COVER STORY EDITORIAL

മാധ്യമ വിചാരണയുടെ അതിരുവിട്ട കാഴ്ചകൾ..

മാധ്യമ ചരിത്രത്തിലെ ഏറ്റവും കറുത്ത മാധ്യമ വിചാരണയായി കേരളം കണ്ടത് നമ്പി നാരായണനെ മുൻനിറുത്തി നടത്തിയ ചാരക്കേസ് വിചാരണ തന്നെയായിരുന്നു.കരുണാകരൻ എന്ന രാഷ്ട്രീയ ഭീഷ്മാചാര്യരെ ശരശയ്യയിലാക്കാൻ മാത്രം ലക്ഷ്യമിട്ട് നടത്തിയ ആ മാധ്യമ വിചാരണ അദ്ദേഹത്തെ മാനസികമായും ശാരീരികമായും തളർത്തിയെങ്കിലും, ജനങ്ങൾക്കിടയിൽ നിന്നും ഉയർന്നു വന്നതുകൊണ്ടു മാത്രം ആൽമരം കടപുഴകി വീണില്ല, പക്ഷേ വീണു തകർന്നത് നമ്പി നാരായണൻ എന്ന ശാസ്ത്രകാരനായിരുന്നു, മറിയം റഷീദ എന്ന സാധാരണക്കാരിയും, ഏറ്റവും വൃത്തിഹീന്നമായ ആ മാധ്യമ വിചാര ഇക്കു ശേഷം […]

COVER STORY NATIONAL SCIENCE

ആര്യവാദത്തെ പുറംപോക്കിലേക്ക് തള്ളി; ദ്രാവിഡ ചരിത്രത്തിന്റെ തിരുശേഷിപ്പുകളുമായി കീഴാടി.

ഹിന്ദുത്വവാദത്തിന് തിരിച്ചടി; അവർ ഭയപ്പെട്ടത് തന്നെ സംഭവിക്കുന്നു. ഏകമാനവും ആര്യവും ആയ ഹിന്ദുത്വവാദത്തിന് തിരിച്ചടിയായി തമിഴ്നാട്ടിലെ കീഴാടി ഉത്ഘനനത്തിന്റെ വാർത്തകൾ വരുന്നു. വൈഗ നദീ തീരത്ത് സംഘകാലത്തെ സ്മൃതികൾ ഉറങ്ങുന്ന മധുരയ്‌ക്ക്‌ അടുത്തുള്ള ഒരു ഗ്രാമം ആണ് കീഴാടി ബി സി 4000 ത്ത്തിൽ തുടങ്ങി 1300 വരെ എത്തിയ മഹത്തായ ഒരു ആദി ദ്രാവിഡ സംസ്കാരം സിന്ധു നദീതടത്തിൽ നില നിന്നിരുന്നു എന്നും ഏതാണ്ട് ബി സി 1500 നടുത്ത്‌ മദ്ധ്യേഷ്യയിൽ നിന്നും വന്ന ആര്യന്മാരുടെ […]

COVER STORY POLITICS

“സ്വാതന്ത്ര്യ സമരം :” ◾ഹിന്ദു മഹാസഭയും മുസ്ലിം ലീഗും രാജ്യത്തെ വിഭജിച്ച അവിശുദ്ധ ബന്ധത്തിന്റെ ചരിത്രം◾

അലുവയും മത്തി കറിയും എന്ന ഒരു കോമ്പിനേഷനെ പറ്റി എന്താണ് നിങ്ങളുടെ അഭിപ്രായം?? വ്യത്യസ്ത അഭിപ്രായങ്ങളാവും അല്ലേ ?? ഇതേ പോലെ ഒരു കോമ്പിനേഷൻ ഉണ്ടായിരുന്നു പണ്ട് ,പണ്ടെന്ന് പറഞ്ഞാൽ 1940 മുതലിങ്ങോട്ടുള്ള ഇന്ത്യൻ സ്വാതന്ത്ര്യ സമര ചരിത്രത്തിൽ . ഹിന്ദുമഹാസഭയും ,മുസ്ലിം ലീഗുമാണ് ആ കോംബോ പാർട്ടികൾ ! കമ്യുണിസ്റ്റുകാരും മുസ്ലിം ലീഗും മതത്തിന്റെ പേരിൽ രാജ്യത്തെ വിഘടിപ്പിക്കാൻ ശ്രമിച്ചു എന്നുള്ള കോമഡി എഴുതി വെച്ച് അത് ഷെയർ ചെയ്യുന്നവരെ കാണുമ്പോൾ സഹതാപം മാത്രം. എന്തായിരുന്നു […]

COVER STORY Uncategorized സാഹിത്യം.

അദ്ധ്യാത്മരാമായണത്തിന്റെയും,രാമായണ മാസത്തിന്റെയും പിന്നാമ്പുറം…. സി കെ ഹരിദാസ്

അയ്യപ്പൻ, ഭഗവതി, ശിവൻ, കൃഷ്ണൻ, സുബ്രഹ്മണൃൻ, ഗണപതി എന്നീ ദൈവങ്ങൾ കഴിഞ്ഞേ മലയാളികളുടെ മനസ്സിൽ ശ്രീരാമനു സ്ഥാനമുള്ളൂ. എന്നിരുന്നാലും, ഇന്തൃയിൽ കേരളത്തിൽ മാത്രമാണ് രാമായണമാസം ആചരിക്കപ്പെടുന്നത്. ഏറ്റവും വിചിത്രമായ വസ്തുത കേരളീയർക്ക് എക്കാലത്തും ദുരിതങ്ങൾ സമ്മാനിച്ചിട്ടുള്ള കള്ളകർക്കടകമാണ് രാമായണമാസമായും പുണൃമാസമായും ആചരിക്കുന്നത് എന്നതാണ്. ഇതെങ്ങനെ സംഭവിച്ചു? മലയാളഭാഷയുടെ പരിണാമം, നിഷ്ഠൂരമായ ജാതി വൃവസ്ഥ, എന്തിനേയും ആചാരത്തിൻെറ ഭാഗമാക്കി തങ്ങളുടെ വരുതിയിൽ കൊണ്ടുവരാനുള്ള ബ്രാഹ്മണിസത്തിൻെറ കഴിവ് ഇതൊക്കെ ഇതിന് കാരണമാണ്. എഴുത്തച്ഛൻെറ അദ്ധൃാത്മരാമായണമാണല്ലോ കർക്കടകത്തിൽ വായിക്കുന്നത്. മഹാകവി ഉള്ളൂരിൻെറ […]

CENTRALGOVERNMENT COVER STORY

പ്രിയങ്ക വദ്രയെ തടഞ്ഞു എന്നതല്ല, അവരവിടെ പോകേണ്ടി വന്ന സാഹചര്യമാണ് ചർച്ചയാവേണ്ടത്..

പ്രിയങ്കയെ തടഞ്ഞ് അറസ്റ്റ് ചെയ്തതോടെ സോൻ ഭദ്രയിലെ, ലാൽഗാവിലെ കൂട്ടക്കൊല ചർച്ച ചെയ്യേണ്ടതിനു പകരം, പ്രിയങ്കയുടെ അറസ്റ്റു മാത്രം ചർച്ച ചെയ്യുകയും ലാൽഗാവിന്റെ യഥാർത്ഥ സ്ഥിതി മറച്ചുവയ്ക്കുകയുമാണ് മാധ്യമങ്ങൾ ചെയ്തത്.എന്നാൽ ലാൽഗാവിലെ സ്ഥിതിയൊന്നു നോക്കാം.. ജാതി മേൽക്കോയ്‌മ നിറഞ്ഞ് നിൽക്കുന്ന, ശ്വസിക്കുന്ന വായുവിൽ പോലും ജാതിയുള്ള ഉത്തർപ്രദേശിലെ ലാൽഗാവിന്റെ കഥപറഞ്ഞ ആർട്ടിക്കിൾ 15 എന്ന സിനിമ വന്നുപോയിട്ട്‌ അധികമായിട്ടില്ല. 3 പെൺകുട്ടികളെ കാണാതായിട്ടും, കൊന്ന്‌ മരത്തിൽ കെട്ടിത്തൂട്ടിയിട്ടിട്ടും കണ്ടില്ലെന്ന്‌ നടിക്കുന്ന ഭരണാധികാരികളെയാണ്‌ സിനിമയിൽ ഉടനീളം കാണിക്കുന്നത്‌. ഉത്തർപ്രദേശിലെത്തന്നെ […]

COVER STORY ഓർമ്മച്ചിത്രങ്ങൾ...

നാളെ ജൂലൈ 17, കേരളത്തിന്റെ രൂപം മാറ്റിയ മഹാദുരന്തത്തിന് 95 വയസ്സ്..

.നാളെ ജൂലൈ 17… മഹാദുരന്തത്തിന് 95 വയസ്സ്…95 വര്ഷം മുന്പ് 1924 ജൂലൈ 17 നാണ് നമ്മുടെയൊക്കെ പ്ര പിതാമഹന്മാര് ഒരു ഭീതിതമായ ഓര്മ്മയായി പറഞ്ഞിരുന്ന 99 ലെ വെള്ളപ്പോക്കം നടന്നത്. കേരളത്തിന്റെ രൂപം മാറ്റിയ , കൊച്ചിയിലെയും മുസിരീസിന്റെയും അഴിമുഖത്തിനെ ഇല്ലാതാക്കിയ ആ ഓര്മ്മകളിലേയ്ക്ക് , ഈ പെരുമഴയത്തിരുന്ന് ഭരണകൂടം നല്കുന്ന സുരക്ഷിതത്വത്തിലിരുന്ന് ഒന്നു കണ്ണോടിച്ചു നോക്കാം…. 99ലെ മഹാപ്രളയം ” കേരളചരിത്രത്തിലെ ഏറ്റവും വലിയ പ്രളയങ്ങളിലൊന്നായിരുന്നു ’99ലെ വെള്ളപ്പൊക്കം’ എന്നറിയപ്പെടുന്ന 1924 ജൂലൈ മാസത്തിലുണ്ടായ […]

CRIME Janapaksham

അപരിചിതര്‍ കോളിങ് ബെല്ലടിച്ചാല്‍, മഴക്കാല മോഷണങ്ങളെ തടയാനുള്ള വഴികള്‍ പറഞ്ഞ് കേരളാ പോലീസ്..

മഴക്കാല മോഷണങ്ങള്‍ക്കുള്ള സാധ്യത കണക്കിലെടുത്ത് ജനങ്ങള്‍ അത്യാവശ്യം സ്വീകരിക്കേണ്ട മുന്‍കരുതലുകളെ കുറിച്ച് അവബോധം നല്‍കുകയാണ് കേരള പോലീസ്. മഴക്കാലത്ത്‌രാത്രിയില്‍ ഉണ്ടാകുന്ന ചലനങ്ങള്‍ അധികം ശ്രദ്ധിക്കപ്പെടില്ല എന്നത് മോഷ്ടാക്കള്‍ക്ക് അനുകൂല ഘടകമാണ്. അതിനാല്‍ തന്നെ മഴക്കാലത്ത് കവര്‍ച്ചക്കുള്ള സാധ്യത കൂടുതലാണ്. ഇത് കണക്കിലെടുത്താണ് കേരള പോലീസിന്റെ ഒദ്യോഗിക ഫെയ്‌സ്ബുക്ക് പേജിലൂടെ മോഷണത്തിന് ഇരയാവാതിരിക്കാന്‍ സ്വീകരിക്കേണ്ട മുന്‍കരുതലുകള്‍ നിര്‍ദേശങ്ങള്‍ നല്‍കിയത്. നിര്‍ദേശങ്ങള്‍ ഇവയാണ് പലരും വീടിന്റെ മുന്‍വാതിലിന് മുന്തിയ പൂട്ടുകള്‍ സ്ഥാപിക്കുകയും പിന്‍വാതിലിന് അത്ര സുരക്ഷാ പ്രാധാന്യം കല്‍പ്പിക്കാതിരിക്കുകയും ചെയ്യുന്ന […]

CRIME Janapaksham

മാധ്യമ പ്രവർത്തകനെ കൊന്ന് കൊച്ചി കായലിൽ തള്ളുമെന്ന് ആശുപത്രി അധികൃതരുടെ ഭീഷണി..

ചികിത്സാ പിഴവ്മൂലം മരണം പതിവായ കൊച്ചിയിലെ സ്വകാര്യ ആശുപത്രിക്കെതിരെ വാർത്ത നൽകിയ മാധ്യമ പ്രവർത്തകന് വധഭീഷണി.വാർത്ത നിൻവലിച്ചില്ലെങ്കിൽ കയ്യും കാലും കെട്ടി കൊച്ചിക്കായലിൽ തള്ളുമെന്നും, അറബിക്കടലിലെ സ്രാവുകൾക്ക് തീറ്റയാക്കും എന്നുമാണ് ഫേസ്ബുക്കിലൂടെയുള്ള ഭീഷണി. കൊച്ചി ലൈവ് എന്ന ഓൺലൈൻ മാധ്യമത്തിന്റെ എഡിറ്റർ രജനീഷ് ബാബുവിന് നേരെയാണ് വധഭീഷണി. മട്ടാഞ്ചേരി പനയപ്പള്ളിയിൽ പ്രവർത്തിക്കുന്ന ഗൗതം ആശുപത്രിക്കെതിരെയാണ് കൊച്ചി ലൈവ് വാർത്ത കൊടുത്തത്.ചികിത്സാപിഴവ്മൂലം മരണങ്ങൾ പതിവായ ഇതേ ആശുപത്രിക്കെതിരെ 2012 ൽ രജനീഷ് ബാബു മനുഷ്യാവകാശ കമ്മീഷനിൽ പരാതി നൽകിയിരുന്നു.. […]

COVER STORY

എസ്.പി.ബാലസുബ്രഹ്മണ്യത്തിന്റെ 73 ആം ജന്മ ദിനം ഇന്ന്…

ഗായകൻ, സംഗീത സംവിധായകൻ, നടൻ, ഡബ്ബിംഗ് ആർട്ടിസ്റ്റ്, നിർമ്മാതാവ് എന്നീ നിലകളിൽ പ്രശസ്തനായ എസ്.പി.ബാലസുബ്രഹ്മണ്യത്തിന്റെ 73 ആം ജന്മവാർഷിക ദിനം ഇന്ന് 04/06/2019ൽ. മദ്രാസ് പ്രവിശ്യയിൽ ഉൾപ്പെട്ടിരുന്ന ആന്ധ്രപ്രദേശിലെ നെല്ലൂരിൽ 1946 ജൂൺ 4 ന് ജനനം. ശ്രീപതി പന്ധിതരാധ്യുള ബാലസുബ്രഹ്മണ്യം എന്ന എസ്.പി.ബാലസുബ്രഹ്മണ്യം സ്കൂൾ വിദ്യാഭ്യാസത്തിനു ശേഷം അനന്തപുരിലെ എഞ്ചിനീയറിംഗ് കോളേജിൽ ചേർന്നുവെങ്കിലും അസുഖം വന്നതിനാൽ പഠനം തുടരാൻ കഴിഞ്ഞില്ല. പിന്നീട് ചെന്നൈ ഇൻസ്റ്റിറ്റ്യൂഷൻ ഓഫ്‌ എഞ്ചിനീയറിംഗിൽ അസ്സോസിയേറ്റ് മെമ്പർ ആയി ചേർന്നു. ആ കാലയളവിൽ […]

COVER STORY

സോഷ്യലിസം നടപ്പാക്കുകയല്ല ഞങ്ങളുടെ അടിയന്തിര കടമ മറിച്ച് കോണ്‍ഗ്രസ്സ് മന്ത്രിസഭകള്‍ നടപ്പിലാക്കാന്‍ കൂട്ടാക്കാത്ത നയമായിരിക്കും . Satheesh Kumar എഴുതുന്നു.

1957-ല്‍ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുന്നതിന് മണിക്കൂറുകള്‍ക്കു മുന്‍പ് സഖാവ് ഇ.എം.എസ് റേഡിയോ പ്രക്ഷേപണത്തിലൂടെ പറഞ്ഞത് ‘സോഷ്യലിസം നടപ്പാക്കുകയല്ല ഞങ്ങളുടെ അടിയന്തിര കടമ മറിച്ച് കോണ്‍ഗ്രസ്സ് മന്ത്രിസഭകള്‍ നടപ്പിലാക്കാന്‍ കൂട്ടാക്കാത്ത കോണ്‍ഗ്രസ്സിന്റെ അഖിലേന്ത്യാ നയമായിരിക്കും തങ്ങള്‍ നടപ്പിലാക്കാന്‍ പോവുന്നത്’ എന്നായിരുന്നു. ഇന്ത്യന്‍ യാഥാര്‍ത്ഥ്യങ്ങളെ യഥാതഥാ ബോധ്യപ്പെട്ട ഒരു കമ്യൂണിസ്റ്റുകാരന്റെ ഏറ്റവും പ്രായോഗികമായ പ്രഖ്യാപനമായിരുന്നു അത്. ഒരു വിപ്ലവാനന്തര സോഷ്യലിസ്റ്റ് സമൂഹമല്ല കേരളം എന്ന യാഥാര്‍ത്ഥ്യബോധമായിരുന്നു അത്. 1931ല്‍ ഇന്‍ഡ്യന്‍ നാഷണല്‍ കോണ്‍ഗ്രസ്സിന്റെ കറാച്ചി കോണ്‍ഗ്രസ്സില്‍ അവതരിപ്പിക്കപ്പെട്ട പ്രമേയമാണ് ‘കൃഷിഭൂമി […]

%d bloggers like this: