തിരുവനന്തപുരം : രാജ്യസഭയിലേക്കുള്ള ഉപതിരഞ്ഞെടുപ്പ് കോവിഡ് 19 മാനദണ്ഡങ്ങള്‍ കര്‍ശനമായി പാലിച്ചു നടത്താന്‍ തീരുമാനിച്ചതായി മുഖ്യതിരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണ അറിയിച്ചു. തിരഞ്ഞെടുപ്പിന്റെ ഭാഗമായി പാലിക്കേണ്ട കോവിഡ് മാനദണ്ഡങ്ങള്‍ പുറത്തിറക്കി. ഇതുസംബന്ധിച്ച് റിട്ടേണിംഗ് ഓഫീസര്‍ കൂടിയായ നിയമസഭാ സെക്രട്ടറി എം. എല്‍. എമാരെ മുന്‍കൂട്ടി അറിയിക്കും. തിരഞ്ഞെടുപ്പില്‍ കോവിഡ് പ്രോട്ടോകോള്‍ പാലിക്കണമെന്ന് ദേശീയ തിരഞ്ഞെടുപ്പ് കമ്മീഷന് നിര്‍ദ്ദേശിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ മുഖ്യതിരഞ്ഞെടുപ്പ് ഓഫീസറുടെ അധ്യക്ഷതയില്‍ നിയമസഭാ സെക്രട്ടറി എസ്. വി. ഉണ്ണികൃഷ്ണന് നായര്‍, ആരോഗ്യവകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി […]
CENTRALGOVERNMENT
ആത്മനിർഭർ ഭാരത് പ്രതിരോധമേഖലയിലും
ഇന്ത്യ 101 പ്രതിരോധ ഉൽപ്പന്നങ്ങളുടെ ഇറക്കുമതി നിരോധിക്കും; ആയുധോത്പാദനവുമായി ബന്ധപ്പെട്ട് ഇന്ത്യൻ സ്ഥാപനങ്ങളുമായി നാലു ലക്ഷം കോടി രൂപയുടെ കരാർ ഒപ്പിടും. ന്യൂഡൽഹി: പ്രതിരോധമേഖലയിലും ഇനി സ്വയംപര്യാപ്തത. വൻ ആയുധങ്ങളുൾപ്പെടെയുള്ള പ്രതിരോധ ഉൽപ്പന്നങ്ങൾ രാജ്യത്തുതന്നെ നിർമ്മിക്കാൻ കേന്ദ്രസർക്കാർ തീരുമാനിക്കുകയാണ്. അതിനാൽ 101 പ്രതിരോധ ഉൽപ്പന്നങ്ങളുടെ ഇറക്കുമതി ഇന്ത്യ നിരോധിക്കുമെന്ന് പ്രതിരോധമന്ത്രി രാജ്നാഥ് സിങ് പറഞ്ഞു. ആത്മനിർഭർ ഭാരത് പദ്ധതിയുടെ ഭാഗമായാണ് ഇന്ത്യൻ പ്രതിരോധമന്ത്രിയുടെ പ്രഖ്യാപനം. 2024-നകം പൂർണ്ണമായും ഇക്കാര്യത്തിൽ രാജ്യം സ്വയംപര്യാപ്തമാകുമെന്നും വിദേശരാജ്യങ്ങളിൽ നിന്നുള്ള ഇറക്കുമതി അതോടെ […]
കോവിഡിനെ തുരത്താൻ പപ്പടം മതിയെന്നു പറഞ്ഞ കേന്ദ്രമന്ത്രിക്കു കോവിഡ് 19
ന്യൂഡൽഹി: പപ്പടം കൊവിഡിനെ പ്രതിരോധിക്കുമെന്നു വിശ്വസിച്ച കേന്ദ്രമന്ത്രിക്ക് കൊവിഡ് 19 സ്ഥിരീകരിച്ചു. കേന്ദ്ര ജലവിഭവശേഷി മന്ത്രിയായ അർജ്ജുൻ റാം മേഖ്വാളിനാണ് രോഗം സ്ഥിരീകരിച്ച് എയിംസിൽ ചികിത്സ തേടിയത്. കൊറോണയെ പ്രതിരോധിക്കാൻ തദ്ദേശിയമായ ഭാഭിജി പപ്പടം കഴിക്കാൻ ജനങ്ങൾക്ക് നിർദ്ദേശം നൽകിയതിനെ തുടർന്ന് ഏതാനും ദിവസങ്ങൾക്കു മുൻപ് ഇദ്ദേഹം മാധ്യമ ശ്രദ്ധയാകർഷിച്ചിരുന്നു. താൻ രോഗബാധിതനാണെന്നും ഈയടുത്ത ദിവസങ്ങളിൽ താനുമായി സമ്പർക്കത്തിലുണ്ടായിരുന്നവരൊക്കെ ആരോഗ്യം ശ്രദ്ധിക്കണമെന്നും ട്വിറ്ററിലൂടെ മന്ത്രി തന്നെയാണ് അറിയിച്ചത്. നിലവിൽ അദ്ദേഹത്തിൻ്റെ ആരോഗ്യനില തൃപ്തികരമാണെന്നാണ് റിപ്പോർട്ട്.
ജല്‍ ജീവന് മിഷന്: ഇതുവരെ അംഗീകരിച്ചത് 666 പദ്ധതികള്‍
തിരുവനന്തപുരം : നടപ്പ് സാമ്പത്തിക വര്‍ഷം സംസ്ഥാനത്ത് 21.42 ലക്ഷം ഗ്രാമീണ കുടുംബങ്ങളില്‍ പൈപ്പിലൂടെ കുടിവെള്ളമെത്തിക്കുന്നതിന്റെ ഭാഗമായ 666 പദ്ധതികള്‍ക്ക് അംഗീകാരം ലഭിച്ചു. 14 ജില്ലകളിലും ജില്ലാ വാട്ടര്‍ ആന്‍ഡ് സാനിറ്റേഷന്‍ മിഷന് സമിതി കൂടിയാണ് 13.64 ലക്ഷം കണക്ഷനുകള്‍ നല്‍കാനായുള്ള 3407.04 കോടി രൂപയുടെ 666 വിശദ എന്‍ജിനീയറിങ് റിപ്പോര്‍ട്ടുകള്‍ (ഡി ഇ ആര്) അംഗീകാരം നല്‍കിയത്. പദ്ധതി നിര്‍വഹണത്തിനായി പഞ്ചായത്തുതലങ്ങളിലും ജില്ലാതലങ്ങളിലും സംസ്ഥാനതലത്തിലുമായി വിവിധ സമിതികള്‍ ഊര്‍ജിതമായ പ്രവര്‍ത്തനം ആരംഭിച്ചു. 2020-2021ലേക്കുള്ള പദ്ധതിയായി 21.42 […]
രാജ്യം ഭേദപ്പെട്ട നിലയിൽ: പ്രധാനമന്ത്രി
ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് രാജ്യത്തെ അഭിസംബോധന ചെയ്തു. രാജ്യം അൺലോക്ക് രണ്ടാം ഘട്ടത്തിലാണെന്ന് അദ്ദേഹം പറഞ്ഞു. മറ്റു രാജ്യങ്ങളെ അപേക്ഷിച്ച് കോവിഡിൻ്റെ കാര്യത്തിൽ നമ്മുടെ രാജ്യം ഭേദപ്പെട്ട നിലയിലാണ്. രണ്ടാം ഘട്ട ലോക്ഡൗൺ കാലത്ത് ലക്ഷക്കണക്കിനാളുകളുടെ ജീവൻ രക്ഷിച്ചു. തീവ്ര മേഖലകളിൽ കൂടുതൽ ശ്രദ്ധ വേണം. മാർഗനിർദേശങ്ങൾ സ്വയം പാലിക്കാൻ ജനങ്ങൾ തയ്യാറാകണം അദ്ദേഹം പറഞ്ഞു. ഒരു രാജ്യം, ഒരു റേഷൻ കാർഡ് പദ്ധതി വിപുലീകരിക്കുമെന്ന് പ്രധാനമന്ത്രി പറഞ്ഞു. ഈ ലക്ഷ്യത്തിലേക്ക് രാജ്യം നടന്നടുക്കുകയാണ്. […]
പൊലീസിനെതിരായ രൂക്ഷ വിമര്‍ശനത്തിന് തൊട്ടുപിന്നാലെ ഡല്‍ഹി ഹൈക്കോടതി ജസ്റ്റിസ് മുരളീധരിനെ സ്ഥലം മാറ്റി….
ഡല്‍ഹി കലാപവുമായി ബന്ധപ്പെട്ട് വിദ്വേഷ പ്രസംഗം നടത്തിയതിന് ബി.ജെ.പി നേതാക്കള്‍ക്കെതിരെ കേസെടുക്കണമെന്ന് നിര്‍ദേശിച്ചതിന് തൊട്ടു പിന്നാലെ ഹരജി പരിഗണിച്ച ന്യായാധിപന് ജസ്റ്റിസ് മുരളീധരിന് സ്ഥലം മാറ്റം. പഞ്ചാബ്-ഹരിയാന ഹൈക്കോടതിയിലേക്കാണ് സ്ഥലമാറ്റം. നേരത്തേ കേസ് തന്നെ ജസ്റ്റിസ് മുരളീധരിന്റെ ബെഞ്ചില്‍ നിന്നും മാറ്റിയിരുന്നു. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ചാണ് കേസ് നാളെ പരിഗണിക്കുക അതെ സമയം ജസ്റ്റിസ് മുരളീധരിന്റെ സ്ഥലമാറ്റം നീതിന്യായ വ്യവസ്ഥിതിയെ തകര്‍ക്കുന്നതാണെന്ന് പരക്കെ ആക്ഷേപമുണ്ട്. വിദ്വേഷ പ്രസംഗത്തിന് കേസെടുക്കാത്തതിൽ ഡൽഹി പൊലീസിനെ ജസ്റ്റിസ് എസ് മുരളീധരൻ […]
ഇന്ത്യ നടപ്പാക്കിയ പൗരത്വ നിയമ ഭേദഗതി ആശങ്ക സൃഷ്ടിക്കുന്നതാണെന്ന് ഐക്യരാഷ്ട്ര ജനറല്‍ സെക്രട്ടറി അന്റോണിയോ ഗുട്ടെറസ്..
ദില്ലി: ഇന്ത്യ നടപ്പാക്കിയ പൗരത്വ നിയമ ഭേദഗതി ആശങ്ക സൃഷ്ടിക്കുന്നതാണെന്ന് ഐക്യരാഷ്ട്ര ജനറല്‍ സെക്രട്ടറി അന്റോണിയോ ഗുട്ടെറസ്. പൗരത്വം നിഷേധിക്കപ്പെടുന്നതിലൂടെ സ്വന്തമായി ഒരു രാജ്യമില്ലാത്ത ഒരുകൂട്ടം വ്യക്തികളെയായിരിക്കും സൃഷ്ടിക്കുകയെന്ന് ഗുട്ടെറസ് പറഞ്ഞു. പാകിസ്ഥാനിലെ പ്രമുഖ പത്രമായ ഡോണിന് നല്കിയ അഭിമുഖത്തിലാണ് സിഎഎ വിഷയത്തില്‍ അന്റോണിയോ ഗുട്ടെറസ് നിലപാട് വ്യക്തമാക്കിയത്. ഒരു നിയമം നടപ്പാകുമ്പോള്‍ രാജ്യമില്ലാത്ത വ്യക്തികളുണ്ടാകുന്നത് തടയേണ്ടത് അനിവാര്യമാണെന്നും അദ്ദേഹം പറഞ്ഞു. ലോകത്തിലെ ഓരോ പൗരന്മാര്ക്കും ഒരു രാജ്യത്ത് പൗരത്വമുണ്ടെന്ന് ഉറപ്പുവരുത്തേണ്ടത് പ്രധാനപ്പെട്ടതാണ്. ഇന്ത്യയില്‍ ന്യൂനപക്ഷങ്ങള്‍ക്കെതിരെയുള്ള വിവേചനത്തെക്കുറിച്ചും […]
അയോധ്യ രാമക്ഷേത്ര ട്രസ്റ്റിന്റെ പ്രസിഡന്റായി വിശ്വ ഹിന്ദു പരിഷത്തിന്റെ രാംജന്മഭൂമി ന്യാസിന്റെ അധ്യക്ഷനും, ബാബ്രി മസ്ജിദ് തകർത്ത കേസിലെ പ്രതിയുമായ നൃത്യ ഗോപാൽ ദാസിനെ നിയമിച്ചു.
ദില്ലി: അയോധ്യ രാമക്ഷേത്ര ട്രസ്റ്റിന്റെ പ്രസിഡന്റായി വിശ്വ ഹിന്ദു പരിഷത്തിന്റെ രാം ജന്മ ഭൂമി ന്യാസിന്റെ അധ്യക്ഷനും, ബാബ്രി മസ്ജിദ് തകർത്ത കേസിലെ പ്രതിയുമായ നൃത്യ ഗോപാൽ ദാസിനെ നിയമിച്ചു. ക്ഷേത്ര നിർമ്മാണ കമ്മിറ്റി ചെയർമാനായി നൃപേന്ദ്ര ദാസ് മിശ്രയേയും ഇന്ന് ചേർന്ന അയോധ്യ ട്രസ്റ്റ് യോഗം തെരഞ്ഞെടുത്തു. ചമ്പത്ത് റായ് ജനറൽ സെക്രട്ടറിയും ട്രഷററായി ഗോവിന്ദ് ദേവ ഗിരിയും നിയമിക്കപ്പെട്ടു. കേരള കേഡർ ഉദ്യോഗസ്ഥനായ ഗ്യാനേഷ് കുമാറും സമിതിയിലുണ്ട്. പതിനഞ്ച് ദിവസങ്ങൾക്ക് ശേഷം ചേരുന്ന ട്രസ്റ്റിന്റെ […]
പൗരത്വ ഭേദഗതിക്കെതിരേ പ്രതിഷേധം ശക്തമാവുന്നു, പത്ത് വന്‍നഗരങ്ങളില്‍ ഒരേസമയം പ്രതിഷേധം. ഡൽഹിയിൽ ഇന്റെർനെറ്റ് നിരോധിച്ചു.
ന്യൂഡല്‍ഹി: പൗരത്വ ഭേദഗതി നിയമത്തിനെ തിരായ പ്രതിഷേധം ശക്തിപ്രാപിക്കുന്നു.രാജ്യ ത്തെ പല നഗരങ്ങളിലും വ്യപകമായി നിരോധനാജ്ഞ പുറപ്പെടുവിച്ചിട്ടുണ്ടെങ്കിലും രാജ്യത്തെ പ്രധാന നഗരങ്ങളില്‍ ഇന്ന് പ്രതി ഷേധ റാലികള്‍ നടക്കും. ചെന്നൈ, പൂനെ, ഹൈദരവാദ്, നാഗ്പൂര്‍, ഭുവനേശ്വര്‍, കൊല് ക്കൊത്ത, ഭോപാല്‍ തുടങ്ങിയ പത്ത് വന്നഗര ങ്ങളിലാണ് പ്രതിഷേധറാലി. ലക്കനൗ, ഡല്‍ഹി തുടങ്ങിയവിടങ്ങളിലും റാലികള്‍ നിശ്ചയിച്ചിരു ന്നെങ്കിലും പോലിസ് നിരോധനാജ്ഞ പുറപ്പെടു വിച്ചതിനാല് നടക്കാന്‍ സാധ്യത കുറവാണ്. ട്രാഫിക് പ്രശ്നം ചൂണ്ടിക്കാട്ടിയാണ് പ്രകടന ങ്ങള്‍ക്ക് അനുമതി നിഷേധിച്ചിരിക്കുന്നത്. പൗരത്വ […]
പൗരത്വ ഭേദഗതിക്കു പുറമേ ഐഎല്‍പിയും; രാജ്യത്തെ വിഭജിക്കാനൊരുങ്ങി അമിത്ഷാ..
ദേശീയ പൗരത്വ ഭേദഗതി ഏറെ പ്രതിഷേധങ്ങള്‍ക്കും വിവാദങ്ങള്‍ക്കും ഇടയാക്കിയ സാഹചര്യത്തില്‍ ഇന്ത്യയെ പൂര്‍ണമായും വിഭജിക്കാനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍. പുതിയ നിയമമായ ഐഎല്‍പി അഥവാ ഇന്നര്‍ ലൈന്‍ പെര്‍മിറ്റിലൂടെയാണ് കേന്ദ്രം ഇതിന് തുടക്കമിടുന്നത്.ഇന്ത്യയിലെ തന്നെ മറ്റു സംസ്ഥാനങ്ങളിലേക്ക് പോകാന്‍ വിസ അനുവദിക്കുന്ന നടപടിയാണിത്. വിസയാണ് ഐ.എല്‍.പി, അഥവാ ഇന്നര്‍ ലൈന്‍ പെര്‍മിറ്റ്. ഉദാഹരണത്തിനു നമുക്ക് ദുബായില്‍ പോകണമെന്നു വെയ്ക്കുക. നമ്മളോ നമ്മള്‍ക്കു വേണ്ടി മറ്റാരെങ്കിലുമോ വിസക്ക് അപേക്ഷിക്കണം. എന്തിനാണു പോകുന്നതെന്നും എത്ര ദിവസം തങ്ങുമെന്നും കൂടെ ആരൊക്കെയുണ്ടെന്നും താമസിക്കാന്‍ […]