COVER STORY EDITORIAL

മാധ്യമ വിചാരണയുടെ അതിരുവിട്ട കാഴ്ചകൾ..

മാധ്യമ ചരിത്രത്തിലെ ഏറ്റവും കറുത്ത മാധ്യമ വിചാരണയായി കേരളം കണ്ടത് നമ്പി നാരായണനെ മുൻനിറുത്തി നടത്തിയ ചാരക്കേസ് വിചാരണ തന്നെയായിരുന്നു.കരുണാകരൻ എന്ന രാഷ്ട്രീയ ഭീഷ്മാചാര്യരെ ശരശയ്യയിലാക്കാൻ മാത്രം ലക്ഷ്യമിട്ട് നടത്തിയ ആ മാധ്യമ വിചാരണ അദ്ദേഹത്തെ മാനസികമായും ശാരീരികമായും തളർത്തിയെങ്കിലും, ജനങ്ങൾക്കിടയിൽ നിന്നും ഉയർന്നു വന്നതുകൊണ്ടു മാത്രം ആൽമരം കടപുഴകി വീണില്ല, പക്ഷേ വീണു തകർന്നത് നമ്പി നാരായണൻ എന്ന ശാസ്ത്രകാരനായിരുന്നു, മറിയം റഷീദ എന്ന സാധാരണക്കാരിയും, ഏറ്റവും വൃത്തിഹീന്നമായ ആ മാധ്യമ വിചാര ഇക്കു ശേഷം […]

CENTRALGOVERNMENT EDITORIAL

നുണകൾ വിതച്ചും, കൊയ്തും വളരുന്ന ഫാസിസം..

ഫാസിസ്റ്റുകൾ വളർന്നത് നുണകളിലൂടെ മാത്രമാണ്. അതാണ് ലോക ചരിത്രം !! നരേന്ദ്ര മോദിയുടെ 10 വിഖ്യാത നുണകൾ നോക്കാം.,, 1) നിന്റെ ചൂല്‍ എന്റെ തല. മോഡിയുടെ വിനയം കാണിക്കാനായി ഫോട്ടോഷോപ്പില്‍ തലമാറ്റിയ ചിത്രം. 2) നിങ്ങളുടെ റോഡുകള്‍ എന്റെതാണ്. മോഡിയുടെ വികസനമെന്നു പറഞ്ഞ് ബി.ജെ.പി. പ്രവര്‍ത്തകര്‍ അഹമ്മദാബാദിനു പകരം പ്രചരിപ്പിച്ച ചൈനയിലെ ഗുവാന്‍ഷു ബസ് റാപ്പിഡ് ട്രാന്‍സ്മിറ്റിന്റെ ചിത്രം..3) നോക്കൂ.. ഒബാമ പോലും എന്റെ ആരാധകനാണ് !! ബി.ജെ.പി എം.പി തന്റെ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത […]

EDITORIAL

സി.വി. എന്ന ബഹുമുഖ വ്യക്തിത്ത്വത്തെപ്പറ്റി ജേർണലിസ്റ്റ് യൂണിയൻ സംസ്ഥാന വൈ.പ്രസി. ശ്രീ ഗീതു റൈം എഴുതുന്നു..

ഞാന്‍ കണ്ട വ്യക്തിത്വം ***************************** (ലേഖിക: ടി.ജി. ഗീതുറൈം ഓണപ്പള്ളി, സംസ്ഥാന വൈ. പ്രസിഡണ്ട്, കേരളാ ജേര്‍ണലിസ്റ്റ്സ് യൂണിയന്‍) സി.വി.ആനന്ദബോസ്. ഒരു ആദര്‍ശപുരുഷന്‍ എന്ന് നിസംശയം പറയാവുന്ന വ്യക്തിത്വം. ഈ ഐ. എ. എസ് തലച്ചോറിന്‍റെ കൂര്‍മ്മബുദ്ധിയും ഭരണതന്ത്രവും മുഴുവനായും നമുക്ക് ഉപയോഗിക്കാന്‍ ഇതുവരെ ആയിട്ടില്ല എന്നത് നിര്‍ഭാഗ്യകരമായ വസ്തുതയാണ്. കാരണം, കലൂര്‍ സ്റ്റേഡിയത്തിന്‍റെ നിര്‍മ്മിതി ഭവനനിര്‍മ്മാണ പദ്ധതി, നെടുമ്പാശ്ശേരി :: വിമാനത്താവളം തുടങ്ങി പല വന്‍പദ്ധതികളുടെയും നിര്‍മ്മാണങ്ങളുടെയും പിന്നിലെ കണക്കുതെറ്റാത്ത ബുദ്ധികേന്ദ്രം സി വി ആനന്ദബോസ് […]

EDITORIAL

നിങ്ങള് ആന പ്രേമിയാണോ? എങ്കിൽ പത്തുമിനുട്ട് ഈ പോസ്റ്റ് വായിക്കാന് ചിലവാക്കുക.. പ്രദീപ് ശിവശങ്കർ..

തെച്ചിക്കോട്ടുകാവ് രാമചന്ദ്രനെ മുൻനിറുത്തി, ഹിന്ദുക്കളെ തകർക്കാൻ ശ്രമിക്കുന്നു എന്നു മുറവിളി കൂട്ടുന്ന പൂരപ്രേമികൾ, കളക്ടർ വിളിച്ചുകൂട്ടിയ യോഗത്തിൽ ഉത്തരവാദിത്വം ഏൽക്കാനാവാതെ പൂരക്കമ്മറ്റിക്കാർ.. നിയമവും നീതിയും നോക്കി ഭരണകൂടം.. ഇത്തരുണത്തിൽ നമ്മൾ മറക്കുന്ന ഒരു കാര്യമുണ്ട്.. രാമചന്ദ്രൻ 54 വയസ്സുകാരനും, പ്രായാധിക്യം കൊണ്ട് അവശനുമാണ്. ഞാൻ തിരക്കഥയെഴുതിയ സൂര്യ ചാനലിൽ പ്രക്ഷേപണം ചെയ്ത ഗുരുവായൂർ കേശവൻ എന്ന സീരിയലിൽ തെച്ചിക്കോട്ടുകാവ് രാമചന്ദ്രനെ അഭിനയിപ്പിച്ച കാലം മുതൽ വളരെയടുത്ത് ഇടപഴകേണ്ടി വന്ന ഒരാളെന്ന നിലയിൽ അവന്റെ സ്വഭാവ വിശേഷം ശ്രദ്ധിച്ച […]

EDITORIAL

SSLC പരീക്ഷയുടെ പശ്ചാത്തലത്തിൽ വിദ്യഭ്യാസ മന്ത്രിക്ക് ഒരു തുറന്ന കത്ത്..

ഇത് ഒരു ഓർമ്മപ്പെടുത്തലാണ് . SSLC പരീക്ഷയുടെ റിസൽട്ടിന്റെ പശ്ചാത്തലത്തിൽ ഒരു ഓർമ്മപ്പെടുത്തൽ… പ്രത്യേകിച്ച് രോഗമില്ലാത്തവരാണോ രോഗമുള്ളവരാണോ ശരിക്കും ശ്രദ്ധ പതിയേണ്ടവർ? അത് രോഗമുള്ളവരാണ് കൂടുതൽ ശ്രദ്ധയ്ക്ക് അർഹർ, പഠനത്തിൽ പിന്നിൽ നിൽക്കുന്നവരാണ് വിദ്യാഭ്യാസ രംഗത്തെ രോഗാതുരർ ,അവരാണ് കൂടുതൽ ശ്രദ്ധ കാംക്ഷിക്കുന്നവർ, എന്നാൽ ഇന്ന് നമ്മുടെ പരിഷ്കൃത സമൂഹം അവരെ തിരിച്ചറിയുന്നില്ല എന്നത് ഭീകരമായ ഒരു കുറവു തന്നെയാണ്.. സർക്കാർ സംവിധാനങ്ങൾ അതിനു മാത്രമാണ് അടിയന്തിര ശ്രദ്ധ കൊടുക്കേണ്ടത്. പരീക്ഷയിൽ മികച്ച വിജയം നേടിയ വിദ്യാർഥികളെ […]

EDITORIAL

എന്തു കൊണ്ട് ഇപ്പോഴും കേരളത്തിന് എയര്‍ ആംബുലന്‍സ് ഇല്ല?

പതിനഞ്ചുദിവസം പ്രായമുള്ള കുഞ്ഞിനെയും കൊണ്ട് യാത്ര തിരിക്കുമ്പോള്‍ ആംബുലന്‍സ് ഡ്രൈവര്‍ ഹസ്സന്‌ മുന്നിലുണ്ടായിരുന്ന ലക്ഷ്യം 620 കിലോമീറ്ററാണ് . റോഡ് യാത്രയ്ക്ക് ഏകദേശം 15 മണിക്കൂറിന് മുകളില്‍ സമയം ആവശ്യപ്പെടുന്ന യാത്ര . കേരളം മുഴുവന്‍ ഒന്നിച്ചു നിന്നാല്‍ ആ യാത്ര 10-12 മണിക്കൂറിനുള്ളില്‍ പൂര്‍ത്തിയാക്കാനാകുമെന്നാണ് ആംബുലന്‍സ് ഡ്രൈവര്‍മാര്‍ പ്രതീക്ഷയോടെ പറഞ്ഞത് . ട്രാഫിക് സിനിമയില്‍ നിന്ന പ്രചോദനം ഉള്‍ക്കൊണ്ട് കേരളം ആ യാത്രക്ക് പിന്തുണ പ്രഖ്യാപിച്ച് ഒന്നിച്ചു നിന്നു . കുഞ്ഞിനെ സംബന്ധിച്ച് ഓരോ നിമിഷവും […]

EDITORIAL LIFE STYLE

‘ജനിച്ചാലും ഈ കുട്ടി അരമണിക്കൂര്‍ മാത്രമാണ് ജീവിക്കുകയെന്ന് ഡോക്ടര്‍’; കുഞ്ഞിനെ മാസം തികഞ്ഞ് പ്രസവിച്ച്‌ അവയവങ്ങള്‍ ദാനം ചെയ്ത് അമ്മ

ഏഴാം മാസത്തില്‍ പരിശോധനയ്ക്ക് ചെന്ന ദമ്ബതികളോട് ഡോക്ടര്‍ പറഞ്ഞു, ‘നിങ്ങളുടെ കുഞ്ഞ് അത്യാസന്ന നിലയിലാണ്, ജനിച്ച്‌ മുപ്പത് മിനുട്ടുകള്‍ പോലും കുഞ്ഞ് ജീവിച്ചിരിക്കില്ല. മാസങ്ങള്‍ പൂര്‍ത്തിയാക്കി പ്രസവം നടത്തുന്നത് കൊണ്ട് യാതൊരു ഗുണവുമില്ല. കുഞ്ഞിനെ ജീവനോടെ ലഭിക്കണമെന്നുതന്നെയില്ല. അതിനാല്‍ ഇപ്പോള്‍ത്തന്നെ ഓപ്പറേഷന്‍ നടത്തി കുഞ്ഞിനെ പുറത്തെടുക്കാവുന്നതാണ്.’ 23 വയസ്സ് മാത്രം പ്രായമുള്ള യുവതിയോടാണ് ഗര്‍ഭസ്ഥ ശിശുവിനെക്കുറിച്ച്‌ ഡോക്ടര്‍ ഇങ്ങനെ പറഞ്ഞത്. തലച്ചോറും തലയോട്ടിയും ഭാഗികമായി ഇല്ലാതെ പിറക്കുന്ന അവസ്ഥയായ അനെന്‍സിഫാലി എന്ന അപൂര്‍വ്വരോഗം ബാധിച്ച അവസ്ഥയിലായിരുന്നു കുഞ്ഞ്. […]

%d bloggers like this: