KERALA Release SOCIAL MEDIA സാഹിത്യം.

പുള്ളിക്കണക്കൻ്റെ ‘വെയിൽക്കുത്ത്’ ഇന്നു പ്രകാശനം

മാവേലിക്കര: കവി റോയ്. കെ. ഗോപാൽ എന്ന പുള്ളിക്കണക്കൻ്റെ രണ്ടാമതു കവിതാസമാഹാരം ‘വെയിൽക്കുത്ത്’ ഇന്ന് (25/08/2020, ചൊവ്വ) രാവിലെ 11.30 ന് പ്രകാശനം ചെയ്യുന്നു. വായനപ്പുര ബുക്സാണ് പുസ്തകം പുറത്തിറക്കുന്നത്. പുസ്തകത്തിന് ഗണേശ് പന്നിയത്ത് അവതാരിക എഴുതിയിട്ടുണ്ട്. ജഗദീഷ് കോവളം, പോൾസൺ തേങ്ങാപ്പുരയ്ക്കൽ തുടങ്ങിയ കവികളാണ് പുസ്തകത്തിൻ്റെ അണിയറയിൽ പ്രവർത്തിച്ചത്.. റോയിയുടെ വാടകവീട്ടിൽ വച്ചാണ് പുസ്തകപ്രകാശനം നടത്തുന്നത്. റോയിയ്ക്ക് സ്വന്തമായി ഒരു വീടിനുള്ള പരിശ്രമങ്ങൾക്കിടയിലാണ് ഈ പ്രകാശനം എന്നതും ശ്രദ്ധേയമാണ്. മലയാള കവിതാവേദികളിൽ സജീവസാന്നിദ്ധ്യമായിരുന്ന റോയ് കുറച്ചു […]

CINEMA Release

തുരീയം ഒക്ടോബർ 11 ന് തിയേറ്ററുകളിൽ എത്തുന്നു

ഭൗതികജീവിതത്തിലെ അനുഭവങ്ങൾ ഭൂരിപക്ഷം പേരെയും കൂടുതൽ മെച്ചപ്പെട്ട ഭൗതികസാഹചര്യങ്ങളുണ്ടാക്കി അതിൽ മുഴുകാനാണ് പ്രേരിപ്പിക്കുന്നത്. സ്വയം തീർക്കുന്ന തടവറകളാണവയെന്ന് അവർ ജീവിതാവസാനം വരെ തിരിച്ചറിയില്ല. അപൂർവ്വം ചിലർ ആ തടവറ ഭേദിക്കുകയും ആത്മീയതയുടെ ആകാശത്തേക്കു പറക്കുകയും ചെയ്യും അത്തരമൊരു ചെറുപ്പക്കാരന്റെ കഥയാണ് ‘തുരീയം’ പറയുന്നത്. ഒരു പ്രണയത്തിന്റെ ഫലപ്രാപ്തിയിലെത്തിയ അയാളുടെ ആവേശത്തെ അനിവാര്യമായ ചില സംഭവങ്ങൾ കെടുത്തിക്കളയുന്നു. ഗ്രാമത്തിലെ നിഷ്കളങ്ക സൗഹൃദങ്ങളും ആഴമുള്ള കുടുംബബന്ധങ്ങളും ഈ ചിത്രം വരച്ചുകാട്ടുന്നു. ഒപ്പം നഗരജീവിതം സൃഷ്ടിക്കുന്ന യുവത്വങ്ങളുടെ കരളുറപ്പില്ലാത്ത നിലപാടുകളും ഇതിൽ […]

CINEMA Release Uncategorized

“മമ്മാലി എന്ന ഇന്ത്യക്കാരന്‍” – ശക്തമായ ഒരു രാഷ്ട്രീയ സിനിമ; ഓഗസ്റ്റ് 2-ന് തിയറ്ററുകളിൽ എത്തും

ഹിന്ദുത്വഫാസിസം, പശുഭീകരത, പോലീസ്, മാവോയിസം, ട്രാന്‍സ്ജെന്‍ഡറുകള്‍ അനുഭവിക്കുന്ന സാമൂഹിക ബഹിഷ്‌കരണം, ഇസ്ലാമോമോബിയ, അടിച്ചമര്‍ത്തല്‍ എന്നിവയെല്ലാം പ്രമേയമാകുന്ന സിനിമയാണ് അരുണ്‍ എന്‍ ശിവന്‍ സംവിധാനം ചെയ്യുന്ന “മമ്മാലി എന്ന ഇന്ത്യക്കാരന്‍“. സമൂഹത്തിന്റെയും ഭരണകൂടത്തിന്റെയും ഇസ്‌ലാമോഫോബിയ ആണ് സിനിമയില്‍ പ്രധാനമായും ചര്‍ച്ചയാകുന്നത്. ഇസ്ലാമിക് സ്റ്റേറ്റില്‍ ചേര്‍ന്നതിനു ശേഷം കൊല്ലപ്പെടുന്ന അന്‍വര്‍ എന്ന യുവാവിന്റെ കുടുംബത്തിന് നേരിടേണ്ടിവരുന്ന പ്രശ്‌നങ്ങളും സാമൂഹികമായ ബഹിഷ്‌കരണവുമാണ് സിനിമ മുന്നോട്ടു വക്കുന്നത്. മമ്മാലി എന്ന അന്‍വറിന്റെ പിതാവിന്റെയും ഭാര്യ ശരീഫയുടെയും ജീവിതത്തിലൂടെയാണ് സിനിമയുടെ കഥ വികസിക്കുന്നത്. മാര്‍ച്ച് […]