CRIME Thrissur

ലൈസൻസില്ലാതെ ബൈക്ക് ഓടിച്ച് അപകടം വരുത്തിയവരെ സദാചാര പോലീസ് ചമഞ്ഞ് മോചിപ്പിച്ചതായി പരാതി..

img

തൃശൂർ:

ലൈസൻസില്ലാതെ അമിത വേഗതയിൽ വന്ന യുവാക്കൾ സഞ്ചരിച്ച ബൈക്കിടിച്ച് യുവതിയ്ക്ക് പരിക്ക്.

മാടക്കത്തറ വഞ്ചിപുര വീട്ടിൽ ഷിജുമോൻ ഭാര്യ റിയ ആന്റെണിയ്‌ക്കാണ് (27വയസ്സ്) ഇന്ന് രാവിലെ പാവറട്ടിയിൽ അപകടം സംഭവിച്ചത്.അമിത വേഗതയിൽ വന്ന KL_49 K 8514 ബൈക്ക് സ്വന്തം വ്യവസായ സ്ഥാപനത്തിനു മുന്നിൽ വച്ചാണ് റിയ ആൻറണിയെ ഇടിച്ചു തെറിപ്പിച്ചത്, കാലിനു കാര്യമായ പരിക്കുപറ്റിയ യുവതിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കയാണ്..

നെൻമാറ പഞ്ചായത്താപ്പീസിനു സമീപം താമസിക്കുന്ന ലക്ഷ്മണൻ മകൻ അഖിലേഷ് ,മേപ്പയൂർ ചീനിക്കോട് ഹൗസ് ശശികുമാറിന്റെ മകൻ സിബിൻ എന്നിവരാണ് ബൈക്കിൽ ഉണ്ടായിരുന്നത്.

ലൈസൻസില്ലാതെ ബൈക്ക് ഓടിച്ച് അപകടം വരുത്തിയവർ

അപകടമറിഞ്ഞെത്തിയ യുവതിയുടെ ഭർത്താവിനോട് യുവാക്കൾ തങ്ങൾക്ക് ലൈസൻസില്ലെന്നും കേസാക്കരുതെന്നും പറഞ്ഞതിൻ പ്രകാരം ഷിജുമോൻ വാഹനത്തിന്റെയും യുവാക്കളുടെയും ചിത്രമെടുക്കുകയും ,തൊട്ടടുത്ത വ്യവസായ സ്ഥാപനത്തിനു മുന്നിൽ വച്ച് മേൽവിലാസമെഴുതിയെടുക്കുകയും ചെയ്യുന്നതിനിടയിൽ സ്ഥലത്തിനടുത്ത് മീൻകച്ചവടക്കാരനും ,കുട്ടുകാരും ചേർന്ന് ഷിജു മോനെ ചോദ്യം ചെയ്യുകയും ബലമായി അപകടം നടന്ന ബൈക്ക് യുവാക്കൾക്ക് എടുത്ത് കൊടുത്ത് പോലീസ് വരും മുമ്പ് പോയ് രക്ഷപ്പെടാൻ പറയുകയുമാണ് ഉണ്ടായത്..

പോലീസിൽ വിവരം വിളിച്ചറിയിച്ച ഷിജുമോൻ ഭാര്യയെ ആശുപത്രിയിൽ പ്രവേശിപ്പിച്ച ശേഷം ,കയ്യിലുള്ള ഫോട്ടോയും എഴുതിയെടുത്ത വിലാസവുമായി ഈസ്റ്റ് സ്റ്റേഷനിൽ പരാതിപ്പെട്ടിരിക്കുകയാണ്..

ലൈസൻസില്ലാത്ത വണ്ടിയോടിക്കുന്നവരെ നിയമത്തിനു കീഴിൽ കൊണ്ടുവന്ന് അപകടങ്ങൾക്ക് അറുതി വരുത്താനായി തുനിയുന്ന കേരള പോലീസിനെ വെല്ലുവിളിച്ച് അപകടം വരുത്തി വച്ചവരെ സദാചാര പോലീസ് ചമഞ്ഞ് രക്ഷപ്പെടുത്തിയത് മാപ്പർഹിക്കാത്ത കുറ്റം തന്നെയാണ്..

അപകടം നടന്ന ബൈക്ക്

%d bloggers like this: