Award HEALTH KERALA Malappuram ആരോഗ്യം.

അത്താണിക്കല്‍ കുടുംബാരോഗ്യകേന്ദ്രത്തിന് അംഗീകാരം

മലപ്പുറം : കോവിഡ് കാലത്തും യശസുയര്‍ത്തി നില്‍ക്കുകയാണ് അത്താണിക്കല്‍ കുടുംബാരോഗ്യകേന്ദ്രം. രാജ്യത്തെ ഏറ്റവും മികച്ച പ്രാഥമികാരോഗ്യകേന്ദ്രങ്ങളുടെ പട്ടികയില്‍ ഇടം നേടിയിരിക്കുകയാണ്. ഇത് ആരോഗ്യ മന്ത്രാലയത്തിന്റെ നേതൃത്വത്തില്‍ നടത്തുന്ന നാഷ്ണല്‍ ക്വാളിറ്റി അഷ്വറന്‍സ് സ്റ്റാന്‍ഡേര്‍ഡ് (എന്‍.ക്യു.എ.എസ്) പരിശോധനയില്‍ അത്താണിക്കല്‍ കുടുംബാരോഗ്യകേന്ദ്രം 86.29 ശതമാനം മാര്‍ക്ക് നേടി. ജില്ലാ തലത്തിലും സംസ്ഥാന തലത്തിലും ദേശിയതലത്തിലുമായി നടത്തുന്ന വിവിധ മൂല്യനിര്‍ണ്ണയങ്ങളുടെ അടിസ്ഥാനത്തിൽ ആണ് ആശുപത്രികളെ എന്‍.ക്യു.എ.എസ് അംഗീകാരത്തിനായി തെരഞ്ഞെടുക്കുന്നത്. ആവശ്യത്തിന് ലാബ് ടെക്‌നിഷ്യന്‍, ഫാര്‍മസിസ്റ്റ് ജീവനക്കാരുടെ സേവനവും, മരുന്നുകളുടെ ലഭ്യതയും, ലാബ് […]

Alappuzha Award BREAKING NEWS CINEMA COVER STORY Ernamkulam Exclusive Kasargod KERALA Thrissur

കുറത്തിയാടൻ ഫൗണ്ടേഷൻ നിലവിൽവന്നു

കുറത്തിയാടൻ ഫൗണ്ടേഷൻ നിലവിൽവന്നു കവി കുറത്തിയാടൻ പ്രദീപ് ന്റെ ദീപ്തസ്മരണ നിറഞ്ഞു നിന്ന ചടങ്ങിൽ കുറത്തിയാടൻ ഫൗണ്ടേഷൻ പ്രഖ്യാപനമുണ്ടായി. മാവേലിക്കര, എ.ആർ.രാജരാജവർമ്മ സ്മാരകത്തിൽ (ശാരദാമന്ദിരം) ഞായറാഴ്ച നടന്ന ചടങ്ങ് പ്രിയ കവി വയലാർ ശരത്ചന്ദ്രവർമ്മ ഉദ്ഘാടനം ചെയ്തു. വി.വി. ജോസ് കല്ലട അദ്ധ്യക്ഷനായിരുന്നു. കവികളായ .എം.സങ്, വിനോദ് നീലാംബരി, സലാം പനച്ചമൂട്, ജിജി ഹസ്സൻ, സുമോദ് പരുമല, ഗോപകുമാർ മുതുകുളം, അജുസ് കല്ലുമല, ദേവ് മനോഹർ, അച്യുതൻ ചാങ്കൂർ, ശിൽപ്പി ജോൺസ് തുടങ്ങി സുഹൃത്തുക്കളും നാട്ടുകാരുമായ നിരവധിപേർ […]

Award GENERAL KERALA POLITICS

ക്ഷേമനിധി ബോർഡിൽ നിർത്തി വച്ച നടപടികൾ പുനരാരംഭിക്കും

കൊച്ചി: കേരള ബിൽഡിംഗ് ആൻഡ് അദർ കൺസ്ട്രക്ഷൻ വർക്കേഴ്സ് വെൽഫയർ ബോർഡിൽ പുതിയ രജിസ്ട്രേഷൻ നടപടികൾ നവംബർ രണ്ടു മുതൽ പുനരാരംഭിക്കും. കോവിഡ് മഹാമാരി സൃഷ്ടിച്ച ആഘാതം മറികടക്കുന്നതിനായി സർക്കാർ പ്രഖ്യാപിച്ച ധനസഹായം നിർമ്മാണ തൊഴിലാളി മേഖലയിൽ ഏഴു ലക്ഷത്തിൽപരം തൊഴിലാളികൾക്ക് എഴുപത് കോടിയിൽപരം രൂപ ഇതിനോടകം വിതരണം നടത്തി. കോവിഡ് രോഗം ബാധിച്ച നിർമ്മാണ തൊഴിലാളികൾക്ക് പ്രത്യേക ചികിത്സാ സഹായമായി 2000 രൂപ വിതരണം ചെയ്യുമെന്നും ഇതിനുള്ള സർക്കാർ അനുമതി ലഭ്യമാക്കുമെന്നും പത്രസമ്മേളനത്തിലൂടെ ചെയർമാൻ വ്യക്തമാക്കി. […]

Announcements Award GENERAL INTERNATIONAL KERALA

യാത്രയയപ്പും പൂരസ്‌കാരങ്ങളും നൽകി

മലയാളീസ് അസോസിയേഷൻ & കൾച്ചറൽ ഓർഗനൈസേഷൻ (മാക്കോ) അസോസിയേഷൻ മെമ്പർ സനൽ കുമാറിനു യാത്ര അയപ്പു നൽകി. സേലം വിനായകാ മിഷൻ & റിസർച്ച് ഫൗണ്ടേഷൻ നടത്തിയ, പരീക്ഷയിൽ (BSC Cardiac perfusion tecnoIgy)ഒന്നാം റാങ്ക് കരസ്ഥമാക്കിയ മനീഷക്ക്  ഗോൾഡ് മെഡലും മൊമൻ്റോയും, മനീഷയുടെ പിതാവും, സംഘടനയുടെ ട്രഷററും കൂടിയായ സുഗതന്  കൈമാറി. കുവൈറ്റിലെ ജീവകാരുണ്യ പ്രവർത്തകനും, സാമൂഹ്യ പ്രവർത്തകനും ആയ  സക്കീർ പുത്തൻപാലത്ത് ആണ്  മൊമെന്റൊകൾ കൈമാറിയത്. കോവിഡ് മാനദണ്ഡം പാലിച്ചു നടത്തിയ ലളിതമായ ചടങ്ങിൽ  മുഹബ്ബത് കൂട്ടായ്മ […]

Award CULTURE Kannur PRD News പരിസ്ഥിതി.

അതിജീവനത്തിൻ്റെ പച്ചത്തുരുത്തിന് ആദരം

കണ്ണൂര്‍: അതിജീവനത്തിന്റെ ആയിരം പച്ചത്തുരുത്ത് പദ്ധതിയുടെ ഭാഗമായി പടിയൂര്‍-കല്ല്യാട് ഗ്രാമപഞ്ചായത്തില്‍ നിര്‍മ്മിച്ച പച്ചത്തുരുത്തിന്റെ മികവിനുള്ള ആദരവും ഉപഹാര സമര്‍പ്പണവും വ്യവസായ- കായിക വകുപ്പ് മന്ത്രി ഇ പി ജയരാജന്‍ നിര്‍വഹിച്ചു.  പടിയൂരില്‍ പാറക്കടവ്, പടിയൂര്‍ ഇറിഗേഷന്‍ സൈറ്റ്, മാങ്കുഴി കോളനി എന്നിവിടങ്ങളിലാണ് പച്ചത്തുരുത്ത് നിര്‍മ്മിച്ചത്. പഴശ്ശി ജലസേചന പദ്ധതിയുടെ ഭാഗമായുള്ള പദ്ധതിയുടെ ജലസംഭരണിയോടു ചേര്‍ന്നു കിടക്കുന്ന തരിശായ പുഴ പുറമ്പോക്ക് ഭൂമി കൂടുതലായി കണ്ടുവരുന്ന പ്രദേശമാണിത്. പാറക്കടവില്‍ 20 സെന്റ് ഭൂമിയില്‍ വിവിധയിനം നാട്ടുമാവുകളുടേയും നാടന്‍ പ്ലാവുകളുടേയും […]

Announcements Award GENERAL POLITICS

എൽസേബിയൂസ് മാസ്റ്റർ പുരസ്ക്കാരം ഉമ്മൻ ചാണ്ടിക്ക്

കൊച്ചി: കേരള കെട്ടിട നിർമ്മാണ തൊഴിലാളി കോൺഗ്രസ്സ് സ്ഥാപകനും സംസ്ഥാന പ്രസിഡൻ്റും  ഐഎൻടിയുസി അഖിലേന്ത്യാ സെക്രട്ടറിയും സംസ്ഥാന ഉപാധ്യക്ഷനുമായിരുന്ന യശഃശരീരനായ കെ.പി. എൽസേബിയൂസ് മാസ്റ്ററുടെ സ്മരണ നിലനിർത്തുന്നതിന് രൂപീകരിച്ചിട്ടുള്ള സ്മാരക ട്രസ്റ്റ് ഏർപ്പെടുത്തിയ, ആറാമത് എൽസേബിയൂസ് മാസ്റ്റർ പുരസ്ക്കാരം ദീർഘനാൾ ഐ.എൻ.ടി.യു.സി.യുടെ ഭാരവാഹിയായിരുന്ന, എ.ഐ.സി.സി. ജന: സെക്രട്ടറി ഉമ്മൻ ചാണ്ടിക്ക് നൽകുന്നതിന് പുരസ്ക്കാര നിർണ്ണയ കമ്മിറ്റി തീരൂമാനിച്ചു. ഒക്ടോബർ 25 ന് എൽസേബിയൂസ് സ്മാരക ഹാളിൽ ചേരുന്ന പുകസ്ക്കാരദാനയോഗം എ.ഐ.സി.സി. വർക്കിംഗ് കമ്മിറ്റിയംഗം പി.സി.ചാക്കോ ഉദ്ഘാടനം ചെയ്യും. […]