PRD News STATE GOVERNMENT

കേരള സര്‍ക്കാർ, മുഖ്യമന്ത്രിയുടെ ഓഫീസ്, മന്ത്രിസഭായോഗ തീരുമാനങ്ങള്‍..

ചുമടിന്‍റെ ഭാരം കുറയ്ക്കാന്‍ നിയമഭേദഗതി ചുമട്ടുത്തൊഴിലാളികള്‍ എടുക്കുന്ന ചുമടിന്‍റെ പരമാവധി ഭാരം 75 കിലോഗ്രാമില്‍ നിന്ന് 55 കിലോഗ്രാമായി കുറയ്ക്കുന്നതിന് കേരള ഹെഡ്ലോഡ് വര്‍ക്കേഴ്സ് ആക്ടില്‍ ഭേദഗതി കൊണ്ടുവരാന്‍ മന്ത്രിസഭ തീരുമാനിച്ചു. ഇതു സംബന്ധിച്ച കരടുബില്‍ മന്ത്രിസഭ അംഗീകരിച്ചു. സ്ത്രീകളും പതിനഞ്ചിനും പതിനെട്ടിനും ഇടയ്ക്ക് പ്രായമുള്ള ചെറുപ്പക്കാരും എടുക്കുന്ന ചുമടിന്‍റെ പരമാവധി ഭാരം 35 കിലോഗ്രാമായി നിജപ്പെടുത്തുന്നതിനും ബില്ലില്‍ വ്യവസ്ഥയുണ്ട്. ജനീവയില്‍ നടന്ന അന്താരാഷ്ട്ര തൊഴില്‍ സമ്മേളനം അംഗീകരിച്ച ശുപാര്‍ശകളുടെ അടിസ്ഥാനത്തിലാണ് ചുമടിന്‍റെ ഭാരം കുറയ്ക്കാന്‍ നിയമ […]

KERALA PRD News STATE GOVERNMENT

ജനസമ്പർക്കം’ ഓൺലൈനാക്കി സംസ്ഥാന സർക്കാർ; മുഖ്യമന്ത്രിയ്ക്ക് ഇനി എളുപ്പത്തിൽ പരാതി നൽകാം.

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ഓഫീസിന് പരാതി നല്‍കാനുള്ള നീണ്ട കാത്തിരിപ്പിന് വിരാമമിട്ട് പുതിയ സംവിധാനം. മുഖ്യമന്ത്രിയ്ക്കും അദ്ദേഹത്തിന്‍റെ ഓഫീസിനും ഓൺലൈനായി പരാതി സമര്‍പ്പിക്കാനുള്ള സംവിധാനമാണ് ഒരുങ്ങിയിട്ടുള്ളത്. www.cmo.kerala.gov.in എന്ന വെബ്സൈറ്റ് വഴി പരാതി നല്‍കാം. പന്ത്രണ്ടായിരത്തോളം സര്‍ക്കാര്‍ ഓഫീസുകളെയാണ് മുഖ്യമന്ത്രിയുടെ ഓഫീസിനു നല്‍കുന്ന പരാതികള്‍ പരിഹരിക്കാനുള്ള പുതിയ സംവിധാനത്തിന്‍റെ ഭാഗമായി ബന്ധിപ്പിച്ചിട്ടുള്ളത്. അപേക്ഷ നല്‍കിയാലുടൻ ഇത് രജിസ്റ്റര്‍ ചെയ്യപ്പെട്ടതായി വ്യക്തമാക്കുന്ന അപേക്ഷാ നമ്പര്‍ ഉള്‍പ്പെടെയുള്ള വിവരങ്ങള്‍ മൊബൈൽ നമ്പറിലേയ്ക്ക് എസ്എംഎസ് ആയി ലഭിക്കും. ഈ നമ്പര്‍ ഉപയോഗിച്ച് അപേക്ഷയുടെ […]

KERALA PRD News STATE GOVERNMENT

പ്രളയ ദുരിതബാധിതര്‍ക്ക് സര്‍ക്കാര്‍ പ്രഖ്യാപിച്ച ഇളവുകളും ആനുകൂല്യങ്ങളും.

തിരുവനന്തപുരം : സംസ്ഥാനത്തെ പ്രളയ, വെളളപ്പൊക്ക ദുരിതബാധിതര്‍ക്ക് സംസ്ഥാനതല ബാങ്കേഴ്‌സ് സമിതിയും സര്‍ക്കാരും സംയുക്തമായി ഇളവുകളും ആനുകൂല്യങ്ങളും പ്രഖ്യാപിച്ചു. കാര്‍ഷിക വിള വായ്പയില്‍ നിലവിലുളള വായ്പകള്‍ തിരിച്ചടയ്ക്കുന്നതിന് ഒരു വര്‍ഷം വരെ മൊറൊട്ടോറിയവും തുടര്‍ന്ന് തിരിച്ചടവിന് രണ്ട് മുതല്‍ അഞ്ച് വര്‍ഷം വരെ അധിക കാലാവധിയുമുണ്ടാകും. കൃഷി ആവശ്യത്തിന് നിലവിലെ തോത് അനുസരിച്ചും ഭൂമിയുടെ വിസ്തീര്‍ണ്ണം, വിളവിന്റെ സ്വഭാവം എന്നിവയ്ക്കനുസരിച്ചും മാര്‍ജിനോ അധിക ഈടോ ഇല്ലാത്ത പുതിയ വായ്പ നല്‍കും. നിലവിലുളള വായ്പയ്ക്കും പുതിയ വായ്പയ്ക്കും നിശ്ചിത […]

KERALA PRD News Uncategorized

കേരളമോഡൽ ലോകത്തിനുതന്നെ മാതൃകയാവും , കേരളത്തിന്റെ ഒരുമ പുനർനിർമാണത്തിലുമുണ്ടാവണം: ഗവർണർ.

ഓഖിയും പ്രളയവും ഉരുൾപൊട്ടലുമുണ്ടായപ്പോൾ കേരളം കാട്ടിയ ഒരുമ സംസ്ഥാനത്തിന്റെ പുനർനിർമാണത്തിലുമുണ്ടാവണമെന്ന് ഗവർണർ പി. സദാശിവം പറഞ്ഞു. സംസ്ഥാന സർക്കാർ ഒരുക്കിയ യാത്രയയപ്പ് ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. കഴിഞ്ഞ രണ്ടു വർഷവും കനത്ത മഴയും പ്രളയവും കേരളത്തെ ദുരിതത്തിലാക്കി. എന്നാൽ ഇതിനിടയിലും പ്രതീക്ഷയുടെയും ഒരുമയുടെയും തിളക്കം കാണാനാവുന്നുണ്ട്. കേരളത്തെക്കുറിച്ചും ജനങ്ങളെക്കുറിച്ചും ഏറെ പ്രതീക്ഷയുണ്ട്. നവകേരളം യാഥാർത്ഥ്യമാവുന്നതോടെ കേരള മോഡൽ ലോകത്തിനുതന്നെ മാതൃകയാവും. ഗവർണറും സംസ്ഥാനവും തമ്മിലുള്ള ആരോഗ്യകരമായ ബന്ധം എല്ലാ സംസ്ഥാനങ്ങളിലും അത്യന്താപേക്ഷിതമാണ്. കേരളത്തിൽ രണ്ടു ഭരണകാലത്തും ഈ […]

KERALA PRD News Uncategorized

മതേതരമൂല്യം ഉയർത്തിപ്പിടിച്ച വ്യക്തിത്വം: മുഖ്യമന്ത്രി.

സംസ്ഥാന ഗവർണറായി അഞ്ച് വർഷം പൂർത്തിയാക്കിയ ഗവർണർ പി. സദാശിവത്തിന് സംസ്ഥാന സർക്കാരിന്റെ സ്‌നേഹനിർഭര യാത്രയയപ്പ്. തിരുവനന്തപുരം മാസ്‌കറ്റ് ഹോട്ടലിൽ നടന്ന യാത്രയയപ്പ് ചടങ്ങിൽ ഗവർണർ പി. സദാശിവം ഭാര്യ സരസ്വതിക്കൊപ്പമാണ് പങ്കെടുത്തത്. മതേതരമൂല്യം ഉയർത്തിപ്പിടിച്ച വ്യക്തിത്വമാണ് കേരളത്തിന്റെ ഗവർണർ പദവിയിൽ നിന്ന് പടിയിറങ്ങുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. സാമൂഹ്യനീതി, ലിംഗസമത്വം എന്നിവയിൽ അദ്ദേഹത്തിന്റെ നിലപാടുകൾ മാതൃകപരമാണ്. പ്രകൃതി ദുരന്തങ്ങൾ, പകർച്ച വ്യാധികൾ എന്നിവ കേരളത്തെ ബാധിച്ച വേളയിലെല്ലാം സർക്കാരിനൊപ്പം നിന്നു. പരസ്പരധാരണയോടു കൂടിയ ഒരു […]

KERALA POLITICS PRD News

കേരള സ്പേസ് പാര്‍ക്കില്‍, ഏറോസ്പേസ്-സ്പേസ് മേഖലകളില്‍ വരാന്‍ പോകുന്ന സംരംഭങ്ങള്‍ക്ക് എല്ലാവിധ പിന്തുണയും നല്‍കുമെന്ന് ഇന്ത്യയുടെ ആദ്യത്തെ ബഹിരാകാശ സഞ്ചാരി രാകേഷ് ശര്‍മ്മ..

കേരള സ്പേസ് പാര്‍ക്കില്‍, ഏറോസ്പേസ്-സ്പേസ് മേഖലകളില്‍ വരാന്‍ പോകുന്ന സംരംഭങ്ങള്‍ക്ക് എല്ലാവിധ പിന്തുണയും നല്‍കുമെന്ന് ഇന്ത്യയുടെ ആദ്യത്തെ ബഹിരാകാശ സഞ്ചാരി രാകേഷ് ശര്‍മ്മ പറഞ്ഞു. ക്ലിഫ് ഹൗസില്‍ നടത്തിയ കൂടിക്കാഴ്ചയിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. മുഖ്യമന്ത്രി സ്വന്തം FB പേജിലാണ് ഈ വിവരങ്ങൾ അറിയിച്ചത്.. വിശദ വിവരങ്ങൾ താഴെ: തിരുവനന്തപുരം പള്ളിപ്പുറം ടെക്നോസിറ്റിയില്‍ 22 ഏക്കര്‍ സ്ഥലത്ത് തുടങ്ങാന്‍ തീരുമാനിച്ച കേരള സ്പേസ് പാര്‍ക്കിനെ സംബന്ധിച്ചാണ് പ്രധാനമായും സംസാരിച്ചത്. ബഹിരാകാശ എറോസ്പേസ് മേഖലക്ക് വരും കാലങ്ങളില്‍ വലിയ […]

PRD News STATE GOVERNMENT Uncategorized

വാമനപുരം-കളമച്ചല്‍ റോഡ് നവീകരണത്തിന് അഞ്ച് കോടി

വാമനപുരം-കളമച്ചല്‍ റോഡ് നവീകരിക്കുന്നതിന് അഞ്ചു കോടി രൂപ ഡി.കെ. മുരളി എം.എല്‍.എ അനുവദിച്ചതായി വാമനപുരത്ത് നിന്നും 3.6 കിലോമീറ്റര്‍ ദൂരം വരെ നവീകരിക്കുന്നതിനാണ് ഭരണാനുമതി ലഭിച്ചത്. അത്യാധുനിക രീതിയില്‍ 5.5 മീറ്റര്‍ വീതിയില്‍ BM&BC സ്റ്റാന്‍ഡേര്‍ഡില്‍ റോഡ് നവീകരിക്കും. ആവശ്യാനുസരണം സംരക്ഷണ ഭിത്തികളുടെയും ഓടകളുടെയും നിര്‍മ്മാണം പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ടെക്‌നിക്കല്‍ അനുമതി ലഭിച്ചാലുടന്‍ ടെന്‍ഡര്‍ ചെയ്തു പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുമെന്നും എം.എല്‍.എ പറഞ്ഞു.

KERALA PRD News STATE GOVERNMENT Uncategorized

കരകൗശല വികസന കോർപ്പറേഷൻ ഓൺലൈൻ ഷോപ്പിംഗ് രംഗത്തേയ്ക്ക്..

കേരളത്തിന്റെ തനതായ കരകൗശല ഉത്പന്നങ്ങൾ ഉപഭോക്താക്കൾക്ക് വളരെ വേഗം എത്തിക്കുന്നതിന് കേരള കരകൗശല വികസന കോർപ്പറേഷൻ ഓൺലൈൻ ഷോപ്പിംഗ് പോർട്ടൽ ആരംഭിച്ചു.www.keralahandicrafts.in എന്ന പോർട്ടൽ വ്യവസായ മന്ത്രി ഇ. പി. ജയരാജൻ ഉദ്ഘാടനം ചെയ്തു. വീഡിയോ കാണാം. കരകൗശല ഉത്പന്നങ്ങളുടെ സവിശേഷതകളും നിർമിച്ച കലാകാരൻമാരുടെ വിശദാംശങ്ങളും ഉൾപ്പെടുത്തിയാണ് പോർട്ടൽ തയാറാക്കിയിരിക്കുന്നത്. പേയ്‌മെന്റ് ഗേറ്റ്‌വേ വഴി പണമടയ്ക്കാനും സൗകര്യമുണ്ട്. കേരളത്തിന്റെ കരകൗശല ഉത്പന്നങ്ങളുടെ വ്യാജൻമാരെ ഒരുപരിധി വരെ തടയുക എന്ന ലക്ഷ്യവും ഓൺലൈൻ വിൽപന പോർട്ടലിനുപിന്നിലുണ്ട്. സിഡിറ്റിന്റെ സഹായത്തോടെയാണ് […]

PRD News STATE GOVERNMENT

നവകേരള നിർമാണത്തിന് പൊതുസമവായം ഉയരണം- മുഖ്യമന്ത്രി..

മാധ്യമ എഡിറ്റർമാരുമായി മുഖ്യമന്ത്രി ചർച്ച നടത്തി ലിങ്ക് കാണുക നാടിന്റെയാകെ സഹകരണത്തോടും പിന്തുണയോടും പ്രളയാനന്തര കേരളം പുനഃസൃഷ്ടിക്കാൻ പൊതുസമവായം ഉയർന്നുവരണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. നേതൃപരമായ പങ്ക് സർക്കാർ വഹിക്കുമ്പോൾ പൊതുവായ അഭിപ്രായം ഉരുത്തിരിയുന്നതിൽ മാധ്യമങ്ങൾക്ക് വലിയ പങ്ക് വഹിക്കാനാകുമെന്നും അദ്ദേഹം പറഞ്ഞു. പ്രളയാനന്തര പുനർനിർമാണവുമായി ബന്ധപ്പെട്ട ‘റീബിൽഡ് കേരള’ കർമ പദ്ധതികൾ വിശദീകരിക്കാൻ വിളിച്ചുചേർത്ത മാധ്യമ എഡിറ്റർമാരുടെ യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരളത്തിന്റെ പൊതുവായ വികസനമാണ് വേണ്ടത്. ഇതുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ പൊതു വീക്ഷണം […]

GENERAL KERALA PRD News

മോട്ടോര്‍ വാഹന ഭേദഗതി ബില്‍ അംഗീകരിച്ചു. . പുതുക്കിയ പിഴ തുകകൾ കാണാം..

*മോട്ടോര്‍ വാഹന ഭേദഗതി ബില്‍ അംഗീകരിച്ചു. . പുതുക്കിയ പിഴ തുക* ————/——-/—————– . 1, ലൈസന്‍സില്ലാതെ വാഹനം ഒാടിച്ചാല്‍ (Old.Rs.500 new Rs.15000) ————– 2, ഓവര്‍സ്പീട് (Old;Rs.400 new Rs.1000/2000) —————————– 3, അപകടകരമായ ഡ്രൈവിംഗ് (ഓൾഡ്;Rs.1000 new Rs.5000) —————— 4, മദ്യപിച്ച് വാഹനം ഓടിച്ചാല്‍ (Old;Rs.2000 new ;Rs.10,000) —————————— 5, ഹെല്‍മെറ്റ്, സീറ്റ്ബെല്‍റ്റ് ഉപയോഗിക്കാതിരുന്നാല്‍ (Old ;Rs.100 new;Rs.1000.) —————————— 6, പ്രായ പൂര്‍ത്തി ആകാത്തവര്‍ വാഹനം ഒാടിച്ചുപിടിച്ചാല്‍ രക്ഷകര്‍ത്താവ്/ […]

%d bloggers like this: