Novel സാഹിത്യം.

നീലിമ (അദ്ധ്യായം 6)

ആറ് കച്ചവടക്കാരുടെയും വണ്ടിയിൽ കയറുകയും ഇറങ്ങുകയും ചെയ്യുന്ന യാത്രക്കാരുടെയും ബഹളം കേട്ടാണ് നീലിമ ഞെട്ടിയുണർന്നത്. വണ്ടി ഏതോസ്റ്റേഷനിൽ നിൽക്കുകയാണ്. സമയം സന്ധ്യയോടടുത്തിരിക്കുന്നു. ഇന്നുച്ച്ക്ക് അച്ഛൻ വാങ്ങിത്തന്ന ഒരു പൊതി ചോറ് കഴിച്ചിരുന്നു. യാത്ര തുടങ്ങിയതിൽ പിന്നെ വിശപ്പു കുറവാണ്. ഇടയ്ക്ക് രണ്ടുമൂന്നു ചായ കുടിച്ചു. ചിന്തകളുടെ ലോകത്തുതന്നെയായിരുന്നു അവൾ മിക്ക സമയത്തും. ശിവേട്ടൻ അവളെ ഓർക്കുന്നുണ്ടാവുമോ, തന്നെ തിരക്കി വീട്ടിൽ വന്നിരിക്കുമോ എന്നെല്ലാം അവൾ ചിന്തിച്ചു. ഇനി എന്നാണു തമ്മിൽ കാണുക? എന്നെങ്കിലും കാണുമോ? ഒന്നും അവൾക്കറിയില്ല. […]

Novel സാഹിത്യം.

നീലിമ (അദ്ധ‌്യായം അഞ്ച്)

അഞ്ച് ഇന്നു തീവണ്ടിയിലെ രണ്ടാം ദിവസമാണ്. നീലിമ നോക്കുമ്പോൾ അച്ഛൻ എതിർവശത്തെ സീറ്റിലിരുന്ന് ഒരു ബീഡി വലിക്കുകയാണ്. അയാൾ അവളെ ശ്രദ്ധിക്കുന്നേയില്ല. അവൾ തല പിന്നിലേക്ക് ചായ്ച്ചു. ഒരിക്കലും ചിന്തിക്കാത്ത ഒരു വഴിത്തിരിവാണ് അവളുടെ ജീവിതത്തിൽ സംഭവിച്ചത്. ഒരു സിനിമയിലെന്നതുപോലെ കഴിഞ്ഞ ദിവസങ്ങൾ അവളുടെ മനസ്സിലൂടെ കടന്നുപോയി. ശിവേട്ടൻ്റെ വീട്ടിലെത്തി കുറേ കഴിഞ്ഞപ്പൊഴേക്ക് ഇന്ദുച്ചേച്ചിയുമായി നല്ല സ്നേഹത്തിലായി. അവർ വളരെ സ്നേഹത്തോടെയാണ് സംസാരിച്ചത്. ഉച്ചയ്ക്ക് ധാരാളം കറികളൊക്കെ അവൾക്കായി ഉണ്ടാക്കി, ഒന്നിച്ചിരുന്ന് ഊണു കഴിച്ചു. ഒരുപാടു കാര്യങ്ങൾ […]

KERALA Novel സാഹിത്യം.

നീലിമ (അദ്ധ്യായം 4)

നാല് ബോധം തെളിയുമ്പോൾ നീലിമ ഇടയ്ക്കേ പുരയിൽ അമ്മുമ്മയുടെ അരികിൽ കിടക്കുകയാണ്. അമ്മുമ്മ കാലു നീട്ടി ഭിത്തിയിൽ ചാരിയിരിപ്പുണ്ട്. അവരുടെ കൈകൾ നീലിമയുടെ തലയിൽ തന്നെ ചേർത്തു പിടിച്ചിരിക്കുകയാണെങ്കിലും ശ്വാസഗതിയിൽ നിന്നും മയക്കത്തിലാണെന്നു മനസ്സിലാകും. എത്ര നേരം അങ്ങനെ കിടന്നു എന്നറിയില്ല. പിന്നീട് ഉറക്കം അവളുടെ കണ്ണുകളെ അൽപ്പം പോലും ആശ്ലേഷിച്ചില്ല. മനസ്സു കൊണ്ടോ വാക്കു കൊണ്ടോ ഒരു തെറ്റും ചെയ്യാതിരുന്നിട്ടും അച്ഛൻ ഈ വിധം ശിക്ഷിച്ചല്ലോ. എൻ്റെ അമ്മ നേരത്തേതന്നെ മരിച്ചുപോയതിനാലല്ലേ എനിക്കീ ഗതി വന്നത്. […]

Novel സാഹിത്യം.

നീലിമ 3

മൂന്ന്   “സ യശ്ചായം പുരുഷേ യശ്ചാസാവാദിത്യേ സ ഏകഃ” “മനുഷ്യനിൽ ഉള്ളത് എന്താണോ, ആദിത്യനിൽ അഥവാ സൂര്യനിൽ അടങ്ങിയിട്ടുള്ളതെന്താണോ അത് ഏകമാണ്. അത് ഒന്നുതന്നെയാണ്. മറ്റൊരു തരത്തിൽ പറഞ്ഞാൽ സൂര്യനിലും പ്രപഞ്ചത്തിൽ ഇക്കാണായ സകലതിലും അടങ്ങിയിരിക്കുന്നത് ഒന്നുതന്നെയാണ്.” കുട്ടപ്പൻ നായരുസാറിൻ്റെ വേദാന്തക്ലാസിൽ തൈത്തിരീയോപനിഷത്തിൻ്റെ അദ്ധ്യയനം തുടങ്ങിയിരിക്കുകയാണ്. “അതെങ്ങനെ ശരിയാകും സാർ? സൂര്യൻ്റെ സ്വഭാവവും ഭൂമിയിൽ ഇക്കാണുന്ന ജീവജാലങ്ങളുടെ പ്രകൃതവും വേറേവേറേയല്ലേ?” നീലിമയ്ക്കതു മനസ്സിലായില്ല. “മിടുക്കി. അതു ഞാൻ പറഞ്ഞുതരാം. ഏതു വസ്തുവിൻ്റെയും അടിസ്ഥാനഘടകം എന്താണെന്നു നിങ്ങൾ […]

Novel സാഹിത്യം.

നീലിമ (അദ്ധ്യായം 2)

രണ്ട് “കട കട കട….” പരമുശ്ശാരുടെ കാളവണ്ടി കല്ലുകൾ മുഴച്ചുനിന്ന ഇടവഴിയിലൂടെ ഏന്തിവലിഞ്ഞ് മുന്നോട്ട് പോവുകയാണ്. വണ്ടിയുടെ പിന്നിൽ നീലിമ പതിയെ നടക്കുന്നു. അവളോടൊപ്പം കൈസറുമുണ്ട്. വണ്ടിക്കുള്ളിൽ അവൾ ഒരു തുണിക്കെട്ടു വച്ചിട്ടുണ്ട്. ഇപ്പോൾ അവൾ എട്ടാംക്ലാസ്സിൽ പഠിക്കുകയാണ്. രാവിലെ ഒൻപതുമണിക്കുള്ളിൽ വീട്ടിലെ അത്യാവശ്യ ജോലികൾ തീർത്ത് സ്ക്കൂളിലേക്കോടും. സ്ക്കൂളിലേക്ക് ഇ്ടുകൊണ്ടുപോകാൻ ഒരു പഴയ അരപ്പാവാടയും നീളൻ ബ്ലൗസും മാത്രമേ അവൾക്കുള്ളൂ എന്നതിനാൽ അവളുടേതായ തുണികൾ ഏറെയൊന്നും നനയ്ക്കാൻ ഉണ്ടാവില്ല. പക്ഷേ അച്ഛൻ്റെയും അമ്മുമ്മയുടെയും തുണികളും കിടക്കവിരികളുമെല്ലാം […]

Novel സാഹിത്യം.

നീലിമ

ഒന്ന് “ക്യാ ഹുവാ? ക്യോം അകേലേ ഐസേ ബൈഠീ ഹോ നീലുമാ?” (എന്തു പറ്റി ? എന്താ നീലുമാ ഒറ്റയ്ക്കിങ്ങനെയിരിക്കുന്നത്?) മേനകയുടെ കാരുണ്യം തുളുമ്പുന്ന ശബ്ദമാണ് ധ്യാനാവസ്ഥയിൽ നിന്നും ഉണർത്തിയത്. ആഴ്ച്ചയിലൊരിക്കൽ ഹൃദയം നിറയെ സ്നേഹവും മുഖം നിറയെ ചിരിയുമായി വൃദ്ധാശ്രമത്തിലെ അന്തേവാസികൾക്ക് ആശ്വാസവുമായി ഓടിയെത്തുന്നതാണ് ഇരുപത്തിയഞ്ചുകാരിയായ മേനക. ഒരു സമ്പന്ന കുടുംബത്തിലെ ഏക അനന്തരാവകാശിയായ മേനക ഇവിടത്തെ നിത്യസന്ദർശകയാണ്. ഇപ്പോൾ ആശ്രമത്തിൻ്റെ ഭരണകാര്യങ്ങളും ഇവളെ ഏൽപ്പിച്ചിരിക്കുകയാണ്. ഇവളോടെന്തു പറയാനാണ്?! “കുച്ഛ് നയീ ബേട്ടീ, മേം ധ്യാൻ […]