നാലുവര്‍ഷ ബിരുദം; കരട് പാഠ്യപദ്ധതി അന്തിമരൂപം അടുത്തയാഴ്ച
തിരുവനന്തപുരം : നാലുവർഷത്തിൽ ഹോണററി ബിരുദം നേടുന്നതടക്കമുള്ള കരട് പാഠ്യപദ്ധതി ചട്ടക്കൂടിന് അന്തിമരൂപം ഒരാഴ്ചക്കകം. നാലുവർഷ ബിരുദത്തിന് ചേരുന്നവർക്ക് മൂന്നാം വർഷവും ബിരുദവും നാലാം വർഷം ഹോണററി ബിരുദവുമാണ് ലഭിക്കുക. യുജിസിയിൽ നിന്ന് വ്യത്യസ്തമായി മൂന്നാം വർഷം മാത്രമാണ് എക്സിറ്റ് ഓപ്ഷനുള്ളത്. യുജിസിയിൽ ഒരുവർഷത്തിൽ സർട്ടിഫിക്കറ്റും രണ്ടുവർഷത്തിൽ ഡിപ്ലോമയും ലഭിക്കുന്ന ഓപ്ഷനുമുണ്ട്. എന്നാലിതിൽ തൊഴിൽമേഖലയിലേക്കുള്ള പഠനം മാത്രമാണുണ്ടാവുക. ഉന്നതവിദ്യാഭ്യാസ കൗൺസിലിന്റെ പാഠ്യപദ്ധതിയിൽ അറിവും നൈപുണ്യവും ഒരേപോലെ ലഭിക്കുന്ന തരത്തിലുള്ളതാകും. പാഠ്യപദ്ധതിContinue Reading