ART KERALA SPECIAL REPORTER സാഹിത്യം.

‘അഞ്ച് അശ്ലീല കഥകളുടെ’ പ്രകാശനത്തിലൂടെ ജലകന്യകയുടെ പ്രതിഷേധം

തിരുവനന്തപുരം: ബാബു കുഴിമറ്റത്തിന്റെ ഏറ്റവും പുതിയ പുസ്തകം “അഞ്ച് അശ്ലീല കഥകൾ” പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല വിഖ്യാത ശില്പി കാനായി കുഞ്ഞിരാമന് ആദ്യപ്രതി നൽകി പ്രകാശനം നിർവ്വഹിച്ചപ്പോൾ, തിരുവനന്തപുരം ശംഖുമുഖം കടപ്പുറത്തെ ജലകന്യകയുടെ സവിധം അക്ഷരാർത്ഥത്തിൽ ഒരു പ്രതിഷേധ വേദികൂടി ആവുകയായിരുന്നു. ലോകപ്രശസ്തി പിടിച്ചുപറ്റിയ കാനായി കുഞ്ഞിരാമന്റെ വിഖ്യാത ശിൽപ്പത്തിനരുകിൽ തുരുമ്പെടുത്ത ഒരു ഹെലിക്കോപ്റ്റർ സ്‌ഥാപിച്ച്‌ ശിൽപ്പത്തെ അവഹേളിക്കാൻ സംസ്‌ഥാന സാംസ്ക്കാരിക, ടൂറിസം വകുപ്പുകൾ ബോധപൂർവ്വം ശ്രമിക്കുന്നു എന്ന ആരോപണം ശക്തമായി സാംസ്ക്കാരിക ലോകത്ത് അലയടിക്കുന്ന വേളയിലാണ് […]

CULTURE Kasargod Kavitha PRD News സാഹിത്യം.

ശിശുദിന സാഹിത്യ മത്സരങ്ങള്‍

കാസര്‍കോട്: ശിശുദിനത്തിന്റെ ഭാഗമായി കാസര്‍കോട് ജില്ലാ ശിശുക്ഷേമ സമിതി ജില്ലയിലെ ഹയര്‍ സെക്കണ്ടറി, ഹൈസ്‌കൂള്‍, യുപി, എല്‍പി വിദ്യാര്‍ത്ഥികള്‍ക്കായി വിവിധ സാഹിത്യ മത്സരങ്ങള്‍ സംഘടിപ്പിക്കും. മലയാളം-കന്നട മീഡിയം വിദ്യാര്‍ത്ഥികള്‍ക്ക് മത്സരത്തില്‍ പങ്കെടുക്കാം. കഥാരചന മത്സരം എല്‍.പി.വിഭാഗം വിഷയം അന്നത്തെ യാത്രയില്‍, യു.പി വിഭാഗം വിഷയം എവിടെയെല്ലാം തിരഞ്ഞു. ഒടുവില്‍ ഹൈസ്‌കൂള്‍ വിഭാഗം വിഷയം അമ്മത്തൊട്ടില്‍ ഹയര്‍ സെക്കന്ററി വിഭാഗം വിഷയം മറന്നു വച്ച സമ്മാനം എന്നിങ്ങനെയാണ്. കവിതാ രചന മത്സരത്തില്‍ എല്‍.പി വിഭാഗം വിഷയം മിന്നാമിനുങ്ങ്, യു.പി […]

Announcements KERALA PRD News സാഹിത്യം.

ബാലസാഹിത്യ പുരസ്‌കാരത്തിന് 30 വരെ കൃതികൾ സ്വീകരിക്കും

സംസ്ഥാന ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ടിന്റെ 2020 വർഷത്തെ ബാലസാഹിത്യ പുരസ്‌കാരങ്ങൾക്ക് കൃതികൾ സമർപ്പിക്കുന്നതിനുള്ള തിയതി 30 വരെ നീട്ടി. 2017, 2018, 2019 വർഷങ്ങളിൽ ആദ്യപതിപ്പായി പ്രസിദ്ധീകരിച്ച മികച്ച ബാലസാഹിത്യ കൃതികൾക്കാണ് പുരസ്‌കാരം നൽകുന്നത്.  20,000 രൂപയും പ്രശസ്തി പത്രവും ഫലകവും അടങ്ങുന്നതാണ് പുരസ്‌കാരം. കഥ/ നോവൽ, കവിത, നാടകം, വിവർത്തനം/ പുനരാഖ്യാനം, ശാസ്ത്രം, വൈജ്ഞാനികം (ശാസ്ത്രം ഒഴികെ), ജീവചരിത്രം/ ആത്മകഥ, ചിത്രീകരണം, ചിത്രപുസ്തകം, പുസ്തക ഡിസൈൻ/ പ്രൊഡക്ഷൻ എന്നിങ്ങനെ 10 വിഭാഗങ്ങളിലാണ് പുരസ്‌കാരം. മുൻവർഷങ്ങളിൽ പുരസ്‌കാരം ലഭിച്ച […]

വസന്ത നായകർ സാഹിത്യം.

സുധാകർ മംഗളോദയം

വാസന്തനായകർ മലയാളത്തിൻ്റെ മൺമറഞ്ഞ ജനപ്രിയ കഥയെഴുത്തുകാരെ അവതരിപ്പിക്കുന്ന പംക്തി. പുതുമുഖ എഴുത്തുകാരുടെ അവതരണം ഈ പംക്തിയെ വ്യത്യസ്തമാക്കുന്നു. കോട്ടയം ജില്ലയിലെ വൈക്കത്തിനു സമീപമുള്ള വെള്ളൂരിൽ ജനിച്ച, സുധാകർ പി. നായർ എന്ന സുധാകർ മംഗളോദയം, വാരികകളിൽ പ്രസിദ്ധീകരിച്ച നോവലുകളിലൂടെയാണ് ജനഹൃദയങ്ങളിലേക്ക്  കടന്നുചെന്നത്. തൃശ്ശൂരിലെ ബിരുദവിദ്യാഭ്യാസത്തിനു ശേഷം ഇദ്ദേഹം നാടകരംഗത്തേക്കെത്തി. നാടകരചനയിലൂടെയാണ് സഹിത്യരംഗത്തേക്ക് ചുവടുവെക്കുന്നത്. 1980 കളിലും 90 കളിലും കോട്ടയം കേന്ദ്രീകരിച്ച് പ്രസിദ്ധീകരിച്ചിരുന്ന ആഴ്ച്ചപ്പതിപ്പുകളിൽ അദ്ദേഹത്തിന്റെ നോവലുകൾ ഖണ്ഡശ്ശയായി അച്ചടിച്ചുവന്നിരുന്നു. സാധാരണക്കാരുടെ ജനപ്രിയ എഴുത്തുകാരനായ  അദ്ദേഹത്തിന്റെ നോവലുകൾ ജനങ്ങളുടെ ഇടയിൽ വളരെയധികം […]

GENERAL Kavitha KERALA സാഹിത്യം.

പുള്ളിക്കണക്കൻ്റെ വെയിൽക്കുത്ത് പ്രകാശനം ചെയ്തു

മാവേലിക്കര: പുള്ളിക്കണക്കൻ്റെ രണ്ടാമതു കവിതാസമാഹാരം വെയിൽക്കുത്ത് പ്രകാശനം ചെയ്തു. കൊറോണ പ്രോട്ടോക്കോൾ അനുസരിച്ച് പുള്ളിക്കണക്കൻ എന്ന റോയ് കെ ഗോപാലിൻ്റെ വസതിയിൽ വച്ചു നടന്ന ചെറിയ ചടങ്ങിലായിരുന്നു പ്രകാശനം. റോയിയുടെ കുടുംബാംഗങ്ങളും തൊട്ടടുത്തുള്ള സുഹൃത്തുക്കളും മാത്രം പങ്കെടുത്ത ചടങ്ങിൽ വച്ച് കൃഷ്ണപുരം പഞ്ചായത്ത് മെംബർ ശ്രീമതി സ്വപ്ന മോഹൻ കവി രാജീവ് പുരുഷോത്തമന് പുസ്തകം കൈമാറിക്കൊണ്ടായിരുന്നു പ്രകാശനം. കവി കുറത്തിയാടൻ റോയിയുടെ സുഹൃത്ത് കെ. ഷാജിക്ക് പുസ്തകം നൽകിക്കൊണ്ട് ആദ്യവിൽപ്പന നടത്തി. മുൻ പഞ്ചായത്ത് മെമ്പർ ജനാർദ്ദനൻ, […]

KERALA Release SOCIAL MEDIA സാഹിത്യം.

പുള്ളിക്കണക്കൻ്റെ ‘വെയിൽക്കുത്ത്’ ഇന്നു പ്രകാശനം

മാവേലിക്കര: കവി റോയ്. കെ. ഗോപാൽ എന്ന പുള്ളിക്കണക്കൻ്റെ രണ്ടാമതു കവിതാസമാഹാരം ‘വെയിൽക്കുത്ത്’ ഇന്ന് (25/08/2020, ചൊവ്വ) രാവിലെ 11.30 ന് പ്രകാശനം ചെയ്യുന്നു. വായനപ്പുര ബുക്സാണ് പുസ്തകം പുറത്തിറക്കുന്നത്. പുസ്തകത്തിന് ഗണേശ് പന്നിയത്ത് അവതാരിക എഴുതിയിട്ടുണ്ട്. ജഗദീഷ് കോവളം, പോൾസൺ തേങ്ങാപ്പുരയ്ക്കൽ തുടങ്ങിയ കവികളാണ് പുസ്തകത്തിൻ്റെ അണിയറയിൽ പ്രവർത്തിച്ചത്.. റോയിയുടെ വാടകവീട്ടിൽ വച്ചാണ് പുസ്തകപ്രകാശനം നടത്തുന്നത്. റോയിയ്ക്ക് സ്വന്തമായി ഒരു വീടിനുള്ള പരിശ്രമങ്ങൾക്കിടയിലാണ് ഈ പ്രകാശനം എന്നതും ശ്രദ്ധേയമാണ്. മലയാള കവിതാവേദികളിൽ സജീവസാന്നിദ്ധ്യമായിരുന്ന റോയ് കുറച്ചു […]

GENERAL KERALA സാഹിത്യം.

എഴുത്തുകാരി എം ടി രാജലക്ഷ്മി സഹായം തേടുന്നു

തിരുവനന്തപുരം: കരകുളത്തു താമസിക്കുന്ന രാജലക്ഷ്മി ഒരു എൽ.പി.സ്കൂളിൽ അദ്ധ്യാപികയാണ്. സാഹിത്യകാരി എന്ന നിലയിൽ ശ്രദ്ധേയയുമാണ്. ദീർഘകാലമായി രോഗാവസ്ഥയിലാണ് ഇവരുടെ ജീവിതം. ഒരു പക്ഷാഘാതവും എട്ട് ശസ്ത്രക്രിയയും കഴിഞ്ഞ് Rheumatoid Arthritis, severe Osteoporosis, Cardiac failure, Severe Diabetics എന്നിവയ്ക്ക് വളരെക്കാലമായി മുടങ്ങാതെ മരുന്നു കഴിച്ചുകൊണ്ടിരിക്കുന്നു. ഇതിനിടെ പലതവണ കൈകാലുകളിലെ അസ്ഥി പൊട്ടുകയും ചെയ്തിരുന്നു. ഈ അവസ്ഥയിലും അദ്ധ്യാപനം ഉപേക്ഷിക്കാത്തത് ഇവരുടെ മാത്രം വരുമാനമാണ് കുടുംബത്തിനുള്ളത് എന്നതിനാലാണ്. രാജലക്ഷ്മിയുടെ ഭർത്താവിന് സ്ഥിരജോലിയില്ല. മാതൃഭൂമിയിലെ പ്രാദേശിക ലേഖകനായി കരാർ […]

Novel സാഹിത്യം.

നീലിമ (അദ്ധ്യായം 6)

ആറ് കച്ചവടക്കാരുടെയും വണ്ടിയിൽ കയറുകയും ഇറങ്ങുകയും ചെയ്യുന്ന യാത്രക്കാരുടെയും ബഹളം കേട്ടാണ് നീലിമ ഞെട്ടിയുണർന്നത്. വണ്ടി ഏതോസ്റ്റേഷനിൽ നിൽക്കുകയാണ്. സമയം സന്ധ്യയോടടുത്തിരിക്കുന്നു. ഇന്നുച്ച്ക്ക് അച്ഛൻ വാങ്ങിത്തന്ന ഒരു പൊതി ചോറ് കഴിച്ചിരുന്നു. യാത്ര തുടങ്ങിയതിൽ പിന്നെ വിശപ്പു കുറവാണ്. ഇടയ്ക്ക് രണ്ടുമൂന്നു ചായ കുടിച്ചു. ചിന്തകളുടെ ലോകത്തുതന്നെയായിരുന്നു അവൾ മിക്ക സമയത്തും. ശിവേട്ടൻ അവളെ ഓർക്കുന്നുണ്ടാവുമോ, തന്നെ തിരക്കി വീട്ടിൽ വന്നിരിക്കുമോ എന്നെല്ലാം അവൾ ചിന്തിച്ചു. ഇനി എന്നാണു തമ്മിൽ കാണുക? എന്നെങ്കിലും കാണുമോ? ഒന്നും അവൾക്കറിയില്ല. […]

GENERAL HEALTH Pathanamthitta സാഹിത്യം.

ക്വാറൻ്റൈനിൽ കഴിയുന്നവർക്കായി പുസ്തകശേഖരണം

ക്വാറന്റീനിൽ കഴിയുന്നവർക്കായി പുസ്തകങ്ങൾ സ്വരൂപിക്കുന്നു. പുനലൂർ: പുനലൂർ ആസ്ഥാനമായി പ്രവർത്തിക്കുന്ന കേരള ഫോക്കസ് പബ്ലിക്‌ ലൈബ്രറിയുടെ നേതൃത്വത്തിൽ ക്വാറന്റീനിൽ കഴിയുന്നവർക്ക് വിരസത അകറ്റാനും മാനസിക പിരിമുറക്കം കുറയ്ക്കുന്നതിനും വായന ശീലത്തിലൂടെ പുതിയൊരു ദിശാബോധം വളർത്തി എടുക്കുക എന്ന സന്ദേശം നൽകുന്നതിനും വേണ്ടി ഭവനങ്ങളിൽ നിന്ന് പുസ്തകങ്ങൾ സ്വരൂപിക്കുന്നു. ചിത്രം: പുനലൂർ കക്കോട് വാർഡിലെ ശ്രീമതി അനുശ്രീ റെനീഷ് 1629 വിലയുള്ള 12 പുതിയ പുസ്തകങ്ങൾ കേരള ഫോക്കസ് സെക്രട്ടറി വിഷ്ണുദേവിന് കൈമാറുന്നു.

Novel സാഹിത്യം.

നീലിമ (അദ്ധ‌്യായം അഞ്ച്)

അഞ്ച് ഇന്നു തീവണ്ടിയിലെ രണ്ടാം ദിവസമാണ്. നീലിമ നോക്കുമ്പോൾ അച്ഛൻ എതിർവശത്തെ സീറ്റിലിരുന്ന് ഒരു ബീഡി വലിക്കുകയാണ്. അയാൾ അവളെ ശ്രദ്ധിക്കുന്നേയില്ല. അവൾ തല പിന്നിലേക്ക് ചായ്ച്ചു. ഒരിക്കലും ചിന്തിക്കാത്ത ഒരു വഴിത്തിരിവാണ് അവളുടെ ജീവിതത്തിൽ സംഭവിച്ചത്. ഒരു സിനിമയിലെന്നതുപോലെ കഴിഞ്ഞ ദിവസങ്ങൾ അവളുടെ മനസ്സിലൂടെ കടന്നുപോയി. ശിവേട്ടൻ്റെ വീട്ടിലെത്തി കുറേ കഴിഞ്ഞപ്പൊഴേക്ക് ഇന്ദുച്ചേച്ചിയുമായി നല്ല സ്നേഹത്തിലായി. അവർ വളരെ സ്നേഹത്തോടെയാണ് സംസാരിച്ചത്. ഉച്ചയ്ക്ക് ധാരാളം കറികളൊക്കെ അവൾക്കായി ഉണ്ടാക്കി, ഒന്നിച്ചിരുന്ന് ഊണു കഴിച്ചു. ഒരുപാടു കാര്യങ്ങൾ […]