CULTURE HEALTH KERALA PRD News ആരോഗ്യം.

സർക്കാർ വക കളരിപ്പയറ്റ‌് അക്കാദമി വരുന്നു

തിരുവനന്തപുരം: തിരുവനന്തപുരത്ത് സര്‍ക്കാരിന്റെ കളരിപ്പയറ്റ് അക്കാഡമി ഒരുങ്ങുന്നു. ടൂറിസം വകുപ്പിന് കീഴിലുള്ള വെള്ളാര്‍ ക്രാഫ്റ്റ് വില്ലേജിലാണ് കളരിപ്പയറ്റ് അക്കാഡമി സ്ഥാപിക്കുന്നത്. 3500 ചതുരശ്ര അടിയുള്ള കളരി രണ്ടു മാസത്തില്‍ നിര്‍മാണം പൂര്‍ത്തിയാക്കും. പത്മശ്രീ മീനാക്ഷിയമ്മയുടെ നേതൃത്വത്തിലുള്ള കളരി ആശാന്‍മാരാണ് ഇവിടെ ക്ളാസുകളെടുക്കുക. ജനുവരി 16ന് നവീകരിച്ച ക്രാഫ്റ്റ് വില്ലേജിന്റെ ഉദ്ഘാടന ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ കളരിപ്പയറ്റ് അക്കാഡമിയുടെ സിലബസ് പ്രകാശനം ചെയ്യും. തുടക്കത്തില്‍ 100 വിദ്യാര്‍ത്ഥികള്‍ക്ക് പ്രവേശനം നല്‍കാനാണ് ഉദ്ദേശിക്കുന്നത്. രാവിലെ അഞ്ചു മണി മുതല്‍ […]

ART CINEMA CULTURE KERALA PRD News

അന്താരാഷ്ട്ര ചലച്ചിത്ര മേള ഫെബ്രുവരി 10 മുതല്‍

കോവിഡ് പശ്ചാത്തലത്തില്‍ 25-ാംമത് അന്താരാഷ്ട്ര ചലച്ചിത്ര മേള നാലു മേഖലകളിലായി നടത്തുമെന്ന് സാംസ്‌കാരിക മന്ത്രി എ. കെ ബാലന്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. തിരുവനന്തപുരം : കോവിഡ് മാനദണ്ഡം പാലിച്ച് തിരുവനന്തപുരം, എറണാകുളം, തലശ്ശേരി, പാലക്കാട് എന്നിവിടങ്ങളിലാണ് മേള നടക്കുക. ഓരോ മേഖലയിലും അഞ്ചു ദിവസങ്ങളിലായി അഞ്ചു തീയറ്ററുകളിലാണ് മേള. തിരുവനന്തപുരത്ത് ഫെബ്രുവരി 10 മുതല്‍ 14 വരെയും എറണാകുളത്ത് 17 മുതല്‍ 21 വരെയും തലശ്ശേരിയില്‍ 23 മുതല്‍ 27 വരെയും പാലക്കാട് മാര്‍ച്ച്  ഒന്ന് […]

CULTURE HEALTH INTERNATIONAL LIFE STYLE

കുവൈറ്റിൽ മലയാളികളുടെ രക്തദാന ക്യാമ്പയിൻ

കുവൈറ്റ്: കുവൈറ്റ്‌ കേരള പ്രവാസി അസോസിയേഷൻ (KKPA) രക്തദാന ക്യാമ്പയിൻ സംഘടിപ്പിച്ചു.. കുവൈറ്റ്‌  ജബ്രിയാ ബ്ലഡ്‌ ബാങ്കിൽ വെച്ചു നടന്ന ക്യാമ്പയിൻ  അസോസിയേഷൻ പ്രസിഡന്റ്‌ സക്കീർ പുത്തൻപാലത്തിന്റെ അധ്യക്ഷതയിൽ ഉപദേശക സമിതി അംഗം തോമസ് പള്ളിക്കൽ ഉദ്ഘാടനം ചെയ്തു. പ്രോഗ്രാം കൺവീനർ വിനോദ് ചേലക്കര സ്വാഗതം ആശംസിച്ചു. ജനറൽ സെക്രട്ടറി സുശീല കണ്ണൂർ സംഘടനയുടെ ജീവകാരുണ്യ പ്രവർത്തനത്തെ കുറിച്ചു സംസാരിച്ചു. കോവിഡ്  ലോക്ക്ഡൌൺ കാലത്ത് സ്വദേശികൾക്കൊപ്പം വിദേശി കളെയും ചേർത്തു പിടിച്ച, അന്നം തരുന്ന ഈ നാടിനോടുള്ള  […]

CULTURE Economy INTERNATIONAL KERALA SPECIAL REPORTER

കുവൈറ്റ് കേരള പ്രവാസി അസോസിയേഷൻ അംഗത്വ വിതരണം തുടങ്ങി

കുവൈറ്റ്‌ സിറ്റി: കുവൈറ്റ്‌ കേരള പ്രവാസി അസോസിയേഷൻ (KKPA) മെമ്പർഷിപ് വിതരണം ആരംഭിച്ചു. അബ്ബാസിലായിൽ നടന്ന ചടങ്ങിൽ അഡ്വൈസറി ബോർഡ്  മെമ്പർ സിറാജ് ആദ്യ മെമ്പർഷിപ്പ് രക്ഷാധികാരി ഗീവർഗീസ് തോമസിന് നൽകിക്കൊണ്ട് നിർവഹിച്ചു. സംഘടനയുടെ  പേര് നിർദ്ദേശ മത്സരത്തിലെ വിജയി മുഹമ്മദ്‌ എരോൾ കാസറഗോഡിനുള്ള ടെക്‌മോ ഇന്റർനാഷണലിന്റെ പുരസ്കാരം പ്രസിഡന്റ് സക്കീർ പുത്തെൻ പാലത്ത് കൈമാറി. സംഘടനയുടെ പ്രവർത്തന ഉത്ഘാടനത്തിന്റെ ഭാഗമായി കുവൈറ്റ്‌ ബ്ലഡ്‌ ബാങ്കുമായി ചേർന്ന് ഡിസംബർ 11 വെള്ളിയാഴ്ച ഉച്ചക്ക് രണ്ടുമണി മുതൽ 6 […]

ART CULTURE GENERAL KERALA PRD News

വെള്ളാര്‍ ആര്‍ട്ട്‌സ് ആന്റ് ക്രാഫ്റ്റ്‌സ് വില്ലേജ് പ്രവര്‍ത്തനസജ്ജമാകുന്നു

തിരുവനന്തപുരം: കോവളത്തിനടുത്ത് ആരംഭിക്കുന്ന വെള്ളാര്‍ ആര്‍ട്‌സ് ആന്റ് ക്രാഫ്റ്റ്‌സ് വില്ലേജിന്റെ ആദ്യ ഘട്ടം പ്രവര്‍ത്തനസജ്ജമായി. കേരളത്തിന്റെ കരകൗശല കലാവൈദഗ്ദ്ധ്യം പുനരുജ്ജീവിപ്പിക്കാനും പരിപോഷിപ്പിക്കാനും ലോക നിലവാരത്തിലേക്ക് ഉയര്‍ത്താനും കലാകാരന്‍മാര്‍ക്ക് മാന്യമായ ഉപജീവനം ഉറപ്പാക്കാനും ലക്ഷ്യമിട്ടുള്ള പദ്ധതിയാണിത്. കേരളീയ പൈതൃകോത്പന്നങ്ങളെ ആഗോളവിപണിയില്‍ പരിചയപ്പെടുത്താനും വിപണി വികസിപ്പിക്കാനുമുള്ള വിവിധപരിപാടികളും ക്രാഫ്റ്റ് വില്ലേജ് ആവിഷ്‌ക്കരിച്ചിട്ടുണ്ട്. 28 സ്റ്റുഡിയോകളിലായി 50ഓളം ക്രാഫ്റ്റുകളാണ് ആദ്യ ഘട്ടത്തില്‍ ഒരുക്കിയിരിക്കുന്നത്. ഓരോ സ്റ്റുഡിയോയിലും നിര്‍മാണം നേരിട്ട് കാണാനും അവ വാങ്ങാനും സൗകര്യമുണ്ട്. പെയിന്റിങ്ങുകള്‍, കളിമണ്‍ പാത്രങ്ങള്‍, ചൂരല്‍ ഉത്പന്നങ്ങള്‍, […]

Award CULTURE Kannur PRD News പരിസ്ഥിതി.

അതിജീവനത്തിൻ്റെ പച്ചത്തുരുത്തിന് ആദരം

കണ്ണൂര്‍: അതിജീവനത്തിന്റെ ആയിരം പച്ചത്തുരുത്ത് പദ്ധതിയുടെ ഭാഗമായി പടിയൂര്‍-കല്ല്യാട് ഗ്രാമപഞ്ചായത്തില്‍ നിര്‍മ്മിച്ച പച്ചത്തുരുത്തിന്റെ മികവിനുള്ള ആദരവും ഉപഹാര സമര്‍പ്പണവും വ്യവസായ- കായിക വകുപ്പ് മന്ത്രി ഇ പി ജയരാജന്‍ നിര്‍വഹിച്ചു.  പടിയൂരില്‍ പാറക്കടവ്, പടിയൂര്‍ ഇറിഗേഷന്‍ സൈറ്റ്, മാങ്കുഴി കോളനി എന്നിവിടങ്ങളിലാണ് പച്ചത്തുരുത്ത് നിര്‍മ്മിച്ചത്. പഴശ്ശി ജലസേചന പദ്ധതിയുടെ ഭാഗമായുള്ള പദ്ധതിയുടെ ജലസംഭരണിയോടു ചേര്‍ന്നു കിടക്കുന്ന തരിശായ പുഴ പുറമ്പോക്ക് ഭൂമി കൂടുതലായി കണ്ടുവരുന്ന പ്രദേശമാണിത്. പാറക്കടവില്‍ 20 സെന്റ് ഭൂമിയില്‍ വിവിധയിനം നാട്ടുമാവുകളുടേയും നാടന്‍ പ്ലാവുകളുടേയും […]

ART CULTURE Industry Kannur PRD News

കൈത്തറിയുടെ കഥ പറയുന്ന പൈതൃക മന്ദിരവും മ്യൂസിയവും കണ്ണൂരിൽ

കണ്ണൂർ കൈത്തറി – പൈതൃക മന്ദിരത്തിന്റെ സമർപ്പണവും കൈത്തറി മ്യൂസിയം നിർമ്മാണോദ്ഘാടനവും ഒക്‌ടോബർ 24-ന് കൈത്തറിയുമായി ബന്ധപ്പെട്ട് കണ്ണൂരിന്റെ പാരമ്പര്യവും പൈതൃകവും വെളിവാക്കുന്ന  പൈതൃക മന്ദിരത്തിന്റെ സമർപ്പണവും  കൈത്തറി മ്യൂസിയത്തിന്റെ നിർമ്മാണോദ്ഘാടനവും 24-ന് നടക്കും. മലബാർ ബ്രിട്ടീഷുകാരുടെ അധീനതയിലായിരുന്ന കാലയളവിൽ ഇൻഡോ-യൂറോപ്യൻ വാസ്തു മാതൃകയിൽ നിർമ്മിക്കപ്പെട്ടതാണ് ഹാൻവീവ് കെട്ടിടം. 1957 വരെ കണ്ണൂർ കലക്ട്രേറ്റ് പ്രവർത്തിച്ചിരുന്നത് ഈ  പൈതൃക മന്ദിരത്തിലാണ്. 1968 ൽ കെട്ടിടം ഹാൻവീവിന് കൈമാറുകയായിരുന്നു. ഹാൻവീവ് കാര്യാലയം പുതിയ കെട്ടിടത്തിലേക്ക് മാറിയതോടെയാണ് പൈതൃക മന്ദിരം […]

CULTURE Kasargod Kavitha PRD News സാഹിത്യം.

ശിശുദിന സാഹിത്യ മത്സരങ്ങള്‍

കാസര്‍കോട്: ശിശുദിനത്തിന്റെ ഭാഗമായി കാസര്‍കോട് ജില്ലാ ശിശുക്ഷേമ സമിതി ജില്ലയിലെ ഹയര്‍ സെക്കണ്ടറി, ഹൈസ്‌കൂള്‍, യുപി, എല്‍പി വിദ്യാര്‍ത്ഥികള്‍ക്കായി വിവിധ സാഹിത്യ മത്സരങ്ങള്‍ സംഘടിപ്പിക്കും. മലയാളം-കന്നട മീഡിയം വിദ്യാര്‍ത്ഥികള്‍ക്ക് മത്സരത്തില്‍ പങ്കെടുക്കാം. കഥാരചന മത്സരം എല്‍.പി.വിഭാഗം വിഷയം അന്നത്തെ യാത്രയില്‍, യു.പി വിഭാഗം വിഷയം എവിടെയെല്ലാം തിരഞ്ഞു. ഒടുവില്‍ ഹൈസ്‌കൂള്‍ വിഭാഗം വിഷയം അമ്മത്തൊട്ടില്‍ ഹയര്‍ സെക്കന്ററി വിഭാഗം വിഷയം മറന്നു വച്ച സമ്മാനം എന്നിങ്ങനെയാണ്. കവിതാ രചന മത്സരത്തില്‍ എല്‍.പി വിഭാഗം വിഷയം മിന്നാമിനുങ്ങ്, യു.പി […]

CULTURE KERALA LIFE STYLE PRD News

ഗോപിനാഥ് മുതുകാട് ബാലസൗഹൃദ കേരളത്തിൻ്റെ ബ്രാന്‍ഡ് അംബാസഡര്‍

തിരുവനന്തപുരം : സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മിഷന്‍ ആവിഷ്‌കരിച്ച ബാഹസൗഹൃദ കേരളം പ്രചാര പദ്ധതി സമൂഹത്തില്‍ വലിയ ചുവടുവയ്പുകള്‍ നടത്താന്‍ പര്യാപ്തമാണെന്ന് ആരോഗ്യം വനിത ശിശുവികസന വകുപ്പു മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ പറഞ്ഞു. പദ്ധതിയുടെ ബ്രാന്‍ഡ് അംബാസഡറായി മാന്ത്രികന്‍ ഗോപിനാഥ് മുതുകാടിനെ പ്രഖാപിക്കുന്ന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു മന്ത്രി. കേരളം പോലെ പരിഷ്‌കൃതമായ സമൂഹത്തിലും അവിടവിടെയായി കുട്ടികള്‍ക്കുനേരെ അതിക്രമങ്ങളും അവകാശ നിഷേധങ്ങളും റിപ്പോര്‍ട്ടു ചെയ്യുന്നുണ്ട്.  ഇതിനെ തടയിടാന്‍ സമൂഹത്തില്‍ ഉടനീളം കുട്ടികളുടെ അവകാശങ്ങളെക്കുറിച്ചും ബാലനീതി നിയമങ്ങളെക്കുറിച്ചും വ്യാപകമായ […]

CRIME CULTURE KERALA SOCIAL MEDIA

കവി എം. സങ്ങിന് പൊലീസ് മർദ്ദനം: പ്രക്ഷുബ്ധമാകുന്ന സാംസ്ക്കാരികലോകം

കവിയും വിദ്യാഭ്യാസവകുപ്പിലെ ജിവനക്കാരനും ഗ്രന്ഥശാലാ പ്രവർത്തകനുമായ എം. സങ്ങിനെ അകാരണമായി പൊലീസ് മർദ്ദിച്ചതായി പരാതി. സംഭവത്തിൽ പ്രതിഷേധിച്ച് കവികളുടെയും സാഹിത്യ, സാംസ്ക്കാരിക പ്രവർത്തകരുടെയും പ്രതികരണങ്ങൾ സമൂഹമാധ്യമങ്ങളിൽ ശക്തമാകുന്നു. കവിയോട് എസ്.ഐ. പരസ്യമായി മാപ്പു പറയണമെന്നാണ് പൊതു ആവശ്യം. ഇത്തരത്തിലുള്ള പ്രവണത സർക്കാരിനെ കരി വാരിത്തേക്കാൻ മാത്രമേ ഉപകരിക്കൂ എന്നാണ് സാംസ്ക്കാരികപ്രവർത്തകരുടെ അഭിപ്രായം. ശാസ്താംകോട്ടയിലെ സ്വന്തം വസതിയിൽ കിടന്നുറങ്ങുകയായിരുന്ന സങ്ങിനെ ശാസ്താംകോട്ട പൊലീസ് സബ്ബ് ഇൻസ്പെക്ടറുടെ നേതൃത്വത്തിലെത്തിയ സംഘമാണ് ഉപദ്രവിച്ചത്. രാത്രി പതിനൊന്നരയോടെ സങ്ങിൻ്റെ വീട്ടിലെത്തിയ പൊലീസ് സംഘം […]