ബഫർ സോൺ നിബന്ധന – പുനരധിവാസ പാക്കേജോടു കൂടി നടപ്പാക്കണം, ആം ആദ്മി പാർട്ടി

വന്യ സങ്കേതങ്ങൾക്ക് ചുറ്റും 1 km ബഫർ സോൺ നിർബന്ധം എന്ന സുപ്രീം കോടതി വിധി നടപ്പാക്കും മുൻപ് അവിടെ പതിറ്റാണ്ടുകളായി കൃഷി ചെയ്തുന്നവരെ മാന്യമായി പുനരധി വാസിപ്പിക്കുന്ന ഒരു പാക്കേജിനു സർക്കാർ തയ്യാറാവണമെന്ന് ആം ആദ്മി പാർട്ടി സ്റ്റേറ്റ് കൺവീനർ പി സി സിറിയക്ക് ആവശ്യപ്പെട്ടു.
കേരളത്തിലെ,25 -ൽപ്പരം വന്യമൃഗസങ്കേതങ്ങളുടെയും, ദേശീയോദ്യാനങ്ങളുടെയും, കടുവാ റിസേർവ്യുകളുടെയും അതിർത്തിക്കു ചുറ്റും പുറത്ത് ഒരു കിലോമീറ്റർ വീതിയിൽ ബഫര്സോൺ ഉണ്ടാക്കണം എന്ന സുപ്രീം കോടതി വിധി പതിറ്റാണ്ടുകളായി ഇവിടെ താമസിച്ചു കൃഷി ചെയ്ത് ജീവിക്കുന്ന കർഷകരെ പരിഭ്രാന്തരാക്കിയിരിക്കുന്നു.

ബഫർസോൺ ആയി മാറ്റപ്പെടുന്ന ഈ പ്രദേശങ്ങളുടെ വിസ്തീരണം കേരളത്തിൽ ഉദ്ദേശം
4 ലക്ഷം ഏക്കർ ഉണ്ടാകും. ചെറുപട്ടണങ്ങളും, ജനവസാകേന്ദ്രങ്ങളും പോലും ഉൾപ്പെടുന്ന ഈ ഭൂ ഭാഗത്തു രണ്ടു മൂന്ന് തലമുറകളായി ജീവിക്കുന്ന മനുഷ്യരെ ഒരു ദിവസം അവകാശങ്ങൾ ഒന്നുമില്ലാത്ത അനധികൃത വനവാസികളായി മാറ്റപ്പെടാനിടയാക്കരുത്.

കേരള സർക്കാർ സുപ്രീം കോടതിയെ സമീപിച്ചു ജനവാസ കേന്ദ്രങ്ങളെയും കൃഷിസ്ഥലങ്ങളെയും ബഫർ സോണിൽ നിന്നും പൂർണമായും ഒഴിവാക്കണം. ഇത് സാധിക്കുന്നില്ലെങ്കിൽ ബഫർ സോണിൽ ഉൾപ്പെടുന്നവരുടെ ഭൂമിയും മറ്റും, ഹൈവേകൾക്കായി സർക്കാർ പൊന്നും വിലയക്ക് എടുക്കുന്നതുപോലെ, അവർക്ക് മതിയായ നഷ്ടപരിഹാരം നൽകി പുണരധിവസിപ്പിക്കണം.

പാട്ട കാലാവധി കഴിഞ്ഞ പല എസ്റ്റേറ്റ്കളും പശ്ചിമഘട്ടത്തിൽ തന്നെ നിരവധി ഉണ്ട്. ഇവയൊക്കെ കുടി ഒഴിപ്പികുന്നവരുടെ പുനരധിവാസത്തിന് ഉപയോഗിച്ചാൽ തന്നെ സർക്കാരിന് അധിക സാമ്പത്തിക ബാധ്യത കുറക്കുകയും ചെയ്യും.