തൃശൂർ: ബാംഗ്ലൂരിൽ നിന്നും എറണാകുളത്തേക്ക് പോകുകയായിരുന്ന സ്വകാര്യ ടൂറിസ്റ്റ് ബസ്സിലെ യാത്രക്കാരെന്ന വ്യാജേനെ കഞ്ചാവ് കടത്തിയിരുന്ന ആലുവ ചൊവ്വര മുല്ലപ്പിള്ളി വീട്ടിൽ ബാദുഷ (23), ആലുവ പന്തേക്കൽ വീട്ടിൽ സിയാദ് (35) എന്നിവരെ 15 കിലോ കഞ്ചാവ് സഹിതം തൃശൂർ സിറ്റി ലഹരിവിരുദ്ധ പോലീസും, ഈസ്റ്റ് പോലീസും ചേർന്നാണ് പിടികൂടിയത്. തൃശൂർ സിറ്റി പോലീസ് കമ്മീഷണർക്കു ലഭിച്ച രഹസ്യവിവരത്തെത്തുടർന്ന് ശക്തൻ സ്റ്റാൻഡ് പരിസരത്തുവെച്ച് ടൂറിസ്റ്റ് ബസ് തടഞ്ഞു നിർത്തി പരിശോധിച്ചതിൽContinue Reading

തൃശൂർ: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയ്കെതിരെ ലൈംഗിക കുറ്റകൃത്യം ചെയ്ത കേസിൽ ഏറ്റവും വേഗത്തിലും അതീവ വൈദഗ്ദ്യത്തോടെയും അന്വേഷണം നടത്തി, കോടതിയിൽ കുറ്റപത്രം സമർപ്പിച്ച് മികവുതെളിയിച്ചിരിക്കുകയാണ് ഒല്ലൂർ പോലീസ് ഇൻസ്പെക്ടർ ബെന്നി ജേക്കബ്ബും സംഘവും. 10.07.2022 തിയതിയാണ് ഒല്ലൂർ പോലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്തത്. അസിസ്റ്റൻറ് സബ് ഇൻസ്പെക്ടർ ജയൻ ടി.ജി, സീനിയർ സിവിൽ പോലീസ് ഓഫീസർ ഷനിത ചന്ദ്രൻ എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു. കേസ് രജിസ്റ്റർ ചെയ്ത് അഞ്ചു ദിവസത്തിനകംContinue Reading

തിരുവനന്തപുരം: വെഞ്ഞാറമ്മൂട്ടിൽ 200 കിലോ കഞ്ചാവുമായി ഒരാളെ തിരുവനന്തപുരം റൂറൽ ഡാൻസ് ടീം അറസ്റ്റ് ചെയ്തു. സംസ്ഥാനവ്യാപകമായി നടന്നുവരുന്ന നർക്കോട്ടിക് സ്പെഷ്യൽ ഡ്രൈവിന്റെ ഭാഗമായാണ് തിരുവനന്തപുരം റൂറൽ ഡാൻസാഫ് ടീം വെഞ്ഞാറമൂട് പോലീസുമായി ചേർന്ന് പരിശോധന നടത്തിയത്. വെഞ്ഞാറമ്മൂട് തണ്ട്രാൻപൊയ്കയിൽ വാടകയ്ക്ക് താമസിക്കുന്ന തിരുവനന്തപുരം പൂവച്ചൽ കൊണ്ണിയൂർ ശങ്കരഭവനിൽ കിഷോറിനെയാണ് 200 കിലോ കഞ്ചാവുമായി പിടികൂടിയത്. തിരുവനതപുരം റൂറൽ ജില്ലാ പോലീസ് മേധാവി ദിവ്യ വി ഗോപിനാഥിന് ലഭിച്ച രഹസ്യവിവരത്തെContinue Reading

തൃശൂർ: റിപ്പോർട്ടർ ടി.വി യിലെ വാർത്തകളുടെ പേരിൽ ചീഫ് എഡിറ്റർ എം.വി.നികേഷ് കുമാറിനേയും സഹപ്രവർത്തകരേയും പ്രതിയാക്കി കൊച്ചി സൈബർ സെല്ലിലെ സബ് ഇൻസ്പെക്ടർ സ്വയം പരാതിക്കാരനായി കേസെടുത്ത നടപടി നിയമവിരുദ്ധമാണെന്നും എഫ്. ഐ.ആർ റദ്ദു ചെയ്ത് ഈ അമിതാവേശത്തിനു പിന്നിലെ താൽപര്യങ്ങൾ അന്വേഷിണക്കണമെന്നും ആവശ്യപ്പെട്ട് ഇന്ത്യൻ ജേർണലിസ്റ്റസ് യൂണിയൻ ദേശീയ സെക്രട്ടറി വി.ബി. രാജൻ മുഖ്യമന്ത്രി , ഗവർണർ , ഡി. ജി.പി. എന്നിവർക്ക് പരാതി നൽകി. പരാതിയുടെ പൂർണരൂപംContinue Reading

തൃശൂർ : ചാവക്കാട് വഞ്ചിക്കടവ് പഴയ പാലത്തിനു സമീപത്തുനിന്നും അതിമാരക മയക്കുമരുന്ന് ഇനത്തിൽ പെട്ട രണ്ടു ഗ്രാം MDMA സഹിതം ആറുപേരെയാണ് രഹസ്യ വിവരം ലഭിച്ചതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിൽ ചാവക്കാട് പോലീസ് അറസ്റ്റുചെയ്തത്. പാലയൂർ ദേശത്തു പുതുവീട്ടിൽ അജ്മൽ (22) മണത്തല ദേശത്തു രായ്മരക്കാർ വീട്ടിൽ ഫജ്രു സാദിഖ് (19), മണത്തല ദേശത്തു കാഞ്ഞിരത്തിങ്കൽ വീട്ടിൽ നബീൽ (21), പാലയൂർ ദേശത്തു പേനത്ത് വീട്ടിൽ നിഷ്നാസ് (20), മണത്തലContinue Reading

ഇടുക്കി: ആനച്ചാലില്‍ കുടുംബത്തെ കൂട്ടക്കൊല ചെയ്യാന്‍ ശ്രമം. ആറ് വയസ്സുകാരന്‍ ചുറ്റിക കൊണ്ടുള്ള അടിയേറ്റ് കൊല്ലപ്പെട്ടു. ആമക്കുളം റിയാസ് മന്‍സിലില്‍ റിയാസിന്‍്റെ മകനായ ഫത്താഹാണ് മരിച്ചത്.ഫത്താഹിന്‍്റെ മാതാവ് സഫിയയും ചുറ്റിക കൊണ്ടുള്ള അടിയേറ്റ് ​ഗുരുതരാവസ്ഥയിലാണ്. സഫിയയുടെ മാതാവിനും ആക്രമണത്തില്‍ പരിക്കേറ്റു. സഫിയയുടെ സഹോദരിയുടെ ഭ‍ര്‍ത്താവായ ഷാജഹാനാണ് അക്രമം നടത്തിയത്. ഇന്ന് പുലര്‍ച്ചെ മൂന്ന് മണിയോടെ സഫിയയുടെ വീട്ടിലേക്ക് അതിക്രമിച്ചു കയറിയ ഷാജഹാന്‍ ഉറങ്ങി കിടന്ന സഫിയയേയും മക്കളേയും ആക്രമിക്കുകയായിരുന്നു.കുടുംബവഴക്കിനെ തുട‍ര്‍ന്ന് ഷാജഹാന്‍്റെContinue Reading

കോട്ടയം : ചങ്ങനാശ്ശേരി പട്രോൾ ഡ്യൂട്ടിക്കിടയിൽ ലഭിച്ച രഹസ്യ വിവരത്തിൻ്റെ അടിസ്ഥാനത്തിൽ ചങ്ങനാശ്ശേരി റേഞ്ച് എക്സൈസ് ഇൻസ്പെക്ടർ അൽഫോൻസ് ജേക്കബും, സംഘവും നടത്തിയ അന്വേഷണത്തിൽ കങ്ങഴ വില്ലേജിൽ പരുത്തിമൂട് കരയിൽ പരുത്തി മൂട് കള്ള് ഷാപ്പിനു പിന്നിലായുള്ള പീലിയാനിക്കൽ ജോണിന്റെ പുരയിടത്തിലെ ഒറ്റമുറി കെട്ടിടത്തിനു സമീപത്തുനിന്നും ഒരു ലിറ്റർ ചാരായം കൈവശം വച്ച നിലയിൽ ചങ്ങനാശ്ശേരി താലൂക്കിൽ കങ്ങഴ വില്ലേജിൽ പരുത്തി മൂട് മേച്ചേരി വയലിൽ ബാബുവിനെ (56) അറസ്റ്റ്Continue Reading

തൊടുപുഴ: തൊടുപുഴ മങ്ങാട്ടുകവലയില്‍ ഇതര സംസ്ഥാന ഹോട്ടല്‍ തൊഴിലാളിയെ മര്‍ദ്ദിച്ച കേസില്‍ രണ്ടു പേര്‍ പിടിയിലായി. ഹോട്ടലില്‍ ഭക്ഷണം കഴിക്കാനെത്തിയ തൊടുപുഴ സ്വദേശികളാണ് ആക്രമിച്ചത്. ഞാറാഴ്ച്ചയാണ് സംഭവം. ബിനു, ലിബിന്‍ എന്നിവരാണ് അറസ്റ്റിലായത്. അക്രമികളില്‍ ഒരാള്‍ കൂടി പിടിയിലാകാനുണ്ട്. തൊടുപുഴ മങ്ങാട്ടുകവലയിലുള്ള ഹോട്ടല്‍ മുബാറക്കില്‍ ജോലി ചെയ്യുന്ന നജ്രുല്‍ ഹക്കിനെയാണ് മൂന്നം​ഗ സംഘം ക്രൂരമായി മര്‍ദ്ദിച്ചത്. ഭക്ഷണം പാര്‍സല്‍ നല്‍കുന്നതുമായി ബന്ധപ്പെട്ട തര്‍ക്കത്തിനിടെ ഇവര്‍ ക്രൂരമായി മര്‍ദ്ദിക്കുകയായിരുന്നുവെന്ന് കടയുടമ പറയുന്നു.Continue Reading

കോട്ടയം : ചങ്ങനാശേരി റേഞ്ചിലെ എക്സൈസ് ഇൻസ്പെക്ടർ അൽഫോൻസ് ജേക്കബും സംഘവും നടത്തിയ പരിശോധനയിൽ ചങ്ങനാശ്ശേരി താലൂക്കിൽ വാഴപ്പള്ളി ഈസ്റ്റ് വില്ലേജിൽ വണ്ടിപ്പേട്ട കരയിൽ ചങ്ങനാശ്ശേരി ചന്ത പറാൽ റോഡിൽ വണ്ടിപ്പേട്ടയിലുള്ള ഓട്ടോവർക്ഷോപ്പിന് 15 മീറ്റർ കിഴക്ക് റോഡിന്റെ വലതുവശത്തായി റോഡരുകിൽ വച്ച് മദ്യവിൽപ്പന നടത്തിയ ചങ്ങനാശ്ശേരി താലൂക്കിൽ വാഴപ്പള്ളി ഈസ്റ്റ് വില്ലേജിൽ മറ്റം കരയിൽ പുതുപ്പറമ്പിൽ വീട്ടിൽ പി വി തോമസിനെ (58) അറസ്റ്റ് ചെയ്തു. തൊണ്ടിയായി 14Continue Reading

തിരുവനന്തപുരം : പൊതുജനങ്ങളുമായി ഇടപഴകുമ്പോൾ വളരെ മാന്യമായും വിനയത്തോടെയും മാത്രമേ പെരുമാറാവൂ എന്ന കർശന നിർദ്ദേശം നൽകി സംസ്ഥാന പോലീസ് മേധാവി സർക്കുലർ പുറപ്പെടുവിച്ചു. പൊതുജനങ്ങളോട് സഭ്യമായ വാക്കുകൾ മാത്രമേ ഉപയോഗിക്കാവൂ. എടാ, എടീ, നീ എന്നീ വാക്കുകൾ ഉപയോഗിച്ച് പൊതുജനങ്ങളെ അഭിസംബോധന ചെയ്യുന്ന രീതി ഒരു കാരണവശാലും തുടരാൻ പാടില്ലെന്നും നിർദേശിച്ചിട്ടുണ്ട്. ഇതു സംബന്ധിച്ച് ഹൈക്കോടതി പുറപ്പെടുവിച്ച വിധിയുടെ അടിസ്ഥാനത്തിലാണ് നിർദേശം. പൊലീസ് ഉദ്യോഗസ്ഥർ പൊതുജനങ്ങളോട് പെരുമാറുന്ന രീതികൾContinue Reading