വസന്ത നായകർ സാഹിത്യം.

സുധാകർ മംഗളോദയം

വാസന്തനായകർ മലയാളത്തിൻ്റെ മൺമറഞ്ഞ ജനപ്രിയ കഥയെഴുത്തുകാരെ അവതരിപ്പിക്കുന്ന പംക്തി. പുതുമുഖ എഴുത്തുകാരുടെ അവതരണം ഈ പംക്തിയെ വ്യത്യസ്തമാക്കുന്നു. കോട്ടയം ജില്ലയിലെ വൈക്കത്തിനു സമീപമുള്ള വെള്ളൂരിൽ ജനിച്ച, സുധാകർ പി. നായർ എന്ന സുധാകർ മംഗളോദയം, വാരികകളിൽ പ്രസിദ്ധീകരിച്ച നോവലുകളിലൂടെയാണ് ജനഹൃദയങ്ങളിലേക്ക്  കടന്നുചെന്നത്. തൃശ്ശൂരിലെ ബിരുദവിദ്യാഭ്യാസത്തിനു ശേഷം ഇദ്ദേഹം നാടകരംഗത്തേക്കെത്തി. നാടകരചനയിലൂടെയാണ് സഹിത്യരംഗത്തേക്ക് ചുവടുവെക്കുന്നത്. 1980 കളിലും 90 കളിലും കോട്ടയം കേന്ദ്രീകരിച്ച് പ്രസിദ്ധീകരിച്ചിരുന്ന ആഴ്ച്ചപ്പതിപ്പുകളിൽ അദ്ദേഹത്തിന്റെ നോവലുകൾ ഖണ്ഡശ്ശയായി അച്ചടിച്ചുവന്നിരുന്നു. സാധാരണക്കാരുടെ ജനപ്രിയ എഴുത്തുകാരനായ  അദ്ദേഹത്തിന്റെ നോവലുകൾ ജനങ്ങളുടെ ഇടയിൽ വളരെയധികം […]