EDITORIAL KERALA POLITICS ആരോഗ്യം. പരിസ്ഥിതി.

ഉപയോഗിക്കാം ഈ അവസരം, ഭിക്ഷാടകമാഫിയയെ തുരത്താൻ

രാജ്യമാകെ യുദ്ധകാല പ്രതീതിയിൽ നിശ്ചലമാണ്. നിരത്തിലിറങ്ങുന്ന ഓരോ വ്യക്തിയും തിരിച്ചറിയപ്പെടാവുന്ന സാഹചര്യമാണ്, നഗരങ്ങളിൽ പോലും.

നമ്മുടെ നഗരങ്ങളിൽ അലഞ്ഞുതിരിഞ്ഞു നടക്കുന്ന അന്യസംസ്ഥാനക്കാരടക്കമുള്ള ആളുകളെ സംരക്ഷണകേന്ദ്രങ്ങളിലേക്കു മാറ്റുന്ന സാഹചര്യത്തില്‍ സംസ്ഥാനത്തിലേക്കെത്തുന്ന ഭിക്ഷാടകമാഫിയയെ തടയാന്‍ ഈയവസരം ഉപയോഗിക്കാം.

ഇനി ഭിക്ഷക്കാരാരും നമ്മുടെ നിരത്തുകളിലേക്കെത്താതിരിയ്ക്കാനും അതുവഴി നമ്മുടെ കുഞ്ഞുങ്ങളെ ഭിക്ഷാടകർ ചമഞ്ഞെത്തുന്നവർ തട്ടിക്കൊണ്ടു പോകാതെയും തടയാന്‍ ഈ അവസരത്തെ പ്രയോജനപ്പെടുത്തണം.

ഭിക്ഷ യാചിക്കേണ്ട അവസ്ഥയിലെത്തുന്നവരെ സംരക്ഷിക്കുന്നതിനു സർക്കാർ തലത്തിൽ സംവിധാനങ്ങളൊരുക്കണം.

ക്ഷേത്രങ്ങളിലും പള്ളികളിലും വിശേഷാവസരങ്ങളിൽ ഭിക്ഷാടകലോബി ലോറികളിലും മറ്റും യാചകരെ കുത്തിനിറച്ച് കൊണ്ടിറക്കാറുണ്ട്. അവരാണ് കുട്ടികളെ കടത്തുന്നതിനു പിന്നില്‍. യാചകരുടെ എണ്ണം കൂടുന്നതിനനുസരിച്ച് വരുമാനം വർദ്ധിക്കുന്നൊരു കച്ചവടമാണത്. നമ്മുടെ ആരാധനാലയങ്ങളിലെ വിശേഷങ്ങളിൽ നിന്നും യാചകരെ അകറ്റിനിർത്താൻ എല്ലാ മതസ്ഥരും ശ്രദ്ധിക്കണം. പകരം യാചകരെ ഏറ്റെടുത്തു സംരക്ഷിക്കാൻ ഓരോ മതത്തിൻ്റെയും തലപ്പത്തുള്ളവർ തീരുമാനിച്ചാൽ മതിയാകും.

ഇനി നമ്മുടെ കുഞ്ഞുങ്ങളുടെ അവയവങ്ങൾ മുറിച്ചുമാറ്റപ്പെട്ട് യാചകരാകാതിരിയ്ക്കാൻ ഈ നിയന്ത്രണകാലത്തിനു ശേഷം നമ്മുടെ തെരുവുകളിൽ ഭിക്ഷാടകർ വേണ്ടെന്നു തീരുമാനിക്കാം.

ഇക്കാര്യവും ഗുരുതരമായി കണ്ട് സുനിശ്ചിത നിലപാടു സ്വീകരിക്കണമെന്ന് സർക്കാരിനോട് ഞങ്ങള്‍ അഭ്യർത്ഥിക്കുന്നു.

കുറത്തിയാടന്‍
ചീഫ് എഡിറ്റര്‍
9496149637

%d bloggers like this: