AGRICULTURE KERALA PRD News

നെല്‍വയലുകളുടെ സംരക്ഷണമുറപ്പാക്കാന്‍ വയലുടമകള്‍ക്ക് റോയല്‍റ്റി

തിരുവനന്തപുരം: വയലുകളുടെ ഉടമസ്ഥര്‍ക്ക് റോയല്‍റ്റി വിതരണം ചെയ്യുന്നത് നെല്‍കര്‍ഷര്‍ക്കുള്ള പ്രോത്സാഹനത്തിനൊപ്പം നെല്‍വയലുകളുടെ സംരക്ഷണംകൂടി ലക്ഷ്യമിട്ടാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. നെല്‍വയല്‍ ഉടമകള്‍ക്ക് റോയല്‍റ്റി വിതരണോദ്ഘാടനം ഓണ്‍ലൈനായി നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. നാട്ടിലെ നെല്‍കൃഷി നഷ്ടമാണ് എന്ന പേരില്‍ കൃഷിനിലം തരിശിടുന്നവര്‍ക്കും പ്രയോജനപ്പെടുന്ന ഈ പദ്ധതി കാര്‍ഷിക കേരളത്തിന്റെ മുഖച്ഛായ മാറ്റാന്‍ സര്‍ക്കാര്‍ നടത്തുന്ന ആത്മാര്‍ത്ഥമായ ഇടപെടലുകളുടെ തുടര്‍ച്ചയാണ്. പദ്ധതിപ്രകാരം 3,909 കര്‍ഷകര്‍ക്കുള്ള ആനുകൂല്യത്തിന്റെ വിതരണത്തിനാണ് തുടക്കമാകുന്നത്. കര്‍ഷകരുടെ അക്കൗണ്ടുകളില്‍ നേരിട്ട് പണമായിത്തന്നെ നിക്ഷേപിക്കുകയാണ്. പദ്ധതിയുടെ ആദ്യഘട്ടമെന്ന […]

AGRICULTURE KERALA PRD News STATE GOVERNMENT

ഒരു ലക്ഷം മെട്രിക് ടണ്‍ വീതം പച്ചക്കറി, കിഴങ്ങുവര്‍ഗ അധിക ഉത്പാദനം ലക്ഷ്യം: മുഖ്യമന്ത്രി

തിരുവനന്തപുരം: വര്‍ഷം ഒരു ലക്ഷം മെട്രിക് ടണ്‍ വീതം പച്ചക്കറികളും കിഴങ്ങുവര്‍ഗങ്ങളും അധികമായി ഉത്പാദിപ്പിക്കാനാവുമെന്നാണ് പ്രതീക്ഷയെന്നും അവയ്ക്ക് മികച്ച വിപണി ഉറപ്പാക്കാന്‍ പദ്ധതി തയാറാക്കുമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. പുതുതായി കൃഷിയിലേക്ക് വന്ന കര്‍ഷകര്‍ക്കും പരമ്പരാഗത കര്‍ഷകര്‍ക്കും കൈത്താങ്ങായി അടിസ്ഥാന വില പ്രഖ്യാപനം മാറുമെന്നും മുഖ്യമന്ത്രി പറഞ്ഞു. രാജ്യത്താദ്യമായി 16 ഭക്ഷ്യവിളകള്‍ക്ക് അടിസ്ഥാന വില (തറവില) പ്രഖ്യാപിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. വര്‍ഷങ്ങളായി കൃഷിയെ ആശ്രയിച്ച് ജീവിച്ചുവരുന്നവര്‍ക്ക് കരുത്തുപകരാനാണ് സര്‍ക്കാരിന്റെ കരുതല്‍ നടപടി. രാജ്യത്താകെ കര്‍ഷകര്‍ പ്രക്ഷോഭങ്ങള്‍ […]

AGRICULTURE KERALA PRD News വിപണി

പച്ചക്കറി ഉല്‍പ്പാദനത്തിൽ കേരളം സ്വയംപര്യാപ്തമായി

തിരുവനന്തപുരം: പച്ചക്കറി ഉല്‍പ്പാദനത്തിൽ സ്വയംപര്യാപ്തത കൈവരിച്ച് കേരളം. നാലുവര്‍ഷം കൊണ്ട് ആഭ്യന്തര പച്ചക്കറി ഉല്‍പാദനം ഇരട്ടിയായി വര്‍ധിപ്പിച്ചാണ് സംസ്ഥാനം സ്വയംപര്യാപ്തത കൈവരിച്ചത്. സുഭിക്ഷ കേരളം പദ്ധതിയിലൂടെ തരിശ് ഭൂമി ഉള്‍പ്പടെ കൃഷി യോഗ്യമാക്കിക്കൊണ്ട് 2015-16ല്‍ 6.28 ലക്ഷം ടണ്ണായിരുന്ന നമ്മുടെ പച്ചക്കറി ഉല്‍പാദനം 2019-20 ആയതോടെ 15 ലക്ഷം ടണ്ണായി വര്‍ധിപ്പിച്ചു. പച്ചക്കറി ഉല്‍പാദനത്തില്‍ സ്വയംപര്യാപ്തത നേടുക, ഉൽപാദന വർധനവിലൂടെ കർഷകർക്ക് നല്ല വരുമാനം ഉറപ്പാക്കുക, കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിച്ചുകൊണ്ട് യുവാക്കളെയും മടങ്ങിയെത്തുന്ന  പ്രവാസികളെയും കൃഷിയിലേക്ക് ആകർഷിക്കുക […]

AGRICULTURE KERALA PRD News വിപണി

നാല് ജില്ലകളിൽ സഹകരണ സംഘങ്ങൾ നേരിട്ട് നെല്ല് സംഭരിക്കും

തിരുവനന്തപുരം: സഹകരണ സംഘങ്ങൾ നേരിട്ട് നാല് ജില്ലകളിലെ നെല്ല് സംഭരിക്കുക്കാൻ മന്ത്രിതല യോഗത്തിൽ തീരുമാനം. സ്വകാര്യ മില്ലുടമകളുടെ ചൂഷണത്തിൽ നിന്ന് കർഷകരെ സംരക്ഷിക്കുമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രൻ അറിയിച്ചു. യോഗത്തിലെ പ്രധാന തീരുമാനങ്ങള്‍: 1. കർഷകരിൽ നിന്നും നെല്ല് സംഭരിക്കുന്നതിനുള്ള ചുമതല സഹകരണസംഘങ്ങൾ നിർവ്വഹിക്കണം. ഒരു കിലോ നെല്ലിന് കർഷകന് 27 രൂപ 48 പൈസ നൽകും. 2. പാഡി റസീറ്റ് നൽകുന്നതിന് സഹകരണസംഘങ്ങൾക്ക് സാങ്കേതിക സൗകര്യം സപ്ലൈകോ ഏർപ്പെടുത്തി നൽകും. 3. നെല്ലിന്റെ ഗുണനിലവാരം പരിശോധിച്ച് […]

AGRICULTURE KERALA PRD News

സംസ്ഥാനത്ത് ജീവാണു-ജൈവവള ഗുണനിയന്ത്രണശാല യാഥാർഥ്യമായി

തിരുവനന്തപുരം: ശാസ്ത്രീയ സമീപനങ്ങളിലൂടെ കേരളത്തിന്റെ കാർഷിക മേഖലയെ കൂടുതൽ ഉയരത്തിലെത്തിക്കാനുള്ള പരിശ്രമത്തിലാണ് സർക്കാരെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. പട്ടാമ്പിയിൽ ജീവാണു-ജൈവ വള ഗുണ നിയന്ത്രണശാലയുടെ ഉദ്ഘാടനം വീഡിയോ കോൺഫറൻസിലൂടെ നിർവഹിക്കുകയായിരുന്നു അദ്ദേഹം. സംസ്ഥാനത്ത് ജൈവകൃഷി വ്യാപിപ്പിക്കുന്നതിനും സുരക്ഷിത ഭക്ഷണമൊരുക്കുന്നതിലും പുതിയ ജീവാണു-ജൈവ വള ഗുണ നിയന്ത്രണശാല മുതൽക്കൂട്ടാകുമെന്നും മുഖ്യമന്ത്രി പറഞ്ഞു. ജൈവകൃഷിക്ക് പ്രാധാന്യമേറുന്ന കാലമാണിത്. ജീവിതശൈലീ രോഗങ്ങളും മറ്റും വർധിക്കുമ്പോൾ ആരോഗ്യകരവും വിഷരഹിതവുമായ പച്ചക്കറികൾക്കും ഭക്ഷണത്തിനും താത്പര്യം കൂടിയിട്ടുണ്ട്. അത്തരമൊരു ബോധവത്കരണത്തിന്റെ ഭാഗമായാണ് കേരളത്തിലെ വീടുകളിൽ […]

AGRICULTURE Kasargod LIFE STYLE PRD News

കാര്‍ഷിക ഉൽപ്പന്നങ്ങള്‍ വാങ്ങാനും വില്‍ക്കാനും ആപ്പ്

കാസർകോട്: ജില്ലയിലെ കര്‍ഷകര്‍ ഉല്‍പ്പാദിപ്പിക്കുന്ന കാര്‍ഷിക ഉല്‍പന്നങ്ങള്‍ വിറ്റഴിക്കുന്നതിന് സുഭിക്ഷ കേരളം മിഷന്റെ ആഭിമുഖ്യത്തിലുള്ള വിപണന/ വാങ്ങല്‍ ആപ്പായ  സുഭിക്ഷ കെ.എസ്.ഡി പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ജില്ലയില്‍ കൃഷി ചെയ്യുന്ന ഏതൊരാള്‍ക്കും അവരുടെ കാര്‍ഷിക ഉൽപ്പന്നങ്ങളായ പഴം, പച്ചക്കറി, തേങ്ങ, പാല്‍ മുട്ട, മൂല്യവര്‍ദ്ധിത ഉല്‍പ്പന്നങ്ങള്‍ എന്നിവ ഈ ആപ്പു വഴി വിറ്റഴിക്കാം.  സൗജന്യമായി ആര്‍ക്കും ഈ ആപ്പില്‍ പേര് രജിസ്റ്റര്‍ ചെയ്യാന്‍ കഴിയും. ഉൽപാദകനായ കര്‍ഷകനും ഉപഭോക്താവിനും നേരിട്ട് ഫോണ്‍, വാട്‌സ്‌സാപ്പ് എന്നിവ വഴി ഉൽപ്പന്നത്തിൻ്റെ […]

AGRICULTURE CULTURE Kannur PRD News

ഓടിനുള്ളിലും നിലമൊരുക്കി, നൂറു മേനി കൊയ്യാം: മാതൃകയായൊരു പഞ്ചായത്തംഗം.

കണ്ണൂര്‍: കൃഷിക്ക് സ്ഥലമെന്നത് ഒരു പരിമിതിയല്ല. ഇത്തിരി സമയവും കൃഷി ചെയ്യാനുള്ള മനസുമുണ്ടെങ്കില്‍ മണ്ണില്‍ പൊന്ന് വിളയിക്കാം എന്ന് തെളിയിച്ചിരിക്കുകയാണ് തില്ലങ്കേരി ഗ്രാമപഞ്ചായത്ത് പന്ത്രണ്ടാം വാര്‍ഡ് അംഗം കെ കെ പ്രീത. വ്യത്യസ്ത രീതിയില്‍ ഓടുകള്‍ കെട്ടിവെച്ച് ഇവര്‍ നടത്തിയ കൃഷിക്ക് നൂറുമേനി വിളവാണ് ലഭിച്ചത്. മച്ചൂര്‍ മലയിലെ വീട്ടുമുറ്റത്താണ് ഇവര്‍ വ്യത്യസ്തമായ കൃഷി രീതി പരീക്ഷിച്ചത്. ലോക്ക് ഡൗണ്‍ കാലത്ത് കൃഷി ചെയ്യാന്‍ മുന്നിട്ടിറങ്ങിയപ്പോള്‍ സ്ഥലപരിമിതിയായിരുന്നു ഇവരുടെ മുന്നിലെ പ്രതിസന്ധി. പഴയ വീടിന്റെ ഓടുകള്‍ ചേര്‍ത്ത് […]

AGRICULTURE KERALA NATIONAL PRD News

കാർഷിക ഭേദഗതി ബില്ലുകൾ ജനദ്രോഹപരം: കൃഷിമന്ത്രി

തിരുവനന്തപുരം: കാർഷിക മേഖലയിലെ പരിഷ്‌കരണവുമായി ബന്ധപ്പെട്ട് കേന്ദ്രസർക്കാർ കൊണ്ടുവന്ന മൂന്ന് ബില്ലുകൾ ജനദ്രോഹവും കാർഷിക മേഖലയെ ബഹുരാഷ്ട്ര കുത്തകകൾക്ക് അടിയറവയ്ക്കുന്നതാണെന്നും കൃഷിമന്ത്രി വി.എസ്.സുനിൽകുമാർ. പ്രാഥമിക ഉല്പാദന വിപണന മേഖലകളിൽ ലോകത്തിലെ ഏത് കമ്പനികൾക്കും കടന്നുവരാനുതകുന്നതാണ് നിയമഭേദഗതിയെന്നും മന്ത്രി വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി. കാർഷികോത്പന്നങ്ങളുടെ ഉല്പാദന വ്യാപാര വാണിജ്യ(പ്രോത്സാഹനവും സൗകര്യമൊരുക്കലും) ബിൽ, വിലസ്ഥിരതയും കൃഷി സേവനങ്ങളും സംബന്ധിച്ച കർഷക ശാക്തീകരണ സംരക്ഷണ ബിൽ, അവശ്യവസ്തു നിയമഭേദഗതി ബിൽ എന്നിവയ്‌ക്കെതിരെ കർഷക സമൂഹം ഒറ്റക്കെട്ടായി മുന്നോട്ടുവരണമെന്ന് മന്ത്രി ആവശ്യപ്പെട്ടു. ബില്ലുകൾ പ്രാബല്യമാകുന്നതോടെ […]

AGRICULTURE KERALA PRD News പരിസ്ഥിതി.

കര്‍ഷകക്ഷേമ ബോര്‍ഡ് അടുത്ത മാസം മുതല്‍

തിരുവനന്തപുരം: കൃഷി അഭിമാനകരമായ ജീവിതമാര്‍ഗമായി മാറ്റാന്‍ കഴിഞ്ഞത് നേട്ടമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. വിദ്യാസമ്പന്നരായ യുവതലമുറ കൃഷിയിലേക്ക് വരാന്‍ തുടങ്ങിയിട്ടുണ്ട്. പുതിയ സാങ്കേതിക വിദ്യയും നൂതന രീതികളും കേരളത്തിലെ കാര്‍ഷികമേഖലയില്‍ ഇന്ന് വ്യാപകമാണ്. വീട്ടുമുറ്റത്തോ മട്ടുപ്പാവിലോ പച്ചക്കറികൃഷി ചെയ്യാത്ത കുടുംബങ്ങള്‍ കുറവാണ്. ജനങ്ങളുടെ താല്പര്യവും സര്‍ക്കാരിന്റെ പിന്തുണയും ഒത്തുചേര്‍ന്നാല്‍ കാര്‍ഷികമേഖലയില്‍ വലിയ മാറ്റങ്ങള്‍ സൃഷ്ടിക്കാന്‍ കഴിയും. പച്ചക്കറികൃഷി പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി 16 ഇനം പച്ചക്കറികള്‍ക്ക് തറവില നിശ്ചയിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുകയാണ്. നവംബറില്‍ ഇത് നടപ്പാകും. ഈ പദ്ധതി […]

AGRICULTURE GENERAL KERALA

ഔഷധപ്പച്ചയുമായി ന്യുമാഹിയിൽ ലോറൽ ഗാർഡൻ

ആയുർവ്വേദ ചികിത്സക്കും അനിവാര്യമായ  പച്ചമരുന്നുകൾക്കും കൂടിയ സ്വീകാര്യതയും അംഗീകാരവും അനുദിനം വർദ്ധിച്ചുവരുന്നു. ഔഷധ സസ്യങ്ങളുടെയും ഔഷധ വൃക്ഷങ്ങളുടെയും കൃഷിയും സംരക്ഷണവും സമൂഹത്തിൽ കൂടുതൽ വ്യാപിപ്പിക്കുക എന്ന ലക്ഷ്യവുമായി ന്യുമാഹിക്കടുത്ത് ഉസ്സൻമൊട്ട എന്ന സ്ഥലത്ത് നാഷണൽ ഹൈവേയോട് ചേർന്ന് സ്ഥിതിചെയ്യുന്ന  അതിവിശാലവും ആധുനിക രീതിയിലുള്ളതുമായ ലോറൻ ഗാർഡനിൽ ഔഷധ ചെടികൾക്ക് മാത്രമായി പ്രത്യേക കൗണ്ടർ പ്രവർത്തനമാരംഭിച്ചിരിക്കുന്നു. ആഗോള ആയുർവ്വേദ വ്യവസായം 2026 ആകുമ്പോഴേക്കും 1400 കോടി ഡോളർ അഥവാ ഒരു ലക്ഷം കോടി രൂപയുടേതായി  മാറുമെന്നാണ് കോൺഫെഡറേഷൻ ഓഫ് ഇന്ത്യൻ […]