ബ്രസീലിയന്‍ ഫുട്‌ബോള്‍ ഇതിഹാസം പെലെ അന്തരിച്ചു

ലണ്ടന്‍: ബ്രസീലിയന്‍ ഫുട്‌ബോള്‍ ഇതിഹാസം പെലെ അന്തരിച്ചു. ഒരുമാസത്തോളം നീണ്ട ആശുപത്രി വാസത്തിനിടെയാണ് അദ്ദേഹം വിട ചൊല്ലിയിരിക്കുന്നത്. അദ്ദേഹത്തിന് 82 വയസ്സായിരുന്നു. ബ്രസീലിലെ സാവോ പോളോ ആശുപത്രിയില്‍ വെച്ചായിരുന്നു അന്ത്യം. അര്‍ബുദ ബാധിതനായി അദ്ദേഹം ചികിത്സ തേടി കൊണ്ടിരിക്കുകയായിരുന്നു.

ഫുട്‌ബോളിന് പെലെ നല്‍കിയിട്ടുള്ള സംഭാവനകള്‍ അത്രത്തോളമായിരുന്നു. ബ്രസീലിന് വേണ്ടി മൂന്ന് ലോകകപ്പുകള്‍ അദ്ദേഹം നേടിയിട്ടുണ്ട്. കഴിഞ്ഞ നൂറ്റാണ്ടിലെ ഏറ്റവും മൂല്യമേറിയ പ്രതിഭയായിരുന്നു പെലെ. ഒരു മാസം മുമ്പാണ് ആരോഗ്യനില അതീവ അതീവ ഗുരുതരമായതിനെ തുടര്‍ന്ന് അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

ഫുട്‌ബോളിലെ എക്കാലത്തെയും മികച്ച താരമെന്ന പേരും പെലെയ്ക്കുണ്ട്. നൂറ്റാണ്ടിന്റെ താരമായി ഫിഫ എദ്ദേഹത്തെ തിരഞ്ഞെടുത്തിരുന്നു. 1958, 62, 70, എന്നീ വര്‍ഷങ്ങളിലായിരുന്നു പെലെയുടെ കീഴില്‍ ബ്രസീല്‍ കിരീടം നേടിയത്. എക്കാലത്തെയും മികച്ച ബ്രസീല്‍ ടീമിന്റെ ഭാഗമായിരുന്നു അദ്ദേഹം.തന്റെ പതിനേഴാം വയസ്സിലായിരുന്നു സ്വീഡനെതിരായ ലോകകപ്പ് അദ്ദേഹം കളിച്ചത്. ഇതിനിടെ പരിക്ക് കാരണം 1962ലെ ലോകകപ്പില്‍ അദ്ദേഹം കളിച്ചിരുന്നില്ല എന്നതും ശ്രദ്ധേയം. ലോകകപ്പിനിടയില്‍ അദ്ദേഹം പിന്‍മാറുകയായിരുന്നു. 1958 മുതല്‍ 70 വരെയുള്ള നാല് ലോകകപ്പിലാണ് അദ്ദേഹം പങ്കെടുത്തത്. 14 മത്സരങ്ഹളും കളിച്ചു. ഫുട്‌ബോള്‍ ലോകത്ത് ബ്രസീലിനെ അടയാളപ്പെടുത്തിയ താരമാണ് പെലെയെന്ന് നെയ്മര്‍ പറഞ്ഞു. റൊണാള്‍ഡോയും, ലയണല്‍ മെസ്സിയും അ്ദദേഹത്തിന്റെ വിയോഗത്തില്‍ അനുശോചനം രേഖപ്പെടുത്തി.