കൊച്ചി: ഫ്ളഷിന്‍റെ ട്രെയിലറിന് വലിയ സ്വീകാര്യതയാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. സൂപ്പര്‍ താരനിരയുള്ള ബിഗ്ബജറ്റ് ചിത്രങ്ങള്‍ക്ക് ലഭിക്കുമാറുള്ള പ്രേക്ഷക ശ്രദ്ധയാണ് നവാഗതരെ വച്ച് ഒരുക്കിയ ഫ്ളഷിന് ലഭിച്ചിരിക്കുന്നത്. സോഷ്യല്‍ മീഡിയയില്‍ ട്രെയ്ലര്‍ തരംഗമായിക്കഴിഞ്ഞു. ലക്ഷദ്വീപിന്‍റെ ഭൂപ്രകൃതി പശ്ചാത്തലമാക്കി ഒരുക്കിയ ഫ്ളഷ് ലക്ഷദ്വീപിന്‍റെ കഥ പറയുന്ന ഒരു ചിത്രമാണ്. വേറിട്ട പ്രമേയം കൊണ്ടും അവതരണത്തിലെ പുതുമയും ചിത്രത്തെ വേറിട്ട് നിര്‍ത്തുകയാണ്. ട്രെയ്ലറിന് പ്രേക്ഷകരില്‍ നിന്ന് മികച്ച പ്രതികരണം ലഭിച്ചതില്‍ ഏറെ സന്തോഷമുണ്ടെന്ന് സംവിധായിക ഐഷാContinue Reading

മലപ്പുറം : ജില്ലാ പട്ടികജാതി വികസന വകുപ്പും മലപ്പുറം ഡയറ്റും സംയുക്തമായി സര്‍ക്കാര്‍ വിദ്യാലയങ്ങളിലെ പട്ടികജാതി വിദ്യാര്‍ഥികള്‍ക്ക് ഷോര്‍ട്ട് ഫിലിം നിര്‍മാണത്തിന് പരിശീലനവും സാമ്പത്തിക സഹായവും നല്‍കുന്നു. ഹൈസ്‌ക്കൂള്‍ വിഭാഗത്തില്‍ ഒന്‍പതാം ക്ലാസ് വിദ്യാര്‍ഥികള്‍ക്കും ഹയര്‍ സെക്കന്‍ഡറി -വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി വിഭാഗത്തില്‍ പ്ലസ് വണ്‍ വിദ്യാര്‍ഥികള്‍ക്കുമാണ് അവസരം. ഒരു ബ്ലോക്കില്‍ നിന്നും രണ്ട് ഹൈസ്‌ക്കൂളുകളെയും ഒരു ഹയര്‍സെക്കന്‍ഡറി- വൊക്കേഷനല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിനെയുമാണ് തെരഞ്ഞെടുക്കുക. താത്പര്യമുള്ള വിദ്യാലയങ്ങള്‍ക്ക് ഫെബ്രുവരിContinue Reading

പത്തനംതിട്ട : സിനിമാ ലോകത്തിന് അഭിനയ ചക്രവർത്തിയും , മലയാളികൾക്ക് കലയുടെ കുലപതിയുമെന്ന പോലെ അടൂർ മഹാത്മ ജനസേവന കേന്ദ്രത്തിന് കരുണയുടെ ഗുരുശ്രേഷ്ഠനെയുമാണ് നെടുമുടി വേണുവെന്ന മഹാനടൻ്റെ അപ്രതീക്ഷിത വിയോഗത്തിലൂടെ നഷ്ടമായത്. അദ്ദേഹത്തിൻ്റെ അളവില്ലാത്ത സ്നേഹം ഏറ്റുവാങ്ങിയ അഭയകേന്ദ്രമാണ് അടൂരിലെ മഹാത്മാ ജനസേവന കേന്ദ്രം. മഹാത്മയുടെ തുടക്കം മുതൽ നെടുമുടി വേണുവിൻ്റെ സഹകരണം കേന്ദ്രത്തിന് ലഭ്യമായിരുന്നു. അന്തേവാസികളെ സന്ദർശിച്ച് ആശ്വസിപ്പിക്കുകയും , മഹാത്മ ജനസേവന കേന്ദ്രത്തിൻ്റെ ആഘോഷ ചടങ്ങുകളിൽ എത്തിContinue Reading

തിരുവനന്തപുരം : നടൻ നെടുമുടിവേണു അന്തരിച്ചു. 73 വയസ്സായിരുന്നു. തിരുവനന്തപുരം കിംസ് ഹോസ്പിറ്റലിൽ ഇന്ന് ഉച്ചയോടെ ആയിരുന്നു അന്ത്യം. ഉദരസബന്ധമായ രോഗങ്ങളുമായി ബന്ധപ്പെട്ട് കഴിഞ്ഞ നാലു ദിവസമായി കിംസിൽ ചികിത്സയിൽ ആയിരുന്നു അദ്ദേഹം. ഇന്നലെ രാത്രിയോടെ ആരോഗ്യനില ഗുരുതരമായെങ്കിലും മരണം അപ്രതീക്ഷിതമായിരുന്നു. നാൽപ്പത് വർഷത്തെ അഭിനയ ജീവിതത്തിൽ മലയാളത്തിലും തമിഴിലുമായി 500 ലധികം സിനിമകളിൽ അഭിനയിച്ചു. നായകൻ, സഹനടൻ, വില്ലൻ, എന്നീ മൂന്നു റോളുകളും അനായാസം കൈകാര്യം ചെയ്ത അദ്ദേഹത്തിനുContinue Reading

ആലപ്പുഴ : പ്ലാസ്റ്റിക് വിമുക്ത ഭാരതം” എന്ന സന്ദേശം മുഴുവൻ ജനതയ്ക്കുംരാജ്യം നൽകിയിട്ടുണ്ട്. അതിലേക്കു എത്തിപ്പെടാനുള്ള തീവ്ര പ്രയത്നത്തിലാണ് ഭാരതം. പ്ലാസ്റ്റിക് മീനുകൾ എന്ന മലയാള സിനിമ ഭൂമിയിൽ ജീവനുള്ള എല്ലാത്തിനെയും പല രൂപത്തിലും, ഭാവത്തിലും, കാർന്നു തിന്നുന്ന പ്ലാസ്റ്റിക് മാലിന്യങ്ങൾ നൽകുന്ന ദുരന്തങ്ങളിലേയ്ക്ക് വിരൽ ചൂണ്ടുന്ന ഒന്നാണ്. മണ്ണ്, വെള്ളം, ജലാശയങ്ങൾ, കരയിലും വെള്ളത്തിലുമായി മനുഷ്യരടക്കമുള്ള മുഴുവൻ ജീവജാലങ്ങളും, മുളക്കുന്ന പുൽനാമ്പു മുതൽ കൃഷിയും, സസ്യങ്ങളും വനസമ്പത്തും, എന്തിനേറെ അമ്മയുടെContinue Reading

കുറത്തിയാടൻ ഫൗണ്ടേഷൻ നിലവിൽവന്നു കവി കുറത്തിയാടൻ പ്രദീപ് ന്റെ ദീപ്തസ്മരണ നിറഞ്ഞു നിന്ന ചടങ്ങിൽ കുറത്തിയാടൻ ഫൗണ്ടേഷൻ പ്രഖ്യാപനമുണ്ടായി. മാവേലിക്കര, എ.ആർ.രാജരാജവർമ്മ സ്മാരകത്തിൽ (ശാരദാമന്ദിരം) ഞായറാഴ്ച നടന്ന ചടങ്ങ് പ്രിയ കവി വയലാർ ശരത്ചന്ദ്രവർമ്മ ഉദ്ഘാടനം ചെയ്തു. വി.വി. ജോസ് കല്ലട അദ്ധ്യക്ഷനായിരുന്നു. കവികളായ .എം.സങ്, വിനോദ് നീലാംബരി, സലാം പനച്ചമൂട്, ജിജി ഹസ്സൻ, സുമോദ് പരുമല, ഗോപകുമാർ മുതുകുളം, അജുസ് കല്ലുമല, ദേവ് മനോഹർ, അച്യുതൻ ചാങ്കൂർ, ശിൽപ്പിContinue Reading

ഫെസ്റ്റിവൽ മൂവി –  പ്ലാസ്റ്റിക് മീനുകൾ എന്ന മലയാളം സിനിമയുടെ ഓഡിയോ ലോഞ്ചിങ് 01/02/2021 ന് ആലപ്പുഴ കലവൂർ ക്രീം കോർണ്ണർ ഗാർഡനിൽ വച്ച് മലയാള സിനിമാ സംഗീത ലോകത്തിന്റെ അനുഗ്രഹമായ വിദ്യാധരൻ മാഷ് നിർവഹിച്ചു. കുറത്തിയാടന്റെയും ഡോക്ടർ പ്രേം കുമാർ വെഞ്ഞാറമൂടിന്റെയും വരികൾക്ക് വിനോദ് നീലാംബരി സംഗീതം നൽകിയിരിക്കുന്നു. വിനോദ് നീലാംബരിയും സംഗീത നാടക അക്കാദമി പുരസ്കാരം നേടിയ ശുഭയുമാണ് ചിത്രത്തിലെ ഗാനങ്ങൾ ആലപിച്ചിരിക്കുന്നത്. ഡ്രീം ആരോ പ്രോഡക്ഷൻസിന്റെContinue Reading

ഫെസ്റ്റിവൽ മൂവി സഞ്ജയ്‌ നായർ കഥയും സംവിധാനവും നിർവഹിച്ച്, അജയൻ കടനാട് തിരക്കഥയെഴുതി, കുറത്തിയാടന്റെയും ഡോക്ടർ പ്രേം കുമാറി ന്റെയും വരികൾക്ക് വിനോദ് നീലാംബരി സംഗീതം നൽകി കൊല്ലം ആലപ്പുഴ കരുനാഗപ്പള്ളി ഭാഗങ്ങളിലായി ഫെബ്രുവരി 10 നു ശേഷം ഷൂട്ടിങ് ആരംഭിക്കുന്ന ചിത്രം. ഇവിടെ ഭൂമിയിൽ നാം മണ്ണിൽ, കടലിൽ, കായലിൽ, എന്നുവേണ്ട പല രൂപത്തിലും ഭാവത്തിലും വിധത്തിലും വലിച്ചെറിയുന്ന,തള്ളുന്ന നിക്ഷേപിക്കുന്ന പ്ലാസ്റ്റിക് മാലിന്യങ്ങൾ ജീവനുള്ള എല്ലാത്തിന്റെയും നിലനിൽപ്പിനെ തന്നെContinue Reading

ചിത്രങ്ങളും വരകളും പല രീതികളിലും ഭാവങ്ങളിലും പേരുകളിലും നമ്മൾ നിത്യവും കാണാറുണ്ട്. ചിത്രകലയിലൂടെ ചിരിപ്പിക്കുന്ന ചിന്തിപ്പിക്കുന്ന കൗതുകം കൊള്ളിക്കുന്ന അസൂയയും അത്ഭുതവും തോനിപ്പിക്കുന്ന ചിത്രകാരന്മാരെ നമുക്കറിയാം. ദാ നമ്മുക്ക് ഒരു ചിത്രകാരനെ പരിചയപ്പെടാം…. സുധി അന്ന ലോക്ഡൗൾ നാളുകളിലാണ് ഈ വരകൾ ശ്രദ്ധിച്ചത്. ഷാർപ്പായ ചെറിയ മൂന്നോ നാലോ വരകൾ കൊണ്ട് ഒരു ആശയം മുഴുവനും കാണുന്നവന് ഒറ്റ നോട്ടത്തിൽ വിശദീകരണം കൂടാതെ മനസ്സിലാകുന്ന വര. അതാണ് സുധി അന്നContinue Reading

സിനിമയെന്തെന്ന് കേട്ടുകേൾവി മാത്രമുള്ള കുറേപ്പേർ ഒരു സിനിമയിലഭിനയിച്ചാൽ എങ്ങനെയിരിക്കും? സത്യത്തിൽ സംഭവിച്ചത് അങ്ങനെതന്നെ. ഇടുക്കി ജില്ലയിലെ കാമാക്ഷി ഗ്രാമപഞ്ചായത്തിലുള്ള കുറേപ്പേർ ഒറ്റ ദിവസം കൊണ്ടാണ് നടീനടന്മാരായത്. ഷൂട്ടിംഗ് കാണാൻ വന്നവർ വരെ ടീസർ സോങ്ങിൽ അഭിനയിച്ചു. കാളിയൻ കോളനി എന്ന ഹ്രസ്വചിത്രത്തിലാണ് ഈ അസാധാരണ ചിത്രീകരണം സംഭവിച്ചത്. ചിത്രത്തിൻ്റെ കഥ, തിരക്കഥ, സംഭാഷണം, സംവിധാനം, ഗാനരചന എന്നിവയൊക്കെ നിർവ്വഹിച്ചിരിക്കുന്നത് ശബരിയാണ്. ഒന്നുമറിയാത്തവർ ‍ഒരു ചലച്ചിത്രത്തിൻ്റെ ഭാഗമായാലെങ്ങനെയാവും എന്ന പരീക്ഷണമാണ് തൻ്റെContinue Reading