തൃശൂര്‍:  ജില്ലയില്‍ ഡിജിറ്റല്‍ സര്‍വ്വേ സമയബന്ധിതമായി പൂര്‍ത്തീകരിക്കുന്നതിന് തൃശൂര്‍ താലൂക്കിലെ ചിയ്യാരം, കണിമംഗലം, കൂര്‍ക്കഞ്ചേരി, മനക്കൊടി, പൂളള്, ആലപ്പാട് കാരമുക്ക്, കിഴക്കുമുറി വടക്കുമുറി, കിഴുപ്പിള്ളിക്കര, കുറുമ്പിലാവ്, ഇഞ്ചമുടി, ചാഴൂര്‍, പടിയം, പുത്തൂര്‍ എന്നീ വില്ലേജുകളിലേയ്ക്കും തലപ്പള്ളി താലൂക്കിലെ കോട്ടപ്പുറം, ചിറ്റണ്ട എന്നീ വില്ലേജുകളിലേയ്ക്കും കുന്ദംകുളം താലൂക്കിലെ തയ്യൂര്‍ വില്ലേജിലേയ്ക്കും ചാവക്കാട് താലൂക്കിലെ ഏങ്ങണ്ടിയൂര്‍ വില്ലേജിലേയ്ക്കും വാഹനങ്ങള്‍ മാസവാടകയ്ക്ക് ലഭ്യമാക്കുന്നതിനായി വ്യക്തികള്‍/ സ്ഥാപനങ്ങളില്‍ നിന്ന് മത്സരാധിഷ്ഠിത ക്വട്ടേഷനുകള്‍ ക്ഷണിച്ചു. സീല്‍ ചെയ്തContinue Reading

തിരുവനന്തപുരം: വലിയൊരു വിഭാഗം ഉപഭോക്താക്കൾ ഇപ്പോൾ തങ്ങളുടെ  സ്മാർട്ട് ഫോണുകളിലൂടെയാണ് സാമ്പത്തിക ഇടപാടുകൾ നടത്തുന്നത്. യുപിഐ, മൊബൈൽ വാലറ്റുകൾ എന്നിവയുൾപ്പെടെയുള്ള ഡിജിറ്റൽ പേയ്‌മെന്റ് രീതികൾ വൻപിച്ച സ്വീകാര്യത നേടിക്കഴിഞ്ഞു. ഡിജിറ്റൽ പേയ്‌മെന്റുകൾ നൽകുന്ന സൗകര്യം വളരെ വലുതാണ്. എന്നിരുന്നാലും, അപകടസാധ്യതകളും ഉൾപ്പെട്ടിട്ടുണ്ട്. ആപ്പ് ഡൗൺലോഡ് ചെയ്യുമ്പോൾ ഉപഭോക്താക്കൾക്ക് അറിവും, ശ്രദ്ധയും ആവശ്യമാണ്. സൈബർ കുറ്റവാളികൾ ഉപഭോക്താക്കളെ കബളിപ്പിച്ച് യഥാർത്ഥ ആപ്പുകൾ പോലെ തോന്നിക്കുന്ന വ്യാജ ആപ്പുകൾ ഡൗൺലോഡ് ചെയ്യിക്കാനും  അവരുടെContinue Reading

തിരുവനന്തപുരം : എം.എസ്.പി, ആര്‍.ആര്‍.ആര്‍.എഫ്, ഐ.ആര്‍.ബി, എസ്.ഐ.എസ്.എഫ്, വനിതാ പോലീസ് എന്നീ ബറ്റാലിയനുകളിലെ പോലീസ് ഉദ്യോഗസ്ഥര്‍ക്കായി സംസ്ഥാന പോലീസ് മേധാവി നടത്തുന്ന ഓണ്‍ലൈന്‍ അദാലത്തിലേയ്ക്ക് ജൂണ്‍ 29 വരെ പരാതി നല്‍കാം. ജൂലൈ 15 നാണ് അദാലത്ത്. പരാതികള്‍ spctalks.pol@kerala.gov.in വിലാസത്തില്‍ ലഭിക്കണം. പരാതിയില്‍ മൊബൈല്‍ നമ്പര്‍ ഉള്‍പ്പെടുത്തണം. ഹെല്‍പ്പ് ലൈന്‍ നമ്പര്‍: 9497900243. SPC Talks  with  Cops എന്ന് നാമകരണം ചെയ്തിരിക്കുന്ന പരിപാടിയില്‍ സര്‍വ്വീസില്‍ ഉള്ളതും വിരമിച്ചതുമായ പോലീസ് ഉദ്യോഗസ്ഥരുടെContinue Reading

തിരുവനന്തപുരം : അഗ്നിപഥ് പദ്ധതിക്കെതിരെയുള്ള പ്രക്ഷോഭങ്ങളുടെ ഭാഗമായി ഏതാനും സംഘടനകള്‍ തിങ്കളാഴ്ച ഭാരത് ബന്ദ് പ്രഖ്യാപിച്ച സാഹചര്യത്തില്‍ പോലീസ് സ്വീകരിക്കേണ്ട മുന്‍കരുതലുകള്‍ സംബന്ധിച്ച് സംസ്ഥാന പോലീസ് മേധാവി അനില്‍ കാന്ത് മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ചു. പൊതുജനങ്ങള്‍ക്കെതിരെയുള്ള അക്രമങ്ങളും പൊതുസ്വത്ത് നശിപ്പിക്കുന്നതും കര്‍ശനമായി നേരിടും. അക്രമങ്ങള്‍ക്ക് മുതിരുന്നവരെയും വ്യാപാരസ്ഥാപനങ്ങള്‍ നിര്‍ബന്ധപൂര്‍വ്വം അടപ്പിക്കുന്നവരെയും അറസ്റ്റ് ചെയ്ത് നിയമനടപടി സ്വീകരിക്കും. സംസ്ഥാനത്തെ മുഴുവന്‍ പോലീസ് സേനയും നാളെ മുഴുവന്‍ സമയവും സേവനസന്നദ്ധരായിരിക്കാന്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്. കോടതികള്‍, വൈദ്യുതിബോര്‍ഡ്Continue Reading

മംഗലാപുരം : ടാറ്റ ട്രസ്റ്റിന്റെ സാമ്പത്തിക സഹായത്തോടെ പൂര്‍ത്തീകരിച്ച സുലേഖ യെനെപോയ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഓങ്കോളജി ഡറലിക്കട്ടെയില്‍ ദക്ഷിണ കന്നഡ ജില്ലയുടെ ചുമതല കൂടിയുള്ള കര്‍ണ്ണാടക ഊര്‍ജ്ജ വകുപ്പ് മന്ത്രി വി.സുനില്‍ കുമാര്‍ ഉദ്ഘാടനം ചെയ്തു. കര്‍ണ്ണാടക സര്‍ക്കാര്‍ സ്വകാര്യ മേഖലയുടെയും കൂടി  പങ്കാളിത്തത്തോടെ ആരോഗ്യമേഖലയെ നവീകരിക്കുന്നതിനും ശക്തിപ്പെടുത്തുന്നതിനും അതുവഴി കൂടുതല്‍ സേവനങ്ങള്‍ പൊതുജനങ്ങള്‍ക്ക് നല്‍കുന്നതിനും പ്രതിജ്ഞാബദ്ധമാണെന്ന് മന്ത്രി പറഞ്ഞു.ക്യാന്‍സര്‍ ഒരു ഭയാനകമായ രോഗമാണ്, അത് നേരത്തെ കണ്ടെത്തി ചികിത്സിക്കേണ്ടതുംContinue Reading

തിരുവനന്തപുരം: സ്ത്രീകൾക്കും കുട്ടികൾക്കുമെതിരെയുള്ള അതിക്രമങ്ങൾ തടയാനായി കേരള പോലീസ് ആവിഷ്‌കരിച്ച പദ്ധതിയാണ് വനിതാ സ്വയംപ്രതിരോധ പരിശീലനം. അതിക്രമ സാഹചര്യങ്ങളിൽ സ്വയംസുരക്ഷ ഉറപ്പാക്കാനായി സ്ത്രീകളെയും കുട്ടികളെയും സജ്ജമാക്കാൻ പരിശീലനം നൽകുന്നതാണ് പദ്ധതി. സ്ത്രീകൾക്കും പെൺകുട്ടികൾക്കും പ്രത്യേക പരിശീലനം നൽകുന്നതിനാവശ്യമായ സംവിധാനങ്ങൾ ഒരുക്കിയാണ് പദ്ധതി നടപ്പാക്കുന്നത്. ഇതുവരെ 5 ലക്ഷത്തിലധികം സ്ത്രീകൾക്ക്  പദ്ധതിവഴി പരിശീലനം നൽകിയിട്ടുണ്ട്. രണ്ടുഘട്ടമാണ് സ്വയംപ്രതിരോധ പരിശീലനത്തിനുള്ളത്. ഒന്ന് ശാരീരികമായി എതിരെ വരുന്ന അക്രമിയെ കീഴടക്കാനുള്ള പരിശീലനം, മറ്റൊന്ന് സ്ത്രീസുരക്ഷാContinue Reading

തിരുവനന്തപുരം : തൊഴിലിടങ്ങളിൽ സ്ത്രീകൾക്ക് അവകാശങ്ങൾ നിഷേധിക്കപ്പെടുകയോഅതിക്രമങ്ങൾ നേരിടേണ്ടിവരികയോ ചെയ്താൽ പരാതികൾ അറിയിക്കാനുള്ള തൊഴിൽ വകുപ്പിന്റെ സംവിധാനമാണ് ‘സഹജ’ കോൾ സെന്റർ. പ്രവൃത്തി ദിവസങ്ങളിൽ രാവിലെ 10 മണി മുതൽ വൈകിട്ട് 5 മണി വരെ സഹജ കോൾ സെന്ററിന്റെ സേവനം പ്രയോജനപ്പെടുത്താം. 180042555215 എന്ന ടോൾ ഫ്രീ നമ്പറിലാണ് വിളിക്കേണ്ടത്. പരാതികളും ബുദ്ധിമുട്ടുകളും കേട്ടശേഷം ആവശ്യമായ നിർദ്ദേശങ്ങൾ കോൾ സെന്ററിൽ നിന്ന് നൽകും. പരാതിയുടെ വ്യാപ്തിയ്ക്ക് അനുസരിച്ച് ബന്ധപ്പെട്ടContinue Reading

തൃശൂർ : ഭിന്നശേഷി സൗഹൃദ ഗ്രാമപഞ്ചായത്താകാനൊരുങ്ങി മാടക്കത്തറ. ഭിന്നശേഷിക്കാരായ കുട്ടികള്‍ക്കും അവരുടെ അമ്മമാര്‍ക്കുമായി തൊഴില്‍ പരിശീലന കേന്ദ്രം ആരംഭിച്ച് നൈപുണ്യ പരിശീലനത്തിന് തുടക്കമിട്ടിരിക്കുകയാണ് പഞ്ചായത്ത്. സമൂഹത്തിന്റെ മുന്‍നിരയിലേയ്ക്ക് ഭിന്നശേഷിക്കാരെ ഉയര്‍ത്തുക എന്നതാണ് പദ്ധതി കൊണ്ട് ലക്ഷ്യമിടുന്നത്. കുട്ടികളുടെ അഭിരുചി തിരിച്ചറിഞ്ഞ് അതാത് മേഖലകളിലെ വിദഗ്ധരെ ഉള്‍പ്പെടുത്തിയാണ് പരിശീലനം. ആദ്യഘട്ടത്തില്‍ ഗ്രാമപഞ്ചായത്ത് ഓഫീസ് കെട്ടിടത്തിലും കള്ളായി എസ് സി മില്‍ കെട്ടിടത്തിലുമാണ് പരിശീലനം. മാടക്കത്തറ ഗ്രാമപഞ്ചായത്തില്‍ നിലവില്‍ തൊണ്ണൂറോളം ഭിന്നശേഷി കുട്ടികളുണ്ട്.Continue Reading

തിരുവനന്തപുരം:  സംസ്ഥാനത്തെ 20 പോലീസ് ജില്ലകള്‍ക്കും പ്രത്യേകം വെബ്സൈറ്റുകള്‍ നിലവില്‍ വന്നു. സ്റ്റേറ്റ് ക്രൈം റെക്കോര്‍ഡ്സ് ബ്യൂറോ തയ്യാറാക്കിയ വെബ്സൈറ്റുകള്‍ സംസ്ഥാന പോലീസ് മേധാവി അനില്‍കാന്ത് നാടിന് സമര്‍പ്പിച്ചു. നിലവിലെ ജില്ലാതല വെബ് സൈറ്റുകള്‍ സാങ്കേതികവിദ്യയിലും ഉളളടക്കത്തിലും മാറ്റം വരുത്തി പൂര്‍ണ്ണമായും സന്ദര്‍ശകസൗഹൃദവും ആകര്‍ഷകവുമായാണ് നവീകരിച്ചിരിക്കുന്നത്. വെബ്സൈറ്റില്‍ പൊതുജനങ്ങള്‍ക്കും പോലീസ് ഉദ്യോഗസ്ഥര്‍ക്കും പ്രത്യേകമായി വിഭാഗങ്ങള്‍ ഒരുക്കിയിട്ടുണ്ട്.  കേരളത്തിലെ എല്ലാ പോലീസ് ഓഫീസുകളില്‍ നിന്നും പുറപ്പെടുവിക്കുന്ന ഉത്തരവുകള്‍ യഥാസമയം ഉദ്യോഗസ്ഥര്‍ക്ക് ലഭിക്കുന്നതിന്Continue Reading

തിരുവനന്തപുരം : വിവാഹത്തിന്റെ പേരിൽ സ്ത്രീധനം ചോദിക്കുകയോ വാങ്ങുകയോ ചെയ്യുന്നതിനെതിരെ പരാതി നൽകാൻ സാധിക്കുന്ന വെബ് പോർട്ടലുമായി വനിതാ ശിശു വികസന വകുപ്പ്. സ്ത്രീധനത്തിനെതിരെയുള്ള പരാതികൾ റിപ്പോർട്ട് ചെയ്യാൻ http://wcd.kerala.gov.in/dowry എന്ന ലിങ്ക് ഉപയോഗിക്കാം. സ്ത്രീധന ദുരിത ബാധിതരായ സ്ത്രീകൾ, മാതാപിതാക്കൾ, ബന്ധുക്കൾ, അംഗീകൃത സ്ഥാപനങ്ങൾ എന്നിവർക്ക് ലിങ്ക് ക്ലിക്ക് ചെയ്ത് ആവശ്യമായ വിവരങ്ങൾ പൂരിപ്പിച്ച് പരാതി ഫയൽ ചെയ്യാം.പോർട്ടലിലൂടെ മുഖ്യ സ്ത്രീധന നിരോധന ഓഫീസർക്ക് പരാതി തീർപ്പാക്കുന്നതിന്റെ പുരോഗതി വിലയിരുത്താൻ സാധിക്കും. സ്ത്രീധനംContinue Reading