KERALA ഓർമ്മച്ചിത്രങ്ങൾ...

പറച്ചിക്കല്ല്; അടിമവ്യാപാര നിരോധന വിളംബരം പുറപ്പെടുവിച്ചിട്ട് 165-ാം വർഷമാകുന്നു.

പറച്ചിക്കല്ല് എന്താണെന്ന് അറിയില്ലേ? ……….. …….. ……. …….. അടിമവ്യാപാര നിരോധന വിളംബരം പുറപ്പെടുവിച്ചിട്ട് ഇന്ന്165-ാം വർഷമാകുന്നു. കോട്ടയം തിരുനക്കര ക്ഷേത്രത്തിൻടെ കിഴക്കുഭാഗത്തായി ഒരു കല്ല് (ചീങ്ക ) ഇരുമ്പു വളയത്തിനുള്ളിൽ സംരക്ഷിക്കപ്പെട്ടിട്ടുണ്ട് ഇന്നും പലർക്കും ഇതിൻടെ ചരിത്രമറിയില്ല. ഇന്നത്തെ തിരുനക്കര മൈതാനം ഒരു അടിമചന്തയായിരുന്നു എന്ന വസ്തുത പലർക്കുമറിയില്ല. കയ്യാലക്കകം ചന്ത എന്നായിരുന്നു പേര് മലയാളമാസം 12 നും 28നം ആയിരുന്നു ചന്ത – തെക്കു നിന്നും വടക്കുനിന്നും കിഴക്കുനിന്നും പടിഞ്ഞാറു നിന്നും തെളിച്ചു കൊണ്ടുവരുന്ന […]

ഓർമ്മച്ചിത്രങ്ങൾ... വിശിഷ്ട വ്യക്തികൾ..

വയലാറിന്റെ ഓർമ്മദിനം. (ഒക്ടോ 27) —രവിമേനോൻ (പാട്ടെഴുത്ത്)

ദേവരാജന്റെ സ്വപ്നത്തിലെ വയലാർ————————-ആത്മമിത്രമായ വയലാറിന്റെ ധന്യജീവിതം ചരിത്രത്തിൽ വിലയം പ്രാപിക്കുന്നതിന് സാക്ഷ്യം വഹിച്ച രാഘവപ്പറമ്പിലെ പതിനായിരക്കണക്കിന് സാധാരണക്കാർക്കിടയിൽ ദേവരാജനും ഉണ്ടായിരുന്നു. “എനിക്ക് ഈണമിടാൻ വേണ്ടി വയലാർ എഴുതിത്തന്ന ഒരു പാട്ടിന്റെ വരികളാണ് അവിടെ ആ ആൾക്കൂട്ടത്തിനിടയിൽ നിന്നപ്പോൾ ഓർമവന്നത്: വസുന്ധരേ വസുന്ധരേ മതിയാകും വരെ ഇവിടെ ജീവിച്ചു മരിച്ചവരുണ്ടോ?”ചന്ദ്രകളഭം ചാർത്തിയുറങ്ങും തീരം എന്ന ആ പാട്ടിൽ ഒന്നു കൂടി ചോദിക്കുന്നുണ്ട്. വയലാർ: ഈ മനോഹര തീരത്തുതരുമോ ഇനിയൊരു ജന്മം കൂടി എന്ന്. അതിനുള്ള ഉത്തരവും അദ്ദേഹം നൽകുന്നു […]

ഓർമ്മച്ചിത്രങ്ങൾ... വിശിഷ്ട വ്യക്തികൾ..

കളിയച്ഛന്റെ ഓർമ്മകൾ..

“മരക്കുടിലുകളിൽ രാപ്പറവകളുടെ നേർത്ത ചിറകടി, പച്ചിലകളിൽ മിന്നാമിനുങ്ങുകളുടെ വിളക്കൊളി കണ്ണെഴുത്തും ചാന്ത്പൊട്ടും, ചന്ദനവരക്കുറിയും ചോറ്റുചെമ്പുമായി വീടണയുന്ന അമ്പലവാസിപ്പെൺക്കിടാങ്ങൾ. രാത്രിയുടെ അർദ്ധയാമം കഴിഞ്ഞ് മലമുകളിലെ അമ്പലം ,വെൺമേഘങ്ങൾക്കിടയിൽ ഒളിച്ചുകളിക്കുന്ന ചന്ദ്രക്കല, ചിതറിത്തെറിച്ച കോടാനുകോടി രത്നങ്ങൾ ചരാചരങ്ങൾ രാത്രിയുടെ കൈക്കൂടയിൽ ചുരുണ്ട് കിടക്കുന്നു ഒച്ചയില്ല അനക്കമില്ല….. (കവിയുടെ കാൽപ്പാടുകൾ – പി .കുഞ്ഞിരാമൻനായർ).. മലയാള കവിതയിലെ ലോകകവിതയിലെത്തന്നെ ഒരേയൊരു പി.. മഹാകവി പി.കുഞ്ഞിരാമൻ നായരുടെ ജൻമദിനം..മലയാള കവിതയുടെ സൗന്ദര്യസങ്കൽപ്പങ്ങളുടെ മഹാസമുദ്രത്തെ മുഴുവൻ തന്റെ ഉള്ളംകൈയ്യിൽ ആചമിച്ച അത്ഭുത പ്രതിഭാസമായിരുന്നു മഹാകവി […]

KERALA ഓർമ്മച്ചിത്രങ്ങൾ...

ഓണക്കാലം വരുമ്പോൾ ഇതല്ലാതെ ഞങ്ങൾക്ക് ഓർക്കാൻ മറ്റൊന്നുമല്ല. സ്നേഹവും അനുതാപവുമില്ലാത്തിടത്ത് ദൈവസാന്നിധ്യമില്ല.വെറുക്കാനും അകലാനും ഉപദേശിക്കുന്നവർ പിശാചിന്റെ പ്രച്ഛന്നവേഷധാരികൾ മാത്രം .

ഓർമ്മകളിലെ ഓണത്തെപ്പറ്റി ഷിഹാബുദ്ദീൻ പൊയ്ത്തുംകടവിൽ പൊയ്ത്തുംകടവ് ഗ്രാമത്തിൽ നിന്ന് ഒന്നര കിലോമീറ്റർ പടിഞ്ഞാറുള്ള മൂന്നുനിരത്ത് എന്ന സ്ഥലത്തായിരുന്നു. എന്റെ കുട്ടിക്കാലം. എന്നോ നിലച്ചുപോയ ഒരു മരമില്ലിനടുത്തുള്ള വീതി കുറഞ്ഞ പുഴയോരത്തെ പഴയൊരു മൺ വീട്ടിൽ. തൊട്ടടുത്ത വീട് ചന്ദ്രികേച്ചിയുടെതാണു്. മിൽ തൊഴിലാളിയായ വാസുവേട്ടനും ഭാര്യ ചന്ദ്രികേച്ചിക്കും കൂടി അന്ന് മൂന്നു മക്കൾ.ശ്യാമളേച്ചി,ശൈലജേച്ചി.ശാലിനി.( വളരെ വൈകി ഒരു മകൾ കൂടിയുണ്ടായി – ശ്രീലത ) ഞങ്ങൾക്കെല്ലാവർക്കും കൊടിയ ദാരിദ്ര്യ കാലം. ഞങ്ങൾ രണ്ട് വീട്ടുകാർക്കും നല്ല ഭക്ഷണം കിട്ടണമെങ്കിൽ […]

ഓർമ്മച്ചിത്രങ്ങൾ... വിശിഷ്ട വ്യക്തികൾ..

മദർ തെരേസ..

അൽബേനിയയിൽ ജനിച്ച് ഇന്ത്യ പ്രവർത്തന കേന്ദ്രമാക്കി ഉപവിപ്രവർത്തനങ്ങളിലൂടെ ലോകശ്രദ്ധ നേടിയ ക്രൈസ്തവ സന്യാസിനിയായിരുന്നു മദർ തെരേസ (യഥാർത്ഥ പേര്: അന്യേസ (ആഗ്നസ്) ഗോൻജെ ബോയാജ്യൂ, ഓഗസ്റ്റ് 26, 1910 – സെപ്റ്റംബർ 5, 1997) മിഷണറീസ് ഓഫ് ചാരിറ്റി എന്ന കത്തോലിക്കാ സന്യാസിനീസഭ സ്ഥാപിച്ച് കൊൽക്കത്തയിലെ പാവപ്പെട്ടവരുടെയും അനാഥരുടെയും രോഗികളുടെയും ഇടയിൽ പ്രവർത്തിച്ച മദർ തെരേസയ്ക്ക് പ്രസ്തുത സേവനപ്രവർത്തനങ്ങളുടെ പേരിൽ 1979-ൽ സമാധാനത്തിനുള്ള നോബൽ പുരസ്കാരം നൽകപ്പെട്ടു. 2016 സെപ്റ്റംബർ 4-ന് മദർ തെരേസയെ ഫ്രാൻസിസ് മാർപ്പാപ്പ […]

COVER STORY ഓർമ്മച്ചിത്രങ്ങൾ...

നാളെ ജൂലൈ 17, കേരളത്തിന്റെ രൂപം മാറ്റിയ മഹാദുരന്തത്തിന് 95 വയസ്സ്..

.നാളെ ജൂലൈ 17… മഹാദുരന്തത്തിന് 95 വയസ്സ്…95 വര്ഷം മുന്പ് 1924 ജൂലൈ 17 നാണ് നമ്മുടെയൊക്കെ പ്ര പിതാമഹന്മാര് ഒരു ഭീതിതമായ ഓര്മ്മയായി പറഞ്ഞിരുന്ന 99 ലെ വെള്ളപ്പോക്കം നടന്നത്. കേരളത്തിന്റെ രൂപം മാറ്റിയ , കൊച്ചിയിലെയും മുസിരീസിന്റെയും അഴിമുഖത്തിനെ ഇല്ലാതാക്കിയ ആ ഓര്മ്മകളിലേയ്ക്ക് , ഈ പെരുമഴയത്തിരുന്ന് ഭരണകൂടം നല്കുന്ന സുരക്ഷിതത്വത്തിലിരുന്ന് ഒന്നു കണ്ണോടിച്ചു നോക്കാം…. 99ലെ മഹാപ്രളയം ” കേരളചരിത്രത്തിലെ ഏറ്റവും വലിയ പ്രളയങ്ങളിലൊന്നായിരുന്നു ’99ലെ വെള്ളപ്പൊക്കം’ എന്നറിയപ്പെടുന്ന 1924 ജൂലൈ മാസത്തിലുണ്ടായ […]

CINEMA ഓർമ്മച്ചിത്രങ്ങൾ...

പത്മരാജന്റെ കഥാപാത്രത്തെ നേരിൽ കണ്ടപ്പോൾ.. സ്റ്റീഫൻ ജോസ് എഴുതുന്നു.

തൂവാനത്തുമ്പികൾ എന്ന സിനിമ പത്മരാജന്റെ തൃശ്ശൂർ ജീവിതകാലത്തെ സൗഹൃദങ്ങളിലൊന്നായ പുതിയേടത്ത് ഉണ്ണി മേനോന്റെ ജീവിതത്തെ ആസ്പദമാക്കി എടുത്തതാണ് എന്ന് വളരെ മുൻപേ കേട്ടിരുന്നു. വളരെ യാദൃശ്ചികമായാണ് പി ഉണ്ണിമേനോൻ ഇപ്പോഴും ജീവിച്ചിരിപ്പുണ്ടെന്നും ഞാൻ എന്നും യാത്ര ചെയ്യുന്ന വഴിയിലാണ് ആൾ താമസിക്കുന്നതെന്നും അറിയുന്നത്. എന്നാൽ ഒന്നു കണ്ട് കളയാം എന്ന് തീരുമാനിച്ച് ഒരു ഒഴിവ് ദിവസം വൈകുന്നേരം അവിടെ പോയി. വീട് കണ്ടു പിടിക്കാൻ കുറച്ചു ബുദ്ധിമുട്ടിയെങ്കിലും അവസാനം കണ്ടെത്തി.ഗേറ്റിൽ P Unnimenon BA BL എന്ന് […]

ഓർമ്മച്ചിത്രങ്ങൾ...

ഇടയരാഗ രമണദു:ഖം.. പഴവിള രമേശന്റെ ഓർമ്മകളിൽ ജഗദീഷ് കോവളം എഴുതുന്നു..

ഞാൻ എന്റെ കാടുകളിലേക്ക്.. കവി പഴവിള രമേശൻ പടിയിറങ്ങുമ്പോൾ, ഇനിയും പൂർത്തീകരിക്കാനാവാത്ത ഒരു ദൗത്യം ബാക്കിയാവുന്നു. കൈരളി പഴവിളയെ മനഃപൂർവ്വം മറക്കാൻ ശ്രമിക്കുന്ന വേളയിൽ 2018 മേയ് മാസം 20 ന് അദ്ദേഹവുമായി ഞാൻ നടത്തിയ അഭിമുഖം ജനയുഗം വാരാന്ത്യത്തിൽ പ്രസിദ്ധീകരിച്ചു. പഴവിള അനുവദിച്ച അവസാന അഭിമുഖവും അതുതന്നെയാണ്. നീണ്ട നാലുമണിക്കൂറുകളിൽ അദ്ദേഹം തന്റെ ജീവിതം തന്നെ എനിക്കുമുന്നിൽ വരച്ചുകാട്ടുകയായിരുന്നു. സംഭാഷണം അൽപ്പം പോലും ചോർന്നുപോകാതെ റെക്കോർഡ് ചെയ്യുമ്പോൾ എന്നെ അതിശയിപ്പിച്ച കാര്യം അദ്ദേഹത്തിന്റെ ഓർമ്മശക്‌തി തന്നെ. […]

OBITUARY ഓർമ്മച്ചിത്രങ്ങൾ... സാഹിത്യം.

പ്രശസ്ത കവിയും ഗാനരചയിതാവുമായ പഴവിള രമേശൻ അന്തരിച്ചു.

പ്രശസ്ത കവിയും ഗാനരചയിതാവുമായ പഴവിള രമേശൻ അന്തരിച്ചു. 2019ല്‍ സമഗ്ര സംഭാവനക്കുള്ള കേരള സാഹിത്യ അക്കാദമി അവാര്‍ഡ് ലഭിച്ചിട്ടുണ്ട്. രാവിലെ 6.20ന് തിരുവനന്തപുരത്ത് സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. പഴവിള രമേശന്റെ കവിതകള്‍, മഴയുടെ ജാലകം, ഞാനെന്റെ കാടുകളിലേക്ക്, പ്രയാണപുരുഷന്‍ എന്നീ കവിതാസമാഹാരങ്ങള്‍ രചിച്ചിട്ടുണ്ട്. കൊല്ലം പെരിനാട് പഴവിളയില്‍ എന്‍.എ വേലായുധന്റെയും ഭാനുക്കുട്ടി അമ്മയുടെയും മകനാണ് രമേശന്‍. അഞ്ചാലുംമൂടു്, കരീക്കോട്, ശിവറാം സ്ക്കൂളില്‍ നിന്ന് പ്രാഥമിക വിദ്യാഭ്യാസവും എസ്.എന്‍ കോളേജ്, യൂണിവേഴ്സിറ്റി കോളേജ് എന്നിവിടങ്ങളില്‍ നിന്നു് കോളേജ് വിദ്യാഭ്യാസവും […]

ഓർമ്മച്ചിത്രങ്ങൾ...

ഇന്നിപ്പോള് ഹിന്ദുരാജ്യമാവാൻ ശ്രമിക്കുന്ന ഭാരതത്തിലെ പഴയ ഹിന്ദു രാജ്യമായ തിരുവിതാംകൂർ ഭരണം നമ്മള് ഓർക്കുന്നു…. ഹരികുമാര് വിജയലക്ഷ്മി എഴുതിയ ഒരു പഴയ കുറിപ്പ്..

ഇന്നിപ്പോള് ഹിന്ദുരാജ്യമാവാന് ശ്രമിക്കുന്ന ഭാരതത്തില് ഇന്ധനനികുതി വല്ലാതെ പൊതുജനത്തെ വരിഞ്ഞുമുറുക്കുന്നു.. ബാന്കുകള് പണമിടാനും എടുക്കാനും വരെ നികുതിയീടാക്കുമ്പോള് … പഴയ ഹിന്ദു രാജ്യമായ തിരുവിതാം കുര് ഭരണം നമ്മള് ഓര്ക്കുന്നു…. ഹരികുമാര് വിഒജയലക്ഷ്മി എഴുതുന്നു.. പാവപ്പെട്ടവന്റെ പിച്ചച്ചട്ടിയിൽ കയ്യിട്ടു വാരി തിന്നുകൊഴുത്ത കുറെ രാജാക്കന്മാരുടെയും നമ്പൂതിരിമാരുടെയും കൂത്തരങ്ങായിരുന്നു നവോത്ഥാനത്തിന് മുൻപുള്ള കേരളത്തിന്റെ ചരിത്രം.കേണൽ മൺറോ വരുന്നത് വരെ ബ്രാഹ്‌മണർക്ക് ഭൂ നികുതി പോലും ഒഴിവാക്കിയ ഈ ഹിന്ദു രാജ്യത്തു മനുഷ്യാവയവങ്ങൾക്കു വരെ നികുതിർപ്പെടുത്തി. പുഴുക്കളെക്കാൾ നികൃഷ്ടരാണ് അധഃകൃതർ […]