Announcements Kasargod ടി. ജി. ഗീതുറൈം ഓണപ്പള്ളി വിദ്യാഭ്യാസം.

ശ്രീനാഥിന് അഭിനന്ദനവുമായി ജി. എച്ച്. എസ്. എസ് ഹോസ്ദുർഗ്ഗ് സ്റ്റാഫ് കൗൺസിൽ.

കാഞ്ഞങ്ങാട്:  2019 – 20 അധ്യയന വർഷത്തിൽ ജി.എച്ച്.എസ്.എസ്. ഹോസ്ദുർഗ്ഗിൽ നിന്നും എസ്.എസ്.എൽ. സി ക്ക് മുഴുവൻ വിഷയത്തിലും ഏ പ്ലസ് നേടിയ ശ്രീനാഥ് പി.വി യെ സ്കൂൾ സ്റ്റാഫ് കൗൺസിലിന്റെ നേതൃത്വത്തിൽ വീട്ടിലെത്തി അനുമോദിച്ചു. സ്കൂൾ ഹെഡ്മിസ്ട്രസ് ബീന ടീച്ചർ മെമന്റോയും, കാഷ് അവാർഡും ശ്രീനാഥിന് കൈമാറി. അധ്യാപകരായ രാജേഷ് ഓൾനടിയൻ, ഇമാനുവൽ ജോർജ് , മഹമൂദ് എന്നിവരും സംബന്ധിച്ചു.

CRIME Exclusive KERALA NATIONAL POLITICS ടി. ജി. ഗീതുറൈം ഓണപ്പള്ളി

തീവ്രവാദികൾ നമുക്കൊപ്പമുണ്ട്: വൈകരുത് നടപടി

സംസ്ഥാനത്ത്  തീവ്രവാദ പ്രവർത്തനങ്ങളും തീവ്രവാദികളുടെ കടന്നുകയറ്റങ്ങളും വളരെ നേരത്തെ തന്നെ തിരിച്ചറിഞ്ഞതാണ്. എന്നാൽ മാറി മാറി സംസ്ഥാനം ഭരിച്ച ഭരണകൂടങ്ങളും രഹസ്യാന്വേഷണ വിഭാഗവും ഇത്രയും സുരക്ഷാ പ്രാധാന്യമുള്ള വിഷയത്തിൻമേൽ എടുക്കേണ്ട കരുതലിന് ശ്രദ്ധകൊടുത്തില്ല എന്നുതന്നെ പറയേണ്ടി വരും. മധ്യകേരളത്തിലെ പെരുമ്പാവൂർ എല്ലാവിധ അധോലോക – ഗുണ്ടാ – ലഹരി മാഫിയകളുടെയും തീവ്രവാദപ്രവർത്തനങ്ങളുടെയും ഒത്തുചേരലുകളുടെ താവളമാണെന്ന് വ്യക്തമായി അറിയാം. 2016-ൽ പെരുമ്പാവൂർ കേന്ദീകരിച്ച് രാജ്യദ്രോഹപ്രവർത്തനത്തിനുള്ള ഗൂഢാലോചന നടന്നതിന്റെ സൂചനങ്ങൾ ലഭിച്ചിരുന്നു. ഈ വിഷയം വളരെ സൂക്ഷ്മമായി കൈകാര്യം ചെയ്യപ്പെടേണ്ടതായിരുന്നതിനാൽ അധികാരതലങ്ങളിൽ വിവരം […]