Announcements BREAKING NEWS NATIONAL

” യാസ് ” മത്സ്യത്തൊഴിലാളികൾ സൂക്ഷിക്കുക

img

ബംഗാൾ ഉൾക്കടലിൽ ‘യാസ്’ ചുഴലിക്കാറ്റ് രൂപപ്പെട്ടിരിക്കുന്നു.
.ചുഴലിക്കാറ്റ് ശക്തി പ്രാപിച്ച് മെയ് 26 നു പുലർച്ചയോടെ പശ്ചിമ ബംഗാൾ – വടക്കൻ ഒഡിഷാ തീരത്തെത്തു മെന്നു
കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ, ചുഴലിക്കാറ്റ് നിരീക്ഷണ കേന്ദ്രം അറിയിക്കുന്നു.
കേരള തീരത്തു മത്സ്യബന്ധനത്തിനു തടസമില്ല.

25. 05. 2021. മധ്യ ബംഗാൾ ഉൾക്കടൽ സമുദ്രമേഖലകളിൽ മണിക്കൂറിൽ 125 മുതൽ 135 കിമീ വരെ വേഗതയിലും ചില സമയങ്ങളിൽ മണിക്കൂറിൽ 140 കിമീ വരെ വേഗതയിലും വീശിയടിച്ചേക്കാവുന്ന ശക്തമായ കാറ്റിനു സാധ്യതയുണ്ട്. വടക്ക് ബംഗാൾ ഉൾക്കടൽ, ആന്ധ്രാപ്രദേശ്, ഒഡിഷ പശ്ചിമബംഗാൾ, ബംഗ്ലാദേശ് തീരം എന്നിവിടങ്ങളിൽ മണിക്കൂറിൽ 50 മുതൽ 60 കിമീ വരെ വേഗതയിലും ചില സമയങ്ങളിൽ മണിക്കൂറിൽ 70 കിമീ വരെ വേഗതയിലും ശക്തമായ കാറ്റ് വീശാം.

കന്യാകുമാരി തീരങ്ങളിൽ മണിക്കൂറിൽ 45 മുതൽ 55 കിമീ വരെ വേഗതയിൽ ശക്തമായ കാറ്റിനു സാധ്യതയുണ്ട്. മധ്യ ബംഗാൾ ഉൾക്കടൽ, വടക്കൻ ബംഗാൾ ഉൾക്കടൽ, ഒഡിഷ-പശ്ചിമബംഗാൾ – ബംഗ്ലാദേശ്‌ തീരം എന്നിവിടങ്ങളിൽ കടൽ പ്രക്ഷുബ്ധമാവുകയും ഉയർന്ന തിരമാലകൾ അനുഭവപ്പെടുകയും ചെയ്യും. ആൻഡമാൻ തീരത്തും അതിനോട് ചേർന്ന മധ്യ-കിഴക്ക് ബംഗാൾ ഉൾക്കടലിലും കടൽ പ്രക്ഷുബ്ധമായിരിക്കും.

26.05.2021, വടക്ക്പടിഞ്ഞാറൻ ബംഗാൾ ഉൾക്കടൽ, ഒഡിഷ, പശ്ചിമബംഗാൾ, ബംഗ്ലാദേശ്‌,തീരം എന്നിവിടങ്ങളിൽ മണിക്കൂറിൽ 155 മുതൽ 165 കിമീ വരെ വേഗതയിലും ചില സമയങ്ങളിൽ മണിക്കൂറിൽ 185 കിമീ വരെ വീശിയടിച്ചേക്കാവുന്ന അതിശക്തമായ കാറ്റിനും സാധ്യതയുണ്ട് . മധ്യ ബംഗാൾ ഉൾക്കടൽ അതിനോട് ചേർന്നുള്ള വടക്കു ഭാഗങ്ങളിലും മണിക്കൂറിൽ 60 കിമീ മുതൽ 70 വരെ കിമീ വരെ വീശിയടിച്ചേക്കാവുന്ന ശക്തമായ കാറ്റിനു സാധ്യതയുണ്ട്.തെക്ക്- പടിഞ്ഞാറ് ബംഗാൾ ഉൾക്കടൽ മണിക്കൂറിൽ 45 മുതൽ 55 കിമീ വരെ വേഗതയിൽ ശക്തമായ കാറ്റിനു സാധ്യതയുണ്ട്.
മേല്പറഞ്ഞ സമുദ്ര മേഖലകളിൽ മേല്പറഞ്ഞ ദിവസങ്ങളിൽ മത്സ്യബന്ധനത്തിന് പോകാൻ പാടുള്ളതല്ല.