തിരുവനന്തപുരം : സംസ്ഥാനത്ത്‌ ഒമ്പതിന്‌ ആരംഭിക്കുന്ന എസ്‌എസ്‌എൽസി പരീക്ഷയുടെയും 10ന്‌ ആരംഭിക്കുന്ന ഹയർ സെക്കൻഡറി പരീക്ഷയുടെയും ഒരുക്കം പൂർത്തിയായി.  എല്ലാ ജില്ലയിലും വിദ്യാഭ്യാസം, പൊലീസ്‌, ട്രഷറി  ഉദ്യോഗസ്ഥർ പങ്കെടുത്ത്‌ ഒരുക്കം വിലയിരുത്തി. വിദ്യാഭ്യാസ വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥർ പങ്കെടുത്ത്‌ മന്ത്രി വി ശിവൻകുട്ടിയുടെ സാന്നിധ്യത്തിൽ വെള്ളിയാഴ്‌ച അവസാനവട്ട അവലോകനം നടത്തി. എസ്‌എസ്‌എൽസിക്ക്‌ 2960 കേന്ദ്രത്തിലായി 4,19,363 പേരാണ്‌ പരീക്ഷ എഴുതുന്നത്‌.  1,76,158 പേർ മലയാളം മീഡിയത്തിലും 2,39,881 പേർ ഇംഗ്ലീഷ്Continue Reading

മനാമ : അറബ് ലോകത്തെ ദൈർഘ്യമേറിയ ബഹിരാകാശ ദൗത്യത്തിന്‌ സുൽത്താൻ അൽ നെയാദി ബഹിരാകാശത്തേക്ക് പുറപ്പെട്ടു. യുഎഇ സമയം വ്യാഴം രാവിലെ 9.34ന് (ഇന്ത്യൻ സമയം 11.04) ഡ്രാഗൺ ബഹിരാകാശപേടകത്തിൽ നാസയുടെ ക്രൂ-6 ദൗത്യത്തിലാണ് നെയാദി ഉൾപ്പെടെ നാലുപേർ കുതിച്ചുയർന്നത്. 24.5 മണിക്കൂറിനുശേഷം ഭൂമിയിൽനിന്ന് ഏകദേശം 420 കിലോമീറ്റർ അകലെയുള്ള അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ വെള്ളി രാവിലെ പത്തോടെ എത്തും. ഫ്‌ളോറിഡയിലെ കെന്നഡി സ്‌പെയ്‌സ് സെന്ററിൽനിന്ന്‌ സ്‌പെയ്‌സ് എക്‌സ് ഫാൽക്കൺ-9Continue Reading

തിരുവനന്തപുരം : സംരംഭകരുടെ പരാതികളിൽ 30 ദിവസത്തിനകം തീർപ്പുകൽപ്പിക്കുന്ന ഓൺലൈൻ പരാതി പരിഹാര സംവിധാനം സംസ്ഥാനത്ത്‌ നിലവിൽ വന്നു. രാജ്യത്ത്‌ ആദ്യമായാണ്‌ ഇത്തരമൊരു സംവിധാനം. ജില്ല, സംസ്ഥാന പരാതി പരിഹാര സമിതികൾ രൂപീകരിച്ചാണ്‌ വ്യവസായ വകുപ്പിന്റെ നേതൃത്വത്തിൽ ഇവയുടെ പ്രവർത്തനം. പരാതി പരിഹാര പോർട്ടലിന്റെ ഉദ്‌ഘാടനം വ്യവസായ മന്ത്രി പി രാജീവ്‌ നിർവഹിച്ചു. സംസ്ഥാന സമിതിയിൽ വ്യവസായ പ്രിൻസിപ്പൽ സെക്രട്ടറി അധ്യക്ഷനും വ്യവസായ വാണിജ്യ ഡയറക്ടർ കൺവീനറുമാണ്. പരാതിയുടെ വിചാരണവേളയിൽContinue Reading

ദിലീപ്-മഞ്ജു വാര്യർ വേർപിരിയൽ പോലെ തന്നെ വളരെ പ്രയാസത്തോടെ പ്രേക്ഷകർ കേട്ടൊരു വിവാഹമോചനമായിരുന്നു താരദമ്പതികളായ മനോജ് കെ ജയന്റേയും ഉർവശിയുടേയും. ഒരിക്കലും പിരിയില്ലെന്ന് പ്രതീക്ഷിച്ചിരുന്നവർ വിവാഹ​മോചനം പ്രഖ്യാപിച്ചത് ആരാധകരേയും അമ്പരപ്പിച്ചു. ഇരുവരും ഇപ്പോൾ രണ്ട് വഴിക്ക് പിരിഞ്ഞ് സ്വസ്ഥമായ ജീവിതം പുതിയ ജീവിത പങ്കാളികൾക്കൊപ്പം നയിക്കുകയാണ്. പ്രണയവിവാഹമായിരുന്നു ഉർവശിയയുടേയും മനോജ് ജെ ജയന്റേയും. ഇരുവരും ഒരുമിച്ച് അഭിനയിച്ച വെങ്കലം അടക്കമുള്ള സിനിമകൾ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.കുഞ്ഞാറ്റ എന്നാണ് മകളുടെ പേര്. മകളുടെContinue Reading

വോട്ട്‌ പെട്ടിയിലായാൽ ഇന്ധനവില കൂട്ടുന്നത്‌ ഒരു രാഷ്ട്രീയ തീരുമാനമല്ലാതെ പിന്നെന്താണ്‌?  ഇന്ധന വിലനിർണയാവകാശത്തിൽ കേന്ദ്രസർക്കാരിന്‌ ഒരു പങ്കുമില്ലെന്ന്‌ വാദിക്കുന്ന മോദി സർക്കാർ പാചകവാതകത്തിന്‌ വില കൂട്ടിയത്‌ വടക്കുകിഴക്കൻ സംസ്ഥാനങ്ങളായ ത്രിപുര, മേഘാലയ, നാഗാലാൻഡ്‌ എന്നിവിടങ്ങളിലെ നിയമസഭാ  തെരഞ്ഞെടുപ്പിന്റെ നടപടിക്രമങ്ങൾ പൂർത്തിയാക്കിയതിനു പിന്നാലെയാണ്‌. 14.2 കിലോഗ്രാമിന്റെ ഗാർഹിക സിലിണ്ടറിന്‌ 50 രൂപയും വാണിജ്യാവശ്യങ്ങൾക്കുള്ള 19 കിലോഗ്രാമിന്റെ സിലിണ്ടറിന്‌ 350.50 രൂപയും വർധിപ്പിച്ചത്‌ മാർച്ച്‌ ഒന്നിനുതന്നെ നിലവിൽ വന്നിരിക്കുകയാണ്‌. അടുത്തയാഴ്‌ച ഹോളി ആഘോഷിക്കുന്നContinue Reading

ചൂടുള്ള കാലാവസ്ഥയും സൂര്യന്റെ അള്‍ട്രാവയലറ്റ് രശ്മികളും നിങ്ങളുടെ മുടിയുടെ ഏറ്റവും പുറം പാളിയായ ക്യൂട്ടിക്കിളിനെ നശിപ്പിക്കും. തലയുടെ പുറംതൊലി പരുക്കനാകുകയും ഈര്‍പ്പം ആകര്‍ഷിക്കാന്‍ അത് വീര്‍ക്കുകയും ചെയ്യും. ഇത് മുടി പൊട്ടലിന് കാരണമാകുന്നു. അമിതമായ ഈര്‍പ്പവും വിയര്‍പ്പും നിങ്ങളുടെ മുടി കൊഴിയുന്നതിനും കാരണമാകും. അതിനാല്‍ വേനല്‍ക്കാലത്ത് നിങ്ങളുടെ ചര്‍മ്മത്തിന്റെയും മുടിയുടെയും കാര്യത്തില്‍ വളരെയധികം ശ്രദ്ധ നല്‍കേണ്ടത് അത്യന്താപേക്ഷിതമാണ്. തൊപ്പികളും സ്‌കാര്‍ഫുകളും ഉപയോഗിക്കുക സൂര്യന്‍ നിങ്ങളുടെ മുടി വരണ്ടതാക്കും. സൂര്യാഘാതത്തില്‍ നിന്ന്Continue Reading

ബെംഗളൂരു: മുഖ്യമന്ത്രി പിണറായി വിജയനെതിരെ ആഞ്ഞടിച്ച് വീണ്ടും സ്വപ്‌ന സുരേഷ്. തന്നെ അറിയില്ല എന്ന് മുഖ്യമന്ത്രി നിയമസഭയില്‍ വെച്ച് പറഞ്ഞതാണ് സ്വപ്‌ന സുരേഷിനെ പ്രകോപിപ്പിച്ചത്. മുഖ്യമന്ത്രിയെ ഒറ്റക്കും അല്ലാതേയും താന്‍ കണ്ടിട്ടുണ്ട് എന്ന് സ്വപ്‌ന സുരേഷ് ആവര്‍ത്തിച്ചു. ഏഷ്യാനെറ്റ് ന്യൂസിനോടായിരുന്നു സ്വപ്‌ന സുരേഷിന്റെ പ്രതികരണം. നിയമസഭയില്‍ വന്ന് തന്നെ അറിയില്ല എന്നും കണ്ടിട്ടില്ല എന്നും മുഖ്യമന്ത്രി കള്ളം പറയുകയാണ്. ഇത്തരത്തില്‍ പച്ചക്കള്ളം വിളിച്ച് പറയാന്‍ മുഖ്യമന്ത്രിക്ക് നാണമില്ലേ എന്നും സ്വപ്‌നContinue Reading

പ്രായത്തിനനുസരിച്ച് നിങ്ങളുടെ ഓര്‍മ്മശക്തി കുറഞ്ഞുവെന്ന് നിങ്ങള്‍ക്ക് തോന്നുന്നുവെങ്കില്‍, നിങ്ങളുടെ തലച്ചോറിന് ആവശ്യമായ പോഷകങ്ങള്‍ ലഭിക്കുന്നില്ലെന്ന് നിങ്ങള്‍ മനസിലാക്കുക. ഓര്‍മ്മശക്തി മെച്ചപ്പെടുത്താനായി ആയുര്‍വേദത്തില്‍ ചില വഴികളുണ്ട്. ആയുര്‍വേദം നിര്‍ദേശിക്കുന്ന ചില ആഹാരസാധനങ്ങള്‍ ഇതിനായി നിങ്ങളെ സഹായിക്കും. കൂടുതല്‍ ശ്രദ്ധയും ഏകാഗ്രതയും നേടാനായി ആയുര്‍വേദം പറയുന്ന ചില ഭക്ഷണസാധനങ്ങള്‍ ഇതാ. ഓര്‍മ്മശക്തി വര്‍ധിപ്പിക്കാന്‍ ആഹാരശീലങ്ങള്‍ പ്രോസസ് ചെയ്ത ഭക്ഷണങ്ങളും മധുരം ചേര്‍ത്തിട്ടുള്ള കാര്‍ബോഹൈഡ്രേറ്റ് അടങ്ങിയ ലഘുഭക്ഷണങ്ങളും ഒഴിവാക്കുക. * പാലുല്‍പ്പന്നങ്ങള്‍ അമിതമായി കഴിക്കുന്നത്Continue Reading

റായ്പൂർ: ഇന്ന് റായ്പൂരിൽ സമാപിച്ച കോൺഗ്രസ് പ്ലീനറി സമ്മേളനത്തിൽ നിന്ന് , ഭാരത് ജോഡോ യാത്രയുടെ വേഗത നിലനിർത്താൻ രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ ഇത്തവണ കിഴക്ക് നിന്ന് പടിഞ്ഞാറോട്ട് മറ്റൊരു യാത്ര നടത്താനുള്ള പാർട്ടിയുടെ പദ്ധതിയായിരുന്നു. 2024-ലെ ദേശീയ തെരഞ്ഞെടുപ്പിന് മുന്നോടിയായി. കഴിഞ്ഞ തവണ ലഭിച്ച വലിയ പ്രതികരണം കണക്കിലെടുത്ത് പദ്ധതി ഗൗരവമായി പരിഗണിക്കുകയാണെന്ന് പാർട്ടി വൃത്തങ്ങൾ അറിയിച്ചു. ഭാരത് ജോഡോ യാത്ര നടക്കുമ്പോൾ പോലും കിഴക്ക് നിന്ന് പടിഞ്ഞാറ്Continue Reading

മോസ്‌കോ : റഷ്യ– -ഉക്രയ്‌ൻ യുദ്ധത്തിന്‌ ഒരു വർഷം പിന്നിടുമ്പോഴും സമാധാനശ്രമങ്ങൾ ഇനിയും അകലെ. സൈനികനീക്കം ശക്തമാക്കുമെന്ന്‌ റഷ്യയും യുഎസിന്റെയും നാറ്റോയുടെയും പിന്തുണയോടെ ശക്തമായി തിരിച്ചടിക്കുമെന്ന്‌ ഉക്രയ്‌നും നിലപാട്‌ വ്യക്തമാക്കിയതോടെ സംഘർഷം ശക്തമായേക്കും. ഇരുവിഭാഗവും പൂർവാധികം ശക്തിയോടെ ഏറ്റുമുട്ടലിന്‌ കോപ്പ്‌ കൂട്ടുമ്പോൾ യുദ്ധം സൃഷ്ടിച്ച കെടുതികളും അറുതിയില്ലാതെ തുടരും. ഉക്രയ്‌നും റഷ്യയും തമ്മിലുള്ള ഏറ്റുമുട്ടലിൽ അമേരിക്ക ഉൾപ്പെടെയുള്ള നാറ്റോ രാജ്യങ്ങളുടെ ഇടപെടൽ സ്ഥിതി സങ്കീർണമാക്കി. രാജ്യത്തെ ആണവായുധങ്ങൾ കൂടുതൽ ശക്തിപ്പെടുത്തുമെന്നാണ്‌Continue Reading