ART CINEMA CULTURE KERALA PRD News

അന്താരാഷ്ട്ര ചലച്ചിത്ര മേള ഫെബ്രുവരി 10 മുതല്‍

കോവിഡ് പശ്ചാത്തലത്തില്‍ 25-ാംമത് അന്താരാഷ്ട്ര ചലച്ചിത്ര മേള നാലു മേഖലകളിലായി നടത്തുമെന്ന് സാംസ്‌കാരിക മന്ത്രി എ. കെ ബാലന്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. തിരുവനന്തപുരം : കോവിഡ് മാനദണ്ഡം പാലിച്ച് തിരുവനന്തപുരം, എറണാകുളം, തലശ്ശേരി, പാലക്കാട് എന്നിവിടങ്ങളിലാണ് മേള നടക്കുക. ഓരോ മേഖലയിലും അഞ്ചു ദിവസങ്ങളിലായി അഞ്ചു തീയറ്ററുകളിലാണ് മേള. തിരുവനന്തപുരത്ത് ഫെബ്രുവരി 10 മുതല്‍ 14 വരെയും എറണാകുളത്ത് 17 മുതല്‍ 21 വരെയും തലശ്ശേരിയില്‍ 23 മുതല്‍ 27 വരെയും പാലക്കാട് മാര്‍ച്ച്  ഒന്ന് […]

ART GENERAL KERALA SOCIAL MEDIA ജഗദീഷ് കോവളം

താമരക്കുഴലി വീണ്ടും

വയലാർ മാധവൻകുട്ടിയുടെ ജനപ്രിയ പരമ്പര താമരക്കുഴലിയുടെ യുട്യൂബ് റിലീസ് നടന്നു. 1987 കാലഘട്ടങ്ങളിൽ ദൂരദർശനിലൂടെ സംപ്രേക്ഷണം ചെയ്യപ്പെട്ട കാടിന്റെയും, കാട്ടുമക്കളുടെയും കഥപറയുന്നപരമ്പര താമരക്കുഴലി ജനഹൃദയങ്ങളിൽ ഇടംനേടിയിരുന്നു. യു ട്യൂബ് റിലീസിലൂടെ താമരക്കുഴലി ഗൃഹാതുരത്വം ഉണർത്തുമെന്നു മാത്രമല്ല, ഇന്നുള്ള ടെലിവിഷൻ പരമ്പരകളുടെ മൂല്യച്യുതി തുറന്നുകാട്ടുകയും ചെയ്യും. അനില ശ്രീകുമാർ, കുമരകം രഘുനാഥ്‌, വിഷ്ണു പ്രകാശ്, എം ആർ ഗോപകുമാർ, കെ പി എ സി അസീസ് തുടങ്ങി വെള്ളിത്തിരയിലെ ഒട്ടേറെ മുൻനിര അഭിനേതാക്കളെ അണിനിരത്തി, സിനിമയുടെ സാങ്കേതിക സജ്ജീകരണങ്ങളോടെ […]

ART KERALA SPECIAL REPORTER സാഹിത്യം.

‘അഞ്ച് അശ്ലീല കഥകളുടെ’ പ്രകാശനത്തിലൂടെ ജലകന്യകയുടെ പ്രതിഷേധം

തിരുവനന്തപുരം: ബാബു കുഴിമറ്റത്തിന്റെ ഏറ്റവും പുതിയ പുസ്തകം “അഞ്ച് അശ്ലീല കഥകൾ” പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല വിഖ്യാത ശില്പി കാനായി കുഞ്ഞിരാമന് ആദ്യപ്രതി നൽകി പ്രകാശനം നിർവ്വഹിച്ചപ്പോൾ, തിരുവനന്തപുരം ശംഖുമുഖം കടപ്പുറത്തെ ജലകന്യകയുടെ സവിധം അക്ഷരാർത്ഥത്തിൽ ഒരു പ്രതിഷേധ വേദികൂടി ആവുകയായിരുന്നു. ലോകപ്രശസ്തി പിടിച്ചുപറ്റിയ കാനായി കുഞ്ഞിരാമന്റെ വിഖ്യാത ശിൽപ്പത്തിനരുകിൽ തുരുമ്പെടുത്ത ഒരു ഹെലിക്കോപ്റ്റർ സ്‌ഥാപിച്ച്‌ ശിൽപ്പത്തെ അവഹേളിക്കാൻ സംസ്‌ഥാന സാംസ്ക്കാരിക, ടൂറിസം വകുപ്പുകൾ ബോധപൂർവ്വം ശ്രമിക്കുന്നു എന്ന ആരോപണം ശക്തമായി സാംസ്ക്കാരിക ലോകത്ത് അലയടിക്കുന്ന വേളയിലാണ് […]

ART CULTURE GENERAL KERALA PRD News

വെള്ളാര്‍ ആര്‍ട്ട്‌സ് ആന്റ് ക്രാഫ്റ്റ്‌സ് വില്ലേജ് പ്രവര്‍ത്തനസജ്ജമാകുന്നു

തിരുവനന്തപുരം: കോവളത്തിനടുത്ത് ആരംഭിക്കുന്ന വെള്ളാര്‍ ആര്‍ട്‌സ് ആന്റ് ക്രാഫ്റ്റ്‌സ് വില്ലേജിന്റെ ആദ്യ ഘട്ടം പ്രവര്‍ത്തനസജ്ജമായി. കേരളത്തിന്റെ കരകൗശല കലാവൈദഗ്ദ്ധ്യം പുനരുജ്ജീവിപ്പിക്കാനും പരിപോഷിപ്പിക്കാനും ലോക നിലവാരത്തിലേക്ക് ഉയര്‍ത്താനും കലാകാരന്‍മാര്‍ക്ക് മാന്യമായ ഉപജീവനം ഉറപ്പാക്കാനും ലക്ഷ്യമിട്ടുള്ള പദ്ധതിയാണിത്. കേരളീയ പൈതൃകോത്പന്നങ്ങളെ ആഗോളവിപണിയില്‍ പരിചയപ്പെടുത്താനും വിപണി വികസിപ്പിക്കാനുമുള്ള വിവിധപരിപാടികളും ക്രാഫ്റ്റ് വില്ലേജ് ആവിഷ്‌ക്കരിച്ചിട്ടുണ്ട്. 28 സ്റ്റുഡിയോകളിലായി 50ഓളം ക്രാഫ്റ്റുകളാണ് ആദ്യ ഘട്ടത്തില്‍ ഒരുക്കിയിരിക്കുന്നത്. ഓരോ സ്റ്റുഡിയോയിലും നിര്‍മാണം നേരിട്ട് കാണാനും അവ വാങ്ങാനും സൗകര്യമുണ്ട്. പെയിന്റിങ്ങുകള്‍, കളിമണ്‍ പാത്രങ്ങള്‍, ചൂരല്‍ ഉത്പന്നങ്ങള്‍, […]

ART CULTURE Industry Kannur PRD News

കൈത്തറിയുടെ കഥ പറയുന്ന പൈതൃക മന്ദിരവും മ്യൂസിയവും കണ്ണൂരിൽ

കണ്ണൂർ കൈത്തറി – പൈതൃക മന്ദിരത്തിന്റെ സമർപ്പണവും കൈത്തറി മ്യൂസിയം നിർമ്മാണോദ്ഘാടനവും ഒക്‌ടോബർ 24-ന് കൈത്തറിയുമായി ബന്ധപ്പെട്ട് കണ്ണൂരിന്റെ പാരമ്പര്യവും പൈതൃകവും വെളിവാക്കുന്ന  പൈതൃക മന്ദിരത്തിന്റെ സമർപ്പണവും  കൈത്തറി മ്യൂസിയത്തിന്റെ നിർമ്മാണോദ്ഘാടനവും 24-ന് നടക്കും. മലബാർ ബ്രിട്ടീഷുകാരുടെ അധീനതയിലായിരുന്ന കാലയളവിൽ ഇൻഡോ-യൂറോപ്യൻ വാസ്തു മാതൃകയിൽ നിർമ്മിക്കപ്പെട്ടതാണ് ഹാൻവീവ് കെട്ടിടം. 1957 വരെ കണ്ണൂർ കലക്ട്രേറ്റ് പ്രവർത്തിച്ചിരുന്നത് ഈ  പൈതൃക മന്ദിരത്തിലാണ്. 1968 ൽ കെട്ടിടം ഹാൻവീവിന് കൈമാറുകയായിരുന്നു. ഹാൻവീവ് കാര്യാലയം പുതിയ കെട്ടിടത്തിലേക്ക് മാറിയതോടെയാണ് പൈതൃക മന്ദിരം […]

Announcements ART Kollam PRD News വിദ്യാഭ്യാസം.

ഓൺലൈൻ‍ പ്രസംഗ മത്സരം

അഖിലേന്ത്യാ സഹകരണ വാരാഘോഷത്തിൻ്റെ ഭാഗമായി കൊല്ലം സർക്കിൾ സഹകരണ യൂണിയന്‍ സ്‌കൂൾ/കോളജ് വിദ്യാർത്ഥികൾക്കായി ഒക്ടോബർ‍ 31 ന് രാവിലെ 10.30 ന് ഓൺലൈൻ‍ പ്രസംഗ മത്സരം നടത്തും. പത്താം ക്ലാസു വരെയുള്ള വിദ്യാർത്ഥികൾ സ്‌കൂൾ തലത്തിലും ബാക്കി വിഭാഗക്കാർ കോളജ് തലത്തിലുമാണ് മത്സരിക്കേണ്ടത്. വിദ്യാർത്ഥികൾ സ്‌കൂൾ‍/കോളജ് പ്രിൻസിപ്പൽമാർ മുഖേന ഒക്‌ടോബർ 28 ന് വൈകിട്ട് നാലിനകം സെക്രട്ടറി, സർക്കിൾ സഹകരണ യൂണിയൻ‍, കൊല്ലം (സഹകരണ സംഘം അസിസ്റ്റന്റ് രജിസ്ട്രാർ ‍(ജനറൽ‍) ഓഫീസ്, സിവിൽ‍ സ്റ്റേഷന് സമീപം, കൊല്ലം) […]

Announcements ART KERALA PRD News വിദ്യാഭ്യാസം.

കെ. കരുണാകരൻ സ്മാരക സ്കോളർഷിപ്പിന് അപേക്ഷിക്കാം

മുന്‍ മുഖ്യമന്ത്രി കെ. കരുണാകരന്റെ സ്മരണാര്‍ത്ഥം കേരള ലളിതകലാ അക്കാദമി കലാ വിദ്യാര്‍ത്ഥികള്‍ക്ക് നല്‍കുന്ന സ്‌ക്കോളര്‍ഷിപ്പുകള്‍ക്കുള്ള അപേക്ഷകള്‍ ക്ഷണിച്ചു.  സര്‍ക്കാര്‍ അംഗീകൃത സ്ഥാപനങ്ങളിലും യൂണിവേഴ്‌സിറ്റികളിലും ചിത്രകല, ശില്പകല, ഗ്രാഫിക്‌സ് എന്നീ വിഷയങ്ങളില്‍ എം.എഫ്.എ., എം.വി.എ, ബി.എഫ്.എ., ബി.വി.എ. കോഴ്‌സുകള്‍ക്ക് പഠിക്കുന്ന കേരളീയരായ വിദ്യാര്‍ത്ഥികള്‍ക്കാണ് അപേക്ഷിക്കാന്‍ അവസരം. സ്ഥാപനത്തിന്റെ മേധാവിയില്‍ നിന്നുള്ള സര്‍ട്ടിഫിക്കറ്റുകളും മറ്റ് സ്‌കോളര്‍ഷിപ്പുകള്‍  ലഭിക്കുന്നില്ലെന്ന സാക്ഷ്യപത്രവും  കലാസൃഷ്ടികളുടെ അനുയോജ്യമായ വലുപ്പത്തിലുള്ള പത്ത് കളര്‍ ഫോട്ടോകളും അപേക്ഷയോടൊപ്പം സമര്‍പ്പിക്കണം. ഈ കലാസൃഷ്ടികള്‍  അവരവര്‍ ചെയ്തതാണെന്ന് ചിത്രങ്ങളുടെ പുറകുവശത്ത് സ്ഥാപന […]

Announcements ART Kasargod PRD News

മൊബൈല്‍ ഫോട്ടോഗ്രാഫി മത്സരം

കാസർകോട്: ‘കാഴ്ചയിലാണ് പ്രതീക്ഷ’ എന്നതാണ് ഈ വര്‍ഷത്തെ ദിനാചരണ സന്ദേശം. ഈ സന്ദേശത്തെ ആസ്പദമാക്കി കാസർകോട് ജില്ലാ മെഡിക്കല്‍ ഓഫീസ് (ആരോഗ്യം), ദേശീയ ആരോഗ്യ ദൗത്യം എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ മൊബൈല്‍ ഫോട്ടോഗ്രാഫി  മത്സരം സംഘടിപ്പിക്കുന്നു. മൊബൈലില്‍ പകര്‍ത്തിയ ഫോട്ടോകള്‍ ഒക്ടോബര്‍ 20-നകം demoksgd@gmail.com  എന്ന ഇ-മെയില്‍ ഐഡിയിലേക്ക് അയക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് 9947334637, 9946105789 എന്നീ നമ്പരുകളിലേക്ക് വിളിക്കുക.

ART CULTURE KERALA PRD News

ശ്രീനാരായണ ഗുരുവിന്റെ സന്ദേശങ്ങൾ സാർവദേശീയ പ്രസക്തം: മുഖ്യമന്ത്രി

തിരുവനന്തപുരം: ശ്രീനാരായണ ഗുരുവിന്റെ സന്ദേശങ്ങൾക്ക് സാർവദേശീയ പ്രസക്തിയുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. നമുക്ക് ജാതിയില്ല വിളംബര ശതാബ്ദി സ്മാരകമായി തിരുവനന്തപുരത്ത് സ്ഥാപിച്ച ശ്രീനാരായണ ഗുരുവിന്റെ പ്രതിമ അനാച്ഛാദനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. എല്ലാവരും ആത്മ സോദരർ എന്ന ചിന്ത പടർത്താനായാൽ വർഗീയതയുടെയും വംശീയതയുടെയും അടിസ്ഥാനത്തിലുള്ള വിദ്വേഷവും കലാപവും നരമേധവും ലോകത്ത് ഇല്ലാതാവും. ഗാസ മുതൽ അഫ്ഗാനിസ്ഥാനിൽ വരെ ഇന്നു കാണുന്ന വംശീയതയുടെ പേരിലുള്ള കുരുതികൾ ഒഴിവാകും. ശ്രീനാരായണ ഗുരുവിന്റെ സന്ദേശം അവിടങ്ങളിലൊക്കെ എത്തിയാൽ മനസുകളിൽ നിന്ന് […]

ART FEATURE ദിവാകരൻ ചോമ്പാല വിശിഷ്ട വ്യക്തികൾ..

നാട്ടുനന്മകളെ പ്രണയിക്കുന്ന, ചിത‌്രകാരനായ  വക്കീൽ

വിനോദത്തിനെന്നതിലേറെ വിമർശനാത്മക സമീപനം എന്ന നിലയിൽ  ആസ്വാദകർക്കൊപ്പം  മാധ്യമങ്ങളുടെയും സ്വീകാര്യത നേടിയ ചിത്രകലാ സൃഷ്ടികളിൽ മികവുറ്റവയാണ് കാർട്ടൂണുകൾ, കാരിക്കേച്ചറുകൾ തുടങ്ങിയ സങ്കേതങ്ങൾ. ഇത്തരം കലാസൃഷ്ടികളുടെ പരമ്പരാഗത ആസ്വാദനരീതികളിൽ നിന്നും തികച്ചും  വിഭിന്നമായി നവീനവും വൈവിധ്യപൂർണ്ണവുമായ അവതരണശൈലിയിലൂടെ തൻ്റേതു മാത്രമായ വേറിട്ടശൈലിയിൽ ചിത്രകലക്ക് രംഗഭാഷ്യമൊരുക്കി ലക്ഷക്കണക്കിന്  പ്രേക്ഷകരെ  വിസ്‌മയത്തിൻറെ  മുൾമുനയിൽ നിർത്തിയ ഭാരതീയനെ, കേരളതീയനെ, മലയാളിയായ പത്തനംതിട്ടക്കാരനെ എത്രപേർക്കറിയാം ? ”അതിവേഗ വരവിസ്‌മയത്തിന്” അന്താരാഷ്ട്ര അംഗീകാരം കരസ്ഥമാക്കിയ സ്‌പീഡ്‌ കാർട്ടൂണിസ്റ് ജിതേഷ്ജി യാണ് ആ വിശ്വവിഖ്യാതൻ. പന്തളം തെക്കേക്കരയിലെ കീരുകുഴി കല്ലുഴത്തിൽ ജിതേഷ് […]