CRIME Janapaksham

അപരിചിതര്‍ കോളിങ് ബെല്ലടിച്ചാല്‍, മഴക്കാല മോഷണങ്ങളെ തടയാനുള്ള വഴികള്‍ പറഞ്ഞ് കേരളാ പോലീസ്..

മഴക്കാല മോഷണങ്ങള്‍ക്കുള്ള സാധ്യത കണക്കിലെടുത്ത് ജനങ്ങള്‍ അത്യാവശ്യം സ്വീകരിക്കേണ്ട മുന്‍കരുതലുകളെ കുറിച്ച് അവബോധം നല്‍കുകയാണ് കേരള പോലീസ്. മഴക്കാലത്ത്‌രാത്രിയില്‍ ഉണ്ടാകുന്ന ചലനങ്ങള്‍ അധികം ശ്രദ്ധിക്കപ്പെടില്ല എന്നത് മോഷ്ടാക്കള്‍ക്ക് അനുകൂല ഘടകമാണ്. അതിനാല്‍ തന്നെ മഴക്കാലത്ത് കവര്‍ച്ചക്കുള്ള സാധ്യത കൂടുതലാണ്. ഇത് കണക്കിലെടുത്താണ് കേരള പോലീസിന്റെ ഒദ്യോഗിക ഫെയ്‌സ്ബുക്ക് പേജിലൂടെ മോഷണത്തിന് ഇരയാവാതിരിക്കാന്‍ സ്വീകരിക്കേണ്ട മുന്‍കരുതലുകള്‍ നിര്‍ദേശങ്ങള്‍ നല്‍കിയത്. നിര്‍ദേശങ്ങള്‍ ഇവയാണ് പലരും വീടിന്റെ മുന്‍വാതിലിന് മുന്തിയ പൂട്ടുകള്‍ സ്ഥാപിക്കുകയും പിന്‍വാതിലിന് അത്ര സുരക്ഷാ പ്രാധാന്യം കല്‍പ്പിക്കാതിരിക്കുകയും ചെയ്യുന്ന […]

CRIME Janapaksham

മാധ്യമ പ്രവർത്തകനെ കൊന്ന് കൊച്ചി കായലിൽ തള്ളുമെന്ന് ആശുപത്രി അധികൃതരുടെ ഭീഷണി..

ചികിത്സാ പിഴവ്മൂലം മരണം പതിവായ കൊച്ചിയിലെ സ്വകാര്യ ആശുപത്രിക്കെതിരെ വാർത്ത നൽകിയ മാധ്യമ പ്രവർത്തകന് വധഭീഷണി.വാർത്ത നിൻവലിച്ചില്ലെങ്കിൽ കയ്യും കാലും കെട്ടി കൊച്ചിക്കായലിൽ തള്ളുമെന്നും, അറബിക്കടലിലെ സ്രാവുകൾക്ക് തീറ്റയാക്കും എന്നുമാണ് ഫേസ്ബുക്കിലൂടെയുള്ള ഭീഷണി. കൊച്ചി ലൈവ് എന്ന ഓൺലൈൻ മാധ്യമത്തിന്റെ എഡിറ്റർ രജനീഷ് ബാബുവിന് നേരെയാണ് വധഭീഷണി. മട്ടാഞ്ചേരി പനയപ്പള്ളിയിൽ പ്രവർത്തിക്കുന്ന ഗൗതം ആശുപത്രിക്കെതിരെയാണ് കൊച്ചി ലൈവ് വാർത്ത കൊടുത്തത്.ചികിത്സാപിഴവ്മൂലം മരണങ്ങൾ പതിവായ ഇതേ ആശുപത്രിക്കെതിരെ 2012 ൽ രജനീഷ് ബാബു മനുഷ്യാവകാശ കമ്മീഷനിൽ പരാതി നൽകിയിരുന്നു.. […]

GENERAL Janapaksham POLITICS

സംസ്ഥാനത്ത് പോളിംഗ് റെക്കോഡിലേക്ക്; കണക്കുകൂട്ടലുകളുമായി മുന്നണികൾ..

തിരുവനന്തപുരം: ഒന്നര മാസം നീണ്ട നാടിളക്കിയുള്ള തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ഒടുവിൽ കേരളം വിധിയെഴുതി. വാശിയേറിയ പ്രചാരണത്തിന്‍റെ ആവേശം വോട്ടിംഗിൽ പ്രതിഫലിച്ചു. മഴയും വോട്ടിംഗ് മെഷീനെക്കുറിച്ച് ഉയർന്ന പരാതികളും വോട്ടിംഗ് മെഷീൻ തകരാറുമൊന്നും പോളിംഗിനെ ബാധിച്ചില്ല. മണിക്കൂറുകൾ കാത്തുനിന്ന് വോട്ടർമാർ ജനാധിപത്യ പ്രക്രിയയിൽ പങ്കാളികളായി. വോട്ടിംഗിന്‍റെ അവസാന മണിക്കൂറുകളിലും മിക്ക ജില്ലകളിലും നൂറുകണക്കിന് ബൂത്തുകളിൽ വോട്ടർമാർ കൂട്ടം കൂട്ടമായി വോട്ട് ചെയ്യാനെത്തി. പൊതുവേ സമാധാനപരമായിരുന്നു കേരളത്തിലെ വോട്ടെടുപ്പ്. നിശ്ചിത വോട്ടിംഗ് സമയം കഴിഞ്ഞതിന് ശേഷവും സംസ്ഥാനമെങ്ങും ബൂത്തുകൾക്ക് മുമ്പിൽ […]

Janapaksham

ഞാനുള്ളപ്പോൾ നിങ്ങൾ എന്തിനാ മുത്തേ തല്ലുവാങ്ങാൻ അങ്ങോട്ട് പോകുന്നത് ?നിങ്ങളുടെ സ്വന്തം ആനവണ്ടി.

ശരിയാണ് … ചില സാങ്കേതിക കാരണങ്ങൾ കൊണ്ട് ട്രിപ്പ് മുടങ്ങും പക്ഷെ യാത്രക്കാരെ പകുതി വഴി ഉപേക്ഷിക്കുകയോ തല്ലുകൊടുക്കാറോ ഇല്ല.നിങ്ങളുടെ ടിക്കറ്റിനു അനുസരിച്ചു വരുന്ന ksrtc ബസിൽ തന്നെ യാത്ര തുടരാം,ചില സാഹചര്യങ്ങളിൽ യാത്ര സ്ഥാനത് സമയത് എത്തിപെടാൻ പത്താതെ വരും(ചില സാഹചര്യങ്ങളിൽ മാത്രം)എന്നിരുന്നാലും പകുതി വഴിയിൽ അടി തന്നു ഇറക്കി വിടാറില്ല. പിന്നെ നമ്മളിൽ പലരും ksrtc ജീവനക്കാരോട് തട്ടിക്കയറാറുണ്ട് പലപ്പോളും അവരും പ്രതികരിക്കും മുഖത്തു നോക്കി അച്ഛനും അമ്മക്കും പറഞ്ഞാൽ ആരും പ്രതികരിച്ചു പോകും.പക്ഷെ […]

GENERAL Janapaksham

യഥാർത്ഥ “ജനപക്ഷം ” ഞങ്ങളുടേത്. ബെന്നി ജോസഫ് ജനപക്ഷം.

യഥാർത്ഥ ജനപക്ഷം ഞങ്ങളുടേതാണ് ,25 വർഷം മുമ്പ് ഒരു ചാരിറ്റബിൾ ഓർഗനൈസേഷനായി രെജിസ്റ്റർ ചെയ്തതാണ്.. ദേവനും, യേശുദാസും,സുരേഷ് ഗോപിയുമടങ്ങുന്ന നൻമ ആഗ്രഹിക്കുന്ന ഒരു പാടു പേർ ഇതിന്റെ ഭാഗമായിരുന്നു..പി സി ജോർജ് എന്ന രാഷ്ട്രീയക്കാരൻ ജനപക്ഷം എന്ന സംഘടന രൂപീകരിച്ചപ്പോൾ ഞങ്ങൾ അദ്ദേഹത്തിന് വക്കീൽ നോട്ടീസയച്ചിരുന്നു. അതിനു മറുപടിയായി അദ്ദേഹം പറഞ്ഞത് അവരുടേത് “കേരള ജനപക്ഷമാണ് ” എന്നാണ്.ഇന്നിപ്പോൾ രാഷ്ട്രീയ അവസരവാദത്തിന്റെ പേരിൽ അദ്ദേഹം BJP യോടൊപ്പമാണ്. യഥാർത്ഥ ജനപക്ഷത്തിന് രാഷ്ട്രീയമില്ല. ഒരു രാഷ്ട്രീയ പാർട്ടിയായും ബന്ധവുമില്ല..