തിരുവനന്തപുരം : നാലുവർഷത്തിൽ ഹോണററി ബിരുദം നേടുന്നതടക്കമുള്ള കരട് പാഠ്യപദ്ധതി ചട്ടക്കൂടിന് അന്തിമരൂപം ഒരാഴ്ചക്കകം. നാലുവർഷ ബിരുദത്തിന് ചേരുന്നവർക്ക് മൂന്നാം വർഷവും ബിരുദവും നാലാം വർഷം ഹോണററി ബിരുദവുമാണ് ലഭിക്കുക. യുജിസിയിൽ നിന്ന് വ്യത്യസ്തമായി  മൂന്നാം വർഷം മാത്രമാണ് എക്സിറ്റ് ഓപ്ഷനുള്ളത്. യുജിസിയിൽ ഒരുവർ‌ഷത്തിൽ സർട്ടിഫിക്കറ്റും രണ്ടുവർഷത്തിൽ ഡിപ്ലോമയും ലഭിക്കുന്ന ഓപ്ഷനുമുണ്ട്. എന്നാലിതിൽ തൊഴിൽമേഖലയിലേക്കുള്ള പഠനം മാത്രമാണുണ്ടാവുക. ഉന്നതവിദ്യാഭ്യാസ കൗൺസിലിന്റെ പാഠ്യപദ്ധതിയിൽ അറിവും നൈപുണ്യവും ഒരേപോലെ ലഭിക്കുന്ന തരത്തിലുള്ളതാകും. പാഠ്യപദ്ധതിContinue Reading

കൊച്ചി :  സംസ്ഥാനത്തെ സ്വർണ വിപണിയുടെ ചരിത്രത്തിലെ ഏറ്റവും ഉയർന്ന നിലവാരത്തിലേയ്‌ക്ക്‌ പവൻ പ്രവേശിച്ചു. പവന്‌ 480 രൂപ ഉയർന്ന്‌ 42,880 രൂപയായി. ഇന്നലെ നിരക്ക്‌ 42,400 രൂപയായിരുന്നു, ഗ്രാമിന്‌ 60 രൂപ കയറി 5360 രൂപയായി. ജനുവരി 26 ന്‌ രേഖപ്പെടുത്തിയ 42,480 രൂപയിലെ റെക്കോർഡാണ്‌ വിപണി ഇന്ന്‌ മറികടന്നത്‌. വിലക്കയറ്റം താൽക്കാലികമായി തുടരുമെന്ന അവസ്ഥയാണ്‌. അതേ സമയം ഉയർന്ന വില മൂലം അത്യാവശ്യം വിവാഹ പാർട്ടികൾ മാത്രംContinue Reading

ന്യൂഡൽഹി :  ഭൂരിഭാഗം വരുന്ന സാധാരണക്കാരെയും തൊഴിലാളികളെയും മറന്ന ബജറ്റ് ഏറെ നിരാശാജനകമാണെന്ന് സിപിഐ എം കേന്ദ്രകമ്മിറ്റി അംഗം എളമരം കരീം എം പി പറഞ്ഞു. ബജറ്റ് അവതരണത്തിന് ശേഷം ഇടതു എംപിമാർക്കൊപ്പം വാർത്താസമ്മേളനം നടത്തുകയായിരുന്നു എളമരം. സാമ്പത്തികമാന്ദ്യത്തിൽനിന്നും പണപ്പെരുപ്പത്തിൽനിന്നും മറിക്കടക്കാനുള്ള ഒരു പദ്ധതിയും ബജറ്റിലില്ല. സാധാരണ ജനങ്ങളിൽ പണം എത്തിയാൽ മാത്രമെ കമ്പോളം സജീവമാകുകയും സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ കഴിയുകയുമുള്ളൂ.  മാത്രമല്ല  മുൻവർഷങ്ങളെ അപേക്ഷിച്ച്  സബ്‌സിഡികൾ പലതും വെട്ടിക്കുറച്ചിരിക്കുയുമാണ്.Continue Reading

 കൊച്ചി : കേരളത്തിലെ ഇടതുപക്ഷ സർക്കാരിന്റെ ഭരണ തുടർച്ചയുടെ അപാകതയിൽ തൊഴിലാളി ക്ഷേമനിധികൾ എല്ലാം ചീട്ടു കൊട്ടാരം പോലെ തകർന്നടിഞ്ഞിരിക്കുന്നു എന്ന് കെ.പി.സി.സി. ജനറൽ സെക്രട്ടറി ദീപ്തി മേരി വർഗ്ഗീസ് പറഞ്ഞു. സ്വന്തമായി കോടി കണക്കിന് രൂപ ഫണ്ട് ഉണ്ടായിരുന്ന നിർമ്മാണ തൊഴിലാളി ക്ഷേമനിധി യഥാകാലം സെസ്സ് പിരിക്കാതെ അലംഭാവം കാണിച്ചതിന്റെ ഫലമായി ഇരുപത്തി അയ്യായിരം കോടി രൂപ പിരിച്ചെടുക്കാൻ കോടിശ്വ രൻ മാരുടെകൈ വശം നിൽക്കുമ്പോൾ ഒരു നേരത്തെContinue Reading

കൊച്ചി : കേരളത്തിലെ നിർമ്മാണ തൊഴിലാളികളുടെ ഏക സം ഘടനയെന്നു തെളിയിച്ചു കാട്ടിയ കേരള കെട്ടിട നിർമ്മാണ തൊഴിലാളി കോൺഗ്രസ് സുവർണ്ണ ജൂബിലി നിറവിലാണ് .ഇതിൻറെ ലോഖോ പ്രകാശനം ഇന്ന് നടക്കുന്ന എറണാകുളം ജില്ലാ ജനറൽ കൗൺസിലിൽ ഡിസി സി പ്രസിഡന്റ് മുഹമ്മദ് ഷിയാസ് സംസ്ഥാന പ്രസിഡന്റും , ഐ എൻ ടി യു സിയുടെ ദേശീയജനറൽ സെക്രട്ടറിയുമായ കെ .പി .തമ്പി കണ്ണാടന് നൽകി കൊണ്ട് ഉദ്‌ഘാടനം ചെയ്യുംContinue Reading

കൊച്ചി/മുംബൈ : ഓഹരിവില പെരുപ്പിച്ചുകാട്ടി നിക്ഷേപകരെ വഞ്ചിച്ചെന്ന റിപ്പോര്‍ട്ട് പുറത്തുവന്നതിനു പിന്നാലെ ഓഹരിവിപണിയില്‍  കൂപ്പുകുത്തി അദാനി ​ഗ്രൂപ്പ്. നിക്ഷേപകര്‍ കൂട്ടത്തോടെ കൈയൊഴിഞ്ഞതോടെ രണ്ടുദിവസംകൊണ്ട് അദാനി ​ഗ്രൂപ്പ് ഓഹരികള്‍ക്ക് വിപണിമൂല്യത്തില്‍ നാലുലക്ഷം കോടിയോളം രൂപ നഷ്ടം. ഗൗതം അദാനിയുടെ സമ്പാദ്യം 2.37 ലക്ഷം കോടിരൂപ ഇടിഞ്ഞു. ഇതോടെ ലോകത്തെ അതിസമ്പന്നരുടെ ഫോര്‍ബ്സ് പട്ടികയില്‍ രണ്ടാമനായിരുന്ന ഗൗതം അദാനി ഏഴാം സ്ഥാനത്തേക്ക്‌ പതിച്ചു. രണ്ടുവര്‍ഷം നീണ്ട അന്വേഷണത്തിനൊടുവില്‍ അമേരിക്കന്‍ ധന ​ഗവേഷണ സ്ഥാപനമായContinue Reading

തിരുവനന്തപുരം : കോവിഡാനന്തരം കേരളം കൈവരിച്ച വളർച്ച നിലനിർത്താനുള്ള കർമപരിപാടിയായിരിക്കും സംസ്ഥാന ബജറ്റിന്റെ കാതൽ. സംസ്ഥാന സമ്പദ്‌വ്യവസ്ഥ സ്ഥിരവിലയിൽ 12 ശതമാനവും നടപ്പുവിലയിൽ 17 ശതമാനവും വളർച്ച നേടിയതായാണ്‌ റിസർവ്‌ ബാങ്ക്‌ വിലയിരുത്തൽ. കൃഷി, വ്യവസായം, സേവനം തുടങ്ങിയ മേഖലകൾക്ക്‌ ഊന്നൽ നൽകിയായിരിക്കും ഫെബ്രുവരി മൂന്നിന്‌ ധനമന്ത്രി കെ എൻ ബാലഗോപാൽ ബജറ്റ്‌ അവതരിപ്പിക്കുക. ഉൽപ്പാദനമേഖലകളുടെ ഉത്തേജനത്തിലൂടെ സാമ്പത്തിക വളർച്ച എന്നതായിരിക്കും മുഖമുദ്ര. ഉയർന്ന ഉൽപ്പാദനവും തൊഴിലവസരവും സമ്പദ്‌ഘടനയിൽ സൃഷ്ടിക്കുന്നContinue Reading

തിരുവനന്തപുരം : കേരളത്തിന്റെ സ്ത്രീശാക്തീകരണ വഴികളിൽ പുതിയൊരു ചരിത്രം രചിച്ച  കുടുംബശ്രീ റിപ്പബ്ലിക്‌ ദിനത്തിൽ 3.09 ലക്ഷം അയൽക്കൂട്ടത്തിൽ  ‘ചുവട് 2023′ സംഗമം നടത്തും. രാജ്യത്ത്‌ ആദ്യമായാണ്‌ 46 ലക്ഷത്തിലേറെ വനിതകളും കുടുംബാംഗങ്ങളും പങ്കെടുക്കുന്ന മഹാസംഗമം. കുടുംബശ്രീ സ്ഥാപകദിനമായ മെയ് 17 വരെ നീളുന്ന രജത ജൂബിലി സമാപനാഘോഷങ്ങൾക്ക്‌ സംഗമത്തോടെ തുടക്കമാകും. ഓക്സിലറി ഗ്രൂപ്പ് അംഗങ്ങൾ, ബാലസഭാംഗങ്ങൾ, വയോജന അയൽക്കൂട്ട അംഗങ്ങൾ, ബഡ്സ് സ്കൂൾ വിദ്യാർഥികൾ, ട്രാൻസ്ജെൻഡർ അയൽക്കൂട്ടാംഗങ്ങൾ എന്നിവരുംContinue Reading

ന്യൂഡൽഹി : ഗുജറാത്ത്‌ വംശഹത്യയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പങ്ക്‌ വെളിപ്പെടുത്തിയുള്ള ബിബിസി ഡോക്യുമെന്ററിക്ക്‌ കേന്ദ്ര സർക്കാർ വിലക്കേർപ്പെടുത്തിയത്‌ അന്തർദേശീയ തലത്തിൽ ചർച്ചയായി. അറിയപ്പെടുന്ന ദിനപത്രങ്ങളും വാർത്താചാനലുകളുമെല്ലാം വിലക്ക്‌ വാർത്തയ്‌ക്ക്‌ വലിയ പ്രാമുഖ്യം നൽകി. വിലക്ക്‌ വാർത്ത പരന്നതോടെ മറ്റു രാജ്യങ്ങളിൽ ബിബിസി വീഡിയോ കണ്ടവരുടെ എണ്ണത്തിലും വർധന വന്നു. ജി–-20 ഉച്ചകോടിക്ക്‌ ആതിഥേയത്വം വഹിക്കാനിരിക്കെ മോദിയുടെ വംശഹത്യാ പങ്ക്‌ ചർച്ച ചെയ്യുന്ന വീഡിയോ വലിയ പ്രചാരണം നേടിയത്‌ കേന്ദ്രContinue Reading

തിരുവനന്തപുരം : കേരള സർവകലാശാലയിലെ വി സി നിയമനത്തിനുള്ള സെർച്ച് കമ്മിറ്റിയിൽ  സെനറ്റ് നോമിനിയെ ഒരു മാസത്തിനുള്ളിൽ നിർദേശിക്കണമെന്ന ഉത്തരവ് സ്റ്റേ ചെയ്‌തതിനെതിരെ സെനറ്റ് അംഗം ജയരാമൻ  നൽകിയ ഹർജി (സ്പെഷ്യൽ ലീവ് പെറ്റിഷൻ) സുപ്രീം കോടതി തള്ളി. സെനറ്റിൻ്റെ പ്രതിനിധിയെ ഒരു മാസത്തിനുള്ളിൽ  തീരുമാനിക്കണം എന്ന് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ വിധിച്ചിരുന്നു. അത്  ചീഫ് ജസ്റ്റിസ് അദ്ധ്യക്ഷനായ  ഹൈകോടതി ഡിവിഷൻ ബെഞ്ച് സ്റ്റേ ചെയ്‌തു. ഈ സ്റ്റേ നീക്കിContinue Reading