകുടീരത്തിന് നേരെ പെട്ടെന്നുണ്ടായ അക്രമമല്ലെന്നും കാള്‍ […]