GENERAL KERALA PRD News STATE GOVERNMENT

പെട്ടിമുടി: തിരച്ചിൽ തുടരുന്നു, മരണം 43 ആയി

പെട്ടിമുടി ദുരന്തത്തില്‍ മരണം 43 ആയി മൂന്നാര്‍: ഉരുള്‍പൊട്ടലില്‍ കാണാതായവര്‍ക്ക് വേണ്ടി മൂന്നാം ദിവസവും രാവിലെ തന്നെ തിരച്ചില്‍ ആരംഭിച്ചു. ഇന്ന് നടത്തിയ തിരച്ചിലില്‍ ആറു മാസം പ്രായമായ കുട്ടിയുടേത് ഉള്‍പ്പെടെ 17 മൃതദേഹങ്ങള്‍  കണ്ടെടുത്തു.  അരുണ്‍ മഹേശ്വരന്‍ (39), പവനത്തായി (53), ചെല്ലദുരൈ (53), തങ്കമ്മാള്‍ ഗണേശന്‍ (45), തങ്കമ്മാള്‍ (45) , ചന്ദ്ര (63), മണികണ്ഠന്‍ (22), റോസ്ലിന്‍ മേരി (53) കപില്‍ ദേവ് (25) അഞ്ജു മോള്‍ (21), സഞ്ജയ് (14), അച്ചുതന്‍ […]

GENERAL KERALA PRD News STATE GOVERNMENT

കാണാതായ മുഴുവന്‍ പേരെയും കണ്ടെത്തും വരെ രാജമലയിൽ രക്ഷാപ്രവര്‍ത്തനം

മൂന്നാര്‍: ഇടുക്കിയിലെ രാജമലയിലുണ്ടായ ഉരുള്‍പൊട്ടലില്‍ കാണാതായ അവസാനത്തെ ആളെയും കണ്ടെത്തുംവരെ രക്ഷാപ്രവര്‍ത്തനം തുടരുമെന്ന് വനംവകുപ്പ് മന്ത്രി അഡ്വ. കെ.രാജു പറഞ്ഞു. രാജമലയിലെ ദുരന്തംനടന്ന പെട്ടിമുടിയില്‍ നേരിട്ടെത്തി രക്ഷാപ്രവര്‍ത്തനങ്ങള്‍ വിലയിരുത്തിയശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. ദുരന്തത്തില്‍ ജീവന്‍ നഷ്ടപ്പെട്ടവര്‍ക്ക് താത്കാലിക ധനസഹായം, പരിക്കേറ്റവര്‍ക്കുള്ള സൗജന്യ ചികിത്സ തുടങ്ങിയവ ഇതിനോടകം മുഖ്യമന്ത്രി പ്രഖ്യാപിച്ചിട്ടുണ്ട്. ദുരന്തത്തിന് ഇരയായവര്‍ക്കും കുടുംബത്തിനും അര്‍ഹമായ മറ്റ് കാര്യങ്ങളെ സംബന്ധിച്ച് കാബിനറ്റില്‍ ചര്‍ച്ച ചെയ്ത് ഉചിതമായ തീരുമാനമെടുക്കും. പുന:രധിവാസം, മരണപ്പെട്ടവരുടെ കുട്ടികളുടെ വിദ്യാഭ്യാസം തുടങ്ങിയ കാര്യങ്ങളിലും ഉചിതമായ തീരുമാനമെടുക്കും. […]

Covid19 HEALTH PRD News

ഇന്ന് 1,211 പേര്‍ക്ക് കോവിഡ്-19

കേരളത്തില്‍ ഇന്ന് 1,211 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. തിരുവനന്തപുരം ജില്ലയില്‍ നിന്നുള്ള 292 പേര്‍ക്കും, മലപ്പുറം ജില്ലയില്‍ നിന്നുള്ള 170 പേര്‍ക്കും, കോട്ടയം ജില്ലയില്‍ നിന്നുള്ള 139 പേര്‍ക്കും, ആലപ്പുഴ ജില്ലയില്‍ നിന്നുള്ള 110 പേര്‍ക്കും, കൊല്ലം ജില്ലയില്‍ നിന്നുള്ള 106 പേര്‍ക്കും, പാലക്കാട് ജില്ലയില്‍ നിന്നുള്ള 78 പേര്‍ക്കും, കോഴിക്കോട് ജില്ലയില്‍ നിന്നുള്ള 69 പേര്‍ക്കും, കാസര്‍ഗോഡ് ജില്ലയില്‍ നിന്നുള്ള 56 പേര്‍ക്കും, എറണാകുളം ജില്ലയില്‍ […]

Novel സാഹിത്യം.

നീലിമ (അദ്ധ്യായം 6)

ആറ് കച്ചവടക്കാരുടെയും വണ്ടിയിൽ കയറുകയും ഇറങ്ങുകയും ചെയ്യുന്ന യാത്രക്കാരുടെയും ബഹളം കേട്ടാണ് നീലിമ ഞെട്ടിയുണർന്നത്. വണ്ടി ഏതോസ്റ്റേഷനിൽ നിൽക്കുകയാണ്. സമയം സന്ധ്യയോടടുത്തിരിക്കുന്നു. ഇന്നുച്ച്ക്ക് അച്ഛൻ വാങ്ങിത്തന്ന ഒരു പൊതി ചോറ് കഴിച്ചിരുന്നു. യാത്ര തുടങ്ങിയതിൽ പിന്നെ വിശപ്പു കുറവാണ്. ഇടയ്ക്ക് രണ്ടുമൂന്നു ചായ കുടിച്ചു. ചിന്തകളുടെ ലോകത്തുതന്നെയായിരുന്നു അവൾ മിക്ക സമയത്തും. ശിവേട്ടൻ അവളെ ഓർക്കുന്നുണ്ടാവുമോ, തന്നെ തിരക്കി വീട്ടിൽ വന്നിരിക്കുമോ എന്നെല്ലാം അവൾ ചിന്തിച്ചു. ഇനി എന്നാണു തമ്മിൽ കാണുക? എന്നെങ്കിലും കാണുമോ? ഒന്നും അവൾക്കറിയില്ല. […]

CENTRALGOVERNMENT NATIONAL POLITICS

ആത്മനിർഭർ ഭാരത് പ്രതിരോധമേഖലയിലും

ഇന്ത്യ 101 പ്രതിരോധ ഉൽപ്പന്നങ്ങളുടെ ഇറക്കുമതി നിരോധിക്കും; ആയുധോത്പാദനവുമായി ബന്ധപ്പെട്ട് ഇന്ത്യൻ സ്ഥാപനങ്ങളുമായി നാലു ലക്ഷം കോടി രൂപയുടെ കരാർ ഒപ്പിടും. ന്യൂഡൽഹി: പ്രതിരോധമേഖലയിലും ഇനി സ്വയംപര്യാപ്തത. വൻ ആയുധങ്ങളുൾപ്പെടെയുള്ള പ്രതിരോധ ഉൽപ്പന്നങ്ങൾ രാജ്യത്തുതന്നെ നിർമ്മിക്കാൻ കേന്ദ്രസർക്കാർ തീരുമാനിക്കുകയാണ്. അതിനാൽ 101 പ്രതിരോധ ഉൽപ്പന്നങ്ങളുടെ ഇറക്കുമതി ഇന്ത്യ നിരോധിക്കുമെന്ന് പ്രതിരോധമന്ത്രി രാജ്നാഥ് സിങ് പറഞ്ഞു. ആത്മനിർഭർ ഭാരത് പദ്ധതിയുടെ ഭാഗമായാണ് ഇന്ത്യൻ പ്രതിരോധമന്ത്രിയുടെ പ്രഖ്യാപനം. 2024-നകം പൂർണ്ണമായും ഇക്കാര്യത്തിൽ രാജ്യം സ്വയംപര്യാപ്തമാകുമെന്നും വിദേശരാജ്യങ്ങളിൽ നിന്നുള്ള ഇറക്കുമതി അതോടെ […]

CENTRALGOVERNMENT GENERAL HEALTH NATIONAL

കോവിഡിനെ തുരത്താൻ പപ്പടം മതിയെന്നു പറഞ്ഞ കേന്ദ്രമന്ത്രിക്കു കോവിഡ് 19

ന്യൂഡൽഹി: പപ്പടം കൊവിഡിനെ പ്രതിരോധിക്കുമെന്നു വിശ്വസിച്ച കേന്ദ്രമന്ത്രിക്ക് കൊവിഡ് 19 സ്ഥിരീകരിച്ചു. കേന്ദ്ര ജലവിഭവശേഷി മന്ത്രിയായ അർജ്ജുൻ റാം മേഖ്വാളിനാണ് രോഗം സ്ഥിരീകരിച്ച് എയിംസിൽ ചികിത്സ തേടിയത്. കൊറോണയെ പ്രതിരോധിക്കാൻ തദ്ദേശിയമായ ഭാഭിജി പപ്പടം കഴിക്കാൻ ജനങ്ങൾക്ക് നിർദ്ദേശം നൽകിയതിനെ തുടർന്ന് ഏതാനും ദിവസങ്ങൾക്കു മുൻപ് ഇദ്ദേഹം മാധ്യമ ശ്രദ്ധയാകർഷിച്ചിരുന്നു. താൻ രോഗബാധിതനാണെന്നും ഈയടുത്ത ദിവസങ്ങളിൽ താനുമായി സമ്പർക്കത്തിലുണ്ടായിരുന്നവരൊക്കെ ആരോഗ്യം ശ്രദ്ധിക്കണമെന്നും ട്വിറ്ററിലൂടെ മന്ത്രി തന്നെയാണ് അറിയിച്ചത്. നിലവിൽ അദ്ദേഹത്തിൻ്റെ ആരോഗ്യനില തൃപ്തികരമാണെന്നാണ് റിപ്പോർട്ട്.

Announcements Pathanamthitta PRD News WEATHER

പമ്പ അണക്കെട്ടിൽ ഓറഞ്ച് അലർട്ട്

പത്തനംതിട്ട: പമ്പാ ഡാമിന്റെ ജലാശയത്തിലേക്ക് ശക്തമായ നീരൊഴുക്ക് ഉള്ളതിനാല്‍ ഷട്ടറുകള്‍ തുറന്ന് അധികജലം ഒഴുക്കി വിടുന്നതിന് മുമ്പായുള്ള രണ്ടാമത്തെ അലര്‍ട്ടായ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. അണക്കെട്ടിലെ ജലനിരപ്പ് 983.05 മീറ്റര്‍ ആയിട്ടുണ്ട്. ഓഗസ്റ്റ് ഏഴിന് 207 മില്ലി മീറ്റര്‍ മഴ കിട്ടുകയും അതിലൂടെ 12.36 എംസിഎം ജലം ഒഴുകിയെത്തുകയും ചെയ്തു. കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ വകുപ്പിന്റെ മുന്നറിയിപ്പ് അനുസരിച്ച് പത്തനംതിട്ട ജില്ലയില്‍ അതിശക്തമായ മഴ പ്രതീക്ഷിക്കുന്നതിനാല്‍ ഇന്നലത്തേതിനു സമാനമായ നീരൊഴുക്ക് ഉണ്ടാകാന്‍ ഇടയുണ്ട്. ഒരു മണിക്കൂറിനുള്ളില്‍ ജലനിരപ്പ് […]

GENERAL KERALA Religion

ഈ വർഷം ഗണേശോത്സവം കൊവിഡ് നിയന്ത്രണങ്ങൾ പാലിച്ചുകൊണ്ട്

ഈ വർഷത്തെ ഗണേശോത്സവം കോവിഡ് നിയന്ത്രങ്ങൾ പാലിച്ച് ആചാരപരമായ പൂജകൾക്ക് പ്രാധാന്യം നൽകി ആചരിക്കും. എം. എസ് ഭുവനചന്ദ്രൻ (ഗണേശോത്സവ ട്രസ്റ്റ് മുഖ്യ കാര്യദർശി ) തിരുവനന്തപുരം: ഗണേശോത്സവ ട്രസ്റ്റിൻ്റെ ആഭിമുഖ്യത്തിൽ വർഷം തോറും കേരളത്തിലുടനീളം നടത്തിവരാറുള്ള ഗണേശോത്സവം ഈ വർഷം കോവിഡ് പാശ്ചാത്തലത്തിൽ ആചാരപരമായ പൂജകൾക്ക് പ്രാധാന്യം നൽകി ആഘോഷങ്ങൾ ഇല്ലാതെ ആചരിക്കുവാൻ ഗണേശോത്സവ ട്രസ്റ്റ് കമ്മറ്റി യോഗം തീരുമാനിച്ചതായി ട്രസ്റ്റ് മുഖ്യ കാര്യദർശി എം. എസ് ഭുവനചന്ദ്രൻ പ്രസ്താവനയിൽ പറഞ്ഞു. മുൻ വർഷങ്ങളിൽ 10 […]

HEALTH KERALA PRD News STATE GOVERNMENT

ആരോഗ്യ വകുപ്പ് കര്‍മ്മ പദ്ധതികള്‍ ആവിഷ്‌ക്കരിച്ചു

തിരുവനന്തപുരം: കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഇടയില്‍ വെല്ലുവിളിയായി ഉണ്ടായ പ്രകൃതി ദുരന്തത്തെ നേരിടാന്‍ ആരോഗ്യ വകുപ്പ് സുശക്തമാണെന്ന് ആരോഗ്യ വകുപ്പ് മന്ത്രി കെ. കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. കാലാവസ്ഥാ മുന്നറിയിപ്പിനെ തുടര്‍ന്ന് കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കിടയിലും പ്രളയാനന്തര ആരോഗ്യ പ്രശ്‌നങ്ങള്‍ നേരിടാന്‍ പദ്ധതിയാവിഷ്‌ക്കരിച്ചിട്ടുണ്ട്. പ്രളയം മൂലമുണ്ടായ അപകടത്തില്‍ പരിക്കേറ്റവരുടെ ചികിത്സയ്ക്കും പ്രളയാനന്തരമുണ്ടാകുന്ന പകര്‍ച്ചവ്യാധികളെ ഫലപ്രദമായി നേരിടാനുമുള്ള കര്‍മ്മ പദ്ധതികള്‍ ആവിഷ്‌ക്കരിച്ചു. പരിക്കേറ്റവരുടെ ചികിത്സ, അതിജീവിച്ചവരുടെ ശാരീരിക, മാനസികാരോഗ്യം തുടങ്ങിയ ഹ്രസ്വവും ദീര്‍ഘവുമായ പ്രശ്‌നങ്ങളെല്ലാം മുന്നില്‍ കണ്ടാണ് […]

Covid19 HEALTH PRD News STATE GOVERNMENT

ഇന്ന് സംസ്ഥാനത്ത് 1420 പേർക്ക് കൊവിഡ് 19

കേരളത്തിൽ 1420 പേർക്ക് കൂടി വ്യാഴാഴ്ച കോവിഡ്-19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. തിരുവനന്തപുരം ജില്ലയിൽ നിന്നും 485 പേർക്കും, കോഴിക്കോട് ജില്ലയിൽ നിന്നും 173 പേർക്കും, ആലപ്പുഴ ജില്ലയിൽ നിന്നും 169 പേർക്കും, മലപ്പുറം ജില്ലയിൽ നിന്നും 114 പേർക്കും, എറണാകുളം ജില്ലയിൽ നിന്നും 101 പേർക്കും, കാസർകോട് ജില്ലയിൽ നിന്നും 73 പേർക്കും (ഒരാൾ മരണമടഞ്ഞു), തൃശ്ശൂർ ജില്ലയിൽ നിന്നും 64 പേർക്കും, കണ്ണൂർ ജില്ലയിൽ നിന്നും 57 പേർക്കും, കൊല്ലം, ഇടുക്കി […]

%d bloggers like this: