BREAKING NEWS CRIME EDITORIAL Exclusive വിദ്യാഭ്യാസം.

വിദ്യാഭ്യാസമാഫിയയുടെ ചതിക്കുഴികൾ

img

കൊറോണക്കാലമാണെങ്കിലും, ഭീതിയുടെ ചുഴിയിലാണ് ജീവിതമെങ്കിലും അതൊന്നും ബാധിക്കാത്ത തരത്തിൽ നമ്മുടെ പ്രമുഖ മാധ്യമങ്ങളിലെല്ലാം വിദ്യാഭ്യാസക്കച്ചവടകേന്ദ്രങ്ങളുടെ പരസ്യങ്ങൾ നമുക്കു കാണാം.

മക്കളുടെ വിദ്യാഭ്യാസത്തെ ജീവിതത്തിലെ ഏറ്റവും പ്രധാന കാര്യമായി ഗണിക്കുന്ന മാതാപിതാക്കളും രക്ഷാകർത്താക്കളും പരസ്യത്തിലാകൃഷ്ടരായി ഉള്ളതെല്ലാം വിറ്റുപെറുക്കി ഈ ചതിക്കുഴികളിൽ സമർപ്പിക്കും.

ഒടുവിൽ പണവും മക്കളുടെ ജീവിതത്തിലെ പ്രധാന കാലയളവും എന്നെന്നേക്കുമായി നഷ്ടപ്പെട്ടുകഴിയുമ്പോഴേക്കും നിരാശയുടെ പടുകുഴിയിലേക്കു വീഴാമെന്നു മാത്രം.

പാരാമെഡിക്കൽ, ഡിഗ്രി  കോഴ്സുകൾ എന്നിവയാണ് ഇത്തരത്തിൽ വരുന്ന പരസ്യങ്ങളിലേറെയും. അന്യ സംസ്ഥാനങ്ങളിലെ വിവിധ യൂണിവേഴ്സിറ്റികളുടെ, കേരളത്തിൽ നടത്തുന്ന വിവിധയിനം കോഴ്സുകളുടേതാവും പരസ്യം. അത് ബി.എസ്.ഇ അല്ലെങ്കിൽ ബിവോക് എന്ന പേരിലായിരിക്കും വരിക.

യു.ജി.സി.യോ ഡിസ്റ്റൻസ് എജൂക്കേഷൻ ബോർഡോ അംഗീകരിക്കാത്തവയായിരിക്കും ഈ കോഴ്സുകൾ.

കേരളത്തിൽ നടത്തുന്ന ഈ കോഴ്സുകൾ അന്യസംസ്ഥാനങ്ങളിലെ യൂണിവേഴ്സിറ്റികളുടേതാണ്. അവർക്കെങ്ങനെ കേരളത്തിൽ അവരുടെ കോഴ്സുകൾ നടത്തുവാൻ സാധിക്കും?

ഞങ്ങൾ നടത്തിയ അന്വേഷണത്തിൽ  മനസ്സിലായത് ഓരോ യൂണിവേഴ്സിറ്റിക്കും തങ്ങളുടെ അധികാരപരിധിയിൽ മാത്രമേ കോഴ്സുകൾ നടത്താൻ കഴിയുകയുള്ളൂ എന്നാണ്. മറ്റൊരു യൂണിവേഴ്സിറ്റിയുടെ അധികാരപരിധിയിൽ കോഴ്സുകൾ നടത്താൻ അവർക്ക് സാധിക്കുകയില്ല.

യുജിസി, ഡിസ്റ്റൻസ് എഡ്യൂക്കേഷൻ ബോർഡ്, സുപ്രീം കോടതി എന്നിവയെല്ലാം ഇത്  വിലക്കിയിട്ടുള്ളതാണ്. പിന്നെങ്ങനെയാണ് മറ്റു സംസ്ഥാനങ്ങളിൽ പോയി ഈ കോഴ്സുകൾ നടത്തുക?

യുജിസി ഓരോ സർവകലാശാലയ്ക്കും അക്രഡിറ്റേഷൻ ഏർപ്പെടുത്തിയിട്ടുണ്ട്. അതിൽ റാങ്കിംഗ് നിശ്ചയിച്ചിരിക്കുന്നു, യൂണിവേഴ്സിറ്റി സ്ഥിതിചെയ്യുന്ന സ്വന്തം സംസ്ഥാനങ്ങളിൽപോലും ഡിസ്റ്റൻസ് എഡ്യൂക്കേഷൻ നടത്തണമെങ്കിൽ നാക്ക് റാങ്കിംഗിൽ (NAAC Ranking) 4.67 നു മുകളിൽ ഉണ്ടാവണം.

READ ALSO  ജനങ്ങളുടെ സുരക്ഷയാവണം അടിസ്ഥാനലക്ഷ്യം

നിർഭാഗ്യവശാൽ സർക്കാർ മേഖലയിലും സ്വകാര്യ മേഖലയിലും വിരലിലെണ്ണാവുന്ന ഏതാനും യൂണിവേഴ്സിറ്റികൾക്കു അതുള്ളൂ. ഡിസ്റ്റൻസ് എഡ്യൂക്കേഷൻ ബോർഡ് അല്ലെങ്കിൽ യൂണിവേഴ്സിറ്റി ഗ്രാൻഡ് കമ്മീഷൻ എന്നിവയുടെ അറിവോടെയോ അല്ലെങ്കിൽ ഗവൺമെൻറ്/സുപ്രീംകോർട്ട് ഉത്തരവിലൂടെ മാത്രമേ ഇത്തരം കോഴ്സുകൾ നടത്തുവാൻ സാധിക്കുകയുള്ളൂ. അതും യൂണിവേഴ്സിറ്റി സ്ഥിതി ചെയ്യുന്ന സംസ്ഥാനങ്ങളിൽ മാത്രം. അതിന് യൂണിവേഴ്സിറ്റികൾക്ക് നിശ്ചിത ദൂര പരിധി നിശ്ചയിച്ചിട്ടുണ്ട്.

ഏതാനും ആർട്സ് & സയൻസ് മാനേജ്മെൻറ് കോഴ്സുകളുടെ കാര്യം മാത്രമാണ് ഈ പറഞ്ഞത്.  മെഡിക്കൽ അല്ലെങ്കിൽ പാരാ മെഡിക്കൽ കോഴ്സുകൾക്ക് അന്യ സംസ്ഥാനങ്ങളിൽ വിദൂര വിദ്യാഭ്യാസത്തിന് കീഴിൽ ഇത്തരം കോഴ്സുകൾ നടത്തുവാൻ പാടില്ല. മാത്രമല്ല യോഗ്യതയുള്ള യൂണിവേഴ്സിറ്റികളിൽ പലതും ഗവൺമെൻറ് സെൻട്രൽ യൂണിവേഴ്സിറ്റിയുടെ കീഴിൽ വരുന്നതാണ്. അവരാരും തന്നെ ഇത് നടത്തുന്നില്ല. പിന്നെങ്ങനെ സ്വകാര്യ സർവ്വകലാശാലകൾക്ക് ഇത് നടത്തുവാൻ സാധിക്കും?

READ ALSO  തീവ്രവാദികൾ നമുക്കൊപ്പമുണ്ട്: വൈകരുത് നടപടി

ബിവോക് / ബി.എസ്.ഇ പ്രോഗ്രാം / ഡിപ്ലോമ പ്രോഗ്രാം എന്നു തലക്കെട്ടിലാണ് ജയിൻ യൂണിവേഴ്സിറ്റി, Singhania യൂണിവേഴ്സിറ്റി തുടങ്ങി ഒട്ടനേകം യൂണിവേഴ്സിറ്റികൾ പരസ്യം ചെയ്യുന്നത്.

ഫോറൻസിക് സയൻസ്, nutrition & diet, optometry, nursing, cardiactech, perfusion, dialysis, medical lab ടെക്നോളജി, Ot & Anesthesia, റേഡിയോഗ്രാഫി, ഫിസിയോ തെറാപ്പി തുടങ്ങിയ കോഴ്സുകളാണ് ഇത്തരം യൂണിവേഴ്സിറ്റികൾ കേരളത്തിൽ ഓഫർ ചെയ്യുന്നത്.

ഇതൊന്നും തന്നെ കേരള പിഎസ്‌സി ബോർഡ്, കേരള പാരാമെഡിക്കൽ ബോർഡ്, എന്നീ സ്ഥാപനങ്ങൾ അംഗീകരിച്ചിട്ടുള്ളതല്ല.

ഭീമമായ ട്യൂഷൻ ഫീസ് നൽകി കോഴ്സ് പൂർത്തീകരിച്ചാലും കേരളത്തിൽ ജോലിസാധ്യതയില്ല. ബഹുഭൂരിപക്ഷം  രക്ഷാകർത്താക്കളെയും വിദ്യാർത്ഥികളെയും വലിയൊരു കടക്കെണിയിലേക്കാണ് ഇത്തരം യൂണിവേഴ്സിറ്റികൾ തള്ളിവിടുന്നത്. അറ്റാച്ചഡ് ഹോസ്പിറ്റലുമായി കരാറുണ്ടാക്കി നടത്തുന്ന കോഴ്സുകളാണ് ഇവയെല്ലാം.

ഏതാണ്ട് 50 മുതൽ 100 കോടി രൂപ വരെയാണ് ഇത്തരം മാഫിയകൾ സമ്പാദിക്കുന്നത്. ഇവരുടെ മോഹനവാഗ്ദാനങ്ങളിലും, സരസഭാഷണത്തിലും മയങ്ങാതെ കുട്ടികൾ പഠിക്കേണ്ട കോഴ്സുകളെ കുറിച്ച് കൃത്യമായ ധാരണയുണ്ടാക്കേണ്ടതുണ്ട്.

ഇത്തരം കോഴ്സിലേക്കു പരസ്യം ചെയ്ത ഒരു സ്ഥാപനവുമായി ഞങ്ങളുടെ പ്രതിനിധി സംസാരിച്ചപ്പോൾ അങ്ങിനെ ഒരു വിഷയം വന്നാൽ ഞങ്ങൾ ഇവരെ മറ്റു സംസ്ഥാനങ്ങളിൽ കൊണ്ടുപോയി പരീക്ഷ എഴുതിക്കും എന്നാണ് മറുപടി പറഞ്ഞത്.

READ ALSO  ട്രാഫിക് നിയമലംഘനങ്ങൾക്ക് പിഴയടയ്ക്കാൻ ഇ-ചെല്ലാൻ

ഓരോ യൂണിവേഴ്സിറ്റിക്കും ഓരോ വർഷവും നിശ്ചിത സീറ്റുകൾ യുജിസി നിജപ്പെടുത്തിയിട്ടുണ്ട്. പിന്നെങ്ങനെ കൂടുതൽ സീറ്റുകൾക്കു പരസ്യം നൽകാനാവും?

വിദ്യാർത്ഥികളെ നിർബന്ധമായും തോൽപ്പിക്കുകയും മൂന്നു വർഷത്തെ കോഴ്സുകൾ പൂർത്തീകരിക്കാൻ ഏകദേശം അഞ്ച് വർഷം എടുപ്പിക്കുകയും ചോദ്യംചെയ്താൽ രക്ഷാകർത്താക്കളും വിദ്യാർഥികളെയും കായികമായി നേരിടുകയും ചെയ്യും. കഴിഞ്ഞ വർഷം തൃശ്ശൂർ ദയ ഹോസ്പിറ്റലിൽ അരങ്ങേറിയ കാര്യങ്ങളും വിദ്യാർഥികളുടെ പണവും വർഷങ്ങളും നഷ്ടപ്പെട്ടതും ചിലരെങ്കിലും മറന്നിട്ടുണ്ടാവില്ല.

ഇത്തരം കോഴ്സുകളിൽ ചേർന്ന് നമ്മുടെ പുതുതലമുറ വഞ്ചിതരാകാതിരിക്കാൻ കേരള ഹൈക്കോടതി, ഗവൺമെൻറ്, പോലീസ് വകുപ്പ്, വിദ്യാഭ്യാസവകുപ്പ് തുടങ്ങിയ സംവിധാനങ്ങൾ ഉടനടി വേണ്ട തീരുമാനം കൈക്കൊള്ളേണ്ടതാണ്.

%d bloggers like this: