Animals KERALA PRD News Thrissur

ആകാശും, നിക്കുവും കൂട്ടുകാരും ഇനി കാടിന്റെ സ്വാതന്ത്ര്യത്തിലേക്ക്

തൃശൂര്‍: ആകാശ് ഒരു സിംഹമാണ്. നിക്കു പുള്ളിപ്പുലിയും. രണ്ടുപേരും ഇപ്പോള്‍ തൃശൂര്‍ മൃഗശാലയിലുണ്ട്. കൂടിന്റെ അസ്വാതന്ത്ര്യത്തില്‍ നിന്ന് കാടിന്റെ സ്വാതന്ത്ര്യത്തിലേക്ക് ഓടിയിറങ്ങാന്‍ ഒരുങ്ങിയിരിക്കുകയാണ്. കൂടെ കിരണ്‍ കടുവയും പോപ്പി ഹിപ്പോയും ടുട്ടു പശുവും മൃഗശാലയിലെ മറ്റു കൂട്ടുകാരുമുണ്ടാവും. തൃശൂര്‍ പുത്തൂരില്‍ 350 ഏക്കറില്‍ ഒരുക്കുന്ന സുവോളജിക്കല്‍ പാര്‍ക്കിലേക്ക് ഡിസംബര്‍ മുതല്‍ മൃഗശാലയിലെ ജീവികളെ മാറ്റിത്തുടങ്ങും. 300 കോടി രൂപ ചെലവഴിച്ചാണ് മൃഗങ്ങളുടെയും പക്ഷികളുടെയും ആവാസവ്യവസ്ഥയ്ക്ക് അനുയോജ്യമായി പാര്‍ക്ക് ഒരുക്കുന്നത്. നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ അവസാന ഘട്ടത്തിലാണ്. ഇവിടെ അധികമായുള്ള […]