Announcements BREAKING NEWS Covid19 HEALTH

യാത്രാ നിയന്ത്രണങ്ങളുമായി കർണ്ണാടക വീണ്ടും

മംഗളൂരു: അതിതീവ്ര വ്യാപനശേഷിയുള്ള കൊവിഡ് വകഭേദങ്ങളായ ഡെൽറ്റ, ഡെൽറ്റ പ്ലസ് വൈറസുകളുടെ സാന്നിത്യം കേരളത്തിൽ സ്ഥിരീകരിച്ച സാഹചര്യത്തിലാണ് കർണ്ണാടക കേരളത്തിൽ നിന്നുള്ള യാത്രക്കാർക്ക് അതിർത്തി കടക്കുന്നതിനു യാത്രാ നിയന്ത്രങ്ങൾ ഏർപ്പെടുത്തിയത്. ഒരു ഡോസ് പ്രതിരോധ വാക്സിൻ എടുത്തതിന്റെയോ, അല്ലെങ്കിൽ 72 മണിക്കൂറിനുള്ളിൽ എടുത്ത ഐ.ടി.പി.സി. ആർ നെഗറ്റീവ് രേഖയോ ഉണ്ടെങ്കിൽ മാത്രമേ കർണ്ണാടക അതിർത്തി കടക്കാൻ ആവുകയുള്ളു. അതിനായി കേരളത്തിന്റെ അതിർത്തി പങ്കിടുന്ന ദക്ഷിണ കർണ്ണാടക, കുടക്, മൈസൂരു, ചാമരാജ്നഗർ ജില്ലകളുടെ അതിർത്തികളിൽ തീവ്ര നിയന്ത്രണവും പരിശോധനയും […]

Announcements BREAKING NEWS Covid19 HEALTH KERALA STATE GOVERNMENT

കോവിഡ് മൂന്നാം തരംഗം അതിജീവിക്കാൻ കുരുന്നു – കരുതൽ പദ്ധതി

തിരുവനന്തപുരം : കോവിഡിന്റെ മൂന്നാം തരംഗം കുഞ്ഞുങ്ങളെ ലക്ഷ്യം വച്ചാകും എന്ന ആശങ്ക മുന്നില്‍ കണ്ട് കൊണ്ട് കുട്ടികളുടേയും നവജാത ശിശുക്കളുടേയും തീവ്ര പരിചരണം ഉറപ്പാക്കുന്നതിന് വേണ്ടി ‘കുരുന്ന്-കരുതല്‍’ വിദഗ്ധ പരിശീലന പരിപാടി ആരംഭിച്ചു. മെഡിക്കല്‍ കോളേജുകള്‍ കേന്ദ്രമാക്കി, അവിടത്തെ ശിശുരോഗ വിഭാഗത്തില്‍ അതാത് ജില്ലകളിലും അനുബന്ധ ജില്ലകളിലുമുള്ള ശിശുരോഗ വിദഗ്ധര്‍ക്കും നഴ്‌സുമാര്‍ക്കുമുള്ള ഒരു ഓണ്‍സൈറ്റ് പരിശീലന പരിപാടിയാണ് ‘കുരുന്ന്-കരുതല്‍’. കുട്ടികളിലെ കോവിഡും കോവിഡാനന്തര പ്രശ്‌നങ്ങളും പരിഹരിക്കുന്നതിനായി സംസ്ഥാനത്തെ ആശുപത്രികള്‍ സജ്ജമാക്കി വരുന്നുണ്ട്. ചികിത്സയ്ക്ക് അധികമായി ആവശ്യമാകുന്ന […]

Announcements JOBS KERALA STATE GOVERNMENT

കെട്ടിട നിർമാണ പെർമിറ്റ് ഇനി മുതൽ സ്വയം നേടാം

തിരുവനന്തപുരം കെട്ടിട നിർമ്മാണ പെർമിറ്റിനു വേണ്ടി ഇനി മുതൽ ഓഫീസുകൾ കയറിയിറങ്ങേണ്ടതില്ല ഉടമയുടെ സ്വയം സാക്ഷ്യപ്പെടുത്തലിലൂടെ കെട്ടിട നിർമാണ പെർമിറ്റ് കൈയിൽ കിട്ടും. ഉടമയെ വിശ്വാസത്തിലെടുത്തു കൊണ്ട് കെട്ടിട നിർമാണത്തിന് അനുമതി നൽകുന്ന നടപടികൾക്കാണ് സർക്കാർ ഇതിലൂടെ തുടക്കമിടുന്നത്. ലോ റിസ്‌ക്ക് ഗണത്തിലുള്ള 300 ചതുരശ്ര മീറ്റർ വരെ വിസ്തൃതിയുള്ള ഗാർഹിക കെട്ടിടങ്ങൾ, 100 ചതുരശ്ര മീറ്റർ വരെ വിസ്തൃതിയുള്ള വാണിജ്യ കെട്ടിടങ്ങൾ, 200 ചതുരശ്ര മീറ്റർ വരെ വിസ്തൃതിയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾ, ഹോസ്റ്റലുകൾ, മതപരമായ കെട്ടിടങ്ങൾ, […]

Announcements Covid19 HEALTH ആരോഗ്യം.

സുപ്രീം കോടതി വിധി ഉടൻ നടപ്പിലാക്കണം രാഷ്ട്രീയ ജനതാദൾ

തിരുവനന്തപുരം:ഇന്ത്യയിൽ കോവിഡ് ബാധിച്ച് മരണപ്പെട്ടവർക്ക് നഷ്ടപരിഹാരം നൽകാൻ കേന്ദ്ര സർക്കാർ നിയമ നടപടി സ്വീകരിക്കണമെന്ന് രാഷ്ട്രീയ ജനതാദൾ സംസ്ഥാന പ്രസിഡണ്ട്‌ അനു ചാക്കോ. കോവിഡ് ബാധിച്ച് ഇന്ത്യയിൽ ലക്ഷകണക്കിന് മനുഷ്യരാണ് മരണപ്പെട്ടത്. കുടുംബനാഥനെ നഷ്ടപ്പെട്ട് ആയിരങ്ങൾ പെരുവഴിയിലായിട്ടുണ്ട്. കോറോണ കാരണം ജോലി നഷ്ട്ടപ്പെട്ട് നിത്യ ചിലവുകൾക്കും വിശപ്പടക്കാൻ ആഹാരത്തിനുള്ള മാർഗ്ഗം പോലും ഇല്ലാതെ പിഞ്ചു കുട്ടികൾ അടക്കമുള്ള പതിനായിരകണക്കിന് കുടുംബങ്ങൾ ജീവിക്കാൻ പ്രയാസപ്പെടുന്ന നിലവിലെ സാഹചര്യത്തിൽ താമസം കൂടാതെ നഷ്ട്ടപരിഹാരം നൽകാൻ കേന്ദ്ര സർക്കാർ തെയ്യാറാവണമെന്നും കേന്ദ്ര […]

Announcements CRIME

സി.ബി.ഐ എസ്‌.പി നന്ദകുമാർ നായർ വിരമിച്ചു.

സിസ്റ്റർ അഭയ കൊലക്കേസിലെ പ്രതികളെ അറസ്റ്റ് ചെയ്ത സി.ബി.ഐ എസ്‌.പി നന്ദകുമാർ നായർ സർവ്വീസിൽ നിന്നും വിരമിച്ചു. അഭയ കേസ് തെളിയിക്കുവാൻ കഴിയാത്തത് കൊണ്ട്, അന്വോഷണം അവസാനിപ്പിക്കുവാൻ സി.ബി.ഐ 16 വർഷത്തിനിടയിൽ മൂന്ന് പ്രാവശ്യം കോടതിയിൽ റിപ്പോർട്ട് കൊടുത്ത്, സി.ബി.ഐ തോൽവി സമ്മതിച്ച കേസിൽ, പിന്നീട് 2008 നവംബർ 1ന് നന്ദകുമാർ നായർ അന്വോഷണം ഏറ്റെടുക്കുകയും പതിനെട്ടു ദിവസത്തിനുള്ളിൽ അഭയ കേസിലെ പ്രതികളെ 2008 നവംബർ 18 ന് അറസ്റ്റ് ചെയ്ത്, ചരിത്രം തിരുത്തി കുറിച്ച ഉദ്യോഗസ്ഥനാണ് […]

Announcements Covid19 Malappuram ആരോഗ്യം. വിപണി

” പ്രോക്സി ” ഗുണഭോക്താക്കൾ നേരിട്ട് ചെല്ലേണ്ടതില്ല

മലപ്പുറം : റേഷന്‍ വാങ്ങാന്‍ നേരിട്ട് കടയിലെത്താന്‍ കഴിയാത്ത അവശരായ വ്യക്തികള്‍ക്ക് ഏര്‍പ്പെടുത്തിയ പ്രോക്‌സി സംവിധാനം ഉപയോഗപ്പെടുത്താന്‍ ഗുണഭോക്താക്കള്‍ താലൂക്ക് സപ്ലൈ ഓഫീസുകളില്‍ നേരിട്ട് എത്തേണ്ടതില്ലെന്ന് ജില്ലാ സപ്ലൈ ഓഫീസര്‍ കെ. രാജീവ് അറിയിച്ചു. അവശരായവര്‍ക്ക് റേഷന്‍ വാങ്ങാന്‍ റേഷന്‍കടയില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളതും എന്നാല്‍ റേഷന്‍ വ്യാപാരിയുമായി ബന്ധമില്ലാത്തതുമായ ഒരാളെ പകരക്കാരനായി നിയോഗിക്കാവുന്ന സംവിധാനമാണ് പ്രോക്‌സി.   കോവിഡ് മഹാമാരിയുടെ പഞ്ചാത്തലത്തില്‍ ഫോണ്‍ മുഖേനയോ ഇ-മെയില്‍ സന്ദേശമയച്ചോ താലൂക്ക് സപ്ലൈ ഓഫീസുമായി ബന്ധപ്പെട്ട് പ്രോക്‌സി സംവിധാനം ഉപയോഗപ്പെടുത്താവുന്നതാണെന്ന് […]

Announcements KERALA Thrissur

കുരുന്നുകൾക്ക് കൂടൊരുക്കുമെന്ന് രാജീവ് ഗാന്ധി പഠന കേന്ദ്രം.

തൃശൂർ :ഒല്ലൂർ തലോർ പനയം പാടത്തു ചങ്ങാലിക്കുളം കൊച്ചുതുണ്ടിൽ മണിക്കും ലളിതക്കും വൈകിയുണ്ടായ കുരുന്നുകളെ അടച്ചുറപ്പുള്ള ഒരു വീട്ടിൽ സമാധാനമായി താരാട്ടു പാടിയുറക്കാൻ പോലും നിവർത്തിയില്ലാതെ ചോർന്നൊലിക്കുന്ന വീട്ടിൽ കടം കയറി പട്ടിണിയും ദുരിതവും അനുഭവിക്കുന്ന വിവരം അറിഞ്ഞതിനെ തുടർന്ന് രാജീവ് ഗാന്ധി പഠനകേന്ദ്രം ഭാരവാഹിയായ കെ. പി.സി സി സെക്രട്ടറി ജോസ്‌ വള്ളൂരിന്റെ നേതൃത്വത്തിൽ മണിയുടെ വീട്ടിലെത്തുകയും, ചോർന്നൊലിക്കുന്ന വീടിന്റെ ദയനീയാവസ്ഥ കണ്ട ഭാരവാഹികൾ മണിക്കും കുടുംബത്തിനും തൽക്കാലം മാറി താമസിക്കുന്നസത്തിന് സൗകര്യം ഒരുക്കുമെന്നും രാജീവ്‌ […]

Alappuzha Announcements Covid19 JOBS KERALA

സമ്പൂര്‍ണ സര്‍ക്കാര്‍ ഉദ്യോഗസ്ഥ ഗ്രാമം പദ്ധതി

ആലപ്പുഴ: എല്ലാ വീടുകളിലും ഒരാൾക്കെങ്കിലും സർക്കാർ ജോലിയെന്ന ലക്ഷ്യത്തോടെ കഞ്ഞിക്കുഴി ഗ്രാമപഞ്ചായത്ത് നടപ്പാക്കുന്ന സമ്പൂർണ്ണ സർക്കാർ ഉദ്യോഗസ്ഥ ഗ്രാമം പദ്ധതിക്ക് തുടക്കമായി. പദ്ധതിയുടെ ഉദ്ഘാടനം മുൻ ധനകാര്യ വകുപ്പ് മന്ത്രി ഡോ. ടി എം തോമസ് ഐസക് നിർവഹിച്ചു. പഞ്ചായത്ത് പരിധിയിലെ ഉദ്യോഗാർത്ഥികൾക്ക് പി.എസ്.സി യിലൂടെ സർക്കാർ ജോലി ലഭ്യമാക്കാൻ വാർഡ് അടിസ്ഥാനത്തിലുള്ള ഓൺലൈൻ പഠന സഹായ പദ്ധതിയാണ് സർക്കാർ ഉദ്യോഗസ്ഥ ഗ്രാമം.   അഞ്ചു വർഷം കൊണ്ടു നേട്ടം കൈവരിക്കുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ചിട്ടുള്ള പദ്ധതിക്കായി […]

Announcements Covid19 HEALTH KERALA ആരോഗ്യം.

ലോക് ഡൗൺ ഇളവുകളും നിയന്ത്രണങ്ങളും

കാസർകോട് : പഴം, പച്ചക്കറി, പലചരക്ക്, പാല്‍, പാല്‍ ഉത്പന്ന കടകള്‍, ഹോട്ടലുകള്‍, ബേക്കറികള്‍, ഇറച്ചി, മത്സ്യം, (ഹോട്ടലുകളിലും ബേക്കറികളിലും പാഴ്‌സല്‍ മാത്രം) സഹകരണ സംഘം സ്റ്റോറുകള്‍ തുടങ്ങിയവ എല്ലാ ദിവസവും രാവിലെ 7 മുതല്‍ വൈകിട്ട് 7.30 വരെ.   തുണിക്കടകള്‍, സ്വര്‍ണ്ണക്കടകള്‍ ഓണ്‍ലൈന്‍ വ്യാപാരവും ഹോം ഡെലിവറിയും മാത്രം. എന്നാൽ വിവാഹ പാര്‍ട്ടികള്‍ക്ക് കടകളിലെത്തി സ്വർണ്ണവും വസ്ത്രവും വാങ്ങാവുന്നതാണ്. ക്ഷണക്കത്ത് കയ്യില്‍ കരുതണം. മുതല്‍ തിങ്കൾ ബുധൻ വെള്ളി ദിവസങ്ങളിൽ രാവിലെ മണി മുതൽ […]

Announcements Covid19 HEALTH KERALA Pathanamthitta ആരോഗ്യം.

മൂന്നു പഞ്ചായത്തുകളില്‍ കൂടി കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തുമെന്ന് ജില്ലാ കളക്ടർ

പത്തനംതിട്ട : ജില്ലയില്‍ ജനസംഖ്യാനുസൃതമായി കോവിഡ് രോഗികളുടെ എണ്ണവും ടെസ്റ്റ് പോസിറ്റീവിറ്റി റേറ്റും(ടി.പി.ആര്‍) കൂടുതലുള്ള കോയിപ്രം, മല്ലപ്പുഴശേരി, ഏനാദിമംഗലം പഞ്ചായത്തുകളില്‍ കൂടി ലോക്ക് ഡൗണ്‍ ഇളവില്ലാതെ കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തുമെന്ന് ജില്ലാ കളക്ടര്‍ ഡോ. നരസിംഹുഗാരി തേജ് ലോഹിത് റെഡ്ഡി അറിയിച്ചു. കളക്ടറേറ്റില്‍ ഓണ്‍ലൈനായി ചേര്‍ന്ന ജില്ലാ ദുരന്ത നിവാരണ അതോറിറ്റി യോഗത്തിലാണ് കളക്ടര്‍ തീരുമാനം അറിയിച്ചത്.   പത്ത് പഞ്ചായത്തുകളിലും ഒരു നഗരസഭയിലും നേരത്തേ ലോക്ക് ഡൗണ്‍ ഇളവുകള്‍ ഇല്ലാതെ കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിരുന്നു. ഇതിനു […]