CULTURE KERALA LIFE STYLE PRD News

ഗോപിനാഥ് മുതുകാട് ബാലസൗഹൃദ കേരളത്തിൻ്റെ ബ്രാന്‍ഡ് അംബാസഡര്‍

img

തിരുവനന്തപുരം : സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മിഷന്‍ ആവിഷ്‌കരിച്ച ബാഹസൗഹൃദ കേരളം പ്രചാര പദ്ധതി സമൂഹത്തില്‍ വലിയ ചുവടുവയ്പുകള്‍ നടത്താന്‍ പര്യാപ്തമാണെന്ന് ആരോഗ്യം വനിത ശിശുവികസന വകുപ്പു മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ പറഞ്ഞു. പദ്ധതിയുടെ ബ്രാന്‍ഡ് അംബാസഡറായി മാന്ത്രികന്‍ ഗോപിനാഥ് മുതുകാടിനെ പ്രഖാപിക്കുന്ന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു മന്ത്രി.

കേരളം പോലെ പരിഷ്‌കൃതമായ സമൂഹത്തിലും അവിടവിടെയായി കുട്ടികള്‍ക്കുനേരെ അതിക്രമങ്ങളും അവകാശ നിഷേധങ്ങളും റിപ്പോര്‍ട്ടു ചെയ്യുന്നുണ്ട്.  ഇതിനെ തടയിടാന്‍ സമൂഹത്തില്‍ ഉടനീളം കുട്ടികളുടെ അവകാശങ്ങളെക്കുറിച്ചും ബാലനീതി നിയമങ്ങളെക്കുറിച്ചും വ്യാപകമായ ബോധവത്കരണം നടത്തേണ്ടതുണ്ട്.  ബൃഹത്തായ ബാലസൗഹൃത കേരളം പ്രചാര പദ്ധതി ഇതിനു പര്യാപ്തമാണെന്ന് മന്ത്രി പറഞ്ഞു.  കഴിഞ്ഞ നാല് വര്‍ഷമായി യൂനിസെഫിന് സെലിബ്രിറ്റി സപ്പോര്‍ട്ട് നല്‍കുന്ന ഗോപിനാഥ് മുതുകാട് കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഒരുപോലെ സ്വീകാര്യനാണ്.

കേരളത്തിലെ എല്ലാ പഞ്ചായത്തുകളിലുമുള്ള അംഗനവാടികളും സ്‌കുളുകളും മുഖേന ബാലാവകാശ പ്രവര്‍ത്തനങ്ങളും സന്ദേശങ്ങളും ഓരോ വീട്ടിലും എത്തിക്കുന്ന പദ്ധതി നവംബര്‍ 14ന് ശിശുദിനത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യുമെന്ന് കമ്മിഷന്‍ ചെയര്‍മാന്‍ കെ.വി. മനോജ്കുമാര്‍ പറഞ്ഞു. പ്രതിഫലേച്ഛ കൂടാതെ പദ്ധതിയോട് സഹകരിക്കുന്നതിന് തയ്യാറായ ഗോപിനാഥ് മുതുകാടിനെ ചെയര്‍മാന്‍ അഭിനന്ദിച്ചു.  കമ്മിഷന്‍ അംഗം സി. വിജയകുമാര്‍, വനിത ശിശുക്ഷേമ വകുപ്പ് സ്‌പെഷ്യല്‍ സെക്രട്ടറി ബിജുപ്രഭാകര്‍ ഐ.എ.എസ് എന്നിവര്‍ പങ്കെടുത്തു.

%d bloggers like this: